Ind disable
നൂറു കണക്കിന് പേര്‍ പിന്തുടര്‍ന്ന് വന്ന പുണ്യവാളന്റെ ഫോളോ ഗഡ്ജെറ്റ്‌ തകരാറില്‍ ആയതിനാല്‍ പ്രിയ സുഹൃത്തുകള്‍ പുണ്യാളനെ ഇ-മെയില്‍ വഴി പിന്തുടരാന്‍ അഭ്യര്‍ത്ഥിക്കുന്നു !! "

വെള്ളിയാഴ്‌ച, ജൂൺ 24

ലോക് 'പാലിന്റെ' തനിനിറം

കുറച്ചു നാളായി നമ്മള്‍ കാണുന്നു , വിയോജിപ്പ് കാര്യത്തില്‍ മാത്രം നല്ല പോലെ യോജിപ്പുള്ള ലോക്പാല്‍ വടംവലി .കാര്യങ്ങള്‍ ഒന്നും തന്നെ  നല്ല നിലക്ക് ഈ അടുത്തെങ്ങും അടുക്കുന്ന ലക്ഷണം കാണുന്നുമില്ല. എന്താക്കും ഇതിന്റെ അവസ്ഥ എന്ന് കണ്ടു തന്നെ അറിയണം ഒന്നുറപ്പാണ്  എന്തായാലും ഒരു ലോക്പാല്‍ നിയമം  നമുക്ക് ഉണ്ടാക്കും അതിന്റെ നിറം എന്താക്കും എന്ന്   ഒരു വ്യക്തതയും ഇപ്പോ ഇല്ലാന്നു മാത്രം.. 

ലോക്പാല്‍ കരടുരൂപികരണ സമിതിയുടെ തീപൊരി ചര്ച്ചകളില്‍ നിന്നും വ്യക്തമായി മനസിലകാമെന്നുള്ളതു,പാര്‍ലമെന്റിന്നും ഉദ്യോഗസ്ഥര്‍ക്കും തൊടാന്‍ ആകാത്തതും ആ സംവിധാനങ്ങളെ മൊത്തം  നിരീക്ഷിക്കാനുതക്കുന്നതും  സുപ്രിം കോടതിയോട് മാത്രം ഉത്തരവാദിത്തം കാട്ടിയാല്‍ മതി എന്നുള്ളതുമായ   ഒരു ലോക്പാല്‍ നിയമമാണ് ഗസാരെ ആന്‍ഡ്‌ ടീമിന്റെ ലക്‌ഷ്യം .  


ഇങ്ങനെ വന്നാല്‍ ഉണ്ടാകുന്ന തമാശ എന്ത് എന്ന് വച്ചാല്‍ സുപ്രീം കോടതിക്ക് വിധേയപെടുന്നതിനോടൊപ്പം തന്നെ ചീഫ് ജസ്റിസ് , മറ്റു ജഡ്ജിമാര്‍ എന്നിവര്കെതിരെയും അന്വോഷണം  നടത്താനുള്ള അധികാരം ലോക് പാലിന് ഉണ്ടായിരിക്കുന്നതുപോലെ തിരിച്ചും സുപ്രീം കോടതിക്കും അന്വോഷണം ആകാമെന്നുമുള്ളതാണ്   . സുപ്രീം കോടതിയാണോ പാര്‍ലമെനന്റ്റ് ആണോ   വലുതെന്നു ഇപ്പോ നടക്കുന്ന തര്‍ക്കതിനോപ്പം പരസ്പരം തര്‍ക്കിക്കാനൊന്നു കൂടെ ആകുമോ എന്നൊരാശങ്ക പൊതുവേ ഉണ്ട് . 

