Ind disable
നൂറു കണക്കിന് പേര്‍ പിന്തുടര്‍ന്ന് വന്ന പുണ്യവാളന്റെ ഫോളോ ഗഡ്ജെറ്റ്‌ തകരാറില്‍ ആയതിനാല്‍ പ്രിയ സുഹൃത്തുകള്‍ പുണ്യാളനെ ഇ-മെയില്‍ വഴി പിന്തുടരാന്‍ അഭ്യര്‍ത്ഥിക്കുന്നു !! "

വ്യാഴാഴ്‌ച, ഡിസംബർ 29

ജീവിക്കാന്‍ വേണ്ടിയുള്ള സമരങ്ങള്‍


ഉള്ളതൊക്കെ കിഴികെട്ടി വഴി വക്കില്‍ തള്ളി, മാലിന്യനിര്‍മാര്‍ജനം സര്‍ക്കാരിന്റെ ചുമതലയാണെന്നും ധരിച്ചു  റോഡില്‍ ഇറങ്ങി  മൂക്കും പൊത്തി പഴിയും പറഞ്ഞു നടക്കാനുമാണ് മലയാളിക്ക് പ്രിയം ! 

ഞാന്‍ ഇങ്ങനെ പറഞ്ഞാല്‍ ഇതൊരു ശരിയായ നിഗമനം ആണെന്ന് നിങ്ങള്‍ വിശ്വസിക്കുനുണ്ടോ ? 

ആരും ഒന്നും സ്വയമേ ചെയ്യില്ല. അതിനു ഒരു കാരണം വേണം പ്രരണ വേണം അനുസരിക്കാത്തവരെ അനുനയിപ്പിക്കാനും അനുസരിപ്പിക്കാനും ഒരു സംവിധാനം വേണം  .   എല്ലത്തിനും തരാത്തരം പോലെ  ജനത്തെയോ സര്‍ക്കാരിനെയോ വ്യവസ്ഥകളെയോ കുറ്റം പറഞ്ഞു സ്വയം പുണ്യാളന്‍ ചമഞ്ഞു  കൈകഴുകി സ്വന്തം ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറുകയാണ് പലരും 

തിരോന്ത്വരത്ത് ചീഞ്ഞു നാറുന്നത്തില്‍  നഗരസഭയും സര്‍ക്കാരുമുണ്ട് . ഉണ്ടാക്കിയവര്‍ തന്നെ എല്ലാം അനുഭവിച്ചോളൂ എന്ന് പറഞ്ഞു കൈമലര്‍ത്തി. കുറ്റം മുഴുവന്‍ വിളപ്പില്‍ ശാലയിലെ സാധാരണ ജനത്തിനും അവിടെത്തെ പഞ്ചായത്തിനുമാണെന്നു വിളിച്ചു പറയാന്‍ ഇവര്‍ക്കൊന്നും ലവലേശം  ലജ്ജയുമില്ല .. ശുദ്ധവായുവും ജലവും സ്വസ്ഥമായ ജീവിതവും അവിടത്തുക്കാരുടെയും അവകാശമാണ് . മുല്ലപ്പെരിയാറില്‍ കേരളം അനുഭവിക്കുന്ന പോലെ ഒരു നീതി നിഷേധമാണ് വിളപ്പില്‍ ശാലയിലും അരങ്ങേറുന്നത് പലരും അതിനെതിരെ സൌകര്യപൂര്‍വ്വം കണ്ണടക്കുന്നു 

