Ind disable
നൂറു കണക്കിന് പേര്‍ പിന്തുടര്‍ന്ന് വന്ന പുണ്യവാളന്റെ ഫോളോ ഗഡ്ജെറ്റ്‌ തകരാറില്‍ ആയതിനാല്‍ പ്രിയ സുഹൃത്തുകള്‍ പുണ്യാളനെ ഇ-മെയില്‍ വഴി പിന്തുടരാന്‍ അഭ്യര്‍ത്ഥിക്കുന്നു !! "

ബുധനാഴ്‌ച, ജൂലൈ 27

റിസര്‍വ്ബാങ്കും ജനങ്ങളും പിന്നെ ഞാനും


ഓരോദിനവും സാധാരണകാരന്നു  ജീവിതം ദുരിതമായി മാറുമ്പോഴാണ്  പലിശ നിരക്ക് കൂട്ടി ബാങ്കുകളുടെ ബാങ്ക് ജനത്തെ കൊള്ളയടിക്കുന്നത്  . നാണയപെരുപ്പം നിയന്ദ്രിക്കാനെന്ന ഭാവെന്നയുള്ള RBIയുടെ നിരക്കുവര്ധനവിന്റെ കറുത്ത കൈകള്‍ജീവിതത്തിന്റെ സമസ്ഥ മേഖലകളിലേക്കും കടന്നു ചെല്ലും ജനങ്ങളെ കൂടുതല്‍ കഷ്ടത്തിലാക്കും

നിരക്കുവര്‍ധനവിലൂടെ വിപണിയിലെ അധികമായുള്ള പണം  പിന്‍വലിക്കുമ്പോള്‍  വിപണി ചുരുങ്ങും ജനങ്ങളുടെ  പോക്കറ്റ് കാലിയാകും പണം ചെലവാക്കാന്നുള്ള  ക്രയശേഷിയും     അവശ്യവും  കുറയുമ്പോ താന്നേ  വിപണിവിലകളും താഴുമെന്നുമാണ് സിദ്ധാന്തം. പിന്നെ എന്തെ കഴിഞ്ഞ ഒന്നരവര്ഷത്തില്‍പത്തുതവണ  പലിശ വര്‍ധിപ്പിച്ചിട്ടും  ഇതു കുറയുന്നില്ല എന്നാണു നമ്മുടെ ചോദ്യം. മാന്ദ്യകാലത്ത്  പുജ്യത്തോളം   നാണ്യപ്പെരുപ്പം എത്തിയിരുന്നിട്ടും വിപണി വിലക്കള്‍ക്ക് വല്ല  കുറവുമുണ്ടായിരുന്നോ അതിനൊപ്പം മത്സരിച്ചിട്ട് പലിശ നിരക്കുകള്‍ ഉയര്‍ത്തിയിട്ടും വല്ല കുറവും വന്നോ വാസ്തവത്തില്‍ നാണ്യപെരുപ്പം നിര്‍ണയിക്കുന്ന മാനദണ്ഡം തന്നെ വിശ്വസിക്കാന്‍ കഴിയാതാവുകയാണ് .

അലുവാലിയ ഇടക്കൊകെ വന്നു പ്രസ്ഥാവിക്കുമായിരുന്നു " ദേ ഇപ്പോ ശരിയാക്കിത്തരാം ഇച്ചിരേ കൂടീ "  എന്നിട്ട്  എന്തായി പുള്ളികാരനും ഇപ്പോ  മിണ്ടാട്ടമില്ല . ഒബാമ പറഞ്ഞപോലെ മധ്യവര്‍ഗം തിന്നുമുടിച്ചിട്ടാണ് ഈ വിലവര്‍ധനവ്‌ എന്ന് എന്തായാലും ആരും പറഞ്ഞു കേട്ടില്ല..