ഇപ്പോ തന്നെ നിലനില്ക്കുന്ന  പ്രധാന തര്‍ക്ക വിഷയങ്ങള്‍ ഇതാണ് ( ഹസാരെയുടെ ആവശ്യങ്ങള്‍ )
  • ടെലിഫോണ്‍ ചോര്‍ത്താനുള്ള അധികാരം  
  • വിദേശത്തേക്ക് നിയമസഹായം തേടി കത്ത്  അയകാനുള്ള അധികാരം 
  • അഴിമതിയുടെ സാദ്ധ്യത കുറയ്ക്കാനായി ജോലിയുടെ ശൈലി മാറ്റാന്‍ ശുപാര്‍ശ സമര്‍പ്പികാനുള്ള അധികാരം 
  • അന്വോഷനങ്ങള്‍ക്ക് ആധുനിക ഉപകരണങ്ങള്‍ വാങ്ങാന്‍ ഉള്ള അധികാരം 
  • MP   മാരുടെ സ്വത്തുകള്‍ അനോഷികാനുള്ള അധികാരം *
  • അഴിമതി നടത്തി സംപാതിച്ച ലൈസെന്‍സ് ,കരാര്‍ ,അനുമതികള്‍ ക്യാന്‍സല്‍ ചെയ്യാനുള്ള  അധികാരം 
  • സിബിഐ മുതലായ എജന്സികള്‍  ലോകപാലിന് കിഴില്‍ ആകണം *
  • പ്രധാനമന്ത്രി , പ്രതിപക്ഷ നേതാവ് , സുപ്രീം കോടതിയിലെ രണ്ട്  ജഡ്ജിമാര്‍ , ഹൈ കോടതിയിലെ രണ്ടുചീഫ്  ജസ്റിസ് , ചീഫ് election കമ്മിഷണര്‍  ,  മുന്‍ ലോക്പാല്‍ അധ്യക്ഷന്‍മാര്‍ എന്നിവര്‍ ആയിരിക്കണം ലോക പാലിനെ  തിരഞ്ഞെടുകേണ്ടത് *
  •  ലോക്പാല്‍ പരിധിയില്‍ പ്രധാനമന്ത്രിയെ ഉള്‍പെടുത്തണം *
  • ലോക്പാലിനെ നീക്കാനായി പൌരനു സുപ്രീം കോടതിയെ സമീപിക്കാം *
  • ലോക്പലിനെതിരെ ഉള്ള അന്വോഷണം സ്വതന്ത്ര എജാന്‍സിയെ കൊണ്ട്  ആയിരിക്കണം 
  • കുറ്റകൃത്യനിയമത്തിലെ പോലെ കേസ് എടുക്കണം FIR   റജിസ്റര്‍ ചെയ്യണം 
  • പ്രധാനമന്ത്രിമുതല്‍ താഴെതട്ടിലെ  പ്യൂണ്‍ വരെ  നിയമപരിധിയില്‍ വേണം 
  • സംസ്ഥാനങ്ങളിലെ ലോകായുക്തകള്‍ ലോക്പലിനു കീഴില്‍ ആകണം 
  • അഴിമതി അന്വോഷിക്കാന്‍ ഹൈ  കോടതിയില്‍ പ്രത്യേക ബെഞ്ച്‌  
  • കോടതി ഉത്തരവുകളില്‍ സ്റ്റേ മാറ്റികിട്ടാന്‍ കുറ്റക്രിത്യനിയമത്തില്‍  ഭേദഗതി  
  • അഴിമതി കണ്ടെത്തിയാല്‍ പുറത്തക്കാനുള്ള അധികാരം മന്ത്രിയെ ഉള്‍പെടെ *
  • ശിക്ഷ പത്ത് വര്ഷം വരെ നല്‍കണം , ഉദ്യോഗസ്ഥരുടെ റാങ്ക് അനുസരിച് ശിക്ഷ കൂട്ടണം വ്യവസായ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ പിഴ 
  •  പ്രവര്തനതിന്നുള്ള തുക ലോക്പാല്‍ തിരുമാനിക്കും 
  • വ്യാജ പരാതികര്‍ക്ക് പിഴ ശിക്ഷ മാത്രം    
  • ഉന്നത ജൂഡിഷ്യറീയെ   ലോക്പാളില്‍ ഉള്‍പെടുത്തണം * 
  • അഴിമതിക്കെതിരെ പരാതി നല്ക്കുന്നവര്‍ക്ക് സംരക്ഷണം 
    * നടക്കില്ല , സാധ്യമല്ല എന്നു സര്‍ക്കാര്‍ പറയുന്ന വിഷയങ്ങള്‍ ആണ് ചുമന്ന നിറത്തില്‍  **


    ഇങ്ങനെ പാര്‍ലമെന്റിനുമിതെ   ലോക്പാലിന്റെ ഒരു മഹാസാമ്രാജ്യം സ്ഥാപിക്കുന്നത് കൂടുതല്‍ സങ്കീര്‍ണതകള്‍ സൃഷ്ടിക്കും എന്നാണ്  രാഷ്ട്രിയ പാരട്ടികളുടെ ഉള്ളിലിരുപ്പ് . പാര്‍ലമെനന്റ്റ് ജനാധിപത്യത്തിനു ഭീഷണിയും സുപ്രീം കോടതിയുടെ നിഷ്പക്ഷതയും  തകര്‍ന്നു പൊക്കും പോലും . പ്രധാനമന്ത്രിമുതല്‍ താഴെതട്ടിലെ  പ്യൂണ്‍ വരെ അന്വോഷണ പരിധിയില്‍ വരുപ്പോള്‍ വലിയ അടിസ്ഥാന സൗകര്യം വേണ്ടി വരും .നാട്ടില്‍ നടക്കുന്ന കുറ്റകൃത്യങ്ങളെ കുറിച്ച് അന്വോഷിക്കുന്നത്തിനു പുറമേ   വലിയ ഒരു അന്വോഷണ  എജന്സിയും  വേറെ വേണ്ടി വരും . അതുകൊണ്ട് ആണ് സര്‍ക്കാര്‍ പറയുന്നത് ലോകപാലിലൂടെ ഒരു സമാന്തരസര്‍ക്കാര്‍ ഉണ്ടാക്കാനാണ് ഹസാരെ ശ്രമിക്കുന്നത്   .അതു അനുവദിക്കില്ല എന്നും  . 


    ഇത്തരം ആശങ്കകള്‍ക്ക് വക നല്‍കുന്നതാണോ  ഹസാരയുടെ  കരടു , ആത്മനിയന്ദ്രതിന്നും തിരുത്തലിന്നുമുള്ള വ്യവസ്ഥകള്‍ കരടിലുണ്ട്. പാര്‍ലമെന്റിന്നും  ജൂഡിഷ്യറീക്കും ഉത്തരം നല്‍ക്കാനും കീഴ്പെട്ടു നില്‍ക്കാനുമുള്ള നിബന്ധനകള്‍   അത് നോക്കിയാല്‍ മനസിലാക്കാവുന്നത്തെ ഉള്ളു ലോക്പാലിനെതിരെയുള്ള പരാതികള്‍ ,പുറത്താക്കല്‍ , ഓഡിറ്റിങ്ങ്  എന്നിവയുമായി ബന്ധപെട്ട വ്യവസ്ഥകള്‍ ഉദാഹരണം . ലോക്പല്‍ വിധികള്‍ക്കെതിരെ കോടതിയെ സമീപ്പിക്കാന്നാകും  , സുപ്രീംകോടതിയുടെ ശുപാര്‍ശപ്രകാരം നടപടിയെടുകേണ്ടത് രാഷ്ട്രപതിയാണ് ലോക്പാലിനെതിരെ നടപടി സ്വികരിക്കന്നും സുപ്രീംകോടതിക്ക് അധികാരം.  തുടങ്ങിയ അനവധി മാര്‍ഗങ്ങിലൂടെയും ഏറ്റുമുട്ടലുകള്‍ ഒഴുവാകാനുള്ള സാദ്ധ്യതകള്‍ നിലനില്‍ക്കുന്നു .   

