Ind disable
നൂറു കണക്കിന് പേര്‍ പിന്തുടര്‍ന്ന് വന്ന പുണ്യവാളന്റെ ഫോളോ ഗഡ്ജെറ്റ്‌ തകരാറില്‍ ആയതിനാല്‍ പ്രിയ സുഹൃത്തുകള്‍ പുണ്യാളനെ ഇ-മെയില്‍ വഴി പിന്തുടരാന്‍ അഭ്യര്‍ത്ഥിക്കുന്നു !! "

ചൊവ്വാഴ്ച, ഡിസംബർ 25

പിടിച്ചു കൊന്നാല്‍ എല്ലാം തീരുമോ ?


കൌമുദി ഫ്ലാഷ് 
ബലാല്‍സംഗത്തിന് വധശിക്ഷ നല്കക്കണമെന്ന ആവശ്യം അനാവശ്യവും, അമിതാവേശത്തില്‍ വിളിച്ചു കൂവുന്നതിനപ്പുറമുള്ള കാലിക പ്രസക്തിയോ  പ്രായോഗികതയോ അതിണ്ടെന്നും കരുതുന്നില്ല.വധശിക്ഷ കൊണ്ടുമാത്രം  കുറ്റകൃത്യങ്ങള്‍ ഫലപ്രദമായി തടഞ്ഞു നിര്‍ത്താനാവില്ലയെന്നതല്ലേ യഥാര്‍ത്ഥ വസ്തുത.

സ്വമേധയാല്‍ ചാവാനും കൊല്ലാനും മാത്രമായി   തുനിഞ്ഞിറങ്ങിയ അജ്മല്‍ കസബിനെ പിടി കൂടി ആച്ചാര മര്യാദകളോടെ തൂക്കിലേറ്റിയതു കൊണ്ട്  ഇന്ത്യ സുരക്ഷിതമായോ ? വധശിക്ഷയെ ഭയന്ന്   ഇമ്മാതിരി ദുഷ്ടവിചാരവുമായി ഇനി ഒരുത്തനും അതിര്‍ത്തി ചാടി കടന്നിങ്ങോട്ട് കെട്ടിയെടുക്കില്ലായെന്നു പറയാനോ ചിന്തിക്കാനോ കഴിയുന്നുണ്ടോ ? അഴിമതിയ്ക്കും മത നിന്ദയ്ക്കും വരെ വധശിക്ഷ നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ പോലും കൊലപാതകങ്ങളുള്‍പ്പെടെ അനസൂയം നടന്നു കൊണ്ടിരിക്കുകയാണെന്ന സത്യം തിരിച്ചറിയുന്നുണ്ടോ?അതിനാല്‍ വധശിക്ഷ കൊണ്ട് ബലാല്‍സംഗങ്ങള്‍ കുറയുമെന്ന് കരുതാനാവില്ല  അതിനു മറ്റൊരു തലം കൂടെയുണ്ട്. 

ഒരു വ്യക്തിയുടെ ദുര്‍ബല മനോവികാരത്തിന്റെ  ഒരു നിമിഷത്തിലെ    താളം തെറ്റലാണ് ഓരോ ബലാല്‍സംഗത്തിലും ചെന്നവസാനിക്കുന്നത്. രോഗവാഹകനായ കാലം അനുദിനം ചുറ്റുപാടുകളെ രോഗാദുരമാക്കി കൊണ്ടിരിക്കുമ്പോള്‍    രോഗത്തിന്റെ കാരണങ്ങളെയാണാദ്യം ചികില്‍സിക്കേണ്ടതെന്നുമുള്ള തത്ത്വത്തിലേക്ക് സമൂഹം പുരോഗമനപരമായി മാറി ചിന്തിക്കണം. 

ഗോവിന്ദചാമിയുടെ കാര്യം തന്നെ-അയാള്‍ അന്നും മോഷണ ഉദ്ദേശത്തോടെ മാത്രമായിരുന്നിരിക്കണം ട്രെയിനില്‍ കടന്നു കൂടിയിട്ടുണ്ടായിരുന്നിരിക്കുക. അതയ്യാള്‍ ചെയ്യുകയും ചെയ്തു പക്ഷെ ആ നിമിഷത്തെ സാഹചര്യം അയാളെ കൊണ്ട് മറ്റെന്തൊക്കെയോ ചെയ്യിക്കുകയായിരുന്നില്ലേ. അതുകൊണ്ട് മദ്യവും മയക്കു മരുന്നും  ഗുണ്ടാസംഘങ്ങളും നിയമ വാഴ്ചയുടെ  ദുര്‍ബലാവസ്ഥയും തുടങ്ങിയ  അനവധി സാഹചര്യങ്ങളിലൂടെ സൃഷ്ടിക്കപ്പെടുന്ന ഗോവിന്ദചാമിമാരെ പിടിച്ചു കൊല്ലുന്നതാണോ അത്യാന്തികമായ പരിഹാരം.  അത്തരം ഗോവിന്ദ ചാമിമാര്‍ സൃഷ്ടിക്കപ്പെടുന്ന സാഹചര്യങ്ങള്‍ ബോധപൂര്‍വ്വം സൃഷ്ടിക്കപ്പെടാതെ സൂക്ഷിക്കേണ്ടതിനാണ്  നിയമവും സമൂഹവും സദാ ജാഗ്രത പാലിക്കേണ്ടത്. കാരണം ബലാല്‍സംഗം പലതും പുറം ലോകമറിയുന്നതു ശരീരികമായുണ്ടാകുന്ന പരിക്കുകള്‍  മുഖേനയോ  കൊലപാതകമോ മറ്റു കോലാഹലമോ സംഭവിക്കുമ്പോള്‍ മാത്രമാണ്  ശേഷമാണ് കേസും പുക്കാറും, മുറവിളികളും ഉയരുന്നതും. ഒറ്റപെട്ടു നടക്കുന്ന അനവധി മാനഭംഗങ്ങളും  അത്തരം കുത്സിത ശ്രമങ്ങളും. മാനാഭിമാനത്തിന്റെ പേരില്‍ രാജ്യമൊട്ടാകെ ദിനംപ്രതി മൂടി വയ്ക്കപ്പെടുകയോ മറ്റുള്ളവരാല്‍ തമസ്കരിക്കപെടുകയോ ചെയ്യുനുണ്ടാവാം. പോലീസും കേസും  വധശിക്ഷയും  പറഞ്ഞു  ഇരുട്ട് കൊണ്ട് ഓട്ട അടയ്ക്കാന്‍  ശ്രമിക്കുന്നതു വഴി  ഇത്തരം ഗുരുതരമായ സ്ഥിതിഗതികളെ നിയന്ത്രിക്കുകയല്ല  സമൂഹത്തിലും സംസ്കാരത്തിലും  നടക്കുന്ന മൂല്യച്ചുതികള്‍ക്ക് വളം വച്ചു കൊടുക്കകയാണ്. ആരും ബലാല്‍സംഗം ചെയ്യുന്നത് വധശിക്ഷ ഏറ്റു വാങ്ങാനല്ലയെന്നോര്‍ക്കണം.

വധശിക്ഷ എന്നാ വ്യവസ്ഥ കൊണ്ട് വന്നാല്‍ ഇരയെ കൊല്ലാന്‍ തന്നെ കുറ്റവാളി തീരുമാനിക്കും കാരണം പിടിക്കപെട്ടാല്‍ വധ ശിക്ഷ കിട്ടും  എങ്കില്‍ അതിനുള്ള ഒരു സാധ്യതയും ബാക്കി വയ്ക്കെണ്ട  എന്നല്ലേ എതൊരു മനുഷ്യനും ചിന്തിക്കുകയുള്ളൂ. അതിനാല്‍ വേഗം പിടികൂടി ശിക്ഷിച്ചു മാതൃക കാട്ടുകയാണ് നിയമം ചെയ്യേണ്ടത്. ഇന്ത്യന്‍ നിയമവ്യവസ്ഥയുടെ ദൌര്‍ബല്യം അതിന്റെ മെല്ലെപോക്കും നിസംഗതയുമാണ് .