അമ്പതു ടണ്‍ മാലിന്യം സംസ്കരിച്ചു  വളമാക്കി മാറ്റുവാനാണ് വിളപ്പില്‍ശാലയില്‍ ഫാക്ടറി സ്ഥാപിച്ചതും  വളം സര്‍ക്കാര്‍ ഏറ്റെടുത്തു കൊള്ളാം എന്ന വ്യവസ്ഥയോടെ സ്വകാര്യ കമ്പനി പദ്ധതി ഏറ്റെടുത്തതും , എന്നിട്ടോ ആവശ്യത്തിന് മാലിന്യം ലഭിക്കുന്നില്ലയെന്നും വളം സര്‍ക്കാര്‍ എടുക്കുന്നില്ല എന്നും ആരോപിച്ചു സ്വകാര്യ കമ്പനി കരാര്‍ അവസാനിപ്പിച്ച്‌ രണ്ടായിരത്തില്‍ ഏഴില്‍ സ്ഥലം വിട്ടു , ശേഷമാണ് വിളപ്പില്‍ശാല ഒരു ദുരിതമായി മാറിയത് സംസ്കരണം നടക്കാതെ ടണ്‍  കണക്കിന് മാലിന്യം കുമിഞ്ഞു  കൂടി. സര്‍ക്കാര്‍ പിന്നെ അതിലൊന്നും ഒരു ശുഷ്കാന്തിയും കാട്ടിയതുമില്ല. പ്രതിഷേധിച്ച വിളപ്പില്‍ശാലകാര്‍ക്ക് പലവിധ ഉറപ്പുകളും വാഗ്ദാനങ്ങളും നല്‍കിയതല്ലാതെ  ഒന്നും നടപ്പിലാക്കിയില്ല . സഹികെട്ടാണവര്‍ കടുത്ത സമരപരിപാടികളുമായി മുന്നിട്ടു ഇറങ്ങിയത്   പ്രശ്നപരിഹാരത്തിനു അന്ത്യശാസനമായി നല്‍കിയ നൂറു ദിവസവും സര്‍ക്കാരും നഗരസഭയും  കൈയും കെട്ടിയിരുന്നു .വഴിതടയുമെന്നു പ്രഖ്യാപിച്ചിട്ടും  പരസ്പരം നോക്കിയതല്ലാതെ ഒന്നും ചെയ്തില്ല.

സര്‍വ്വകക്ഷിയോഗത്തിന്റെ  പുതിയ പദ്ധതി നടപ്പാക്കുന്നതിനു മൂന്ന് മാസം കൂടി നല്‍കണം എന്നുള്ള ആവശ്യം എത്ര ന്യായമാണെങ്കില്‍ പോലും വിശ്വസിച്ചു അനുവദിച്ചു  നല്‍ക്കാന്‍ ആര്‍ക്കും ആവില്ല .വിളപ്പില്‍ ശാല ജനം ഇക്കാര്യത്തില്‍ ഒറ്റകെട്ടാണ് അവര്‍ക്ക്‌ അവിടം മരണശാല ആക്കി മാറ്റാനുള്ള ഒരു ആഗ്രഹവുമില്ല . ഫാക്ടറി തുറപ്പിക്കാന്നുള്ള എതൊരു ശ്രമവും ജനം ഒത്തു ചേര്‍ന്ന് ചേര്‍ത്തു തോല്പ്പിക്കും  എന്ന സ്ഥിതി സംജാതം  ആയതിനാലാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പിന്നോട്ട് പോയത് . ഇതേ  മാര്‍ഗ്ഗം ഇത്തരം നഗര മാലിന്യം വഹിക്കുന്ന   ഓരോ പ്രദേശത്തും    സമര കാഹളം ഉണര്‍ത്തും പ്രതിഷേധം ശക്തി പ്രാപിക്കും ഇതു  ജീവിക്കാനുള്ള സമരമാണ് .

നഗരസഭയുടെ കുഴിച്ചു മൂടല്‍ പ്രക്രിയ കൊണ്ട് പ്രശ്നപരിഹാരമല്ല കാര്യങ്ങള്‍ കുറെ കൂടി വഷളാകുകയാണ്.പലയിടത്തും സംഘര്‍ഷത്തിനും ചെറുത്തു നില്‍പ്പുകള്‍ക്കും ഇതു കാരണമാകുന്നുണ്ട് . പലപ്പോഴും പ്രഹസനങ്ങളും പ്രഖ്യാപനങ്ങളുമായി ഒതുങ്ങി പോകുകയാണ് .

ഇതൊരു തിരുവനന്തപുരത്തിന്റെ മാത്രം പ്രശ്നമല്ല .കേരളം മുഴുവനായി ഇതു പടര്‍ന്നു നില്‍ക്കുന്നു.ഓരോ ദിവസവും കേരളത്തില്‍ എണ്ണായിരം  ടണ്‍ മാലിന്യം ഉണ്ടാക്കുന്നുണ്ട്  ഇതില്‍ എത്രമാത്രം മാലിന്യമാണ് സംസ്കരിക്കപ്പെടുന്നത് .