    വമ്പന്‍ തര്‍ക്കം നിലനില്‍ക്കുനത്‌ പ്രധാനമാന്ദ്രിയുടെ കാര്യത്തിലാണ്  ഒരു വിട്ടുവിഴ്ചയും  ഇല്ലാതെ .. 
    പാര്‍ലമെന്റിനും  പ്രധാനമന്ത്രിക്കും മുകളിലൂടെ ഒരു നിയമം കൊണ്ട് വരാനായി പ്രരിപ്പികുന്നത്  കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന്ന അഴിമതിയില്‍ പ്രധാനമന്ത്രിയുടെ ഓഫീസിനുണ്ടായ പങ്കിനെ കുറിച്ചുള്ള ആശങ്കകള്‍ തന്നെ ആയിരിക്കണം . അല്ലായിരുന്നെങ്കില്‍ ഉന്നത പദവിയിലിരിക്കുന്ന ആണവ നിയന്ദ്രണം പോലും കൈയാളുന്ന പ്രധാനമന്ത്രിയെ പോലും ലോക്പാലിലെക് വലിചിഴക്കാനുള്ള  വിചാരം തോന്നാന്‍ ഇടയില്ലയിര്‍ന്നു . അഴിമതിയില്‍ കുളിച്ചു   ഒരു പന്ത് തുണിയും ചുറ്റി മൌനിബാബയായി അല്ലെ മന്മൂസ് ഇരിക്കുന്നെ ..... 

    ഹസാരയുടെ സത്യഗ്രഹത്തിന്    ആഴ്ചകള്‍ മാത്രമേ ബാക്കി ഉള്ളു ഉദ്യോഗജനകമായ മുഹുര്തങ്ങള്‍ ആയിരിക്കും ഇനി  ഉണ്ടാക്കുക ,പാര്‍ലമെന്റിനു പരമാധികാരം ഉള്ള രാഷ്ട്രിയ സംവിധാനതിനുമേല്‍ ശക്തമായ  പ്രത്യാഘാതങ്ങളായിരിക്കും ഹസാരയും ഭരണ പ്രതിപക്ഷ രാഷ്ട്രിയ പാര്‍ട്ടികള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ വഴിവക്കുക ...... 

    വാല്‍കഷണം : .നിങ്ങള്‍ക്കു  തീരുമാനിക്കാം ഇന്നി ലോക്പാലിന്റെ നിറം കറുപ്പോ വെളുപ്പോ എന്ന് . ഒന്നേ എനിക്ക് പറയാനുള്ളൂ നിയമം വസ്ത്രങ്ങള്‍  പോലെ ആയിരിക്കണം   പാകമായിരുനാലെ അത് ജനങ്ങള്‍ക്ക്‌ യോജ്യമാക്കു......  

    തിങ്കളാഴ്‌ച, ജൂൺ 20

    കണ്ടപ്പോ തൊടാന്‍ കൊതിയായി , അറിഞ്ഞപ്പോ കിടുകിടാന്നു വിറയായി

    ബിബ് റൊണ്സ് കോറല്‍ എന്നു  പേരായ ഈ മാരകവിഷമുള്ള പാമ്പിനെ ചെങ്ങളായിക്കടുത്    പാരിപ്പയില്‍  വിണ്ടും കണ്ടെത്തി .  ഇത് ഏതാ മുതലെന്നു അറിയോ ....?

    മൂര്ഖനെക്കാള്‍ ആറിരട്ടിയും ശംഖുവരയനെക്കാള്‍ മൂന്നിരട്ടിയും മാരകവിഷമുള്ള പാമ്പാണിത് . അത്യപൂര്‍വമായെവനാന്തരങ്ങളില്‍ നിന്നും പുറത്തുവരൂ .പുറത്തിറങ്ങി വല്ലവന്നും ഇട്ടു പണി കൊടുത്തിട്ട്  ഉണ്ടോ  എന്ന് അറിവായിട്ട് ഇല്ല .   ഒരു മീറ്ററില്‍ അധിക്കം നീളവും  orange കലര്‍ന്ന 
    നിറവുമാണ് രൂപം .  ചെറിയ വിഷ പാമ്പുകളെ വരെ ഭക്ഷണം ആക്കുന്നത് കൊണ്ട് ആ  പരിസര വാസികളായ (  പുരുഷ ) പാമ്പുകള്‍   സൂക്ഷിക്കുന്നത്  നന്നായിരിക്കും  ........

    കാലിയോഫിസ് ബിബ് ഹോണിസ് എന്നാ ശാസ്രീയ നാമത്തില്‍ അറിയപെടുന്ന പാമ്പ്‌ പശ്ചിമ ഘട്ട  നിരകളില്‍ മാത്രമാണുളളതെന്നാണ് വിശ്വസിക്കപെടുന്നത്ത് .

     ഫ്രാന്‍ജ് ജന്തു ശാസ്ത്രഞ്ഞനായ ഗബ്രിയല്‍ ബിബ് റൊണ്സാണ് ഈ ഇനത്തില്‍ പെട്ട പാമ്പിനെ 1900  കളില്‍ കണ്ടെത്തിയത്  ...      

