Ind disable
നൂറു കണക്കിന് പേര്‍ പിന്തുടര്‍ന്ന് വന്ന പുണ്യവാളന്റെ ഫോളോ ഗഡ്ജെറ്റ്‌ തകരാറില്‍ ആയതിനാല്‍ പ്രിയ സുഹൃത്തുകള്‍ പുണ്യാളനെ ഇ-മെയില്‍ വഴി പിന്തുടരാന്‍ അഭ്യര്‍ത്ഥിക്കുന്നു !! "

ചൊവ്വാഴ്ച, ഡിസംബർ 25

പിടിച്ചു കൊന്നാല്‍ എല്ലാം തീരുമോ ?


കൌമുദി ഫ്ലാഷ് 
ബലാല്‍സംഗത്തിന് വധശിക്ഷ നല്കക്കണമെന്ന ആവശ്യം അനാവശ്യവും, അമിതാവേശത്തില്‍ വിളിച്ചു കൂവുന്നതിനപ്പുറമുള്ള കാലിക പ്രസക്തിയോ  പ്രായോഗികതയോ അതിണ്ടെന്നും കരുതുന്നില്ല.വധശിക്ഷ കൊണ്ടുമാത്രം  കുറ്റകൃത്യങ്ങള്‍ ഫലപ്രദമായി തടഞ്ഞു നിര്‍ത്താനാവില്ലയെന്നതല്ലേ യഥാര്‍ത്ഥ വസ്തുത.

സ്വമേധയാല്‍ ചാവാനും കൊല്ലാനും മാത്രമായി   തുനിഞ്ഞിറങ്ങിയ അജ്മല്‍ കസബിനെ പിടി കൂടി ആച്ചാര മര്യാദകളോടെ തൂക്കിലേറ്റിയതു കൊണ്ട്  ഇന്ത്യ സുരക്ഷിതമായോ ? വധശിക്ഷയെ ഭയന്ന്   ഇമ്മാതിരി ദുഷ്ടവിചാരവുമായി ഇനി ഒരുത്തനും അതിര്‍ത്തി ചാടി കടന്നിങ്ങോട്ട് കെട്ടിയെടുക്കില്ലായെന്നു പറയാനോ ചിന്തിക്കാനോ കഴിയുന്നുണ്ടോ ? അഴിമതിയ്ക്കും മത നിന്ദയ്ക്കും വരെ വധശിക്ഷ നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ പോലും കൊലപാതകങ്ങളുള്‍പ്പെടെ അനസൂയം നടന്നു കൊണ്ടിരിക്കുകയാണെന്ന സത്യം തിരിച്ചറിയുന്നുണ്ടോ?അതിനാല്‍ വധശിക്ഷ കൊണ്ട് ബലാല്‍സംഗങ്ങള്‍ കുറയുമെന്ന് കരുതാനാവില്ല  അതിനു മറ്റൊരു തലം കൂടെയുണ്ട്. 

ഒരു വ്യക്തിയുടെ ദുര്‍ബല മനോവികാരത്തിന്റെ  ഒരു നിമിഷത്തിലെ    താളം തെറ്റലാണ് ഓരോ ബലാല്‍സംഗത്തിലും ചെന്നവസാനിക്കുന്നത്. രോഗവാഹകനായ കാലം അനുദിനം ചുറ്റുപാടുകളെ രോഗാദുരമാക്കി കൊണ്ടിരിക്കുമ്പോള്‍    രോഗത്തിന്റെ കാരണങ്ങളെയാണാദ്യം ചികില്‍സിക്കേണ്ടതെന്നുമുള്ള തത്ത്വത്തിലേക്ക് സമൂഹം പുരോഗമനപരമായി മാറി ചിന്തിക്കണം. 

