Ind disable
നൂറു കണക്കിന് പേര്‍ പിന്തുടര്‍ന്ന് വന്ന പുണ്യവാളന്റെ ഫോളോ ഗഡ്ജെറ്റ്‌ തകരാറില്‍ ആയതിനാല്‍ പ്രിയ സുഹൃത്തുകള്‍ പുണ്യാളനെ ഇ-മെയില്‍ വഴി പിന്തുടരാന്‍ അഭ്യര്‍ത്ഥിക്കുന്നു !! "

വ്യാഴാഴ്‌ച, ഒക്‌ടോബർ 20

നിയമസഭയിലെ കാഴ്ചകള്‍

ജനാധിപത്യത്തിന്റെ ശ്രീകോവില്‍ എന്നൊക്കെയാണ് നമ്മള്‍ പൊതുജനം നിയമസഭയെ വിശേഷിപ്പിക്കാറ് , എന്നാല്‍ നമ്മള്‍ തിരഞ്ഞെടുത്തു വിടുന്ന  എം എല്‍ എ മാര്‍ക്ക് അത് എന്ത് സ്ഥലം  എന്ന് ഇതുവരെ മനസിലായിട്ടില്ല  , കണ്ടതോക്കെ ഇത്രയുമുണ്ടെങ്കില്‍   കാണാത്തതില്‍ എന്തുമാത്രം ആയിരിക്കും .

ഭരണം നഷ്ടമായ നാള്‍ മുതല്‍ പ്രതിപക്ഷകക്ഷികളും അവരുടെ പോഷക യുവജന വിദ്യാര്‍ഥി സംഘടനകളും ഓരോ കാരണം പറഞ്ഞു സമരമുഖത്ത് അടിവച്ചടിവച്ച് നീങ്ങുകയാണ്. ഓരോ അക്രമങ്ങളും അന്നത്തെ സമരം മഹാ സംഭവങ്ങള്‍ ആയി മാധ്യമങ്ങളില്‍ നിറക്കുന്നതിന് വേണ്ടി കരുതി കൂട്ടി കാട്ടി കൂട്ടുന്ന ശ്രമങ്ങളുടെ ഭാഗവും. അതിന്റെയൊക്കെ   എല്ലാവിധ ഉത്തരവാദിത്വവും   സര്‍ക്കാര്‍ ഏറ്റെടുത്തു കൊള്ളൂകയും വേണം   പ്രതിപക്ഷം പറയുന്നത് പഞ്ച പുച്ഛം അടക്കി അനുസരിക്കേണ്ടതു  ഒരു സര്‍ക്കാറിന്റെ ഉത്തരവാദിത്വം എന്ന ഭാവമാണ്   പ്രതിപക്ഷകക്ഷികള്‍ക്ക് എക്കാലത്തും.    ഭരണവിരുദ്ധപ്രക്ഷോഭം എന്ന മട്ടില്‍  അരങ്ങേറുന്ന  ഓരോ സമരങ്ങളും സാധാരണ ജനത്തിനു  മേലുള്ള   കുതിരകയറ്റമാണെന്നത് പ്രബുദ്ധരാണെന്നു സ്വയം അവകാശപ്പെടുന്ന മലയാളിക്ക് അറിയത്തതോന്നുമല്ല എത്ര തല്ലു കൊണ്ടാലും മലയാളി വീട്ടിലിരുന്നു വിലപിക്കും എന്നല്ലാതെ ഒന്നും പ്രതികരിക്കില്ല  ,