ഭരണകൂടങ്ങള്‍ക്ക് മാലിന്യ നിര്‍മാര്‍ജനത്തിന് ഒരു വിശാലമായ പദ്ധതികള്‍ തന്നെ നടപ്പിലാകേണ്ടി വരും . മാലിന്യം കഴിവതും ഉറവിടത്തില്‍ നശിപ്പികണം , അതിനു വേണ്ടി പുതിയ ഭവനങ്ങളില്‍ ബയോഗ്യാസ്‌ പ്ലാന്‍റ്റ്‌ നിര്‍ബന്ധമാക്കി വ്യവസ്ഥ ചെയ്യണം . പഴയ ഭവനങ്ങളില്‍ സ്ഥാപിക്കുവാനായി സബ്സിഡിയും ആനുകൂല്യങ്ങളും നല്‍കണം.  ആധുനികവും മാതൃകാപരവുമായ പ്ലാന്റുകള്‍ സ്ഥപിക്കാനും അതിന്റെ കാര്യക്ഷമമായ നടത്തിപ്പിനും നഗരസഭ ചുമതലപ്പെടുത്തണം .ഈ മാലിന്യങ്ങളില്‍ നിത്യവൃത്തി കണ്ടെത്തുന്നവര്‍ക്ക്  മാന്യമായ സേവന വേതനങ്ങള്‍ നല്ക്കണം തൊഴിലുറപ്പുവരുത്തണം ചികില്‍സാ ചെലവുകളും പെന്‍ഷനും ഏര്‍പ്പാടക്കണം .

തിരുവനന്തപുരത്തെ പട്ടം സെന്റ്‌ മേരിസ്  ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍  നടക്കുന്ന സുകൃത കേരളം എന്ന പരിപാടിയില്‍ നിന്നും കണ്ടു പിടിച്ച ചില മാലിന്യ സംസ്കരണ മാര്‍ഗങ്ങള്‍ പരിചയപ്പെടുത്താം.....

കോവളം സിറോ വെസ്റ്റ്‌ സെന്റര്‍ അവതരിപ്പിച്ച സംസ്കരണ യുണിറ്റിനു വെറും അറുനൂറു രൂപ മാത്രം ചെലവ് ദ്വാരമുള്ള രണ്ടു മണ്ണ് ഭരണികള്‍ മാത്രം മതി ഒരു വീട്ടിലെ സകല ജൈവ മാലിന്യങ്ങളും സംസ്കരിക്കാന്‍.

മൂന്ന് കിലോ മാലിന്യം നിക്ഷേപിച്ചാല്‍ ഒരു മരിക്കൂര്‍ ആവശ്യമായ ഗ്യാസ് ലഭ്യമാക്കൂന്ന ഡയനാമിക്‌ പ്ലേറ്റഡ് ഡ്രോം ബയോഗ്യാസ്‌ പ്ലാന്റിന് സ്റൌവ് ചെലവുള്‍പ്പെന്ന അയ്യായിരം രൂപ മാത്രം.

രണ്ടു കിലോ മാലിന്യം നിക്ഷേപിച്ചാല്‍ രണ്ടു മണിക്കൂര്‍ ഗ്യാസ് ലഭ്യമാക്കുന്ന പ്ലാന്റിന് 12500  രൂപയും മൂനുമണിക്കൂര്‍  ഗ്യാസ് ലഭ്യമാക്കുന്ന പ്ലാന്റിന് 13,300 രൂപയും ചെലവാക്കും.

ഇത്തരത്തില്‍ പല ഉപയോഗ ക്രമത്തില്‍ അനവധി നൂനത മാര്‍ഗ്ഗങ്ങള്‍ പരിചയപ്പെടുത്തുന്ന പ്രദര്‍ശനം തുടരുന്നു. കൂടാതെ സര്‍ക്കാര്‍ വീടുകള്‍ക്ക്  ബയോഗ്യാസ്‌ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ 75 % വരെ സബ്സിഡിയും  . വേഗമാകട്ടെ മാറി ചിന്തിക്കൂ  വൃത്തിയുള്ള പരിസരം സൃഷ്ടിക്കൂ.