ഭാരതം ഏതാവസ്ഥയിലാണെന്നു പരിതപിക്കുന്നുവോ അത്തരമൊരു അവസ്ഥയിലേക്ക് ഭാരതത്തെ തള്ളി വിട്ടത്തില്‍ നമ്മുക്കെല്ലാവര്‍ക്കും തുല്യ പങ്കാണുള്ളത് ഭരണകൂടവും നിയമ വ്യവസ്ഥയും നിഷ്ക്രിയമാക്കുന്നതിനു പിന്നില്‍ പ്രതികരിക്കാനറിയാത്ത ഒരു ജനവിഭാവം ഇപ്പോഴും സ്വന്തം തലച്ചോറു പണയം വച്ചു അന്ധത വരിച്ചിരിക്കുന്നത്  കൊണ്ട് മാത്രമാണ്. അതിന്റെ പാപക്കറ പെട്ടെന്നാര്‍ക്കും കഴുകി കളയാന്‍ ആവുന്ന ഒന്നല്ല.  അതുകൊണ്ട് തന്നെ പരസ്പരം പഴിചാരുന്ന നേരം പരിഹാരത്തെ കുറിച്ച് ചിന്തിക്കുകയും പരിശ്രമിക്കുകയുമാണ് വേണ്ടത് ഒറ്റമൂലികളെക്കാള്‍ സമൂലമുള്ള മാറ്റത്തെ കുരിച്ചാവണമാതൊക്കെ.

പുണ്യാളന്‍ ഒരു ഉദാഹരണം  പറഞ്ഞു വീണ്ടും വിഷയത്തിലേക്ക് വരാം.  റോഡായ റോഡുകളില്‍ ജങ്ഷനായ പ്രധാന ജങ്ഷനുകളിലൊക്കെ പോലീസുകാര്‍ ഒളിക്യാമറകള്‍ വയ്ക്കാറുള്ളത്    അതിന്റെ വീക്ഷണ കോണിലെ   നിയമ ലംഘനങ്ങള്‍ തെളിവോടെ പിടി കൂടുകയെന്ന ലക്ഷ്യത്തോടെയാണല്ലോ അതൊക്കെ നിയമലംഘനങ്ങള്‍ കുറയാനുള്ള കാരണമാകുന്നുണ്ടോ   അതിനു പകരമായി  ക്യാമറകളുടെ സ്ഥാനം കൃത്യമായി  വെളിപ്പെടുത്തി പരസ്യമായി സ്ഥാപിച്ചാല്‍ അതിന്റെ പരിസരങ്ങളിലെങ്കിലും  നിയമലംഘനങ്ങള്‍ കുറയുമെന്ന തത്ത്വത്തെയാണ് പുണ്യവാളനു  വിശ്വാസവും താല്പര്യവും

അതിനാല്‍ വധശിക്ഷ നടപ്പാക്കിയോ  നിയമത്തെ കാട്ടി ഭയപ്പെടുത്തിയോ സ്ത്രീ പീഡനങ്ങള്‍ നിര്ത്തലാക്കാം എന്നതിനേക്കാള്‍ ഫലപ്രദം ഭാരതത്തില്‍  സ്ത്രീകളെ ബഹുമാനിക്കുന്ന ഒരു സംസ്കാരത്തെ   ഓരോ കുടുംബങ്ങളിലും വീണ്ടും പരിപോഷിപ്പിച്ചെടുക്കുക എന്നതാണ്

ലൈംഗിക വൈകൃതങ്ങളിലേക്ക് തള്ളിവിടുന്ന അശ്ലീല സൈറ്റുകള്‍ , അശ്ലീല സാഹിത്യ കൃതികള്‍  വീഡിയോകള്‍  എന്നിവയുടെ വ്യാപനവും  വ്യാപാരവും പൂര്‍ണ്ണമായും നിരോധിക്കുകയും കൂടുതല്‍ കാര്‍കശ്യമുള്ള  നിയമങ്ങള്‍  ഉള്‍പ്പെടുത്തി പ്രത്യേക വനിതാ കോടതികള്‍  സ്ഥാപിച്ചും ശാസ്ത്രീയമായ കുറ്റാന്വോഷണവും വേഗത്തിലുള്ള വിചാരണയ്ക്കും വ്യവസ്ഥ ചെയ്തും. സര്‍ക്കാരുകള്‍ക്ക്  ഉടനടി നടപടിയെടുക്കാവുന്നതെയുള്ളൂ

കുറ്റകൃത്യത്തിനു മുതിരുന്നവന്റെ ഉള്ളില്‍ താന്‍ ഏതു വിധേനയും  പിടിക്കപെടും എന്ന ചിന്ത ഉടലെടുപ്പിക്കാന്‍ ആയാല്‍ മാത്രമേ കുറ്റകൃത്യത്തില്‍ നിന്നും അയാള്‍ പിന്മാറുകയുള്ളൂ  അല്ലാത്ത പക്ഷം വധ ശിക്ഷയ്ക്കൊക്കെ  പുല്ലു വില .......!!

തിരുവചനം: പാപത്തെ വെറുക്കു പാപിയെ സ്നേഹിക്കൂ എന്നല്ലേ ,  പുതുവല്‍സര ആശംസകള്‍ 

65 അഭിപ്രായങ്ങൾ:

  1. പുണ്യാളന്‍ പറഞ്ഞത് ശരി തന്നെ ..
    ക്യാമറ വച്ചാല്‍ കുറ്റങ്ങള്‍ ആവര്‍ത്തിക്കില്ല എന്നാ ത്വതം ..
    ലോകം മാറട്ടെ ..എന്ത് കനിചിട്ടനെലും ...

    മറുപടിഇല്ലാതാക്കൂ
  2. കുറ്റവാളികള്‍ ആരായാലും പിടിക്കപ്പെടും എന്ന് തോന്നിയാല്‍ കുറ്റങ്ങള്‍ കുറയും എന്നതാണ് എനിക്കും തോന്നുന്നത്. അതിനു അത്തരത്തില്‍ മനുഷ്യമനസ്സുള്ള ആര്‍ജവമുള്ള ഒരു ഭരണകൂടമാണ്‌ ആദ്യം വേണ്ടത്. ലേഖനത്തില്‍ സൂചിപ്പിച്ചത് പോലെ പ്രതികരിക്കാനറിയാത്ത ഒരു ജനവിഭാഗം എല്ലാം കുറ്റം പറച്ചില്‍ മാത്രമാക്കി മാറ്റുമ്പോള്‍ കുറ്റവാളികള്‍ക്ക് അത് വളമായി തീരുന്നു. ഏതു തരത്തിലുള്ള കുറ്റകൃത്യം നടക്കുമ്പോഴും എന്തെങ്കിലും നാമമാത്രമായ (അല്ലെങ്കില്‍ വലുതോ ആയ) ശിക്ഷകള്‍ ലഭിക്കുന്നത് ആര്‍ക്കാണ് എന്ന് കൂടി കാണേണ്ടിയിരിക്കുന്നു.
    എന്തായാലും ഒരു മാറ്റത്തിന്റെ സൂചനകള്‍ അനുഭവപ്പെടുന്നു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വളരെ സന്തോഷം രാംജി സാര്‍ ......
      മാറ്റത്തിന് മാത്രമല്ലേ മാറ്റം ഇല്ലാത്തത് , എവരും അതാഗ്രഹിക്കുന്നു പ്രവര്‍ത്തിക്കാന്‍ വയ്യാതെ

      ഇല്ലാതാക്കൂ
  3. അടികിട്ടുമെന്നറിഞ്ഞാല്‍ ചെറിയൊരു ഒതുക്കമൊക്കെ ഉണ്ടാകും
    എന്തു ചെയ്താലും ചോദിക്കാന്‍ ആരുമില്ലയെന്നും കോടതിയില്‍ നിന്ന് രക്ഷപ്പെട്ട് വരാമെന്നും ഒരു ചിന്ത വന്നാല്‍ അരാജകത്വം ഫലം

    ലേഖനത്തോട് യോജിപ്പും വിയോജിപ്പുമുണ്ട്

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. തെറ്റ് ചെയ്യുന്നവര്‍ക്ക് ശിക്ഷ കിട്ടണം പക്ഷെ അത് വധശിക്ഷ തന്നെ വേണമെന്ന് വാശിപിടിക്കണോ എന്നതാ പുണ്യവാളന്റെ സംശയം , വിവരവും വിദ്ദ്യാഭാസമുള്ള വ്യക്തികള്‍ പോലും പിടിച്ചവരെ അവിടെ വച്ച് തല്ലി കൊല്ലണം തുടങ്ങി അഞ്ചു ദിവസം കൊടുത്തു ശിക്ഷിക്കണം , പിടിയില്‍ ആയവരെ തൂക്കി കൊന്നുകൊള്ളാം ന്ന് സര്‍ക്കാര്‍ ഉറപ്പു നല്ക്കണം എന്ന് വരെ പറഞ്ഞു കളഞ്ഞില്ലേ.