ഗോവിന്ദചാമിയുടെ കാര്യം തന്നെ-അയാള്‍ അന്നും മോഷണ ഉദ്ദേശത്തോടെ മാത്രമായിരുന്നിരിക്കണം ട്രെയിനില്‍ കടന്നു കൂടിയിട്ടുണ്ടായിരുന്നിരിക്കുക. അതയ്യാള്‍ ചെയ്യുകയും ചെയ്തു പക്ഷെ ആ നിമിഷത്തെ സാഹചര്യം അയാളെ കൊണ്ട് മറ്റെന്തൊക്കെയോ ചെയ്യിക്കുകയായിരുന്നില്ലേ. അതുകൊണ്ട് മദ്യവും മയക്കു മരുന്നും  ഗുണ്ടാസംഘങ്ങളും നിയമ വാഴ്ചയുടെ  ദുര്‍ബലാവസ്ഥയും തുടങ്ങിയ  അനവധി സാഹചര്യങ്ങളിലൂടെ സൃഷ്ടിക്കപ്പെടുന്ന ഗോവിന്ദചാമിമാരെ പിടിച്ചു കൊല്ലുന്നതാണോ അത്യാന്തികമായ പരിഹാരം.  അത്തരം ഗോവിന്ദ ചാമിമാര്‍ സൃഷ്ടിക്കപ്പെടുന്ന സാഹചര്യങ്ങള്‍ ബോധപൂര്‍വ്വം സൃഷ്ടിക്കപ്പെടാതെ സൂക്ഷിക്കേണ്ടതിനാണ്  നിയമവും സമൂഹവും സദാ ജാഗ്രത പാലിക്കേണ്ടത്. കാരണം ബലാല്‍സംഗം പലതും പുറം ലോകമറിയുന്നതു ശരീരികമായുണ്ടാകുന്ന പരിക്കുകള്‍  മുഖേനയോ  കൊലപാതകമോ മറ്റു കോലാഹലമോ സംഭവിക്കുമ്പോള്‍ മാത്രമാണ്  ശേഷമാണ് കേസും പുക്കാറും, മുറവിളികളും ഉയരുന്നതും. ഒറ്റപെട്ടു നടക്കുന്ന അനവധി മാനഭംഗങ്ങളും  അത്തരം കുത്സിത ശ്രമങ്ങളും. മാനാഭിമാനത്തിന്റെ പേരില്‍ രാജ്യമൊട്ടാകെ ദിനംപ്രതി മൂടി വയ്ക്കപ്പെടുകയോ മറ്റുള്ളവരാല്‍ തമസ്കരിക്കപെടുകയോ ചെയ്യുനുണ്ടാവാം. പോലീസും കേസും  വധശിക്ഷയും  പറഞ്ഞു  ഇരുട്ട് കൊണ്ട് ഓട്ട അടയ്ക്കാന്‍  ശ്രമിക്കുന്നതു വഴി  ഇത്തരം ഗുരുതരമായ സ്ഥിതിഗതികളെ നിയന്ത്രിക്കുകയല്ല  സമൂഹത്തിലും സംസ്കാരത്തിലും  നടക്കുന്ന മൂല്യച്ചുതികള്‍ക്ക് വളം വച്ചു കൊടുക്കകയാണ്. ആരും ബലാല്‍സംഗം ചെയ്യുന്നത് വധശിക്ഷ ഏറ്റു വാങ്ങാനല്ലയെന്നോര്‍ക്കണം.

വധശിക്ഷ എന്നാ വ്യവസ്ഥ കൊണ്ട് വന്നാല്‍ ഇരയെ കൊല്ലാന്‍ തന്നെ കുറ്റവാളി തീരുമാനിക്കും കാരണം പിടിക്കപെട്ടാല്‍ വധ ശിക്ഷ കിട്ടും  എങ്കില്‍ അതിനുള്ള ഒരു സാധ്യതയും ബാക്കി വയ്ക്കെണ്ട  എന്നല്ലേ എതൊരു മനുഷ്യനും ചിന്തിക്കുകയുള്ളൂ. അതിനാല്‍ വേഗം പിടികൂടി ശിക്ഷിച്ചു മാതൃക കാട്ടുകയാണ് നിയമം ചെയ്യേണ്ടത്. ഇന്ത്യന്‍ നിയമവ്യവസ്ഥയുടെ ദൌര്‍ബല്യം അതിന്റെ മെല്ലെപോക്കും നിസംഗതയുമാണ് .

ഭാരതം ഏതാവസ്ഥയിലാണെന്നു പരിതപിക്കുന്നുവോ അത്തരമൊരു അവസ്ഥയിലേക്ക് ഭാരതത്തെ തള്ളി വിട്ടത്തില്‍ നമ്മുക്കെല്ലാവര്‍ക്കും തുല്യ പങ്കാണുള്ളത് ഭരണകൂടവും നിയമ വ്യവസ്ഥയും നിഷ്ക്രിയമാക്കുന്നതിനു പിന്നില്‍ പ്രതികരിക്കാനറിയാത്ത ഒരു ജനവിഭാവം ഇപ്പോഴും സ്വന്തം തലച്ചോറു പണയം വച്ചു അന്ധത വരിച്ചിരിക്കുന്നത്  കൊണ്ട് മാത്രമാണ്. അതിന്റെ പാപക്കറ പെട്ടെന്നാര്‍ക്കും കഴുകി കളയാന്‍ ആവുന്ന ഒന്നല്ല.  അതുകൊണ്ട് തന്നെ പരസ്പരം പഴിചാരുന്ന നേരം പരിഹാരത്തെ കുറിച്ച് ചിന്തിക്കുകയും പരിശ്രമിക്കുകയുമാണ് വേണ്ടത് ഒറ്റമൂലികളെക്കാള്‍ സമൂലമുള്ള മാറ്റത്തെ കുരിച്ചാവണമാതൊക്കെ.