വാല്‍കഷ്ണം: സുഹൃത്തെ ഒരു വീട്ടിലേക്കു  പാചകത്തിനാവശ്യമായ  ഗ്യാസില്‍ അരമണിക്കൂര്‍ ബയോഗ്യാസ് ഉപയോഗിച്ചായാല്‍ ,   പ്ലാന്റില്‍ നിന്നും ലഭിക്കുന്ന സ്ലറി  വളമായി ഉപയോഹിച്ചു  പത്ത് ചട്ടി പച്ചറികള്‍ എങ്കിലും വളര്‍ത്തിയാല്‍ കുടുംബ ചെലവിനത്തിലും രാജ്യം സബ്സിഡികള്‍ക്ക് നല്‍ക്കുന്ന ചെലവിനത്തിലും എത്രായിരം  രൂപ  മിച്ചം പിടിക്കാന്‍ സാധിക്കും. കൂടാതെ മൂക്ക് പൊത്താതെ ഇറങ്ങി നടക്കാം , പകര്‍ച്ചാവ്യധികള്‍ പടരുന്നത് തടയാം .ആരോഗ്യത്തോടെ ജീവിക്കാം . ഓരോ മലയാളിയും ആത്മാര്‍ഥമായി ചിന്തിച്ചു പ്രവര്‍ത്തിച്ചാല്‍  ദൈവത്തിന്റെ സ്വന്തം നാട്  എത്ര ഹരിതമാനോഹരശോഭ പടര്‍ത്തിയേനെ  !!!!!!!!!!!!

ഒരു ലിങ്ക് താഴെ ( പുണ്യന്റെ ഒരു തമാശ ) 

വ്യാഴാഴ്‌ച, ഡിസംബർ 8

മനസിലാക്കുന്നതും മനസിലാക്കാത്തതും


ശ്രീമാന്‍ ഉമ്മന്‍ ചാണ്ടി   നമ്മുടെ മുഖ്യനാണെന്നു നമ്മുക്ക് അറിയാം അദ്ദേഹത്തിനു പിന്നില്‍ ഒരു സര്‍ക്കാര്‍ ഉണ്ടോ ? എനിക്കറിയില്ല അങ്ങനെ അറിയാന്‍ വേണ്ടി അവര്‍ എന്ത് ചെയ്തു എന്നുമറിയില്ല. എന്തിലെന്കിലെന്താ  എന്തിനും പോന്ന ഒരു കില്ലാടി മന്ത്രി നമ്മുക്കിന്നുണ്ട് . കേരള ജനതയെ ഓര്‍ത്തു ഉറങ്ങാനാവാത്ത മന്ത്രി. ഭൂമിയില്‍ മാത്രമല്ല  ഉയര്‍ന്നു പറക്കുന്ന വിമാനത്തില്‍ പോലും സേവന സന്നദ്ധനായ മന്ത്രി  , ജനത്തെ സേവിച്ചു അടങ്ങാത്ത അഭിനിവേഷതോടെ ഇടതു മാറി വലതു ചവിട്ടി കാലു വാരി കളം നിറഞ്ഞ സാക്ഷാല്‍ ജലമന്ത്രി . അങ്ങനെ ആകെ ക്ഷീണിച്ചിരിക്കുന്ന അവസ്ഥയില്‍ , ആരോ മുല്ലപ്പെരിയാര്‍ എന്ന് പറഞ്ഞ പാടെ   മുന്‍പിന്ന് നോക്കാതെ അതില്‍ എടുത്തു ചാടി  കൈ കാലിട്ടടിച്ചു വെള്ളം കുടിച്ചു ലക്ക് കേട്ട മന്ത്രി    വെള്ളം വെള്ളം വെള്ളം എന്ന് പുലമ്പുന്ന മന്ത്രി   ചാനലായ ചാനലിലൊക്കെ അങ്ങനെ നിറഞ്ഞു നിന്ന്  ആആആ എന്ന് വാപിളര്‍ക്കുന്ന മന്ത്രി. മുറ്റത്ത് മഴവെള്ളം വീഴുന്ന പോലും പിടിക്കാത്ത പരീഷ്ക്കാരിയായ മലയാളി ഇതു കണ്ടു ആകെ പരിഭ്രമത്തിലാണ്  !! 

