ഹേ ! രാഷ്ട്രിയ കുബുദ്ധികളെ നിങ്ങള്‍ ലജ്ജിച്ചു തലതാഴ്ത്തു . നമ്മുടെ അണ്ണാ ജീ ജനങ്ങളില്‍ പ്രതികരണബോധം ഉണര്‍ത്തി . ജനാധിപത്യത്തിനു പുതിയ മാനങ്ങള്‍ നല്‍കി . ലോകത്തെമ്പാടും മനുഷ്യാവകാശങ്ങള്‍ക്കും സ്വാതന്ദ്രത്തിനും വേണ്ടി രക്ത ചോരിച്ചിലുകള്‍ നടക്കുമ്പോ , ഭാരതിയാര്‍ അതിന്റെ മൂല്യാധിഷ്ഠിത തത്ത്വങ്ങളിലൂന്നി ജനാധിപത്യത്തിനു തിലകക്കുറിചാര്ത്തി !!! ഗാന്ധിജിക്ക് ശേഷവും ലോകത്തിനു സത്യാഗ്രഹസഹനസമരം പ്രായോഗികവും പ്രസക്തവുമാണെന്നു തെളിയിച്ചു , ആരും കല്ലേടുത്തില്ല ആരും ലാത്തിവീശിയില്ല , സമരമുഖത്ത് ഒരു തുള്ളി ചോര തെറിച്ചില്ല എല്ലാപേര്‍ക്കും ഒരേ മനസ് ഒരേ ലക്‌ഷ്യം ...ഹസാരെക്ക് അഭിമാനികാം ഈ സമരം നല്‍കിയ സന്ദേശം ഇതു തന്നെയാവും
"ഞങ്ങള്‍ ഭാരതീയര്‍ ഞങ്ങള്‍ക്കുവേണ്ടി എഴുതിയുണ്ടാക്കിയ ഭരണഘടന ഞങ്ങള്‍ക്ക് തന്നെ സമര്‍പ്പിക്കുന്നു *** " ഭരണ ഘടനയുടെ ആദ്യ വാചകം ഇങ്ങനെ ആയിരിക്കുമ്പോഴാണ് അഴിമതികാരനും അരാഷ്ട്രിയ വര്‍ഗീയ വാദിയുമായ അണ്ണാ ഹസാരെയും കുറെ ആള്കൂട്ടവും അതാ പാര്‍ലമെന്‍ിനെ ഇടിച്ചു നിരത്താന്‍ വരുന്നേ എന്നു കോണ്‍ഗ്രസ്സ് പരിഭ്രാന്തി സൃഷ്ടിക്കാന്‍ വ്യര്‍ഥ ശ്രമം നടത്തിയെ ..... അഞ്ചു വര്ഷം ഞങ്ങള്‍ ഭരിക്കും ഞങ്ങള്‍ പറയും ഞങ്ങള്‍ തീരുമാനിക്കും ഞങ്ങള്‍ നടപ്പാക്കും ഈ നവ ജനാധിപത്യത്തിനാണ് മുന ഒടിഞ്ഞത്..
ഭരണകൂടാതെയോ പ്രതിപക്ഷതെയോ മറ്റു രാഷ്ട്രിയ പ്രസ്ഥാനങ്ങളോടുമുള്ള ജനത്തിന്റെ അവിശ്വാസമാണ് ഹസാരക്ക് പിന്നില്‍ അണിനിരന്നത്, ഇതു പോലെ നിഷ്പക്ഷരായ സാധാരണ ജനത്തെ സമരമുഖതെക്ക് ആകര്‍ഷിക്കാന്‍ ഇന്നുള്ള എതു വന്‍കിട പാര്‍ട്ടിക്ക് സാധിക്കും . ഇക്കാര്യം അറിഞ്ഞുകൊണ്ടുതന്നെ നാമെല്ലാം താമസ്കരിക്കുന്നത് . ജനസംഖ്യയുടെ ഒരു ശതമാനം പോലും പ്രതിനിധികരിക്കാത്ത ഹസാരെ നാല്‍പതു വര്ഷം പൊടിപിടിച്ചു കിടന്ന ലോക്പാല്‍ പെടുന്നനെ ജനമദ്ധ്യത്തില്‍ കൊണ്ടുവന്നപോ ധാര്‍മിക്കസമരമായി മാദ്ധ്യമങ്ങള്‍* അത് ആഘോഷിച്ചു ജനം മുന്‍പിന്ന് നോക്കിയില്ല അവര്‍ ഒന്ന് പ്രതികരിക്കാന്‍ കാത്തിരിക്കുകയായിരുനല്ലോ .ആ വികാരത്തില്‍ ഇന്ദ്രപ്രസ്ഥം കുലുങ്ങി ..ഇതിനിടയില്‍ ഹസാര്യുടെ വാലില്‍ പിടിച്ചു രക്ഷപെടാന്‍ BJP കാട്ടിയ വ്യഗ്രതയും രസം... ഇന്ത്യന്‍ യുവാക്കളെ ഉദ്ദരിക്കാന്‍ കച്ചകെട്ടിയിറങ്ങിയ ഭാവി മഹാമന്ത്രി രാഹുല്‍ ഗാന്ധി കാര്യമായി ഒന്നും മിണ്ടാതെ പോയതില്‍ അത്ഭുതം തോന്നുന്നു ...
ജയപരാജയാത്തെ കുറിച്ച് ആരും വാച്ചലമാകേണ്ട ഒരു ചുവടുമാത്രമേ ആയുള്ളൂ വിജയത്തിലേക്ക് ഇനിയും ഒരു പാട് ചുവടുകള്‍ ബാക്കി ........
ഇപ്പോഴാ ഒരു കാര്യം കൂടി മനസിലായെ എന്താ ഇന്ത്യയില്‍ ജനസംഖ്യ നിരക്ക് കുറയാതെ എന്നു പത്ത് ദിവസം ഒന്നും കഴിച്ചിലേലും ഒരു സാധാരണ മനുഷ്യന്‍ മരിക്കിലല്ലോ !!!!!
വീണ്ടുവിചാരം : നമ്മുടെ റോഡിലെ കുഴിയടക്കാന്‍ സഹനസമരത്തിനായി ഒരു ഹസാരെ എന്നാണാവോ വരുന്നേ ?. നിരന്തരാഹാര സമരത്തിനണെ നമ്മുക്ക് നേതാകളെ ലഭിക്കുമായിരൂനേനെയല്ലേ , അല്ലേല്ലും എന്നും മലയാളിക്ക് സ്വന്തം കാര്യം സിന്ദാബാ !!!!
ലോക് പാലിന്റെ തര്‍ക്ക വിഷയങ്ങളെ കുറിച്ചുള്ള ഒരു പഴയ പോസ്റ്റ് : ലോക് പാലിന്റെ തനിനിറം
രാംദേവെന്ന യോഗാച്ചാരിയുടെ അഭ്യാസങ്ങളെ കുറിച്ച് : രാം ലീലാ മൈതാനത്തിലെ ലീലവിലാസം
ഒരു തിരഞ്ഞെടുപ്പുകാലത്തെ കവിത : തെരഞ്ഞെടുപ്പിലെ തോന്തരവുകള്‍
ഓട്ടവകാശം വിനിയോഗിക്കുവാനുള്ള ആഹ്വാനം : സ്വയം മാറൂ മാറ്റാതെ വരവേല്‍ക്കു