      വധ ശിക്ഷ നല്‍ക്കുന്നത് കൊണ്ട് വല്യ ഗുണമൊന്നും ലഭിക്കുകയില്ലാ ന്ന് മാത്രമല്ല കൂടുതല്‍ പ്രശ്നങ്ങള്‍ അതുണ്ടാക്കുമെന്ന കാര്യത്തില്‍ തര്‍ക്കം വേണ്ട.....

      അതിനാല്‍ ഉള്ള ശിക്ഷ നടപടി നല്ക്കുവാന്‍ അന്വോഷണവും വിചാരണയും തീര്‍ച്ചയായും വേഗത്തില്‍ ആക്കണം സ്നേഹാശംസകള്‍ അജിത്തേട്ടാ നന്ദി ......

      ഇല്ലാതാക്കൂ
  4. വധശിക്ഷ ഒരു പരിഹാരമല്ല. പുണ്യവാളന്‍ പറഞ്ഞത് പോലെ നൈമിഷികമായ ഒരു സ്പാര്‍ക്കിള്‍ നിന്നുണ്ടാവുന്നതാണ് പല കുറ്റകൃത്യങ്ങളും.അങ്ങിനെ പിടിക്കപ്പെടുന്ന ഒരു കുറ്റവാളി പിടിക്കപ്പെടാത്ത പുണ്യവാളന്‍മാരെക്കാള്‍ മോശമാകണമെന്നുമില്ല

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പുണ്യവാളന്മാര്‍ ന്ന് പറയല്ലേ വെട്ടത്താന്‍ സാര്‍ ,
      ഞങ്ങള്‍ ഓക്കേ ഡിസേന്റ്റ്‌ പാര്‍ട്ടിസാണ്.
      പ്രത്യേകിച്ച് ഈ പുണ്യവാളന്‍ (916 ) an extraa decent ആണെന്നറിയില്ലേ.

      ഇല്ലാതാക്കൂ
  5. മദ്യപാനത്തിന്റെ ഇരകളാണു മിക്കപ്പോഴും ഇത്തരം അക്രമങ്ങളിലെ വില്ലന്മാര്‍.
    സര്‍ക്കാര്‍ അതു വില്‍ക്കുകയും പുണ്യവാളനെപ്പോലുള്ളവര്‍ അതു വാങ്ങി ആക്രാന്തത്തോടെ
    കഴിക്കുകയും ചെയ്യുന്ന സമൂഹിക ഔന്നിത്യത്തില്‍ ഇത്തരം പീഡനങ്ങള്‍ സ്വാഭാവികമാണു`.
    അതിനു വധ ശിക്ഷ കൊടുക്കുകയും മറ്റും ചെയ്യുന്നത് ആ ശിക്ഷയുടെ ഗൗരവം ഇല്ലാതാക്കും.
    ഒരു തുള്ളി മദ്യം പോലും ഇത്തരം കുറ്റവാളികള്‍ക്ക് മേലില്‍ കൊടുക്കാതിരിക്കുക എന്ന ഒരു പുതിയ ശിക്ഷാവിധി കൂടി നിയമത്തില്‍ ചേര്‍ത്താല്‍ മതിയാകും എന്നാണെന്റെ പക്ഷം.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ന്റെ ശ്രീ പത്മനാഭാ ! !
      പുണ്യവാളന്‍ മദ്യം കഴിയ്ക്കുന്നവാനോ, വലിക്കുന്നവനോ, എന്തിനതികം അനാവശ്യമായി ഒരു പെണ്ണിന്റെ മുഖത്ത് പോലും നോക്കാത്തവന്‍ ആണേ.
      ആ ഞാന്‍ ഇതെങ്ങനെ സഹിക്കും !

      ഇല്ലാതാക്കൂ
  6. പുണ്യാളാ ...ഈ വിഷയത്തില്‍ പുണ്യാളന്‍ പറഞ്ഞതിനോട് യോജിപ്പും വിയോജിപ്പും ഉണ്ട്... ശക്തമായൊരു നിയമം നമുക്കുണ്ട്...അത് നടപ്പിലാക്കുന്നില്ല എന്നത് മാത്രമാണ് ഇവിടെ കുറ്റകൃത്യങ്ങള്‍ കൂടാന്‍ കാരണം ...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതൊക്കെ നടപ്പാക്കി എടുക്കാന്‍ പൌരബോധമുള്ള ഒരു ജനവിഭാഗം ജാഗ്രത പാലിക്കണം പ്രവീണ്‍.
      ഇങ്ങനെ ഒരാഗ്രഹം എന്നെ പോലെ അനവധി പേര്‍ക്കുണ്ടാവും. അവര്‍ക്കൊരിക്കല്‍ ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ ഒരു സാഹചര്യം ഉണ്ടാകട്ടെ സ്നേഹാശംസകള്‍ നന്ദി

      ഇല്ലാതാക്കൂ
  7. കുറ്റകൃത്യം ഫാഷന്‍ ആയ കാലത്ത് എന്തൂട്ടാ ചെയ്ക

    നന്നായി എഴുതി
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  8. സമൂഹത്തെ മുഴുവന്‍ നന്നാക്കിയിട്ട് ജീവിക്കാം എന്ന് കരുതുന്നത് വിഡ്ഢിത്തം. ശിക്ഷയെക്കുറിച്ചുള്ള ഭയം ഒരു പരിധി വരെ കുറ്റകൃത്യങ്ങളില്‍ നിന്നും പിന്തിരിപ്പിക്കും. അത് കൊണ്ട് ശിക്ഷ വേണം. മാത്രുകാപരമായിത്തന്നെ.

    അജ്മല്‍ കസബിനെ കൊന്നത് കൊണ്ട് ഇന്ത്യ സുരക്ഷിതമായോ എന്നാ ചോദ്യം ബാലിശമായിപ്പോയി. 160 പേരെ നിഷ്ക്കരുണം കൊന്നു തള്ളിയവനെ കോടികള്‍ ചിലവഴിച്ചു ജയിലില്‍ സംരക്ഷിക്കണമായിരുന്നോ, അല്ലെങ്കില്‍ വിട്ടയക്കണമായിരുന്നോ. (ലേഖനത്തിന്റെ മെയിന്‍ പോയിന്റ്‌ ഓഫ് വ്യൂ അതല്ല എന്നറിയാം )

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അജ്മല്‍ കസബിനും ഗോവിന്ദചാമിക്കും ഓക്കേ വധശിക്ഷ നല്ക്കാതെ തരമില്ല. പക്ഷെ ഒറ്റപെട്ടു നടക്കുന്ന ഇത്തരം ശിക്ഷാ വിധികള്‍ കൊണ്ട് മാത്രം കാര്യമായി ഒരു മാറ്റം ഉണ്ടാവും ന്ന് കരുതുന്നില്ല
      അതുകൊട്നു സ്വയം മാറാതെ കുറ്റകൃത്യങ്ങളെ ശിക്ഷ കൊണ്ട് മാത്രം അതിജീവിക്കാന്‍ ആവുമോ എന്ന് ഞാന്‍ ചിന്തിച്ചു പോയത് .......നന്ദി