***************************************

ഒരു മനുഷ്യ ജീവന്‍ പോലും നഷ്ടപ്പെടാതെ കണ്ണീരും  ചോരയും വീഴാതെ പ്രശ്നപരിഹാരം തേടുമെന്ന് വീമ്പു പ്രസംഹിച്ചു നടന്നു  മുല്ലപ്പെരിയാറിനപ്പുറം ആയിരക്കണക്കിന് ജീവനു  ഭീഷണി സൃഷ്ടിച്ചിരിക്കുകയാണ് നമ്മുടെ രാഷ്ട്രീയ  നേതൃത്വം.   പ്രസംഗവും പ്രാര്‍ഥനയും ഉപവാസവും കൊണ്ട് പരിഹരിച്ചു കളയാവുന്ന ഒരു നിസാര കാര്യമാണിതെന്നു ഇപ്പോഴും കുറെ പേര്‍ ഇവിടെ വിചാരിച്ചു നടക്കുന്നുണ്ടല്ലോ കഷ്ടം  ? അപ്പൊ നിങ്ങള്‍ ചോദിക്കും ഇതെന്കിലും വേണ്ടേ ഇങ്ങനെ എങ്കിലും പ്രതികരിക്കണ്ടേയെന്ന് അതെ , കേരളം സമരപന്തല്‍ കെട്ടി  പത്തുപ്പേര്‍ സത്യഗ്രഹം ഇരുന്നാല്‍ അതിനെതിരെ തമിഴ്‌ നാട്ടില്‍ ആയിരം പേര്‍ സത്യഗ്രഹമിരിക്കും നൂറു മലയാളി ഇരുന്നാല്‍ അതിനെതിരെ പത്ത് തമിഴന്‍ ആത്മാഹൂതി ചെയ്യും അത്രമാത്രം വൈകാരികമായി പ്രശ്നങ്ങളെ നേരിടുന്നവരോടാണോ നമ്മള്‍ മത്സരിക്കാന്‍ ശ്രമിക്കുന്നത് . സുപ്രീം കോടതി വിധി പോലും എതിരായാല്‍  അതിനെതിരെ പോലും കലാപം നടത്താന്‍ മടിക്കാത്തവര്‍ ആണ് തമിഴന്‍ 

അതിവേഗം നയതന്ത്രപരമായി പരിഹരിക്കാന്‍ പരിസ്ത്രമിക്കേണ്ടിയിരുന്ന  പ്രശ്നം  തെരുവിലേക്ക് വലിച്ചിഴച്ചതില്‍ എല്ലാവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും തുല്യ പങ്കാളിത്തമാണുള്ളത്.   . മുല്ലപ്പെരിയാറിനെ കലക്കി എന്തോകെയോ നേടി കളയാമെന്നു ഇവര്‍ വ്യാമോഹിക്കുന്നു . തമിഴ്‌ നാട്ടിലേക്ക് വെള്ളം കൊണ്ട് പോകേണ്ടത്   കേരളത്തിന്റെ ആവശ്യമായി ഇരിക്കുമ്പോഴാണ് അവിടെ യൂത്ത്‌ കോണ്‍ഗ്രസ്‌ ഷട്ടര്‍ പിടിച്ചെടുകല്‍ ആഭാസം നടത്തിയതും  , തൂമ്പ കുത്താന്‍ അനുവദിക്കില്ല എന്നറിഞ്ഞു കൊണ്ട് തന്നെ യുവമോര്‍ച്ച  പ്രകടനം നടത്തി സങ്ക്ര്‍ഷം സൃഷ്ടിച്ചതും  അപലപനീയം തന്നെ എന്നിട്ട് എന്ത് ഫലം ഇവരൊക്കെ  നേടിതന്നു.. ഒടുവില്‍  ഇക്കാര്യം ചൂണ്ടിക്കാട്ടി ജയാമ്മ പ്രധാനമന്ത്രിയെയും സുപ്രീംകോടതിയേയും സമീപിച്ചിരിക്കുന്നു ഡാമില്‍  CRPF സേനയുടെ സുരക്ഷ നല്‍കണമെന്ന്. കഴിഞ്ഞ തവണ ഇത്തരം ഒരു ശ്രമം കഠിനമായി പരിശ്രമിച്ചാണ് ഇടതു സര്‍ക്കാര്‍ ഒഴുവാക്കി എടുത്തത് . നമ്മുടെ  ഡാമിന് കേന്ദ്രസേനയുടെ സുരക്ഷ  ലജ്ജാകരം  , ഇപ്പോ തന്നെ സ്വന്തം ഡാം എന്ന് അവകാശപ്പെടാന്‍  ശേഷിക്കുന്നതു   അവിടെ  കേരളപോലീസിന്റെ സാന്നിധ്യം  മാത്രമാണ് എന്നിട്ടും അതും ബോധമില്ലാത്ത മന്ത്രി സമ്മതിച്ചു കഴിഞ്ഞു .CRPF  ഫോ , CISF ഫോ  ആര് വേണോ ആയികൊട്ടെ പോലും. ഇങ്ങനെ പോയാല്‍ കോണ്‍ഗ്രസിന്റെ  മുട്ടുമടക്കി സമീപനം കാരണം ഡാമും   കൂടുതല്‍ വെള്ളവും ഒരു വല്യ കരാറും  നമ്മളെ വിഡ്ഢികളാക്കി അവര്‍ നേടി എടുക്കും  .