ഓരോ  സമ്മേളനങ്ങളിലും  എത്ര വിലപ്പെട്ട സമയമാണ് വെറുതെ അനാവശ്യ വിവാദങ്ങളില്‍ മാത്രം ഒഴുക്കികളയുന്നത്  ചോദ്യോത്തരവേള  കഴിഞ്ഞാല്‍ ബഹളമാണ് വോകൌട്ടും  ആണ് ചോദ്യോത്തര വേളയിലും   അല്ലെ തന്നെ ഒരു കാര്യ പ്രസക്തിയും ഇല്ലാത്ത അറുബോറന്‍ ചോദ്യങ്ങള്‍ വഴിപാട്‌ പോലെയാണ് പലരും ചോദിക്കുന്നതും ഒട്ടും  താല്പര്യം ഇല്ലാതെയാണ് ഉത്തരം നല്ക്കുന്നതും.  കാര്യം പ്രാധാന്യമുള്ള ചോദ്യങ്ങള്‍ക്ക് യാതൊരു വ്യക്തമായ മറുപടിയും   മന്ത്രിമാരുടെ പക്ഷത്ത്  നിന്നും ഉണ്ടാക്കറൂമില്ല ആലോചനയില്‍ , പഠിക്കുന്നു, ചിന്തിക്കാവുന്നത്തെ ഉള്ളു ഇതൊകെ തന്നെ.. ചോദ്യ കര്‍ത്താവിനെ കൊഞ്ഞണം കാണിക്കുന്ന പോലെയാണ് ചില മറുപടികള്‍ .   ശൂന്യവേളയയാല്‍ പിന്നെ രാഷ്ട്രിയ  വിവാദങ്ങള്‍ ഉയര്‍ത്തി ബഹളവും വോകൌട്ടും നമ്മുടെ നിയമസഭ എന്നും ഇങ്ങനെ മതിയോ.  ഇപ്പോ അവിടെ  കാണുകയും കേള്‍ക്കുകയും ചെയ്യുന്ന പുത്തന്‍ വിവാദത്തിന്റെ സത്യം ആര്‍ക്കും അറിയില്ല എന്നുള്ളതാണ് സത്യം


ഞാന്‍ വാര്‍ത്ത കാണുമ്പോ രാജേഷും ലതികയും വാര്ത്താസമ്മേളനം   നടത്തുകയാണ് വളരെ അവശതയിലും വികാരത്തിലും അമ്ര്‍ഷത്തോടെയുമാണ്  വിശദീകരണം സഭയില്‍   വാച്ച് ആന്‍ വാര്‍ഡുകള്‍ അഴിഞ്ഞാടി.  രാജേഷിനെ ലാതിക്കടിച്ചു ലതികയെ മുഖത്തും വയറ്റിലും ഇടിച്ചു. സമാജികരെ മര്‍ദ്ദിച്ചു നിശബ്ധരക്കാന്‍ സര്‍ക്കാറിന്റെ കരുതികൂട്ടിയുള്ള ശ്രമം  തുടങ്ങിയ  ആരോപണങ്ങള്‍ , അനുഭവിച്ച കൊടിയ വേദനകള്‍ അതൊക്കെ ഞാന്‍ ആവേശത്തില്‍  കാണുമ്പോ അതാ കേള്‍ക്കുന്നു രണ്ടു സ്ത്രീ വച്ച് ആന്‍ഡ്‌ വാര്‍ഡ്‌  അംഗങ്ങള്‍ ആശുപത്രിയിലായെന്ന   വിവരം...!!


പ്രതിപക്ഷത്തിന് ബദലായി തകര്‍പ്പന്‍ പ്രകടങ്ങള്‍ ആയിരുന്നു ഭരണപക്ഷം കാഴ്ച്ചവച്ചത്  . വീണുകിട്ടിയ അവസരത്തില്‍ പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കുവാനും  വിവാദം സൃഷ്ടിക്കുവാനും ദുസൂചനകള്‍ നിറഞ്ഞ പുത്തന്‍  കണ്ട്പിടുത്തവുമായി രംഗത്ത്‌  പെണ്ണ് എന്ന് കേട്ടാല്‍ കോരിത്തരിക്കുന്ന മലയാളിക്ക് ആനന്ദത്തിനു ഇനി എന്ത് വേണം തുടര്‍ന്ന് ആവേശം നിറഞ്ഞ പത്രസമ്മേളനങ്ങള്‍,  ചര്‍ച്ചകള്‍ , മുദ്രാവാക്യം വിളിക്കല്‍ , വെല്ലുവിളിക്കള്‍ , പ്രസ്താവനകള്‍  ചോരപുഴകള്‍ നീദി കടന്ന  കമ്യുണിസ്റ്റ്‌ യുവ നേതാവിന്റെ പൊട്ടി  കരച്ചില്‍ ....