      ഇല്ലാതാക്കൂ
  9. നല്ല പോസ്റ്റ്‌ ട്ടോ.. എന്നാലും കടുത്ത ശിക്ഷ ഒരു പരിധി വരെ ഭയം ഉണ്ടാക്കില്ലെ..?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കുറ്റം ചെയ്യുന്നവന് ശിക്ഷ വേണം.
      വേഗതിലുള്ള വിചാരണയും നിയമം അനുശാസിക്കുന്ന കഠിനമായ ശിക്ഷ തന്നെ നല്ക്കണം , തടവ്‌ ശിക്ഷ ആണെങ്കില്‍ തീര്‍ച്ചയായും കുറ്റം എല്ലാം ഒരുമിച്ചു അനുഭവിക്കാന്‍ നല്‍കാതെ ഇരിക്കുകയും ഓക്കേ ചെയ്യുമ്പോ മാത്രമേ ഭയം ഉണ്ടാകുവാന്‍ സാധ്യതയുള്ളൂ.
      വധ ശിക്ഷ ന്നു എഴുതി വയ്ക്കുന്നത് കൊണ്ട് എന്ത് മാറ്റം വരാന്‍

      ഇല്ലാതാക്കൂ
  10. കര്‍ശനമായ നിയമങ്ങള്‍ തന്നെയാണ് നമ്മുടെ പോരായ്മ ,,എന്തു ചെയ്താലും പരമാവധി ഇത്രയൊക്കെയേ ശിക്ഷയുള്ളൂ എന്ന് എല്ലാവര്ക്കും അറിയാം ,,കുറ്റ കൃത്യങ്ങള്‍ കൂടാന്‍ ഇതും ഒരു കാരണമാണ് ;

    മറുപടിഇല്ലാതാക്കൂ
  11. നമ്മൂടെ ഉള്ള നിയമങ്ങൾ എവിടെ? അത് എന്തിന്ന് എന്നതും നമ്മൾ നോക്കണം

    മറുപടിഇല്ലാതാക്കൂ
  12. മദ്യവും.മയക്കുമരുന്നുമാണ്‌ എല്ലാ ദുരിതങ്ങള്‍ക്കും പ്രധാന കാരണം.
    ഖജനാവില്‍ പണം സംഭരിക്കാനുള്ള ബദ്ധപ്പാടാണ് അധികാരികള്‍ക്ക്...
    ദുഷിച്ച സംസ്കാരം സമൂഹത്തില്‍ വ്യാപകമായിരിക്കുന്നു..
    പണാര്‍ത്തിയും,സുഖലോലുപത തേടിയുള്ള അപഥസഞ്ചാരവും.
    സദ് മൂല്യങ്ങള്‍ ഒന്നൊന്നായി നശിച്ചുകൊണ്ടിരിയ്ക്കുന്നു,
    സ്ഥിരബോധം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കൂട്ടങ്ങള്‍ പെരുകുകയാണ്...
    കുടുംബങ്ങള്‍ തകരുകയാണ്......
    ഒടുവില്‍.....,..തകര്‍ച്ചയില്‍നിന്ന്മെച്ചംഅനുഭവിക്കുന്നവര്‍ക്കുതന്നെതിരച്ചടികിട്ടും. തീര്‍ച്ച.
    കുറ്റകൃത്യം ചെയ്തവനും,ചെയ്യിക്കുന്നവനും കര്‍ശനമായ ശിക്ഷതന്നെ നല്‍കണം.
    പുണ്യാളന്‍ പറഞ്ഞപോലെ:-"കുറ്റകൃത്യത്തിന് മുതിരുന്നവന്‍റെ ഉള്ളില്‍ താന്‍
    ഏതുവിധേനയും പിടിക്കപ്പെടും എന്നചിന്ത ഉടലെടുപ്പിക്കാനായാല്‍ മാത്രമേ
    കുറ്റകൃത്യത്തില്‍ നിന്നും അയാള്‍ പിന്മാറുകയുള്ളൂ.അല്ലാത്തപക്ഷം വധശിക്ഷയ്ക്കൊക്കെ പുല്ലുവില....!!"
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  13. നമ്മളെ കൊണ്ട്‌ കൂട്ട്യാൽ എന്തേലും ആവോ പുണ്യാളാ.. :(

    നല്ല എഴുത്ത്‌ ട്ടൊ..ആശംസകൾ..!
    പുതുവത്സരാശംസകളും ട്ടൊ..!

    മറുപടിഇല്ലാതാക്കൂ
  14. അജ്ഞാതന്‍2012, ഡിസംബർ 26 9:37 PM

    ithinu vadha siksha koduthittu karyamilla,
    ivane okke pidichu ivanmarude athinulla shekshi illathakkukayanu vendathu.

    മറുപടിഇല്ലാതാക്കൂ
  15. ഇക്കാര്യത്തില്‍ വധശിക്ഷ വേണം എന്നാണ് എന്റെ അഭിപ്രായം, പെട്ടെന്ന് ഉണ്ടാകുന്ന ചിന്തയാണ് അല്ലെങ്കില്‍ വികാരമാണ് പീഡനം എങ്കിലും ഇങ്ങനെ ഒരു ശിക്ഷ നിലവില്‍ ഉണ്ടെന്നാല്‍ കുരെയോക്കോ പേടിച്ചു പിന്മാറും.... പക്ഷെ എല്ലാറ്റിനും വധശിക്ഷ നല്ലതുമല്ല... ക്രൂരതയോടെ ചെയ്യുന്ന ഏത് പ്രവര്‍ത്തിക്കും നല്ല ശിക്ഷ നല്‍കണംഎനിക്ക് തോന്നുന്നു അത് വെറും ചെറിയ ശിക്ഷആണെന്നാണ്

    നല്ലൊരു ലേഖനമാണ് കുറെ യോജിക്കുന്നു എന്നാല്‍ മറ്റൊരു തലത്തില്‍ ചിന്തിന്ക്കുമ്പോള്‍ കുറെ വിയോജിക്കുന്നു...

    മറുപടിഇല്ലാതാക്കൂ
  16. ശിക്ഷ എത്ര കടുത്തതായാലും അതു നടപ്പിലാക്കുവാനുള്ള സംവിധാനമുണ്ടായാല്‍ മാത്രമേ കാര്യമുള്ളു. സമൂഹത്തിന്റെ മുകള്‍ത്തട്ടിലുള്ളവരുടെ മുന്നില്‍ ഇഴഞ്ഞു നീങ്ങുന്ന നിയമം താഴെക്കിടയിലെത്തുമ്പോള്‍ പത്തി നിവര്‍ത്തുന്ന കാഴ്ചയാണ് നാം കാണുന്നത്. ഇതാണ് നമ്മുടെ ശാപം. ഇത്തരം ഇരട്ടത്താപ്പുകളാണ് കുറ്റം ചെയ്യുവാന്‍ കൂടുതല്‍ പേരെ പ്രേരിപ്പിക്കുന്നത്.

    മറുപടിഇല്ലാതാക്കൂ
  17. ഇവിടെ ചേദിക്കപ്പെടെണ്ടത് നമ്മള്‍ തഴുകി വളര്‍ത്തിയ പ്രവണതകളെയാണ്..ജ്ഞാനത്തില്‍ ഊന്നിയ ഒരു സംസ്കാര പൈത്രികം നമ്മള്‍ അവകാശപ്പെടുമ്പോള്‍ തന്നെ..നമ്മുടെ ശുഷ്ക്കിച്ച,,,വികൃതമായ സ്വത്ത രൂപമാണ് എവിടെയും ഇന്ന് വെളിവാക്കപ്പെടുന്നത്... പട്ടിണിയും,,തൊഴില്ലില്ലായ്മയും,,മൂല്യ ശോഷണവും പെരുകുന്ന ജീവിതാന്തരീഷത്തില്‍ ഈ കാണുന്ന തരാം സംഭവങ്ങള്‍ക്ക് നാം ഓരോരുത്തരും ഉത്തര വാദികളാണ്...സ്ത്രീകള്‍ അടക്കം അതിനായ്‌ നില കൊള്ളുന്നു..സാസ്കാര നായകന്മാരും, മത കൂട്ടായ്മകളും ഉണര്‍ന്നു പ്രവര്‍ത്തിക്കട്ടെ..മത തീവ്രതയെ അല്ല പരിപോഷിപ്പികേണ്ടത്..മറിച്ച്..മൃഗതുല്യരായ മനുഷ്യരെ എങ്ങനെ മനുശ്യരാക്കിയെടുക്കാം..അതായിരിക്കണം അവരുടെ പ്രവര്‍ത്തന ശൈലി.