പുണ്യാളന്‍ ഒരു ഉദാഹരണം  പറഞ്ഞു വീണ്ടും വിഷയത്തിലേക്ക് വരാം.  റോഡായ റോഡുകളില്‍ ജങ്ഷനായ പ്രധാന ജങ്ഷനുകളിലൊക്കെ പോലീസുകാര്‍ ഒളിക്യാമറകള്‍ വയ്ക്കാറുള്ളത്    അതിന്റെ വീക്ഷണ കോണിലെ   നിയമ ലംഘനങ്ങള്‍ തെളിവോടെ പിടി കൂടുകയെന്ന ലക്ഷ്യത്തോടെയാണല്ലോ അതൊക്കെ നിയമലംഘനങ്ങള്‍ കുറയാനുള്ള കാരണമാകുന്നുണ്ടോ   അതിനു പകരമായി  ക്യാമറകളുടെ സ്ഥാനം കൃത്യമായി  വെളിപ്പെടുത്തി പരസ്യമായി സ്ഥാപിച്ചാല്‍ അതിന്റെ പരിസരങ്ങളിലെങ്കിലും  നിയമലംഘനങ്ങള്‍ കുറയുമെന്ന തത്ത്വത്തെയാണ് പുണ്യവാളനു  വിശ്വാസവും താല്പര്യവും

അതിനാല്‍ വധശിക്ഷ നടപ്പാക്കിയോ  നിയമത്തെ കാട്ടി ഭയപ്പെടുത്തിയോ സ്ത്രീ പീഡനങ്ങള്‍ നിര്ത്തലാക്കാം എന്നതിനേക്കാള്‍ ഫലപ്രദം ഭാരതത്തില്‍  സ്ത്രീകളെ ബഹുമാനിക്കുന്ന ഒരു സംസ്കാരത്തെ   ഓരോ കുടുംബങ്ങളിലും വീണ്ടും പരിപോഷിപ്പിച്ചെടുക്കുക എന്നതാണ്

ലൈംഗിക വൈകൃതങ്ങളിലേക്ക് തള്ളിവിടുന്ന അശ്ലീല സൈറ്റുകള്‍ , അശ്ലീല സാഹിത്യ കൃതികള്‍  വീഡിയോകള്‍  എന്നിവയുടെ വ്യാപനവും  വ്യാപാരവും പൂര്‍ണ്ണമായും നിരോധിക്കുകയും കൂടുതല്‍ കാര്‍കശ്യമുള്ള  നിയമങ്ങള്‍  ഉള്‍പ്പെടുത്തി പ്രത്യേക വനിതാ കോടതികള്‍  സ്ഥാപിച്ചും ശാസ്ത്രീയമായ കുറ്റാന്വോഷണവും വേഗത്തിലുള്ള വിചാരണയ്ക്കും വ്യവസ്ഥ ചെയ്തും. സര്‍ക്കാരുകള്‍ക്ക്  ഉടനടി നടപടിയെടുക്കാവുന്നതെയുള്ളൂ

കുറ്റകൃത്യത്തിനു മുതിരുന്നവന്റെ ഉള്ളില്‍ താന്‍ ഏതു വിധേനയും  പിടിക്കപെടും എന്ന ചിന്ത ഉടലെടുപ്പിക്കാന്‍ ആയാല്‍ മാത്രമേ കുറ്റകൃത്യത്തില്‍ നിന്നും അയാള്‍ പിന്മാറുകയുള്ളൂ  അല്ലാത്ത പക്ഷം വധ ശിക്ഷയ്ക്കൊക്കെ  പുല്ലു വില .......!!

തിരുവചനം: പാപത്തെ വെറുക്കു പാപിയെ സ്നേഹിക്കൂ എന്നല്ലേ ,  പുതുവല്‍സര ആശംസകള്‍