ദൃശ്യം പുറത്തു വന്നതോടെ രണ്ടു കൂട്ടരും  സംശയത്തിന്റെ നിഴലില്‍ വന്നു . പിന്നെ വിളിച്ചു പറഞ്ഞതും കാണിച്ചു കൂട്ടിയതും വിഴുങ്ങി . പ്രശ്നം  ഒത്തു തീര്‍പ്പാക്കാന്‍   ഉള്ള ശ്രമം . അങ്ങനെ മലയാളത്തിലെ ഖേദിക്കുന്നു എന്നപദത്തിനര്‍ഥം ദുഖിക്കുന്നു വിഷമിക്കുന്നു എന്നല്ല  എന്നും വിഷമം എന്നവാക്കിനു ഖേദിക്കുന്നു എന്ന ഒരു അര്‍ഥം ഇല്ലേ ഇല്ലാ എന്നുമുള്ള മഹാ സത്യം രാജേഷും ജോസെഫ് മാത്യുവും കണ്ടെത്തി.  .മലയാളികള്‍ക്ക് പല പദാവലികളും അര്‍ത്ഥവ്യഖ്യാനങ്ങളും  തന്ന കമ്യുണിസ്റ്റ്‌ ചിന്തകന്‍മാര്‍ സമാന്യ മലയാളിയുടെ ചിന്തകളെ പലതവണ പിടിച്ചുലച്ചു കളഞ്ഞിട്ടുള്ളതാണ് . പക്ഷെ അവരുടെ ഈ കണ്ടുപിടുത്തം  ഇതു വരെ പുറത്തു വിട്ടില്ല  എന്താണാവോ  വിഷമം എന്ന വാക്കിന്  കമ്യുണിസ്റ്റ്‌ വ്യാഖ്യാനം ....

വേണ്ടാ വേണ്ടാ എന്ന് വച്ചിട്ടും  സസ്പെന്‍ഷന്‍ പിടിച്ചു വാങ്ങുകയായിരുന്നു .. സര്‍ക്കാര്‍ കരുതി കൂട്ടിത്തന്നെയാണ് ഈ കാര്യത്തില്‍ ഒരുങ്ങി ഇരുന്നത് എന്ന കാര്യവും  ., സസ്പെന്‍ഷന്‍  ഉണ്ടാകുന്ന  പക്ഷം സഭ നടപടി അലമ്പാക്കി അവിടെ സത്യഗ്രഹം ഇരുന്നു സര്‍ക്കാരിനെ വെല്ലുവിളിക്കാന് പ്രതിപക്ഷം തീരുമാനിച്ചിരുന്നു എന്നകാര്യവും സുവ്യക്തമാണ്.  2004 ല്‍  +2 വിഷയത്തില്‍ തര്‍ക്കവും സഭയില്‍ ബഹളവും നടക്കുമ്പോ സഭയില്‍ സത്യഗ്രഹം പോലുള്ള സമരമുറകള്‍ നടത്താന്‍ പാടില്ല എന്ന തീരുമാനം എം .വിജയകുമാര്‍ സ്പീക്കര്‍  ആയിരുന്നകാലത്ത് സഭാച്ചട്ടത്തില്‍ കൊണ്ട് വന്നതാണ് എന്നിട്ടും സഭാക്കുള്ളില്‍ കടക്കാന്‍ അനുവദിച്ചില്ല എന്നും പറഞ്ഞു സഭക്ക് മുന്നില്‍ കുത്തിയിരുപ്പ് നടത്തിയത് ഭരിക്കുമ്പോ ഒരു നയവും പ്രതിപക്ഷത് മറ്റൊരു നയവും എന്നതു എക്കാലത്തെയും മോശപ്പെട്ട കീഴ്വഴക്കമാണ് ..