ഉല്പാദനവും ആവശ്യകതയും തമ്മിലുള്ള വലിയ അന്തരമാണ് വിപണിയെ ചുടു പിടിപ്പിക്കുന്നത് ഇടക്കുണ്ടായ പന്ജസാരയുടെയും സവാലയുടെയും വിലവര്‍ധനവ്‌ ഓര്‍മിക്കാം , കാര്‍ഷിക വ്യവസായ ഉല്പാദന ചിലവുകളും വര്‍ദ്ധിക്കുകയാണ്  ,   കഴിഞ്ഞ വര്ഷം ഉണ്ടായ വരള്‍ച്ച , വെള്ളപോക്കങ്ങള്‍  . കുടാതെ സബ്സിഡികള്‍ , ഭക്ഷോല്പന്ന വിതരണത്തിനുള്ള ആധുനികവും   ശാസ്ത്രീയവുമായ സംവിധാനങ്ങളുടെ അഭാവം , വേതന വര്‍ധനവ്‌ , ഉപഭോഗത്തിലെ കുതിപ്പ്,  മേല്തട്ടുകാരുടെ ധൂര്‍ത്ത് തുടങ്ങി സാമ്പത്തികവും രാഷ്ട്രിയമായ  കാരണങ്ങള്‍ വരെ  വിപണിയില്‍  വാഴുന്നു  RBIയുടെയും സര്കാരിന്റെയും പ്രവര്‍ത്തികള്‍ നിഷ്ഫലം ആകുന്നതും ഇവിടെയാണ്‌ .ഇതിയൊക്കെ നേരിടുവാന്‍ പണം പിടിച്ചു വച്ചു പലിശ  കൂട്ടി കസര്‍ത്ത് കാണിക്കുമ്പോ അനുഭവിക്കുന്നതു  ഇന്ത്യയിലെ ആകെയുള്ള ജനങ്ങള്‍ ഒരുമിച്ചും ....


മാന്ദ്യത്തിന്റെ സമാന സാഹചര്യന്ങ്ങളിലൂടെ വിപണി കടന്നു പോക്കുമ്പോ നിരക്ക് വര്‍ധനവ്‌ നിര്‍മാണ കയറ്റുമതി മേഖലയെ പ്രതിസന്ധിയിലാക്കും. ഇതേ ആശങ്കയിലാണ്  റിയാലിറ്റി ഓഹരികള്‍ക്ക് കനത്ത വിലയിടിവ് ഇന്നലെ  അനുഭാവപ്പെട്ടത്‌ .അമേരിക്കയിലും യുറോപ്പിലും   ചൈനയിലും ഓക്കേ മാന്ദ്യസ്ഥിതി  വലുതായി  മെച്ചപ്പെട്ടില്ല ചില ആശങ്കകളും ഉഹാപോഹങ്ങളും നിലനില്‍ക്കുകയുമാണ് .  കഴിഞ്ഞ മാര്‍ച്ചില്‍ .8.5 ശതമാനം ഉണ്ടായിരുന്ന വളര്‍ച്ച നിരക്ക് ഇപ്പോ 5.6 വരെ  താഴ്ന്നിരിക്കുന്നു IIP DATAയും ഇതു പോലെ കുറയുകയാണ് .......


ഭവന വാഹന വ്യക്തിഗത വായ്പകളുടെ പലിശകള്‍ ഇപ്പോള്‍ തന്നെ സാധാരണക്കാര്‍ക്ക് താങ്ങാനാവാത്ത നിലവാരത്തിലാണ് . പലിശ വര്‍ദ്ധനവിലൂടെ സ്വാഭാവികമായും മാസഗഡു ഉയരും
പലിശ നിരക്കിലെ അര ശതമാനം വര്‍ധന വായ്പ്പയുടെ 60  മാസ കാലാവധി ഒരു മാസം കുടി ദീര്‍ഘിപ്പിക്കും  . അങ്ങനെവന്നല്‍ 120  മാസം  കൊണ്ട് തീരാവുന്ന ബാധ്യത 124 മാസംകൊണ്ടേ തീരു , 15 വര്ഷ കാലവധികാരുടെ തവണ 25 എണ്ണം വര്‍ധിക്കും  .2008- 2009 കാലത്ത് മത്സരിച്ചു ലാഭത്തില്‍ ലോണ്‍ എടുത്തവര്‍ക്ക് ഇതു സഹിക്കാന്‍ ആവുന്നതല്ല . ഇതുകാരണം പുതിയ വായ്പ്പകള്‍ കുറയും വ്യക്തിഗത വായ്പ്പകള്‍ ബാങ്കുകള്‍ നല്ക്കില്ല പലിശ വര്‍ധനവ്‌  കൊണ്ട് ഉണ്ടാക്കുന അധിക ബാധ്യത കിട്ടാകടത്തോത് വര്‍ദ്ധിപ്പിക്കും മൂന്നു മാസം മുടങ്ങിയാല്‍ തന്നെ ബാങ്കുകളുടെ കണക്കില്‍ അത് നിഷ്ക്രിയ ആസ്തിയാണ് .അത് ബാങ്കുകളെ പരിങ്ങലില്‍ ആക്കും  ബാങ്കുകളില്‍ നിന്നും  കുറഞ്ഞ പലിശ നിരക്കില്‍ വായ്പ്പകിട്ടാതെ വരുമ്പോള്‍ വ്യവസായ നവീകരണവും നിലക്കും . സാധാരകാരന്‍ പിന്നെ ബാങ്കിലേക്ക് പോകുകയെ വേണ്ട ...