    ചൊവ്വാഴ്ച, ജൂൺ 14

    കോര്‍പ്പറെറ്റ്‌ കൊള്ള

    '' മുകേഷ്‌ അംബാനിയുടെ ഉടമസ്‌ഥതയിലുള്ള റിലയന്‍സ്‌ ഇന്‍ഡസ്‌ട്രീസിനെ കേന്ദ്ര പെട്രോളിയം മന്ത്രാലയവും സാങ്കേതിക വിഭാഗമായ ഡയറക്‌ടറേറ്റ്‌ ജനറല്‍ ഓഫ്‌ ഹൈഡ്രോകാര്‍ബണ്‍സും (ഡി.ജി.എച്ച്‌) വഴിവിട്ടു സഹായിച്ചെന്നു സി.എ.ജി. റിപ്പോര്‍ട്ട്‌. കൃഷ്‌ണ-ഗോദാവരി തടത്തിലെ വാതകപ്പാടത്തിന്റെ ഡി-6 ബ്ലോക്ക്‌ ഒന്നാം ഘട്ട വികസനത്തിന്റെ മൂലധനച്ചെലവ്‌ നേരത്തേ കണക്കാക്കിയിരുന്നതിന്റെ ഇരട്ടിയിലേറെയാക്കുന്നതിന്‌ അനുമതി നല്‍കിയെന്നാണു സി.എ.ജിയുടെ കണ്ടെത്തല്‍. ഈ മേഖലയിലെ എല്ലാ ബ്ലോക്കുകളും സ്വന്തമാക്കാന്‍ പെട്രോളിയം മന്ത്രാലയം റിലയന്‍സിനെ അനുവദിക്കുകയും അവര്‍ക്കു വമ്പിച്ച നേട്ടമുണ്ടാക്കുന്നതരത്തില്‍ ചട്ടങ്ങള്‍ വളച്ചൊടിച്ചെന്നും സി.എ.ജി. കണ്ടെത്തി.''---- ഇതു വാര്‍ത്ത 

    ഇന്ത്യ വളരുന്നു സാമ്പത്തികമായി വന്‍ ശക്തി ആക്കുന്നു എന്നോകെ കുറെ കാലമായി നമ്മള്‍ കേള്‍ക്കുന്നു . യഥാര്‍ഥത്തില്‍ ഇവിടെ പണക്കാരും പാവപ്പെട്ടവനും തമ്മിലുള്ള അന്തരം കൂടുകയല്ലേ.ഇന്ത്യയില്‍ എങ്ങും ദാരിദ്ര്യമാണ്  അസ്ഥിപജ്ഞാരങ്ങളായ ജനങ്ങള്‍ നാല്കാലികളെ പോലെയാണ് ഗ്രാമങ്ങളില്‍ ജീവിക്കുന്നത്.അവര്‍ക്ക് ആഹാരമില്ല , വസ്ത്രമില്ല , പാര്‍പ്പിടമില്ല , തൊഴിലില്ല സത്യത്തില്‍ കുടിക്കാന്‍ വെള്ളംപോലും  ഇല്ല . ഇതിനെ കുറിച്ചൊക്കെ ആരാണ് ആകുലപ്പെടുന്നത്  . ഇന്ത്യയിലെ 600 ജില്ലയില്‍ 200 ജില്ലയും  നക്സല്‍ സ്വാധീന മേഖല ആയതിനു പിന്നില്‍ ഈ അസന്തുലിതാസ്ഥയാണ് , ആയുമെടുക്കാന്‍ അത് അവരെ പ്രേരിപ്പിക്കുന്നു , ഈ സര്‍ക്കാരുകള്‍ക്ക് ഇതിനെ കുറിച്ച് വല്ല ചിന്തയുമുണ്ടോ .......... 

    സര്‍ക്കാരുകള്‍ക്ക്   കോര്‍പ്പറെറ്റ്‌ ഭീമന്‍മാരുടെ പിണിയാളുകളായി പ്രവര്‍ത്തിക്കാനാണ്  താല്പര്യം. ഓരോ വര്‍ഷവും ഈ അവിശുദ്ധ  കൂട്ട്കേട്ടിലൂടെ  ഭീമമായ തുകകളാണ് പലതരത്തിലുള്ള ഇളവുകളും സൌജന്യങ്ങളും വഴി കോര്‍പ്പറെറ്റ്‌കള്‍കീശയില്‍ ക്കുന്നത്.  കഴിഞ്ഞ സാമ്പത്തികമാന്ദ്യ കാലത്തേ ഉത്തേജക   പാക്കേജ് വഴി രണ്ടരലക്ഷം കോടി രൂപയുടെ നികുതി  ഇളവുകളാണ് കോര്‍പ്പറെറ്റ്‌കള്‍ നേടിയെടുത്തത്.  

    ഈ കോര്‍പ്പറെറ്റ്‌  വ്യവസായികളുടെ  മുലധനത്തിന്റെ  ഏറിയപങ്കും സാധാരണകാരുടെ വിയര്‍പ്പിന്റെ പണമാണ് .IPOകളായി വിപണിയില്‍ നിന്നും  എത്രായിരം  കോടികളാണ് വര്ഷം തോറും പിരിചെടുക്കുനത്.  ഈ അവസരത്തില്‍ ഒരു IPO പരിശോധിക്കാം  കഴിഞ്ഞകാലത്ത് റിലയന്‍സ് പവര്‍  IPO നേടിയത്  പതിനൊന്നായിരം കോടിയാണ്  അടുത്തകാലം വരെ ഇന്ത്യയിലെ ഏറവും   വലിയ IPO ആയിരുന്നു rpower . ഒരു ഷെയര്‍ വിപണിയില്‍ 500 റോളം രുപക്കാണ് ലിസ്റ്റ് ചെയ്തെ ഇപ്പോ അതിന്റെ വില 120 ആണ് ആദ്യകാലങ്ങളില്‍ നിക്ഷേപകര്‍ക്ക് വന്‍ നഷ്ടം അത് ഉണ്ടാക്കി കൊടുത്തു എന്ന് കേള്‍ക്കുന്നു (കമ്പനിക് വരുംകാലങ്ങളില്‍ ഭാവി ഉണ്ട്)