    മറുപടിഇല്ലാതാക്കൂ
  18. മോനേ പുണ്യവാളാ,

    ഈ അശ്ലീല സൈറ്റുകൾ ഒക്കെ ഉണ്ടാകുന്നതിനുമുമ്പും ഇവിടെ ബലാൽസംഗവും മോഷണവും പിടിച്ചുപറിയും ഒക്കെ ഉണ്ടായിരുന്നു. ഈ അശ്ളീല സൈറ്റൊക്കെ ഇന്ന് എല്ലാവരും കാണുന്നുണ്ട്. ആരോരും അറിയാതെ. പക്ഷെ അവരാരും ഒരു പെൺ കുട്ടിയെ കണ്ടുടൻ മുണ്ടും പൊക്കി പീഡിപ്പിക്കാനൊന്നും പോകാറില്ല. ഗോവിന്ദച്ചാമി അത്തരം ഒരു അശ്ലീല സൈറ്റു പോലും കണ്ടിട്ടുണ്ടാകില്ല. ഡൽഹിയിലെ ആ ബലാൽസംഗവീരൻമാരും അതൊന്നും കണ്ടിരിക്കില്ല. ചെറുപ്പക്കാരെ വഴി പിഴപ്പിക്കുവാൻ അശ്ലീല ദൃശ്യങ്ങൾ കാരണമാകില്ല എന്നൊന്നും ഞാൻ കരുതുന്നില്ല.എങ്കിലും ഈ ലൈംഗിക അതി ക്രമങ്ങൾ ഒന്നും അതൊന്നും കണ്ടതുകൊണ്ട് സംഭവിക്കുന്നതല്ല. പിന്നെ വധ ശിക്ഷ ഒന്നിനും പരിഹാരമല്ല.ചാവേറുകളെ വധിച്ചിട്ട് എന്തു കാര്യം? അവർ ചാവാൻ ഇറങ്ങിയതല്ലേ? അവരെ പരമാവധി ജയിലിലിട്ട് ജീവിതത്തിന്റ മഹത്വം പഠിപ്പിക്കണം. അവർ കടുത്ത ശിക്ഷകൾക്ക് വിധേയരാകണം.മറ്റൊന്ന് ഒരു കുറ്റത്തിനും വധ ശിക്ഷ ലഭിക്കില്ലെന്ന ധാരണ സൃഷ്ടിക്കുന്നതും കുഴപ്പമാണ്. ചിലർക്ക് അങ്ങേയറ്റത്തെ ശിക്ഷതന്നെ നൽകേണ്ടി വരും.പക്ഷെ അത് പെട്ടെന്നാകരുത്. ഇനിയും ഏറെ ചർച്ച ചെയ്യേണ്ട വിഷയമാണിത്.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അശ്ലീല സൈറ്റുകള്‍ കണ്ടു ആരും മുണ്ടും പൊക്കി പോകില്ലാ എന്നത് ശരി അല്ല ,

      പണ്ട്രണ്ടു വയസ്സ്കാരന്‍ മൂന്ന് വയസ്സ്കാരിയുടെ ജനനേന്ദ്രിയത്തില്‍ മരകഷണം കുത്തി കയറ്റി കൊന്നതു. അച്ഛന്‍ സ്ഥിരമായി കാണുന്ന സിനിമകളുടെ സ്വദീനം മൂലമാണ് എന്നത് വാര്‍ത്തയായത് മാഷിനു ഓര്‍മ്മുണ്ടയിരിക്കും. അതൊരു ഒറ്റപ്പെട്ട സംഭവം ആണെന്നെനിക്ക് തോന്നലില്ല.

      മനുഷ്യന്റെ സ്വാഭാവിക വൈകാര്യതയെ തീ പിടിപ്പിക്കുകയാണ് ഇത്തരം അശ്ലീല സൈറ്റുകള്‍ .

      ഇല്ലാതാക്കൂ
  19. ഇതൊരു തരം മാനസിക വൈകല്യമാണ്.. ഇത് വധശിക്ഷകൊണ്ട് കുറയും എന്ന് കരുതാനാകില്ല.. 100 രൂപക്ക് സ്വന്തം മകളെ പലർക്കായി കാഴ്ചവച്ച അമ്മയെ ഇന്ന് പത്രത്തിൽ വായിച്ചു.. പ്രശ്നം പുരുഷന്മാർ മാത്രമാണോ..?? വിശാലമായി ചർച്ച ചെയ്യപ്പെടേണ്ട വിഷയമാണ്..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. തീര്‍ച്ചയായും ചേട്ടാ , പലതും സങ്കുചിത ചിന്തകളും അമിതാവേശം കാട്ടാതെ , നമ്മള്‍ ചിന്തിക്കേണ്ടിയും ചര്‍ച്ച ചെയ്യേണ്ടിയ്യും ഇരിക്കുന്നു ......

      ഇല്ലാതാക്കൂ
    2. അവിശ്വസനീയമായ വാർത്ത സ്നേഹിതാ..വിട.. ആത്മാവിന് നിത്യശാന്തി...

      ഇല്ലാതാക്കൂ
  20. നന്നായി പറഞ്ഞിരിക്കുന്നു പുണ്യവാളന്‍

    മറുപടിഇല്ലാതാക്കൂ
  21. മുൻപുള്ളവർ പറഞ്ഞപോലെ ലേഖനത്തോട് യോജിപ്പും,വിയോജിപ്പും ഉണ്ട്.കടുത്ത ശിക്ഷ കിട്ടും എന്ന മനസ്സിലാക്കിയാൽ പലരും ഒന്നറച്ച് നിൽക്കും എന്നത് സത്യം.ഇവിടെ പ്രതിപാതിച്ച കസബിനും,ഗോവിന്ദചാമിക്കും,ഡൽഹിയിലെ പാവം പെൺകുട്ടിയെ കൊന്ന കാപാലികന്മാർക്കും വധ ശിക്ഷ തന്നെ നൽകണം......എങ്കിലേ ഇത്തരം നീച കർമ്മങ്ങൾക്ക് കടിഞ്ഞാണിടാൻ പറ്റൂ...ലേഖകന്റെ ചിന്തക്ക് ആശംസകൾ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പറഞ്ഞവര്‍ക്കൊക്കെ ശിക്ഷ നല്‍ക്കാന്‍ അവരൊന്നും വധ ശിക്ഷയില്‍ കുറഞ്ഞ ഒന്നും അര്‍ഹിക്കുന്നില്ല . പക്ഷേ അത്തരം പ്രവര്‍ത്തികള്‍ മാത്രം മതിയാവുന്നില്ല , കുറ്റവാളികളെ ശിക്ഷ നല്‍കി ഒതുക്കുന്നത് പോലെ തന്നെ കുറ്റവാളികള്‍ സൃഷ്ടിക്കപ്പെടാതെ ഇരിക്കാനും നമ്മള്‍ ജാഗ്രത പുലര്‍ത്തണം ..... ആരും കുറ്റവാളിയായി ജനിക്കുന്നില്ലല്ലോ ?

