Ind disable
നൂറു കണക്കിന് പേര്‍ പിന്തുടര്‍ന്ന് വന്ന പുണ്യവാളന്റെ ഫോളോ ഗഡ്ജെറ്റ്‌ തകരാറില്‍ ആയതിനാല്‍ പ്രിയ സുഹൃത്തുകള്‍ പുണ്യാളനെ ഇ-മെയില്‍ വഴി പിന്തുടരാന്‍ അഭ്യര്‍ത്ഥിക്കുന്നു !! "

തിങ്കളാഴ്‌ച, ജൂലൈ 4

ഈ സുന്ദരനെ നിങ്ങള്‍ കണ്ടിട്ടുണ്ടോ ?

മലേഷ്യന്‍  മൂണ്‍ മോത്ത്‌

ദൈവത്തിന്റെ സ്വന്തം നാട്ടിലെ മധു നുകരാന്‍ വിരുന്നു വന്നവന്‍ മലേഷ്യന്‍ മൂണ്‍ മോത്ത് എന്ന അപൂര്‍വ സുന്ദര ചിത്രശലഭം ... കാണാന്‍   നല്ല ഭംഗി  ഉണ്ട് അല്ലെ    !!

കേരളത്തില്‍ മലേഷ്യന്‍ മൂണ്‍ മോത്തിനെ മുമ്പ് കണ്ടെത്തിയിട്ടില്ല  കാണപ്പെടുന്നിടത്തുതന്നെ അപൂര്‍വ കഴ്ച്ചയാണത്രേ.


സിംഹത്തിന്റെ മുഖത്തോട് സാദൃശ്യമുള്ള ശലഭത്തിന്റെ ഉടലിനു തവിട്ടും മഞ്ഞയും നിറങ്ങളാണ്. വാലറ്റം  കാണുന്ന പോലെ നീണ്ടതാണ് . കൈപ്പത്തിയോളം വലിപ്പമുണ്ട്‌ ആണും പെണ്ണും തമ്മില്‍ കാണാന്‍ രൂപ വ്യത്യാസം ഉണ്ട് കേട്ടോ .. 

പേരുകേള്‍ക്കുമ്പോള്‍ തനി മലേഷ്യ കാരെനെന്നു തോന്നുമെങ്കിലും  തെക്ക് കിഴകെ ഏഷ്യ , സുമാത്ര,  ഇന്ത്യയിലെ ചില വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍  കണ്ടിട്ടുണ്ട് .കേരളത്തില്‍ മൂണ്‍ മോത്ത് മുട്ടയിടാന്‍ സാധ്യത ഉള്ള മൂന്ന് സസ്യങ്ങളെ ഉള്ളു എലുമ്പന്‍ പുളി , പന്തപ്പെന്‍ , ആറ്റുനീര്മുല്ല (പമ്പരവെട്ടി )    എന്താവും വരവിന്റെ ഉദേശ്യം ....!!

പിന്നെ നമ്മുടെ നാട്ടില്‍ കാണുന്ന  അമ്പിളി കണ്ണന്‍ (ലുണാര്‍ മോത്ത് ) ശലഭത്തിന്റെ രൂപസാമ്യം നോക്കൂ  ഒരുമാത്തിരി  കാണാം അല്ലെ ......  
അമ്പിളി കണ്ണന്‍ 

മണ്‍സൂണ്‍ വചനം   : നമ്മുടെ നാട്ടില്‍ വിരുന്നു വന്ന  മലേഷ്യന്‍ മൂണ്‍ മോത്ത് ശലഭത്തിനു ഒരു മലയാള  തനിമയുള്ള പേര് കൊടുത്താലോ  എങ്കില്‍ ഒരു പേര് പറയു സഖാവേ ...... 



11 അഭിപ്രായങ്ങൾ:

  1. ടോംസ : അമ്പിളി നല്ല പേരുതന്നെ മാനത്തെ അമ്പിളിയെ പോലെ അയലത്തെ സുന്ദരിയെ പോലെ ...

    മറുപടിഇല്ലാതാക്കൂ
  2. വിജ്ഞാനപ്രദം..ടിന്റു മോന്‍ എന്ന് പേരിട്ടാലോ???

    മറുപടിഇല്ലാതാക്കൂ
  3. ഹായ് നല്ല പോസ്റ്റ്‌ ...
    പേരൊന്നും സ്റ്റോക്ക്‌ ഇല്ലാ...പിന്നെ എന്താവും
    അവന്‍റെ വരവിന്‍റെ ഉദേശ്യം ....!! അതു കണ്ടുപിടിക്കാന്‍ ഒരു രഹസ്യാന്വേഷണം നടത്തണം എന്നും പറഞ്ഞു മന്ത്രിക്കൊരു പരതികൊടുതാലോ !!

    മറുപടിഇല്ലാതാക്കൂ
  4. ഈ സുന്ദരക്കുട്ടാണ് എന്ത് പേരാ ചേരുക..... ഒത്തിരി പേര് മുന്‍പില്‍ വരുന്നുണ്ട് .... അതുകൊണ്ട് ഞാനൊന്നും പറയുന്നില്ല

    മറുപടിഇല്ലാതാക്കൂ
  5. ബൈകാരന്‍ : ടിന്റു മോള്‍ പരിഭവം പറയുമോ

    ലിപി ചേച്ചി : ഇക്കണക്കിനു പോയാല്‍ ഒന്ന് കൊടുകേണ്ടി വന്നേക്കും (കേരളത്തിലേക്കും അന്യ ജാതി സസ്യ - ജന്തു അധിനിവേശം കുടുന്നുണ്ട് )

    ഇന്നി മനസിലായില്ല എന്ന് ആരും പിണങ്ങണ്ട ഉദ: ജര്‍മന്‍ പായല്‍ , പീരന മല്‍സ്യംപോലെ

    naushu : സന്തോഷം

    സമീര : ഒത്തിരി പേരുണ്ടെങ്കില്‍ ഇത്തിരി പേരെങ്കിലും പരഞ്ഞുടായിരുന്നോ

    ഇന്‍ഡ്യാഹെറിറ്റേജ്‌ സാറെ : കണ്ടിട്ട് ഒന്നും മനസിലായില്ല എങ്കിലും വല്ല വഴിക്കും എന്തേലും ബന്ധവും കാണുമായിരിക്കും അല്ലെ

    മറുപടിഇല്ലാതാക്കൂ
  6. മന്സൂനിനെക്കാലും നല്ല പേര് അല്ലേ മലേഷ്യന്‍ മൂണ്‍ മോത്ത് ഹാ ഹാ ഹാ

    മറുപടിഇല്ലാതാക്കൂ
  7. അജ്ഞാതന്‍2011, ജൂലൈ 14 11:51 PM

    നല്ല വിവരം - വിവരണം. Interesting.

    മറുപടിഇല്ലാതാക്കൂ
  8. താങ്കളുടെ ബ്ലോഗ്‌ കണ്ടു ... ആശയങ്ങള്‍ ഗംഭീരം

    മറുപടിഇല്ലാതാക്കൂ

എന്താണാവോ മനസ്സില്‍ , എന്തായാലും പറയു ലോകം കേള്‍ക്കട്ടെ.
(അജ്ഞാത ഓപ്ഷനില്‍ പേര് വക്കണം, njanpunyavalan@gmail.com )