ചുരിക്കിപറഞ്ഞാല്‍ ജീവിതം കഷ്ടതിലാക്കുന്നു ഇന്ത്യയുടെ വളര്‍ച്ച നിറയ്ക്കും കുറയുന്നു    നാണയ പെരുപ്പം കുടി നില്ക്കുന സാഹചര്യത്തിലാണ് വിദേശ ഫണ്ടുകള്‍ ഓഹരി വിപണിയില്‍ നിന്നും കുടുതലായി മാറി നില്‍ക്കുന്നതും  പല മികച്ച കമ്പനികളുടെ ഓഹരികള്‍ പോലും വിലയിടിവ് നേരിടുനതും വലിയ നഷ്ടം  സാധാരണ നിക്ഷേപകര്‍ക്ക് ഉണ്ടാകുന്നതും  ( അതില്‍ എന്നികും  കുറച്ചു വേദനയുണ്ടേ )

വീണ്ടുവിചാരം  : പലിശ വാങ്ങി ജീവിക്കുന്നവര്‍ക്ക് സന്തോഷം എന്നാലും അതും കടലില്‍ കായം കലക്കുന്നമാതിരി ആണേ ........

ശനിയാഴ്‌ച, ജൂലൈ 9

ഈ കുഞ്ഞിനെ ആരോന്നു പിടിക്കും !!


മണ്‍സൂണ്‍   : ഇതു  താണ്ട്രാ തമിള്‍ സിങ്കകുട്ടി  ....  ചുമ്മാ അതര്‍തില്ലേ !!

വെള്ളിയാഴ്‌ച, ജൂലൈ 8

ഡ്രാഗണ്‍ പുഷ്പ വസന്തം

ഹൈലോസീരിയസ് ആന്‍ഡേറ്റസ്

മലയാളിക്ക് സുഗന്ധം പരത്താന്‍  പൂന്തോട്ടത്തില്‍ ഒരു പുഷ്പം കൂടി പൂവിട്ടു  , നാമം സ്വല്‍പ്പം കട്ടിയാണ് പറയാന്‍ ഹൈലോസീരിയസ് ആന്‍ഡേറ്റസ് എന്ന ഡ്രാഗണ്‍ സസ്യം കള്ളിച്ചെടി വിഭാഗമാണ് . മേക്സികോ , ബ്രസില്‍ , വെസ്റ്റ്‌ ഇന്‍ഡീസ് , അര്‍ജേന്റിന എന്നിവിടങ്ങളില്‍ സുലഭമായി കാണപ്പെടുന്ന ഈ സസ്യം  . രാത്രിയിലാണ് പൂവിരിക്കുന്നത്. പുഷ്പത്തിനു നല്ല ഭംഗി കാണുന്നുണ്ടെങ്കിലും  പുഷ്പത്തിനു  മണമുണ്ടോ ഇല്ലയോ എന്നെനിക്ക് പറയാനാവുനില്ല ചില നിറങ്ങളില്‍ വിരിയാറുണ്ട് എന്ന് മാത്രം മനസിലായി ... 
ഹൈലോസീരിയസ് ആന്‍ഡേറ്റസ്ഡ്രാഗണ്‍ ഫ്രുട്ട് എന്നറിയപെടുന്ന ഇതിന്റെ ഫലത്തില്‍ വൈറ്റമിന്‍ C ,ഫോസ്ഫറസ് , കാല്‍സ്യം എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു അത് കാരണം ഫലത്തിന് കിലോക്ക് 900 രൂപവരെ കേരളത്തില്‍ വിലയുണ്ട്..അലങ്കാര സസ്യമായി വളര്‍ത്താം  തിങ്ങിഞെരുങ്ങി വളര്‍ന്നു കൊള്ളും.   ഒത്തു കിട്ടിയാല്‍ പൂ പറിച്ചു വില്‍ക്കാനും പറ്റുമല്ലോ. ഈ ഡ്രാഗണ്‍ പുഷ്പത്തിനു  നമ്മുടെ നിശാഗാന്ധി പൂവുമായി നല്ല സാമ്യം കാണുനില്ലേ നോക്കു........