      ഇല്ലാതാക്കൂ
  22. വധശിക്ഷയുടെ പേടി ചിലരെയെങ്കിലും കുറ്റകൃത്യത്തില്‍ നിന്ന് പിന്തിരിക്കും എങ്കില്‍ പിന്നെ ആ ശിക്ഷ അനിവാര്യം തന്നെ അല്ലെ. ഒരാളെ മനപ്പൂര്‍വ്വം കൊന്നവനു ഭൂമിയില്‍ ജീവിക്കാന്‍ അര്‍ഹത ഇല്ല എന്നാണു എന്റെ അഭിപ്രായം.
    ശിക്ഷകള്‍ കഠിനം ആണെങ്കിലേ കുറച്ചെങ്കിലും കുറ്റകൃത്യങ്ങള്‍ കുറയൂ....

    വധ ശിക്ഷ എന്ന ഒന്ന് ഇല്ലെങ്കില്‍ ഇപ്പോള്‍ ഞാന്‍ തന്നെ അഞ്ചാറെണ്ണത്തിനെ തട്ടിയിരുന്നു. പിന്നെ ജയിലില്‍ കിടക്കേണ്ടി വരുന്നതും, കഴുത്ത് തൂക്ക് മരത്തില്‍ ആടുന്നതും ആലോചിക്കുന്നത് കൊണ്ടാണ് ഇങ്ങിനെ ഒക്കെ കണ്ട്രോളില്‍ അങ്ങോട്ട്‌ പോകുന്നത് പുണ്യാളാ.. :)

    മറുപടിഇല്ലാതാക്കൂ
  23. ഒരു കൂട്ടം കാമാഭ്രാന്തന്മാരല്‍ ക്രൂരമായി പീഡിപ്പിക്കപെട്ടു മരണപെട്ട പെണ്‍കുട്ടിയുടെ ദയനീയത നൊമ്പരപെടുത്തുന്നു. അക്രമികളില്‍ ഒന്നോ രണ്ടോ പേര്‍ക്കെങ്കിലും അല്പം മനസലിവു ഉണ്ടായിരുന്നുവെങ്കില്‍ ആ കുറ്റകൃത്യം തടയപെടുമായിരുന്നു. പെട്ടെന്നുണ്ടായ ദുര്‍ബല മനോവികാരത്താല്‍ ഒരുവന്‍ ചെയ്തു പോയ ബുദ്ധിമോശം എന്നതിനേക്കാള്‍ ഇക്കൂട്ടര്‍ എന്തുകൊണ്ടുംകടുത്തശിക്ഷഅര്‍ഹിക്കുന്നു . പെട്ടന്നുള്ള വിചാരണയും ഉടനെയുള്ള വധശിക്ഷയും ഇതുപോലുള്ള കുറ്റവാളികള്‍ക്ക് ഒരു പാഠമാവുകയില്ല. കുറഞ്ഞത്‌ പത്തുവര്‍ഷമെങ്കിലും കഠിനതടവ്‌ കൊടുത്തിട്ട് ഇവറ്റകളെ പരസ്യമായി വധിക്കണം .

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇപ്പൊ വധശിക്ഷയ്ക്ക് വിധിച്ചാലും പത്ത് വര്ഷം കഴിഞ്ഞല്ലേ ഫയല്‍ വീണ്ടും കൈയിലെടുക്കൂ വേണോ വേണ്ടയോ ആലോചിക്കൂ

      ഇല്ലാതാക്കൂ
  24. ബ്ലോഗ്‌ താല്‍പ്പര്യത്തോടെ വായിച്ചു, പുണ്യാളാ. നന്നായിരിക്കുന്നു. ഭാവുകങ്ങള്‍.
    കുറ്റവാളികള്‍ക്കുള്ള ശിക്ഷ കര്‍ശനമാക്കിയാല്‍ കുറ്റകൃത്യങ്ങള്‍ കുറയും എന്നത് ശരിതന്നെയല്ലെ? ''വെട്ടാന്‍ വരുന്ന പോത്തിനോട് വേദം ഓതിയിട്ടു'' കാര്യമില്ലല്ലോ. തീര്‍ച്ചയായും കുറ്റവാളിയുടെ പശ്ചാത്തലം കണക്കിലെടുക്കേണ്ട ഒരു കാര്യം തന്നെ. കുറ്റവാളിയുടെ ഇര ഒരുപക്ഷെ കുറ്റവാളിയേക്കാള്‍ കുറ്റവാളിയുടെ മനസ്സും, ചെയ്തികളും ഉള്ള ആളും ആകാം. കുറ്റവാളികളെ സ്നേഹിക്കാന്‍ വരട്ടെ, സ്നേഹിക്കുന്നവരെ കുറ്റവാളികളില്‍ നിന്ന് ആദ്യം സംരക്ഷിക്കുക എന്നതല്ലേ വേണ്ടത്.

    മറുപടിഇല്ലാതാക്കൂ
  25. നമ്മുടെ സാംസ്കാരിക പരിസരത്തെ കഴിയുന്നത്ര വൃത്തിയാക്കാന്‍ ശ്രമിക്കുക. അതോടൊപ്പം ശക്തമായ ശിക്ഷാനടപടികളിലൂടെ കുറ്റകൃത്യങ്ങളുടെ അനുപാതം കുറച്ചു കൊണ്ട് വരിക. രണ്ടിനും അതര്‍ഹിക്കുന്ന പ്രാധാന്യം കൊടുക്കണം.

    മറുപടിഇല്ലാതാക്കൂ
  26. മിനി പി സി2013, ജനുവരി 3 1:01 PM

    കുറ്റകൃത്യങ്ങള്‍ ,പെരുകാനിടയാവുന്ന സാഹചര്യങ്ങള്‍ ഏതൊക്കെയെന്ന പുണ്യാളന്റെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു ...പക്ഷെ ഇത്തരം കൊടും പാതകങ്ങള്‍ ചെയ്തതിനപ്പുറവും അവന്‍റെ മാനസാന്തരത്തിന് വേണ്ടി കാക്കുമെന്ന സോഫ്റ്റ്‌ കോര്‍നെര്‍ ,മറ്റുള്ളവര്‍ക്കും വളമാകും സുഹൃത്തെ ,അതുകൊണ്ട് ,പ്രേമിച്ചു വന്ജിക്കുന്നവനെ പോലെയല്ല ഇത്തരം cold blooded criminals-നെ ജനങ്ങള്‍ വളഞ്ഞിട്ടു തല്ലിക്കൊല്ലണമെന്നാണ് എന്‍റെ അഭിപ്രായം .അതാവുമ്പോ ശരിക്കും പേടിക്കും തോന്ന്യാസം കാട്ടാന്‍ .പിന്നെ സ്വന്തം വീട്ടില്‍ ആര്‍ക്കെങ്കിലുമാണ് ഇത് സംഭവിക്കുന്നതെങ്കില്‍ എല്ലാ ആദര്‍ശവും പോകും .

    മറുപടിഇല്ലാതാക്കൂ
  27. ശിക്ഷകള്‍ ഭയമുണ്ടാക്കും. കുറ്റകൃത്യങ്ങള്‍ കുറയും എന്ന് തന്നെയാണ് എന്റെ വിശ്വാസം. ഒപ്പം പുണ്യാളന്‍ പറഞ്ഞ കാര്യങ്ങളോടും യോജിപ്പുണ്ട്. കാരണം Human psychology വളരെ complicated ആണ്. പുണ്യാളന്റെ ചിന്തകള്‍ക്കെന്റെ സല്യുട്ട്

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ദില്ലിയിലെ പെൺകുട്ടിയുടെ കഥ ഓർത്ത് പല പല വാഗ്വാദങ്ങളും ബ്ലോഗിൽ കാണുകയുണ്ടായി

      ബ്ലോഗ് എന്ന മാദ്ധ്യമം രാഷ്റ്റ്രീയകാഴ്ച്ചപാടൂകളും മതപരമായ കാഴ്ചപ്പാടുകളും വളർത്തുന്നതിനും എതിരാളികളെ വാദിച്ചു തോൽപ്പിക്കുന്നതിനും വേണ്ടി എങ്ങനെ ഒക്കെ ഉപയോഗിക്കാം എന്നു വിളിച്ചറിയിക്കുന്ന ഉത്തമമായ പ്രകടനങ്ങൾ.