സാമാന്യമാര്യാദകളുടെ ലംഘനമായിരുന്നു  കഴിഞ്ഞ ദിവസങ്ങളില്‍ മലയാളികള്‍ കണ്ടതു ..പച്ച കള്ളം പറഞ്ഞു നടക്കുന്ന നേതാക്കളെ  നമ്മള്‍ നോക്കിയിരുന്നു . അവര്‍ക്ക് കള്ളം പ്രചരിപ്പിക്കാനുള്ള ആയുധമാണ് മാധ്യമങ്ങള്‍ .അതെ  മാധ്യമങ്ങളില്‍ കൂടെയാണ് പലപ്പോഴും സത്യങ്ങള്‍ പുറത്ത് വരുന്നു എന്നുള്ളത് മറ്റൊരു  വിചിത്ര സത്യവും ......

ചര്ച്ചയിലൂടെ അനുരഞ്ജനത്തിലൂടെ പക്വതയോടെ പരിഹരിക്കേണ്ട കാര്യത്തെയാണ് തെരുവുലേക്ക് വലിച്ചിഴച്ചത് .  സഭയില്‍ചര്‍ച്ചയില്ലാതെ ഒരു ബില്‍ പാസ്‌ ആക്കിയിരിക്കുന്നു സഭയുടെ എല്ലാവിധ ചര്‍ച്ചകളും തടസപെടുതിയും സഭയില്‍ പന്കുകൊള്ളാതെയും  ഇവര്‍ ജനത്തിനോടുള്ള എന്ത് ഉത്തരവാദിത്വം ആണ് നിറവേറ്റുന്നത് . റോഡ്‌ നിര്‍മാണത്തെ കുറിച്ച് ഇവര്‍ക്ക് ഒരു മിണ്ടാട്ടവുമില്ല , രണ്ടായിരം രൂപ ചിലവാക്കി ഒരു കുഴി അടക്കില്ല ആരെങ്കിലും ചാകുമ്പോ  രണ്ടു ലക്ഷം രൂപ കൊടുത്തു വായടപ്പിക്കും .. തിരിഞ്ഞു നോക്കുമ്പോ  ജനത്തിനോ അവരുടെ രാഷ്ട്രിയ ചിന്തകല്കോ യാതൊരു ഉപയോഗവും മാറ്റവും നല്ക്കാതെ  ഒരു ഒരു സഭാസമ്മേളനവും സമരവും കൂടി കടന്നു പോകുന്നു .......

ഭരണപക്ഷവും പ്രതിപക്ഷവും രാഷ്ട്രിയ ലക്ഷ്യങ്ങളോടെ ബലാബലം പരീക്ഷിക്കുമ്പോ ഇവിടെ തോറ്റുപോക്കുന്നതും പാവം ജനമാണ് ... വോട്ടു നല്‍കി ജയിപ്പിച്ചാല്‍ അടുത്ത അഞ്ചുവര്‍ഷം ആര്‍ക്കും ജനത്തെ വേണ്ട അപ്പോള്‍ അവര്‍ കഴുതകളായി ലജ്ജിച്ചു നോക്കിയിരിക്കും  ...

വാല്‍കഷണം : സഭയില്‍ അലമ്പുകാണിക്കുന്ന അംഗങ്ങളെ സസ്പെന്റ്    ചെയ്യാനുള്ള   അധികാരം ജനത്തിനു എന്നുകിട്ടുന്നുവോ അന്ന് തന്നെ  140 എം എല്‍ എ മാരെയും അവര്‍ ഒറ്റയടിക്ക്  സസ്പെന്റ്  ചെയ്യും ...( അങ്ങനെ ഒരു പാഠം പഠിപ്പിക്കും )