നമ്മുടെ നിശാഗാന്ധി ചില പ്രത്യേക വിഭാഗത്തില്‍ പെടുന്ന ഡ്രാഗണ്‍ പുഷ്പങ്ങള്‍  ഒന്ന് കണ്ടാലോ ...... 

മണ്‍സൂണ്‍ വചനം : വിടര്‍ന്നു വിലസീടുന്ന നിങ്ങളെ   നോക്കി  ആരായാലും  ഒന്ന് നിന്നു പോക്കും  

തിങ്കളാഴ്‌ച, ജൂലൈ 4

ഈ സുന്ദരനെ നിങ്ങള്‍ കണ്ടിട്ടുണ്ടോ ?

മലേഷ്യന്‍  മൂണ്‍ മോത്ത്‌

ദൈവത്തിന്റെ സ്വന്തം നാട്ടിലെ മധു നുകരാന്‍ വിരുന്നു വന്നവന്‍ മലേഷ്യന്‍ മൂണ്‍ മോത്ത് എന്ന അപൂര്‍വ സുന്ദര ചിത്രശലഭം ... കാണാന്‍   നല്ല ഭംഗി  ഉണ്ട് അല്ലെ    !!

കേരളത്തില്‍ മലേഷ്യന്‍ മൂണ്‍ മോത്തിനെ മുമ്പ് കണ്ടെത്തിയിട്ടില്ല  കാണപ്പെടുന്നിടത്തുതന്നെ അപൂര്‍വ കഴ്ച്ചയാണത്രേ.


സിംഹത്തിന്റെ മുഖത്തോട് സാദൃശ്യമുള്ള ശലഭത്തിന്റെ ഉടലിനു തവിട്ടും മഞ്ഞയും നിറങ്ങളാണ്. വാലറ്റം  കാണുന്ന പോലെ നീണ്ടതാണ് . കൈപ്പത്തിയോളം വലിപ്പമുണ്ട്‌ ആണും പെണ്ണും തമ്മില്‍ കാണാന്‍ രൂപ വ്യത്യാസം ഉണ്ട് കേട്ടോ .. 

പേരുകേള്‍ക്കുമ്പോള്‍ തനി മലേഷ്യ കാരെനെന്നു തോന്നുമെങ്കിലും  തെക്ക് കിഴകെ ഏഷ്യ , സുമാത്ര,  ഇന്ത്യയിലെ ചില വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍  കണ്ടിട്ടുണ്ട് .കേരളത്തില്‍ മൂണ്‍ മോത്ത് മുട്ടയിടാന്‍ സാധ്യത ഉള്ള മൂന്ന് സസ്യങ്ങളെ ഉള്ളു എലുമ്പന്‍ പുളി , പന്തപ്പെന്‍ , ആറ്റുനീര്മുല്ല (പമ്പരവെട്ടി )    എന്താവും വരവിന്റെ ഉദേശ്യം ....!!

പിന്നെ നമ്മുടെ നാട്ടില്‍ കാണുന്ന  അമ്പിളി കണ്ണന്‍ (ലുണാര്‍ മോത്ത് ) ശലഭത്തിന്റെ രൂപസാമ്യം നോക്കൂ  ഒരുമാത്തിരി  കാണാം അല്ലെ ......  
അമ്പിളി കണ്ണന്‍ 

മണ്‍സൂണ്‍ വചനം   : നമ്മുടെ നാട്ടില്‍ വിരുന്നു വന്ന  മലേഷ്യന്‍ മൂണ്‍ മോത്ത് ശലഭത്തിനു ഒരു മലയാള  തനിമയുള്ള പേര് കൊടുത്താലോ  എങ്കില്‍ ഒരു പേര് പറയു സഖാവേ ...... ശനിയാഴ്‌ച, ജൂലൈ 2

പത്മനാഭന്റെ ഉള്ളറ രഹസ്യത്തിലേക്ക്വിസ്മയകരമായ  സ്വര്‍ണ രത്ന ശേഖരങ്ങളുടെ ശോഭയില്‍ ശ്രീപത്മനാഭന്റെ അനന്തശയനം അനന്തകോടിപ്രഭയില്‍ മിന്നി തിളങ്ങുമ്പോള്‍ ലോകത്തിലെ ഏറ്റവും സമ്പന്നക്ഷേത്രമായി ശ്രീപത്മനാഭസ്വാമിയുടെ സന്നിധി മാറുകയാണ്‌.. 