ഇപ്പോഴും മുല്ലപ്പെരിയാറിനെ സംബന്ധിച്ചുള്ള സര്‍ക്കാരിന്റെ നയനിലപാടുകള്‍ അവ്യക്തമായി തുടരുകയാണ്.അതിന്റെ വ്യക്തമായ ഉദാഹരമാണല്ലോ എജി കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം. മുല്ലപ്പെരിയാരില്‍ ഉള്ളത്ര ജലം ഇടുക്കി സംഭരണിയില്‍ തടഞ്ഞു നിര്ത്താമെന്നുള്ളത് ഒരു സാങ്കേതികവാദത്തിന്നപ്പുറം ഒന്നുറപ്പിച്ചു പറയാനാവുമോ? ഡാം തകര്‍ന്നു കുതിച്ചു ചാടുന്ന വെള്ളം മന്തഗതിയിലോഴുക്കി യാതൊരു നാശനഷ്ടങ്ങളും വരുത്താതെ ഇടുക്കിയില്‍ സ്ഥലം കണ്ടെത്തി യാത്ര ക്ഷീണം തീര്ത്തുകൊള്ളും അല്ല്ലേ ! സത്യത്തില്‍ ഹൈകോടതിയുടെ ചോദ്യത്തിനു വ്യക്തമായ  മറുപടി നല്‍ക്കാന്‍ വേറെ യാതൊന്നും സര്‍ക്കാരിന്റെ കൈവശം ഇല്ലായിരുന്നു ഇതുവച്ച് തടഞ്ഞു നിര്‍ത്താം എന്നുള്ള കണക്കുകൂട്ടല്‍ ആയിരിക്കണം  പ്രാവര്‍ത്തികം ആക്കിയത് . അതിനു ഹാജരാക്കിയതോ യുക്തിക്ക് നിരക്കാത്ത ഒരു കണക്കും !!
അങ്ങനെ  ഒരു സത്യവാങ്മൂലം നല്‍കി സര്‍ക്കാരും വക്കീലും അക്ഷരാര്‍ത്ഥത്തില്‍ കേരള ജനത്തെ ഒറ്റി കൊടുത്തിരിക്കുകയാണ്  സര്‍ക്കാര്‍  പറഞ്ഞു നടക്കുന്നതിന്റെ ഘടക വിരുദ്ധമായ സത്യവാങ്മൂലം തമിഴ് നാട് സര്‍ക്കാര്‍ സമര്ദ്ധമായി സുപ്രീം കോടതിയില്‍ ഉപയോഗിക്കും അത് കേരളത്തിന്റെ ആവശ്യങ്ങള്‍ക്ക് കടുത്ത വെല്ലുവിളിയും തിരിച്ചടിയും ആയിരിക്കും.. എന്നിട്ടും  സമൂഹത്ത്തിന്റെ കടുത്ത എതിര്‍പ്പും മറികടന്നു എജിയെ സംരക്ഷിക്കുന്നതിന്റെ ആവശ്യകതയും അയാള്‍ക്കിതിന്നു ചൂട്ടുപ്പിടിച്ചു കൊടുത്ത മന്ത്രി ആരെണെന്നു അറിയാനുള്ള അവകാശവും ആഗ്രഹവും   ജനത്തിനുണ്ട് . മന്ത്രി സഭയുടെ കൂട്ടുത്തരവാദിത്വമില്ലയ്മയും വികലമായ സമീപനവും തെളിഞ്ഞു . 

