മില്‍മ പാല്‍ വില കൂട്ടുവാന്‍ പോകുന്ന വിവരം എല്ലാ പേരും അറിഞ്ഞിരിക്കുമല്ലോ . പുതിയ സര്‍ക്കാര്‍ നിലവില്‍ വന്നാലും മില്‍മ ഈ ഉദ്യമത്തില്‍ നിന്നും പിന്മാറും എന്ന് തോന്നുനില്ല .
സര്‍കാരിന്റെ അനുമതിപോലും ആവശ്യമില്ലാതെ തോന്നിയപോലെ വിലവര്‍ദ്ധിപ്പിക്കുവാനുള്ള എന്താണ്ട് ഒരവകാശം 1979 ല് മില്‍മകു ആരോ പതിച്ചു നല്കിയിട്ടുണ്ടെന്നാണ് അവരുടെ അവകാശവാദം അതുകൊണ്ടാണല്ലോ (ഫുഡ് കന്ട്രോള്‍ ബോര്‍ഡിന്റെ) സ്റ്റേ ഞങ്ങള്‍ കോടതിയില്‍ വച്ച് കാണിച്ചു തരാം എന്നും വിളിച്ചു പറഞ്ഞു നടക്കുന്നത് .
പെട്ടെനുള്ള ക്ഷീരകര്‍ഷക സ്നേഹം മില്‍മ വെളിവാകിയത്തിനു പിന്നില്‍ രാഷ്ട്രീയ ലക്ഷങ്ങള്‍ ആണെന്ന് കരുത്തുന്നു. മില്‍മയുടെ രൂപികരണം മുതല്‍ ഭരണം കൈപ്പിടിയിലോതുക്കിയിരിക്കുന്നത് കോണ്‍ഗ്രസ് ആഭിമുഖ്യമുള്ള സംഘങ്ങളാണ്. ഒത്തുകിട്ടിയാല്‍ ഈ സര്‍കാരിന്റെ പള്ളക്കുത്തനെ വിലവര്‍ദ്ധനവു അടിച്ചു എല്പപ്പിക്കാമല്ലോ.ചുളുവിനു സാധിച്ചില്ലേല്‍ പോലും അടുത്ത കോണ്‍ഗ്രസ് സര്‍ക്കാര്‍ ആണേല്‍ മുന്‍ സര്‍ക്കാരിനെ പാല്‍ ചുരത്താതത്തില്‍ കുറ്റം പറഞ്ഞു വില വര്‍ദ്ധിപ്പിക്കാമല്ലോ. അഞ്ചു രൂപ എന്ന് മില്‍മ പറയുമ്പോള്‍ മൂന്ന് രൂപയായി ഇളവു ചെയ്തു കിട്ടുന്നത് ഒരു വന്‍ നേട്ടമായി ജനം ആശ്വസിക്കുകയും ചെയ്യും.
ഒരു ഉപഭോക്താവായ എന്നികും പാല്‍ വില കുറഞ്ഞിരിക്കണം എന്നാണ് ആഗ്രഹമെങ്കിലും
ഇതിനൊരുമറുവശം കൂടെ ഉണ്ട് അത് കാണാതെ പോകരുതലോ...
പശുവളര്‍ത്താല്‍ പോലെ സങ്കീര്‍ണമായ മറ്റൊരു കൃഷി സമ്പ്രിദായം വേറെഇല്ല, 365 ദിവസവും
മണികൂറുകള്‍ അവയെ പരിചരിച്ചാല്‍ മാത്രമേ അതില്നിന്നൊരു വരുമാനം നേടി എടുക്കാന്‍ സാധിക്കുകയുള്ളൂ . പണ്ടൊക്കെ ഒരു പശു ഉണ്ടെങ്കില്‍ വീട്ടിലെ ജീവിത ചിലവുകള്‍ നടന്നു പോകും
ആയിരുന്നു. ഇന്നുള്ള വരുമാനത്തില്‍ ജീവിത ചിലവുകളില്‍ നടന്നു പോകുക കഷ്ടമാണ് .
കേരളം പൂര്‍ണമായും കാലിത്തീറ്റ നിര്‍മാണത്തിനുള്ള അസംസ്കൃത വസ്തുക്കള്‍ക്ക് അന്യസംസ്ഥാനങ്ങളെയാണ് ആശ്രയികുന്നത് പഞ്ചാബില്‍ നിന്നും രാജസ്ഥാനില്‍ നിന്നുമൊകെ
ലോഡുക്കള്‍ എത്തുമ്പോള്‍ കാലിത്തീറ്റയുടെ വിലയും ആനുപാതികമായി പാല്‍ ഉത്പാദന ചിലവും വര്‍ധിക്കും . കഷ്ടപ്പാടിനനുസരിച്ചുള്ള വരുമാനം ലഭിക്കുനില്ല എങ്കില്‍ ആര്‍ക്കാണ് ഈ ഏര്‍പ്പാട് തുടര്‍ന്ന് കൊണ്ട് പോകാന്‍ പിന്നെ താല്പര്യം ഉണ്ടാകുക.
പതിനാലു ലക്ഷം കര്‍ഷകരും അവരുടെ കഷ്ടപാടുകളും സര്‍ക്കാരിന്റെ മൂന്ന് വകുപ്പും അനവധി
പദ്ധതികളുമുണ്ടെങ്കിലും പാലുമാത്രം അധികം ഉണ്ടാകുനില്ല
ഇതു ഒരു ജീവിതമാര്‍ഗം കൂടി ആയതുകൊണ്ട് സാധാരണകാരനെ വല്ലാതെ ബാധിക്കും
ചായക്ക് വിലകൂടിയാല്‍ സ്വാഭിമാനം ജീവിക്കുന്ന തട്ടുകടകാരെ പോലും കഷ്ടത്തില്‍ ആക്കും .
ഇന്നിവരുന്ന സര്‍ക്കരെങ്കിലും വാചക കസര്‍ത്ത് നിര്‍ത്തി മില്‍മയുടെ സാമ്പത്തിക ക്രയവിക്രയം അന്വോഷിക്കണം. ഉത്പാദന ചെലവ് കുറഞ്ഞ ലാഭകരമായ ക്ഷീരോല്‍പാദനം നടത്തുവാന്‍ ഉള്ള പദ്ധതികള്‍ നടപ്പാക്കട്ടെ എന്നാശിക്കുന്നു.