ഇതു വരെ കണ്ടെത്തിയ നിധി ശേഖരത്തിന്റെ മതിപ്പ് മുല്യം ഒരു ലക്ഷം കോടി കവിഞ്ഞിരിക്കുന്നു : ആയിരം അമൂല്യ  രത്നങ്ങള്‍ പതിച്ച 500 കോടി വില മതിക്കുന്ന മഹാവിഷ്ണുവിന്റെ സ്വര്‍ണവിഗ്രഹം , 536 കിലോ വരുന്ന ഒരു ലക്ഷത്തിലധികം സ്വര്‍ണ നാണയങ്ങള്‍ , 16 കിലോ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ നാണയങ്ങള്‍ , 14 കിലോ തിരുവിതാങ്കൂര്‍ നാണയങ്ങള്‍ , 106 രാശി നാണയങ്ങള്‍ , 3 കിലോ നെപ്പോളിയന്‍ കാലത്തെ നാണയങ്ങള്‍ , 14 ചാക്കുകളിലായി 500 കിലോ സ്വര്‍ണ കതിര്‍ , 2000 മാണിക്കകല്ലുകള്‍ , ബല്‍ജിയം രത്നങ്ങള്‍ , രാജാക്കന്മാരുടെ കിരിടങ്ങള്‍ , തമ്പുരാട്ടിമാരുടെ അരപട്ട , ഒഡ്യാണങ്ങള്‍ ,സ്വര്‍ണ ഉത്തരീയം,രത്നങ്ങള്‍ പതിച്ച 25 കിലോ തൂക്കമുള്ള അരപ്പട്ടകള്‍  സ്വര്‍ണ ഷാള്‍ , 18 അടി നീളമുള്ള നാല് സ്വര്‍ണമാലകള്‍ , ഏകദേശം 500 കിലോ  നെപ്പോളിയന്റെയും കൃഷ്ണദേവരായരുടെയും ചിത്രം പതിച്ച സ്വര്‍ണനാണയങ്ങള്‍ , തിരുവിതാംകൂര്‍ , വെനീസ്, ബ്രിട്ടന്‍ സ്വര്‍ണനാണയങ്ങള്‍, സ്വര്‍ണ വിഗ്രഹങ്ങള്‍ , സ്വര്‍ണ ആന , സ്വര്‍ണ വാര്‍പ്പ് ,സ്വര്‍ണ ഉരുളി , 3800  ശരപ്പോലി മാല, നെക്ലസുകള്‍ ,രത്ന മാലകള്‍ , അപൂര്‍വ ഇന്ദ്രനീലം , രത്നങ്ങള്‍ , സ്വര്‍ണത്തില്‍ പൊതിഞ്ഞ രുദ്രക്ഷമാലകള്‍ , വെള്ളിയിലെ പഴയ വെട്ടുകാശ് , ഒരു ചക്രം , 28 ചക്രം , ഒരു ടണ്‍ വരുന്ന ചെറിയ രാശി പൊന്ന് ,പഴുതാരയുടെ രൂപമുള്ള സ്വര്‍ണമാല , 18 അടി നീളമുള്ള ശരപ്പോലി മാലകള്‍ , 8 അടി  നീളമുള്ള സ്വര്‍ണ ദണ്ട് , 500 എണ്ണം വരുന്ന സ്വര്‍ണ  കുടങ്ങള്‍ , സ്വര്‍ണ കുട ,മരതകങ്ങള്‍, അടുക്കു മാലകള്‍, കാശിമാലകള്‍,സ്വര്‍ണ മണി, സ്വര്‍ണക്കട്ടി, 25 വലിയ പേള്‍ മാലകള്‍ , രത്നങ്ങള്‍ പതിച്ച ഒന്‍പത് വലിയ മാലകള്‍ സ്വര്‍ണ ആള്‍രൂപങ്ങള്‍,നാലുപാളികളായി സ്വര്‍ണക്കാശുകള്‍ കൊണ്ടു നിര്‍മിച്ച അടുക്കുമാല, രാശി മോതിരങ്ങള്‍  മൂന്നു സ്വര്‍ണച്ചിരട്ട,സ്വര്‍ണച്ചങ്ങല, വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്കയങ്കി, മാണിക്യം, മരതകം, നവരത്നക്കല്ലുകള്‍ പാമ്പിന്റെ രൂപത്തില്‍ വജ്രങ്ങള്‍ പതിച്ച വലിയ മാല, ഇന്ദ്രനീലക്കല്ലുകളടക്കം പതിച്ച 15 കിലോ തൂക്കമുള്ള 25 മാലകള്‍ , മൂന്ന് കിലോ തൂക്കമുള്ള സ്വര്‍ണച്ചിരട്ട, 1105 എന്ന് രേഖപ്പെടുത്തിയ മൂന്ന് കിലോ തൂക്കമുള്ള സ്വര്‍ണനാണയങ്ങള്‍ അടങ്ങിയ മൂന്ന് കിഴികള്‍ , വജ്രം പതിച്ച 25 തളകള്‍ , സ്വര്‍ണഭാരങ്ങള്‍പൊടിതട്ടി വൃത്തിയാക്കാന്‍ സ്വര്‍ണ നാരുകള്‍ കൊണ്ട് നിര്‍മിച്ച അഞ്ചു കിലോ  ഭാരമുള്ള സ്വര്‍ണ ചൂല്‍    , രത്നങ്ങള്‍ പതിപ്പിച്ച സ്വര്‍ണ കുടം , സ്വര്‍ണ പൂക്കള്‍ ,  ഇതിന് പുറമെ തറയില്‍ അടര്‍ന്നു  കിടന്ന സ്വര്‍ണപ്പൊടികളും  സ്വര്‍ണത്തകിടുകളും തൂത്ത് വാരികെട്ടിയത്  നാല് ചാക്ക്   അങ്ങനെ തുടരുന്നു അവസാനികാത്ത അന്വോഷണം.   ഇന്നിയും എന്തോകെ അത്ഭുതങ്ങള്‍ ആവും പത്മനാഭന്‍ നിലവറകളില്‍ ഒളിപ്പിച്ചു വച്ചിരിക്കുക