കേന്ദ്ര മന്ത്രിമാരെ എല്ലാം ബോദ്ധ്യപ്പെടുത്തിയിട്ടുണ്ട് എന്ന് പറഞ്ഞത് കൊണ്ടോ ,  പ്ലകാര്‍ഡും തൂക്കി  ഗാന്ധിജിയുടെ മുന്നില്‍ ചെന്നിരുന്നാലോ ? ബ്രില്ലാ ഹൌസ് മുതല്‍ ഗാന്ധി സ്മാരകം വരെ ഓടി നടന്നു പ്രാര്‍ഥിച്ചത്  കൊണ്ടോ ? വയറു നിറയെ ചപ്പാത്തിയും  കോഴി ഇറച്ചിയും നിന്ന് ചപ്പത്തില്‍ ചെന്ന് ആറ്  മണിക്കൂര്‍ അവിടുള്ളവരെ പറ്റിച്ചത് കൊണ്ടോ ? നാല് മുദ്രവക്യം വിളിച്ചു കോലം കത്തിച്ചത് കൊണ്ടോ  ? തമിഴനാട് സര്‍ക്കാര്‍ നയം മാറ്റില്ല അവര്‍ക്ക് മാറാന്‍ ആവില്ല എന്ന് ഞാന്‍ കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞല്ലോ.
കേന്ദ്രത്തിന്റെ തിണ്ണനിരങ്ങി നേടിയ മഹാകര്യത്തില്‍ നിന്നും ജയലളിത പിന്മാറും എന്നാണ് അവസാനമായി ലഭിക്കുന്ന സൂചന അത് നന്നായി എന്നെ ഞാന്‍ പറയു കാരണം അത് കൊണ്ട്  അണ്ടിപ്പരുപ്പിന്റെയും ചായയുടെയും കാഷ്‌ എങ്കിലും ലാഭം ! അല്ലാതെ അവരുടെ സമീപനത്തിലോ നിലപാടിലോ യാതൊരു വിട്ടുവീഴച്ചയും  ഉണ്ടാക്കുകയില്ല അവര്‍ പറഞ്ഞു  കേട്ടു മരവിച്ച കാര്യങ്ങള്‍ ഒന്ന് കൂടി കേള്‍ക്കേണ്ടി വരിലല്ലോ !

നമ്മുടെ ദേശീയ പാര്‍ട്ടികളില്‍ നിന്നും നീതി ലഭിക്കുമെന്നു പ്രതീക്ഷിക്കേണ്ടാതില്ല . പട്ടി ചന്തക്കു പോയാല്‍ ഒരു എല്ലും കഷണം എങ്കിലും ചിലപ്പോ കൊണ്ട് വന്നെനിരിക്കും.  ഇവിടെന്നു ചില ശൂരപരക്രമികള്‍ പോയി ഓരോ മന്ത്രി മന്ദിരങ്ങളുടെ മുന്നില്‍ നിന്ന് വലിയ വായില്‍ പറയും എല്ലാം പറഞ്ഞു ബോദ്ധ്യപ്പെടുത്തിയിട്ടുണ്ട് ദേ പിടിച്ചോ  ആകെ  പ്രധാനമന്ത്രി  ചെയ്തത് ജയലളിതക്ക് ഒരു അപേക്ഷ അയച്ചതാണ് . ഒരു കേന്ദ്രമന്ത്രി  ഇക്കാര്യം നേരില്‍ കാണാന്‍ ഇങ്ങോട്ട് വന്നോ വരാം എന്ന് ഉറപ്പു നല്ക്കിയോ  എന്തിനും   ഉദ്ദോഗസ്ഥ സംഘത്തെ അയക്കുമായിരുന്നല്ലോ അത് വല്ലതും പരിഗണിച്ചോ  അതെ ഞങ്ങള്‍ക്കും എല്ലാം   ബോദ്ധ്യപ്പെട്ടു കഴിഞ്ഞു സാറേ . 