      അവനവന്റെ പെങ്ങളൊ അമ്മയൊ ഭാര്യയൊ ആയിരുന്നു അത് അനുഭവിച്ചത് എങ്കിൽ ഇവരൊല്ലെ എന്തു പറയുമായിരുന്നൊ?

      അത്തരം കുറ്റങ്ങൾ ചെയ്ത നായ്ക്കളെ കെട്ടിയിട്ട് കല്ലെറിഞ്ഞു കൊല്ലുന്നതു പോലും കുറവെ ആവുകയുള്ളു. എന്റെ ഒരു സുഹ്ര്‍ത്ത് പറഞ്ഞതു പോലെ അതിനു മുൻപ് ഒരാഴ്ച്ച എങ്കിലും കുറച്ചു കുറച്ചായി ബ്ലേഡ് കൊണ്ട് ശരീരത്തിൽ വരഞ്ഞിട്ട് മുളകും ഉപ്പും കൂടി പുരട്ടി വെയിലത്തു നിർത്തുകയും വേണം

      എന്നാൽ അവയ്ക്കിടയിൽ തമാശ വേറെ കുറെ കണ്ടു.

      പെണ്ണൂങ്ങൾ വസ്ത്രധാരണം മാറ്റുകയാണോ അതൊ ആണുങ്ങൾ ചിന്താഗതി മാറ്റുകയാണോ വേണ്ടത് എന്ന്

      ഇത്ര ലാഘവത്തോടു കൂടി ചിന്തിക്കാൻ പറ്റുന്ന ഒരു വിഷയം അല്ല ഇത്

      വളരെ ഏറെ സാമൂഹ്യഘടകങ്ങൾ ഒത്തു ചേർന്നാണ് ഇത്തരം കുറ്റകൃത്യങൾ ഉണ്ടാകുന്നത്

      അതിൽ ഓരോന്നിനെ എടൂത്തു നോക്കാം

      ലൈംഗികത പ്രകൃതി നമുക്കു തന്ന ഒരു സംഭവം ആണ്.

      അതു തന്നെ ആണ് വർഗ്ഗത്തിനും പെണ് വർഗ്ഗത്തിനും ഒരു പോലെ അല്ല.

      സ്വതവെ ആണുങ്ങൾ മുന് കൈ എടൂക്കുവാൻ തക്കവണ്ണം ആണ് പ്രകൃതികൽപ്പന. സ്ത്രീവർഗ്ഗത്തിൻ പാസിവ് റോൾ.

      മൃഗങ്ങളിൽ ആകട്ടെ ഈസ്റ്റ്രസ് സമയത്ത് സ്ത്രീവർഗ്ഗത്തിൻ മുൻ കൈ എടൂക്കുവാനും ആണിനെ ആകർഷിക്കുവാനും ഉള്ള പ്രവണത കാണുന്നു- പക്ഷെ മനുഷ്യരിൽ അങ്ങനെ അല്ല. മനുഷ്യസ്ത്രീകൾക്ക് ആർത്തവപ്രായം മുഴുവനും
      ഏകദേശം ഒരേപോലെ ലൈംഗികത ഉള്ളതുകൊണ്ടു തന്നെ.

      ഇപ്രകാരം സ്ത്രീവർഗ്ഗം ആകർഷിച്ചാലും ഇല്ലെങ്കിലും വർഗ്ഗനിലനിൽപ്പിനു വേണ്ടി പ്രവർത്തിക്കുവാൻ മനുഷ്യനായാലും മൃഗമായാലും ആണുങ്ങൾ എല്ലായ്പ്പോഴും സന്നദ്ധരാണു താനും.
      അതു കൊണ്ടു തന്നെ അവരെ പ്രൊവോക്ക് ചെയ്യുന്ന മട്ടിൽ ഉള്ള വസ്ത്രധാരണം നടത്തി സ്ത്രീകൾ നടന്നാൽ, അത് വലിയ വിപ്ലവം ആണ് എന്നു ധരിച്ചാൽ, സുഹൃത്തുക്കളെ എനിക്കു യോജിക്കാൻ ബുദ്ധിമുട്ടുണ്ട്

      ഇപ്പറഞ്ഞതിനർത്ഥം എല്ലാ ആണുങ്ങളും അല്പവസ്ത്രധാരികളായ പെണ്ണുങ്ങളെ എവിടെ കണ്ടാലും കയറിപ്പിടീക്കും എന്നല്ല - പിന്നെയൊ?

      ലഹരി പദാർത്ഥങ്ങളുടെ പിടിയിൽ പെട്ടവരൊ മനോവൈകല്യം ഉള്ളവരൊ ആയ ചിലരുടെ കണ്ണിൽ അനവസരത്തിൽ പെട്ടാൽ അപകടം ആകും അത്ര തന്നെ - ഇന്നത്തെ കാലത്ത് ടിവി പോലെ ഉള്ള മാദ്ധ്യമങ്ങളിൽ അല്പവസ്ത്രം ധരിച്ചഴിഞ്ഞാടൂന്ന ചിലരെ കാണുമ്പോൾ എല്ലാ സ്ത്രീകളും അതുപോലെ ആയിരിക്കും എന്ന ഒരു മിഥ്യാധാരണയും അവറ്റകൾക്കുണ്ടായി എന്നു വരാം

      അൽപവസ്ത്രധാരികളായി ടിവിയിൽ പ്രത്യക്ഷപ്പെടൂന്നവർ കാശിനു വേണ്ടി അവരുടെ തൊഴിൽ ചെയ്യുന്നവർ ആണ്. അവരും അവരുടെ കുടുംബത്തിൽചെന്നാൽ അത്തരം വേഷം ധരിച്ചായിരിക്കില്ല നടക്കുന്നത്.

      എന്നാൽ അത്തരക്കാരുടെ പ്രകടനം കണ്ട് മനൊ വൈകല്യം ബാധിച്ചവർ ഒറ്റയ്ക്ക് എവിടെ എങ്കിലും പെടൂന്ന സാ
      ധു സ്ത്രീകളെ ആയിരിക്കും അപകടപ്പെടുത്തുക.

      സത്യം ഇങ്ങനെ ആയിരിക്കുമ്പോൾ പെണ്ണൂങ്ങൾ വസ്ത്രധാരണം മാറ്റണോ അതോ ആണുങ്ങൾ ചിന്താഗതി മാറ്റണൊ എന്നു ചോദിച്ചാൽ അതിൻ ഉത്തരം ഉണ്ടാകുമൊ?

      മറ്റൊരു വാദം അമേരിക്കയിൽ പെണ്ണുങ്ങൾ അല്പവസ്ത്രം ധരിച്ചു നടക്കും, അവിടെ ആരും കയറിപിടിക്കുന്നില്ല എന്നതാണ്.
      ഒരു ആവറെജ് ഇന്ത്യക്കാരൻ ഒരു ആവറേജ് മദാമ്മയെ കയറിപ്പിടീച്ചാൽ അവൻ ഒറ്റയ്ക്കാണെങ്കിൽ മിക്കവാറും പിന്നീട് അവന് പിടീക്കേണ്ടി വരില്ല. നമ്മുടെ പെൺകുട്ടികളെ പോലെ അല്പപ്രാണികൾ അല്ല അവർ.

      അമേരിക്കയിലെ കാര്യം അമേരിക്കയിൽ അല്ലെ നടക്കൂ. പെണ്മക്കൾക്ക് രാത്രി കിടക്കാൻ നേരം ഗർഭനിരോധനഗുളിക കൊടൂത്തുറക്കുന്ന അമ്മമാരുള്ള സ്ഥലത്ത് - ബാക്കി ഞാൻ പറയണോ?

      പായസം കുടിച്ചു വായ ചെടീച്ചു കഴിഞ്ഞവർ പിന്നീട് അല്പം നാരങ്ങ നക്കുന്നതു വരെ പായസം കുടിക്കാറില്ല.