ചരിത്രം : ഒന്‍പതാം നൂറ്റാണ്ടുമുതല്‍ അറിയപെടുന്ന ഇന്ത്യയിലെ അപൂര്‍വ്വം വൈശ്നവക്ഷേത്രങ്ങളില്‍ ഒന്നാണ് ശ്രീപത്മനാഭ ക്ഷേത്രം(ക്ഷേത്രതിന്റെയോ നിലവരയുടെയോ കാലപഴക്കം  സംമ്പന്ധിച്ച് കൃത്യമായി ഒന്നും പറയാന്‍ കഴിയില്ല  ).  AD 1686 - ക്ഷേത്രം അഗ്നിക്ക് ഇരയായി അതിനു ശേഷം 30 വര്‍ഷത്തോളം പൂജാകാര്യങ്ങള്‍   നടന്നിരുന്നില്ല.

അനിഴം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മയാണ് ഇന്നത്തെ രൂപത്തില്‍ ക്ഷേത്രം നിര്‍മ്മിച്ചത്‌   1729 അദ്ദേഹം ഭരണം ഏറ്റെടുത്തശേഷം  ക്ഷേത്രം പുതുക്കി പണിതു ഒറ്റകല്‍ മണ്ഡപം , ശ്രീവേലിപ്പുര , ഗോപുരത്തിന്റെ  രണ്ടു നിലകള്‍ എന്നിവപുതുത്തായി പണിതു . (ഗോപുതത്തിന്റെ അസ്ഥിവാരം 40 അടി താഴ്ചയില്‍ 1466   ആദിത്യ വര്‍മ്മ വേണാട് അദിപന്‍ പണിതതാണ് ). 