    അതുപോലെ കോര്‍പ്പറെറ്റ്‌കള്‍  വിദേശത്തും മറ്റുമായി കൊട്ടിഘോഷിച്ചു നടത്തിയ ലക്ഷകണക്കിന് കോടിയുടെ ഏറ്റെടുക്കലുകള്‍     പൊതുമേഖലാബാങ്കുകളില്‍ നിന്നു വായിപ്പയായി  നേടിയ    ആയിരക്കണക്കിന്നു കോടി രൂപയും ചേര്‍ത്താണ്.. പൊതുമേഖലാ ബാങ്കുകളിലേത് പൊതുധനമാണ്  ( ഞാനോ നിങ്ങളോ ഒരു പൊതു മേഖല ബാങ്കില്‍ ഒരു ലോണിനു പോയാല്‍ എന്താകും സ്ഥിതി , എന്നെ ആട്ടി ഓടിച്ചിട്ട് ഉണ്ട്  സത്യം )  

    കഴിഞ്ഞ വര്ഷം അംബാനിമാരുടെ കേസ് സുപ്രിം കോടതിയില്‍ നടക്കുമ്പോള്‍  കേസില്‍ കക്ഷി ചേര്‍ന്ന് കേന്ദ്രം ഒരു  സത്യവാങ്മൂലം കൊടുത്തു പ്രകൃതി വാതകം ഗവര്‍മെന്റിന്റെ സ്വത്താണ് അതിന്‍ വില നിച്ചയിക്കാന്‍ ഉള്ള അവകാശം ഗവര്‍മെന്റിനുണ്ട് എന്നോകെ ( അനിലിന്റെ ആവശ്യം കുറഞ്ഞ വിലക്ക്  വാതകം കിട്ടണം എന്നയിരുന്നല്ലോ കൊടുകില്ലാ എന്ന് മുകേഷും ) ആ ശൂരന്‍ ഗവേര്‍മെന്റ്റ് ആണ്‍ മുകേഷ് അംബാനിക്ക് ഇത്ര ഇളവുക്കള്‍ കൊടുത്തെ.( ശൂരത്തരം എന്ന് പറയാന്‍ പാടില്ല കാരണം വില കൂട്ടെണ്ടിയിരുന്നത് മുകേഷിന്റെ അവശ്യം ആയിരുന്നല്ലോ ) ഇന്നി ഇതിനെ പിന്നാലെ എന്തൊക്കെ കേള്‍ക്കുന്നോ ആവോ ........


    ഇപ്പോ റിലയന്‍സിനു അനുവദിച്ചു കിട്ടിയ അല്ലെ കുംഭകോണം നടത്തിയ ഈ തുക നമ്മുടെ വെള്ളാനക്കള്‍ക്ക് (BPC , IOC ) കിട്ടിയിരുന്നെങ്കില്‍ ഇപ്പോഴുണ്ടായ വിലവര്‍ധന ഒഴുവാക്കാമായിര്‍ന്നു . എഴുവര്‍ഷങ്ങള്‍ക്ക് മുമ്പ് പാവപ്പെട്ടവന്റെ മുദ്രാവാക്യം ഉയര്‍ത്തി പിടിച്ചു (മുദ്രാവാക്യം മറന്നുപോയി ) ഭരണത്തിലേറിയ  മന്മൂസ് ആന്‍ഡ്‌ പാര്‍ട്ടിസ്   കൂട്ടുനില്‍ക്കുന്നവരുടെയും കൂട്ടികൊടുക്കുന്നവരുടെയും ഒപ്പം രാജ്യം കണ്ടു അന്തം വിടുന്ന അഴിമതികളുടെ വിഴുപ്പും ചുമന്നു  ജയിലുകളിലേക്ക്‌ മാര്‍ച്ച്‌ നടത്തുകയാണ് ..........   

    ആഗോള തലത്തില്‍ ക്രുഡോയില്‍ വില വര്ധിക്കുനത് RIL നു   സന്തോഷമാണ് കാരണം അവര്‍ പെട്രോളിയം ഉല്‍പ്പനങ്ങള്‍ കയറ്റി വിടുന്നുണ്ട് ലാഭം കൂടും.  അത് പോലെ അവര്‍ക്ക് ഇന്ത്യയില്‍ എത്രയോ പ്രേട്രോള്‍ പമ്പുകള്‍  ഉണ്ട് ഇപ്പോ ഏറെയും അടച്ചിട്ടിരിക്കൂവാണ്  സര്‍ക്കാര്‍ വിലക്ക് പെട്രോള്‍ വില്‍ക്കാന്‍  സാധിക്കില്ല  പോലും മനസിലാകുന്നുണ്ടല്ലോ അല്ലേ  കാര്യം .....    

    നമ്മുടെ സര്‍ക്കാരുകളിലുള്ള വ്യവസായികളുടെ സ്വാധീനം പുതിയതോ നമ്മുക്ക് അറിയാത്ത കാര്യമോ അല്ല. ഇങ്ങനെ നമ്മള്‍  അറിഞ്ഞും അറിയാതെയുമായ  കോര്‍പ്പറെറ്റ്‌ കമ്പനിക്കള്‍ സാധാരണകാരന്റെ  നികുതിപണം എത്രമാത്രം കൊള്ളയടിക്കുനുണ്ട്‌.   ഇത്ര ഓക്കേ ചെയ്തിട്ടും അവര്‍ക്കോ സര്‍ക്കാരിനോ മതി വരുന്നില്ല അമേരിക  പോലുള്ള രാജ്യങ്ങളില്‍ ഒരു വിഹിതം സാമുഹ്യ ക്ഷേമത്തിനായി  ചിലവഴിക്കണം എന്നുണ്ട് . നമ്മുക്ക് അത് വലതും ഉണ്ടോ ,ചില ഒറ്റപ്പെട്ടതോഴിച്ചാല്‍ കാര്യമായ ഒരു നേട്ടത്തിന് വേണ്ടി ഈ കോര്‍പ്പറെറ്റ്‌ സ്ഥാപനങ്ങള്‍ എന്ത് ചെയ്യുന്നു എന്റെ അറിവില്‍ ഒന്നുമില്ല ഇല്ല.. (അസിം പ്രംജീ   മാത്രം കുറച്ച തുക സാമൂഹിക വിദ്യഭ്യസതിന്നു ചിലവഴിക്കുന്നുണ്ട് )