സിപിഎം  ദേശീയ പാര്‍ട്ടിയായിരിക്കുന്നത് കേരളത്തിലെ ജനങ്ങളുടെ അകമഴിഞ്ഞ സംഭാവന കൂടെ ഉള്ളത് കൊണ്ടാണ് എന്നിട്ടും അവര്‍ക്കും ജയാമ്മ മതി വെള്ളമാണത്രേ ജീവനേക്കാള്‍ വലുത്. കുറഞ്ഞ പക്ഷം തമിഴ്‌ എംപിമാരെ പാര്‍ലമെന്റിനു മുന്നിലെ സമരത്തില്‍ നിന്നും പിന്മാറ്റാന്‍ പോലും കഴിയാത്തൊരു  പോളിക് ബ്യൂറോ.....! 

ബിജെപ്പിക്കു ഒന്‍പതു ദിവസം ചിലറവില്പനയില്‍ ഉള്കണ്ട  മൂത്തു ലോകസഭ  തടസപ്പെടുത്തി കേരളത്തില്‍ നാല് ജില്ലയിലെ  ജനം മൊത്തത്തോടെ  ഒഴുക്കി പോകുന്നതു പ്രശ്നമല്ല അത് ബോദ്ധപ്പെടുകയുമില്ല. ബിജെപ്പിക്കും ജയാമ്മ വലുതാണ്‌ മൂന്നാംമുന്നണി  ഉണ്ടെന്നും ഇല്ലന്നും ഉള്ള അവസ്ഥയില്‍, ബിജെപ്പിയോടോപ്പവും നിന്നിട്ടുള്ള ചരിത്രവും കരുണാനിധിയും മാറിചിന്തികാമെന്നിരിക്കെ എന്തിനു വെറുതെ ഒരു  കൈവിട്ട കളിക്കിറങ്ങണം  കേരളത്തില്‍ ഇടിച്ചു പൊളിക്കും തോണ്ടിമറിക്കും  തുടങ്ങിയ  ഹിമ്മിക്കുകള്‍ കണ്ടു മലയാളി രോമാഞ്ചം കൊണ്ട് കൊള്ളും 

ഇന്ത്യയില്‍ പ്രാദേശിക  നൂല്‍ പാര്‍ട്ടികള്‍  കേന്ദ്രത്തെ  വിലപേശി നിയന്ദ്രിക്കുകയാണ് മായാവതിയും, ജയയും, കരുണാനിധിയും, മമതയും, ലാലുവും ജാതിയുടെയും ഭാഷയുടെ  പ്രദേശികതയുടെയും പേരില്‍  അപകടകരമായി വളരുന്നു ഭയപ്പെടുത്തുന്നു ചിന്തിപ്പിക്കുന്നു !


മുല്ലപ്പെരിയാറില്‍ ഒരു രാഷ്ട്രീയ പരിഹാരം വിദൂരസ്വപ്നമാത്രമാണ്. നമ്മുക്കിനി പ്രതീക്ഷവക്കാന്‍ സുപ്രീം കോടതി മാത്രമേ ഉള്ളൂ . അതുവരെ നാട്ടിലെ സകല വൃത്തികെട്ട രാഷ്ട്രീയക്കാരും കേറി നിരങ്ങി ചൊറിച്ചിലു വന്നു മുല്ലപ്പെരിയാറിനു കുലുങ്ങാന്‍ തോന്നരുതേ  എന്റെ ശ്രീപത്മനാഭാ   !!



വാല്‍കഷണം : മുല്ലപ്പെരിയാര്‍ വറ്റിക്കാന്‍ ഒരേ ഒരു വഴിയെ ഉള്ളൂ .  
കേരളത്തിന്റെ ക്രിസ്മസ് , ന്യൂ ഇയര്‍ ആഘോഷങ്ങള്‍  മുല്ലപ്പെരിയാരിലേക്ക്  മാറ്റുക  ഡാമിന്റെ അക്കരക്കും ഇക്കരക്കും ഓരോ ബിവറേജു ഔട്ട് ലെറ്റുകള്‍ തുടങ്ങുക.  ചാലക്കുടിയില്‍ നിന്നും ബസ്‌ സര്‍വിസ് നടത്തുക.  മലയാളി ഉത്സാഹിച്ചാല്‍ ഡാം മുതല്‍ കടല്‍ വരെ  മിക്സ്‌ ചെയ്തു  കുടുച്ചു വറ്റിക്കാം 
ശുഭം

തമിഴ് നാടിന്റെ രാഷ്ടീയം വിവരിച്ച പഴയ പോസ്റ്റ്‌