അനിഴം തിരുനാള്‍ പുതുക്കി പണിതപ്പോള്‍ ഗര്ഭാഗൃഹത്തിനു ചുറ്റുമുള്ള നിലവിലെ നിലവറകള്‍ പുതുക്കിപ്പണിയുകയും പുതുതായി ചിലത് നിര്‍മ്മിക്കുകയും ചെയ്തു (   പതിനൊന്നാം നൂറ്റാണ്ടില്‍ തന്നെ ക്ഷേത്രത്തില്‍ നിലവറകള്‍ ഉണ്ടായിരുന്നു എന്ന് മതിലകം രേഖക്കള്‍ പറയുന്നു ) രാജ്യസമ്പത്ത് സുരക്ഷിതമായി സൂക്ഷിക്കണം എന്ന ലക്‌ഷ്യം ആയിരിക്കണം അനന്തശയനനായ പത്മനാഭന് ചുറ്റും നിലവറകള്‍ പണിതത് . വേണാടിനെ തിരുവിതാന്കൂരിനോട് ചേര്‍ത്ത ശേഷം സര്‍വ്വ സമ്പത്തും സ്വര്‍ണശേഖരങ്ങളും ശ്രീപത്മനാഭന്റെ തൃപാദത്തില്‍ അദ്ദേഹം സമര്‍പ്പിച്ചു  1750 ല്‍  അനിഴം തിരുനാള്‍ തൃപ്പടിദാനം നടത്തി . ശേഷം അധികാരമേറ്റ  കാര്‍ത്തികതിരുനാളാണ് കുലശേഖരമണ്ഡപത്തിന്റെയും ഗോപുരത്തിന്റെയും പണി തീര്‍ത്തത് ... അങ്ങനെയാണ് ഇപ്പോ കാണുന്ന രൂപത്തിലെ പത്മനഭാക്ഷേത്ര നിര്‍മാണം നടന്നത് 

നിലവറകളുടെ സാമ്പത്തിക സ്രോതസ് :മുഖ്യമായും  സന്തോഷാവസരങ്ങളിലും തെറ്റിന്നു പ്രായശ്ചിതമായുംരാജാക്കന്മാര്‍ ദാനങ്ങള്‍ നടത്തിയിരുന്നു , ബ്രഹ്മണര്‍ക്കുനേരെയുള്ള കുറ്റവിചാരണകള്‍ , അയിത്തം എന്നിവയിലും  ക്ഷേത്രത്തിലേക്ക്  ദാനമായിട്ടായിരുന്നു പ്രായശ്ചിത്തം.ചെയ്തിരുന്നത്   തിരുന്നാല്‍വേലി ഭരിച്ചിരുന്ന ചോള സ്വാധീനമുള്ള പാണ്ധ്യന്‍രാജാവായിരുന്ന പരാന്തക പാന്ധ്യന്‍ AD  1100 ല്‍ 10  സ്വര്‍ണ    വിളക്കുകള്‍ നല്ക്കിയതാണ് അറിയപെടുന്ന ആദ്യ ദാനം . .AD 1686 ല്‍ അഗ്നിക്ക് ഇരയാകുന്നതിനു രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ഉമയമ മഹാറാണി വീരാളിപ്പട്ടും ആഭരണങ്ങളും ദേവന് സമര്‍പ്പിച്ചതായിയും  രേഖ ഉണ്ട് . AD 1000 മുതല്‍  1950 വരെ തുടര്‍ച്ചയായി ഭരണം നടത്തിയിരുന്ന രാജകുടുംബമാണ് തരുവിതാംകൂരിന്റെത്  . 1250 മുതല്‍ 1500 വരെ നല്ല സാമ്പത്തിക ശേഷിയും ഉണ്ടായിരന്നു . എട്ടാം നൂറ്റാണ്ട് മുതല്‍ തിരുവിതാംകൂര്‍ നടത്തിയിരുന്ന വിദേശവ്യാപാരം അമുല്യ രത്ന സമ്പത്തും രാജ്യത്തിന്‌ ലഭിച്ചു .രാജ്യത്തിന്റെ ഖജനാവയാണ്  ക്ഷേത്രത്തെ രാജകാന്‍മാര്‍ കരുതി പോയത് .

പഞ്ഞ കാലത്ത് ഈ നിലവറയിലെ സമ്പത്ത് വായിപ്പയായി എടുത്തു ഉപയോഗിക്കാന്‍ വ്യവസ്ഥ ചെയ്തിട്ട ഉണ്ടായിരുന്നു . അപ്രകാരം .1459 ല്‍നിലവറ തുറന്നു ശ്രീപത്മനാഭന് ആഭരണങ്ങള്‍ എടുത്തതായി രേഖയുണ്ട് കുടാതെ വിശാഖം തിരുനാളിന്റെ കാലത്ത് നിലവറ തുറന്നിരുന്നു .സ്വതിതിരുനാലും അധികാരം ഏറ്റെടുക്കുമ്പോള്‍ നിലവറ തുറന്നു നിക്ഷേപം തിട്ടപെടുതിയിരുന്നു അന്ന്‍ ഏതാണ്ട് അമ്പതു ലക്ഷത്തിന്റെ സ്വര്‍ണ വെള്ളി ആഭരണങ്ങളും അക്കെ മൊത്തം ഒരു കോടിയുടെ ആസ്തിയും ഉള്ളതായി രേഖപെടുത്തി  1932  ല്‍ ചിത്തിര തിരുനാളും നിലവറ നിക്ഷേപ്പം തിട്ടപെടുത്തിയിട്ടുണ്ട്. ക്ഷേത്ര നിക്ഷേപവുമായും  തിരുവിതാംകൂര്‍ രാജ്യഭാരണവുമായും   ബന്ധമുള്ള  ലക്ഷത്തിലേറെ  താളിയോലകള്‍ തുടങ്ങിയ ചരിത്ര  രേഖകള്‍ നിലവില്‍ സംരക്ഷിക്കപെട്ടിടുണ്ട്  അതിനെ കാര്യമായിട്ട്   പഠന വിധേയമാക്കിയിട്ടുമില്ല ...