    പതിനായിരകക്കിന്നു കോടിയുടെ ബാദ്ധ്യതകള്‍ ഉള്ള ഈ  കോര്‍പ്പറെറ്റ്‌ മുതലാളിമാരാണ് ആഡംബരാത്തിന്നും , പ്രശസ്തിക്കും വേണ്ടി  പണം   ദൂര്ത്ത് അടിക്കുന്നെ.   അറിയുന്നില്ലേ  നിങ്ങള്‍ എല്ലാം ..... ഞാന്‍ ആയി ഒന്നും പറയുന്നില്ല .........


    ഇവിടെ സര്‍ക്കാരിന്റെ മേല്‍ത്തട്ട് ജീവനക്കാരും വ്യവസായികളും രാഷ്ട്രിയ നേതാക്കളുമാണ് സുഭിക്ഷമായി ജീവിക്കുന്നത്  . എല്ലാ വിധ തട്ടുകെടൂകളും സാധാരണക്കരന്റെ  തലയിലിരിക്കട്ടെ ....... പിന്നെ ജോറയല്ലോ    വച്ച് താങ്ങിക്കോ ....... 

    വാല്‍കഷണം : ദാനം ചെയ്യാത്ത മനുഷ്യന്‍ ത്യാഗിയാണ് , അയാള്‍ മരിക്കുമ്പോള്‍ തന്റെ സമ്പത്ത് മുഴുവന്‍ തീരെ ഉപയോഗിക്കാതെ വിട്ടിട്ടു വെറും കൈയോടെ പോകും , ദാനം ചെയ്യുന്ന മനുഷ്യന്‍ അനുഗ്രഹിതനാണ് എന്തെന്നാല്‍ അയാള്‍ മരിച്ചാല്‍ താന്‍ ചെയ്ത ദാനങ്ങളുടെ പുണ്യവും കൂടെ കൊണ്ട് പോക്കും .   

    ചൊവ്വയിലെ മഹാത്മജീ

    ചൊവ്വയുടെ ഉപരിതലത്തില്‍ മഹാത്മജിയെ ശില പകര്‍ത്തിയ പോലൊരു ദ്രിശ്യവും .. യുറോപ്പിന്റെ 'മാര്‍സ് ഒര്ബിറ്റര്‍' ഭൂമിയിലേക്ക്‌ അയച്ച ചിത്രങ്ങളില്‍ ഒന്നിലാണ് മഹാത്മജിയുടെ രൂപം പതിഞ്ഞത്ത് . . ഒരു ഇറ്റാലിയന്‍ നിരീക്ഷകനാണത്രേ   ഈ  യാദ്രച്ച്ചികസാമ്യം കണ്ടെത്തിയത് ... 

    1976 -ല്‍  നാസയുടെ' വൈക്കിംഗ്' ചൊവ്വയില്‍ നിന്നും അയച്ച ചിത്രത്തിലും ഇതുപോലൊരു മനുഷ്യ രൂപമുണ്ടായിരുന്നു  . കൂടുതല്‍ പരിവേഷണത്തില്‍ അതൊരു പറകൂട്ടം അണെന്നു കണ്ടെത്തി . കുറച്ചു കാലം മുന്നേ ഒരു സ്രീയുടെ രൂപം കണ്ടു എന്ന് പ്രചരിച്ചത് നിങ്ങള്‍ക്ക് ഓര്‍മ്മ ഇല്ലേ ..

    ഇനിയും നമ്മള്‍ എത്ര തമാശകള്‍ കേള്‍കാന്‍ ഇരിക്കുന്നു ........


    ചൊവ്വാഴ്ച, ജൂൺ 7

    പ്രകൃതിയുടെ ഒരു വികൃതി

    എന്തരാണു പുള്ളേ ഞമ്മളിയീ കാണുന്നെ , പടച്ചോന്റെ ഒരു ഹലാക്കില പടപ്പുതന്നെ ....!!

    കേരളത്തില്‍ ആരോ തപ്പിയെടുത്ത ഒരു തവളയാ , ഇപ്പോ പുള്ളികാരനെ ബന്ധി ആക്കിയിരികുവാ ..
    ഉടനെ ഈ സഹജീവിയെ  അതിന്റെ വാസസ്ഥലത്ത് സ്വതന്ത്രമക്കണമെന്നു ഞാന്‍ആവശ്യപെടുന്നു ( ഇതിനു എനിക്ക് വല്യ  ചിലവ് ഒന്നും ഇലല്ലോ )   


    NB: കൌമുദി എഡിറ്ററെ മാണി സാറെ ഞാന്മാളെ പിടിക്കാന്‍ പുറപെടല്ലേ  കണ്ടപ്പോ പൂതികൊണ്ട് മാന്തിപോയതണേ എല്ലാരും ഒന്നും കാണട്ടെ  പിന്നെ    !!

    ഞായറാഴ്‌ച, ജൂൺ 5

    നരകത്തില്‍ പോകാതിരിക്കാന്‍ ഒരു സൂത്രം


    ഇന്നു പരിത്ഥിതി ദിനം ആണെന്ന്  കണ്ടു . ഒരു ദിവസം ഇതൊകെ ആഘോഷമാക്കിയാല്‍  മതിയോ .