      പിന്നെ ഒരു തമാശ പറഞ്ഞാൽ ആണുങ്ങളെ മാതിരി മസിൽ വളർന്ന മദാമ്മ പ്പെണ്ണൂങ്ങളെ തുണിയില്ലാതെമുന്നിൽ കൊണ്ടു നിർത്തിയാലും എന്റെ ഒരു നോട്ടം വച്ചു പറഞ്ഞാൽ ഒരു തരം അറപ്പാണ് തോന്നുക.

      ഇങ്ങനെ അനേകം അനേകം കാര്യങ്ങൾ വിശകലനം ചെയ്യാതെ ഒറ്റവാക്കിൽ ഉത്തരം പറയാനുള്ള വിഷയ്മ് ആണൊ ഇത്?

      അടൂത്ത ഏറ്റവും പ്രധാനപ്പെട്ട വിഷയം

      ഈ ലോകം നടക്കുന്നത് എങ്ങനെ ആയിരിക്കണം എന്നു തീരുമാനിക്കുന്നത് ലോകം എമ്പാടൂം ഉള്ള ബിസിനസ് കാരാണ്
      സോപ്പു പരസ്യംചെയ്യുമ്പോൾ കാണൂന്നത് സുന്ദരിയുടെ തുടയിടൂക്ക്. പൗഡർ ആയാലും എണ്ണ ആയാലും വ്യത്യാസം ഇല്ല

      തുണീ സ്വർണ്ണം ഇവ ആണെങ്കിൽ മാറിടം അതിന്റെ ഇടയിലുള്ള വിടവും.

      വങ്കിട ബിസിനസുകാർ സ്ത്രീകളെ കച്ചവടചരക്കാക്കി പ്രദർശിപ്പിക്കുകയും, സ്ത്രീജനങ്ങൾ തന്നെ അതിനു കച്ചകെട്ടി തുണിയുരിഞ്ഞ് ആടൂകയും ചെയ്യുമ്പോൾ ആരോട് എന്തു പറയാൻ?

      ഒന്നെ പറയാനുള്ളു

      സാമൂഹ്യരീതികൾ ഒക്കെ മാറി നന്നായി വരുന്നതു വരെ ഇതുപോലെ കുറ്റം ചെയ്യുന്ന ആളുകളെ കണ്ടാൽ കാണൂന്ന ആദ്യത്തെ ആളിനു തന്നെ അവരെ കൊല്ലാനുള്ള അധികാരം കൊടുക്കുക - സർക്കാർ ചെലവിൽ ബിരിയാണീയും കൊടൂത്തു തീറ്റിപോറ്റാൻ നിൽക്കാതെ



      ഇല്ലാതാക്കൂ
  28. പ്രീയ സുഹൃത്തെ നിനക്ക് മരണമില്ല , നിന്റെ ഓര്‍മ്മകളിലൂടെ ,വരികളിലൂടെ നീ എന്നും ഉണ്ടാകും ഒപ്പം ..നമ്മുടെ സുഹൃത്തായ പുണ്യാളന്‍ ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഇന്നലെ (9-1-13)
    രാത്രി നമ്മളോട് വിട പറഞ്ഞു ..അവന്‍റെ ആത്മാവിന് നിത്യശാന്തിക്കായി നമുക്ക് പ്രാര്‍ത്ഥിക്കാം

    മറുപടിഇല്ലാതാക്കൂ

  29. കവിയൂര്‍ ജി എന്ന വിളിയും
    പിന്നെ എന്തുണ്ട് എന്ന ചോദ്യവും
    കവിതകള്‍ക്ക് ഉള്ള മറുപടിയും
    ഇനി കിട്ടില്ലല്ലോ പുണ്യ വാളനില്‍ നിന്നും
    ആ പൊലിഞ്ഞു പോയ ആത്മാവിനു നിത്യ ശാന്തി നേരുന്നു

    മറുപടിഇല്ലാതാക്കൂ
  30. വിശ്വസിക്കാന്‍ കഴിയുന്നില്ല. ഇന്നലെ വരെ ബ്ലോഗില്‍ സജീവമായിരുന്നു പ്രിയ സുഹൃത്ത് പുണ്ണ്യവാളന്‍., കാലികപ്രധാനമായ വിഷയങ്ങളുമായി ഏറെ സജീവമായിരുന്നു ഈ നല്ല സുഹൃത്ത്.

    ആദരാഞ്ജലികള്‍...,

    മറുപടിഇല്ലാതാക്കൂ
  31. എന്റെ പ്രിയ സുഹൃത്തേ,
    നീ ഇത്ര പെട്ടെന്ന് ഞങ്ങളെ വിട്ടു പോയെന്നോ? അകാലത്തിലുള്ള നിന്റെ വേര്‍പാട് വല്ലാത്ത വിഷമം തരുന്നു.
    ഞങ്ങളുടെ മനസ്സില്‍ നിനക്ക് മരണമില്ല. നിന്റെ ആത്മാവിനു നിത്യശാന്തി ലഭിക്കട്ടെ.

    മറുപടിഇല്ലാതാക്കൂ
  32. ആദരാഞ്ചലികള്‍ ....... (വിശ്വസിക്കാനാവുന്നില്ല .....)

    മറുപടിഇല്ലാതാക്കൂ
  33. ഇന്ന്...നീ.....
    നാളെ,ഞാന്‍ .....
    വേദനയോടെ ചൊല്ലീടുന്നു ഒരു യാത്രമൊഴി...

    മറുപടിഇല്ലാതാക്കൂ
  34. മരണം കവർന്നെടുത്ത ജീവനു ഭഗവാൻ തുണയായീടട്ടെ.... ആദരാഞലികൾ പ്രിയ സുഹൃത്തേ..! ഒരു തുള്ളി കണ്ണുനീരിന്റെ നനവോടെ...

    മറുപടിഇല്ലാതാക്കൂ
  35. ഈ സങ്കടം മറക്കുവാനാവുമോ? വിദൂരെയാ-
    ണെങ്കിലുമിടക്കൊക്കെ വന്നു പോവുമോ വീണ്ടും?

    കണ്ണുനീര്‍ത്തിലോദകം

    മറുപടിഇല്ലാതാക്കൂ
  36. നിന്നോടിടപഴകിയ നേരത്തിന്റെ ഓര്‍മ്മകള്‍ ഒരിക്കലും മായാത്ത ഓര്‍മ്മയായി നില്‍ക്കും ...
    നിന്റെ ആ ചിരി എനിക്ക് ഒരിക്കലും മറക്കാനാവില്ല പുണ്ണ്യാ... നിറകണ്ണുകളോടെ നിത്യശാന്തി നേരുന്നു...

    മറുപടിഇല്ലാതാക്കൂ
  37. Oru post inu Njan comment cheythittund...Vedhanayode vida..Aadharaanjalikal...

    മറുപടിഇല്ലാതാക്കൂ
  38. കുറ്റം ചെയ്താൽ ശിക്ഷ എത്രയും പെട്ടെന്ന് ഉറപ്പാക്കണം. വധശിക്ഷയും നടപ്പാക്കണം. അവർ ചെയ്ത കുറ്റങ്ങൾ യാതൊരു കരുണയും കാണിക്കാത്തതാവുമ്പോൾ ശിക്ഷക്കും ഒരു കാരുണ്യവും കാണിക്കേണ്ടതില്ല.

    നിയമസ്ഥാപനങ്ങൾക്ക് അത് സത്യസന്ധമായി ചെയ്യാനായില്ലെങ്കിൽ ക്ഷമകെട്ട ജനം അത് ചെയ്തതന്നിരിക്കും. അത് തീർച്ചയായും ഒഴിവാക്കുക തന്നെ വേണം.

    മറുപടിഇല്ലാതാക്കൂ
  39. വല്ലാത്തൊരു പുതുവര്‍‌ഷം തന്നെ

    മറുപടിഇല്ലാതാക്കൂ

എന്താണാവോ മനസ്സില്‍ , എന്തായാലും പറയു ലോകം കേള്‍ക്കട്ടെ.
(അജ്ഞാത ഓപ്ഷനില്‍ പേര് വക്കണം, njanpunyavalan@gmail.com )