തിരുവിതാംകൂര്‍ രാജവംശത്തിന്റെ സത്യസന്ധതയാണ് രാജ്യത്തിലെ ഏറ്റവും  വലിയ നിധിശേഖരം ഇത്ര കാലം ഭദ്രമായി സംരക്ഷിക്കപെട്ടത്‌ . രഹസ്യ അറകള്‍ ഉണ്ടെന്നും അതില്‍ അളവറ്റ സമ്പത്തുണ്ടെന്നും പാര്യമ്പര്യമായി   അറിവുള്ള കാര്യം ആയിരുന്നു .എന്നിട്ടും ശ്രീപത്മനാഭ ദാസന്മാരായി മാത്രം ജീവിചു  അവര്‍ രാജ്യത്തിന്‌  മഹനീയമായ മാതൃകയായി .ക്ഷേത്ര ദര്‍ശനം കഴിഞ്ഞു പുറത്തുവരുമ്പോള്‍ രണ്ടുകാലും  തട്ടികുടയുന്ന ശീലം ഇന്നും   രാജകുടുംബം  പാലിക്കുന്നു  
 " ധര്‍മമാണ്  കുലദൈവം " എന്നതാണ് തിരുവിതാംകൂര്‍ രാജവംശത്തിന്റെ മുഖമുദ്ര .

പത്മനാഭ ക്ഷേത്രത്തിലെ നിധിശേഖരത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് ആഗസ്റ്റ്‌ മാസം സുപ്രിം കോടതിയില്‍ സമര്‍പ്പിക്കണം . കോടതിയാണ് കോടികള്‍ വിലമതിക്കുന്ന  പുരാവസ്തുകളുടെ ഭാവി തിരുമാനിക്കുന്നത് ....... 

എന്നോട് ചോദിച്ചാല്‍ :  നമ്മുടെ വിലമതിക്കാനാകാത്ത ചരിത്ര വസ്തുകളെ ലോകോത്തരമായി സംരക്ഷിക്കുകയും അതിനെ സാധാരണ ജനങ്ങള്‍ക്ക്‌ തോട്ടറിയുവാനും പഠിക്കുവാനുമുള്ള സംവിധാനം വേണം , ഈ നിധിശേഖരം സുപ്രിം കോടതി ക്ഷേത്രത്തിനു തന്നെ നല്‍ക്കും എന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത് അങ്ങനെ എങ്കില്‍ ഒരു സ്വതന്ത്ര ട്രെസ്റ്റ്‌ രൂപികരിക്കുകയും  ഈ സമ്പത്തിന്റെ ഒരു ഭാഗം ജനോപകാരപ്രദമായ വിദ്യാഭ്യാസം , ആരോഗ്യം , അത്മിയം എന്നി മേഖലകളില്‍  കുടുതല്‍ മുതല്‍ മുതല്മുടക്കുകയും വേണം .  അതുവഴി വലിയൊരു ജനവിഭാഗത്തിന് സാന്ത്വനം നല്‍കാനും സാധിക്കും തീര്‍ച്ച.  പത്മനാഭന്റെ ആഗ്രഹം അങ്ങനെ ആയിരിക്കണമേ  എന്ന് ഞാന്‍ ആശിക്കുന്നു ...
കവടിയാര്‍ കൊട്ടാരം 
വീണ്ടുവിചാരം :  കേരളം ഈ നിധികണ്ട് അന്തം വിടുമ്പോള്‍ മനസ്സില്‍   ലഡു പൊട്ടുന്നു കേരളത്തിന്റെ മൊത്തംപൊതുകടം 80 ,000* കോടി രൂപ കവിയും ........ ശഭോ   മഹാദേവാ    !!