    ഭൂമി ഭാരതീയ വിശ്വാസ പ്രമാണങ്ങളില്‍ ദേവിയാണ്.  ലോക ജനതയെ വഹിക്കുന്നു സര്‍വ്വ ജീവജാലങ്ങള്‍ക്കും വായുവും ജലവും ആഹാരവും വസ്ത്രവും വാസസ്ഥലവും നല്‍ക്കുന ഭൂമി യഥാര്‍ത്ഥത്തില്‍ മാതാവിന് തുല്യ തന്നെ  

    ഭൂമിപൂജ  ഭാരതിയ ആചാരങ്ങളില്‍ ശ്രേഷ്ടമായ ഒന്നാണ്. ഭാരതീയ ചിന്താധാരകള്‍ ആത്മിയവും 
    തത്വശാസ്ത്രപരവും മാത്രമാണെന് ചിന്തിക്കുന്ന അനവധി പേര്‍ ഉണ്ട് നാട്ടില്‍ .

    ശാസ്ത്രചിന്താധാരകളടങ്ങാത ആത്മീയതയും വിശ്വാസപ്രമാണങ്ങളും ഭാരതത്തില്‍ കുറവാണെന്നതാണ് സത്യം .മനുഷ്യനും ,  അവന്റെ ചുറ്റുപാടും ഭൂമിയും അതിലെ വൃക്ഷലതാദികളും , ജന്തുജാലങ്ങളും , സുര്യനും ചന്ദ്രനും തുടങ്ങി എല്ലാമെല്ലാം മനുഷ്യന്റെ ആചാര അനുഷ്ടനങ്ങളുമായും വിചാരങ്ങലുമായും വിശ്വാസങ്ങളുമായും പൂര്‍വിക്കര്‍ ബന്ധിപ്പിച്ചത് പ്രകൃതിയുടെ നിയമങ്ങള്‍ഒരിക്കലുംലംഘിക്കപ്പെടരുതു   എന്ന വിചാരതില്‍ത്തന്നെ .

    ഭാരതിയരാണ് പ്രകൃതി സംരക്ഷണം അതൊരു ദിനചര്യയായി ആചരിച്ചത്‌ അതും സഹസ്രബ്ധങ്ങളായി  .  ആ പരിപോഷപ്രക്രിയയുമായി  ബന്ധിപ്പിക്കുവാനാണ് ക്ഷേത്രങ്ങളും കാവുകളും ക്ഷേത്ര കുളങ്ങളും പരിപാലിച്ചു പോയത് .വൃക്ഷപൂജ , ഗോപൂജ , സര്‍പ്പപൂജ , തുളസി പൂജ ..തുടങ്ങിയവയൊക്കെയും ചെയ്തിരുന്നത് .

    ഇങ്ങനെ  ഇതൊക്കെ നമ്മള്‍ മനസിലാക്കി  പിന്തുടര്‍ന്ന് വന്നിരുന്നു എങ്കില്‍ നമ്മുക്കും തലമുറക്കും ഈ ഗതി വരില്ലായിരുന്നു . പണ്ട് പഠിക്കുമ്പോള്‍ കേരളത്തില്‍ വന ഭൂമി 33 % നിന്നും 27 % കുറഞ്ഞിരിക്കുന്നു എന്നു പഠിച്ചു ഇപ്പോള്‍ കേള്‍ക്കുന്നു 16 % മെന്നു ..നാളെ അത് 6 % എന്നോമറ്റോ കേള്ക്കാതിരിക്കട്ടെ 

    നമ്മുക്ക് നമ്മുടെ പൂര്‍വികര്‍ നല്ല ഭൂമി നല്ല ജലം നല്ല വായു ഇവ നല്‍ക്കി നാളെ ഇതു അടുത്ത തലമുറയ്ക്ക് മടക്കി കൊടുക്കാന്‍ ഉള്ള കടമ നമ്മുക്കുണ്ട്  സ്വത്തും പണത്തിനു മൊപ്പം അല്‍പ്പം നന്മയും പ്രകൃതിയും ബാക്കി വക്കണം  

    ഒരു ആല്‍മരവും , ഒരു വേപ്പും ഒരു പേരാലും പത്ത് പുളിയും മൂന്ന് വിളാര്മരവും കൂവളവും നെല്ലിയും ,അഞ്ചു വീതം മാവും തെങ്ങും നാട്ടു പിടിപ്പിക്കുനവന്‍  നരക്കത്തില്‍ പോക്കില്ല എന്നാണ്  നീതിസാരം അതുക്കൊണ്ട് വേഗം മരം വച്ച് പിടിപ്പിക്കാന്‍ തുടങ്ങു സഖാവേ ...... 

    protect mother earth 

    ശനിയാഴ്‌ച, ജൂൺ 4

    രാംലീല മൈതാനത്തിലെ ലീലാവിലാസം

    ഇന്നാകെ തിരക്ക് പിടിച്ച   ദിവസമാണ് .കാലേനാലുമണികേ എണീട്ടോരോന്നും തുടങ്ങിയിട്ടും   
    ഒരു വകക്കൊനുമടുത്തിട്ടില്ല  . പിന്നെ എന്നാതിനാട നീ ഇങ്ങോട്ടേക്ക് വലിഞ്ഞു കേറി വന്നെയെന്ന് നിങ്ങള്‍ ചോദിച്ചേക്കാം , രാവിലെ പത്രമെടുതപ്പോഴേ ഒരു വികാരം പതഞ്ഞു പോങ്ങുന്നു  പ്രതികരിക്കണം  പ്രതികരിക്കണം മെന്ന ഒരു വിചാരം. പ്രതികരിക്കാതിരിക്കുവാനാവിലെനിക്ക്  . ഞാനൊന്ന് പ്രതികരിചോട്ടെ ചേട്ടാ ...

    രാണീ ബാബാ  രാം ദേവ് ...പണ്ടെങ്ങോ വൃദാ കാരാട്ട്‌ എന്തോപറഞ്ഞതായി അറിയാം .
    tv തുറന്നാല്‍ മുന്നാലായി അയാളുടെ  സത്യാഗ്രഹ സമരത്തെ കുറിച്ചുള്ള വര്ത്തകളാണ് ഹോരഹോരം കേള്‍ക്കുന്നത് മലയാളത്തില്‍ മാത്രമാക്കും ചില കുത്തിതിരുക്കലുകള്‍ നടക്കുന്നത് 
    മലയാളിയുടെ ജന്മസ്വഭാവം . . 

    രാം ദേവിന്റെ fivestar   അഴിമതി വിരുദ്ധ സത്യാഗ്രഹ സമരം    ആത്മാര്‍ത്ഥമായിട്ടാനെന്നുള്ള വിചാരം എന്നിക്കെതായാലുമില്ല . അയ്യാള്‍ പറയുന്നത്തില്‍ ചിലതൊക്കെ  പൊതുന്യായമുള്ളതാണ്  
    അതിപ്പോ ആര്‍ക്കാണ്‌ പറയാന്‍ കഴിയാതെ, ചിലതോകെ അമ്മമ്മോ സഹിക്കാന്‍ കഴിയാത്തതും (500 ,1000 നോട്ട് പിന്‍വലികണം , അഴിമതികാരെ തുക്കിലേറ്റണം , പ്രധാനമന്ദ്രിയെ   നേരിട്ട് തിരഞ്ഞെടുക്കാനുള്ള അവകാശം വേണം നടക്കാത്ത കുറെ കാര്യങ്ങള്‍ ). ഇത്തിരി കടുത് പോയിലേ 

    മന്‍മ്മൂസ് നാല് ചട്ടംബികളെ പറഞ്ഞു വിട്ടു വിരട്ടിയിട്ടും കരഞ്ഞു കാലു പിടിച്ചിട്ടും വഴങ്ങാതെ സമരത്തിന്‌ പോകുനതിനു പിന്നില്‍ വ്യക്തമായ രാഷ്ട്രിയ ലക്ഷ്യമാണെന്ന് പറയാതിരിക്കാന്‍ ആവില്ല . 2014 ല്‍ രാഷ്ട്രിയ പാര്‍ട്ടി രൂപികരിച്ചു ചുമ്മാ താങ്ങ് 543  മണ്ഡലങ്ങളിലും കയറി ഞാനും
    ഉണ്ടേ എന്ന് പറഞ്ഞാല്‍ ആരറിയും  ഈ മഹാത്മാവിനെ  . ചുളുവിനു പ്രശസ്തനാകാന്‍ ഇക്കാലത്ത് വിവാദം ഉണ്ടാക്കുന്നതിലും  നല്ല മാര്‍ഗമില്ല .അന്ന ഗസരെയുണ്ടാക്കിയ അഴിമതി വിരുദ്ധ തരംഗവും സത്യാഗ്രഹവും സമര്‍ഥമായി ച്ചുഷണം ചെയാനുള്ള ശ്രമമാണിത് . പത്താള്‍  കൂടുന്നിടത്തൊക്കെ ക്യാമറയും  കൊണ്ട് പോകുന്ന  നമ്മുടെ ദേശിയ മാധ്യമങ്ങളുടെ ലൈവ്  സംപ്രഷണ ഒത്താശയും  കൂടെ ആകുന്നതോടെ രംഗം ഉഷാര്‍ രാം ദേവ് ഹാപ്പി .ചുമാതെയാണോ തടിയും മുടിയും വളര്‍ന്ന ഗസാരയുടെ പ്രേതത്തെ കണ്ടു കോണ്‍ഗ്രസ്സും ഇന്ദ്രപ്രസ്ഥവും ഞെട്ടിവിറച്ചത്. ഇതിന്നു പിന്നാലെ വരാന്‍ പോക്കുന്ന  അടിഒഴുക്കുകള്‍ കണാതിരിക്കുനേയുള്ളൂ  ..........

    ഓരോ  അഴിമതി വിരുദ്ധ സമരവും  വിജയിക്കണം എന്നോരോ  ഭാരതിയനെ പോലെ ഞാനും ആഗ്രഹികുന്നു .ഈ  സമരം പരാജയപ്പെട്ടലും  വിജയിച്ചാലും  46  വയസില്‍ വളര്‍ന്നു വരുന്ന ഈ താടി നമ്മുക്ക് ഒരു നിത്യ തലവേദന ആക്കും എന്നാ കാര്യത്തില്‍ സംശയം വേണ്ട 

    അഴിമതി വിരുദ്ധ സമരം ഒരു ഫാഷനായി മാറുകയാണോ ?.........!!.

    വെള്ളിയാഴ്‌ച, ജൂൺ 3

    ആരെയാക്കും അദ്ദേഹം ഉറക്കാതിരിക്കുക



    മുന്‍ സര്‍ക്കാര്‍  ഉദ്യോഗസ്ഥനും   ജ്യോതിഷ പണ്ഡിതനുമായ ഒരു മാന്യന്റെ ജ്യോതിഷാലയത്തിനു  
    മുന്നില്‍ തുക്കിയിട്ടിരിക്കുന്ന ബോര്ഡിന്റെ ചിത്രമാണിത് അദ്ദേഹത്തിന്റെ  ലക്ഷ്മി     ജ്യോതിഷനിലയം അപ്പൊ പുട്ടിക്കിടക്കുകയുമായിരുന്നു , എന്തോ തിരക്കുണ്ടാക്കും അല്ലെ അപ്പൊ ഇതും തൂക്കി പുള്ളി സ്ഥലം വിട്ടു പക്ഷെ . ഇന്നു ആരെയാക്കും  അയാള്‍  ഉറക്കാതിരിക്കുക എന്നുമാത്രം  മനസിലാകുന്നില്ല.