നാടാകെ ഉത്സവലഹരിയിലാണ് ,സകലമാന ഉത്സാഹക്കമ്മിറ്റികളും
ഉത്സാഹത്തിമിര്‍പ്പിലും!.. തിരുവനന്തപുരത്തിന്‍റെ ദേശീയ മഹോത്സവമാണ് ഇന്ന് !
അനന്തപുരിയെ ഒരു യാഗശാലയാക്കിയ , ജനലക്ഷങ്ങള്‍ അണിനിരന്ന സ്ത്രീകളുടെ ശബരിമലയെന്നു
പുകള്‍പെറ്റ ആറ്റുകാല്‍ പൊങ്കാല, നഗരവീഥികള്‍ ഭക്തി പതഞ്ഞൊഴുകിയ നിറകലങ്ങളുടെ
പുണ്യമറിഞ്ഞു . കുംഭച്ചൂടില്‍ നഗരം ചുട്ടു പൊള്ളുമ്പോള്‍ ഹോമകുണ്ഡത്തിന്‍റെ
അഗ്നിച്ചിറകുകള്‍ തലോടി ത്യാഗമതികളായ വനിതാ രത്നങ്ങള്‍ നിവേദ്യങ്ങള്‍
സ്വയമര്‍പ്പിച്ചു മടങ്ങി .
നഗരപ്രമാണൃത്തിന്റെ സമര്‍പ്പണവും സര്‍വ്വമതമൈത്രിയുടെയും സമത്വ സഹോദര്യത്തിന്റെയും ഒത്തുചേരലിന്റെയും മകുടോദഹരമാണിതെന്നും. പാമരന്‍ മുതല്‍ പണ്ഡിതന്‍ വരെ സേവനസന്നന്ദനായ ഒരു ദിനം .സമസ്ഥ തൊഴിലാളി സംഘടനകളും സ്ഥാപനങ്ങളും പ്രമാണിമാരും സന്നന്ദസേവന സംഘങ്ങളും സഹായഹസ്തവുമായി ഭക്ഷണ വിതരണ മേല്‍നോട്ടം ഏറ്റെടുത്തു ഈ ആനന്തശൃഖലയുടെ ഭാഗഭക്താകും. അന്നം ബ്രഹ്മം ആണ് അന്നദാനം സര്‍വ്വദാപ്രധാനവും അതിനാല്‍ അതൊരു അവകാശമായും ആവേശവുമായാണ് നഗരവാസികള്‍ ഇപ്പോള്‍ കണക്കാക്കുന്നത് .
പൊങ്കാലയില്‍ പങ്കെടുക്കാന്‍ സ്ത്രീകള്‍ക്ക് മാസങ്ങള്‍ മുന്നേ തുടങ്ങുന്ന ഒരുക്കങ്ങളാണ് അക്കാലത്തും അവരുടെ കുശലന്വാഷങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന വിശേഷവും പൊങ്കാല തന്നെ. കരുണ്യത്തിനെ നിറകുടമായ അമ്മയെ തൊഴുതു ആത്മസമര്‍പ്പണത്തിന്റെ സായൂജ്യം . അനുഭവിക്കാനോരോ പൊങ്കാല നാളിലും അവര്‍ ഒത്തു കൂടും.
പൊങ്കാലയില്‍ പങ്കെടുക്കാന്‍ സ്ത്രീകള്‍ക്ക് മാസങ്ങള്‍ മുന്നേ തുടങ്ങുന്ന ഒരുക്കങ്ങളാണ് അക്കാലത്തും അവരുടെ കുശലന്വാഷങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന വിശേഷവും പൊങ്കാല തന്നെ. കരുണ്യത്തിനെ നിറകുടമായ അമ്മയെ തൊഴുതു ആത്മസമര്‍പ്പണത്തിന്റെ സായൂജ്യം . അനുഭവിക്കാനോരോ പൊങ്കാല നാളിലും അവര്‍ ഒത്തു കൂടും.
വ്രതശുദ്ധിയോടെ അമ്മമാരും സഹോദരിമാരും വീടും കുഞ്ഞുങ്ങളെയും അടുകളയുടെ ചുമതലയും ഭര്‍ത്താവിനെ ഏല്‍പ്പിച്ചു രാവിന്റെ ആന്ത്യയാമത്തില്‍ യാത്രക്കൊരുങ്ങുമ്പോള്‍ അവരെയും കാത്തു നഗരപ്രാന്തപ്രദേശങ്ങളില്‍ പോലും യാത്രവാഹനങ്ങള്‍ സര്‍വാങ്കം അലങ്കരിച്ചു തയ്യാറായിരിക്കും സുരക്ഷിതവും സൌജന്യവുമായ യാത്ര വാഗ്ദാനം ചെയ്തു. ആറ്റുകാല്‍ അമ്മയുടെ പുണ്യം തേടിയെത്തുന്നവരെ ക്ഷേത്രപരിസരത്തെ വീടുകളും സ്ഥാപനങ്ങളും സകല വാതായനങ്ങളും തുറന്നിട്ടവരെ സ്ഥീകരിക്കാന്‍ സകലസന്നാഹങ്ങളുമൊരുക്കി കാത്തിരിക്കുന്ന കാഴ്ച മറ്റൊരിടത്തും കാണാന്‍ ആവില്ല .
പൊങ്കാല അടുപ്പില്‍ അഗ്നി പകര്‍ന്നാല്‍ പുക ചുഴികള്‍ക്കിടയില്‍ ആശ്വാസവുമായി ചായയും ഇഡ്ഡലി , ഇടിയപ്പം , ഉപ്പുമാവ് , പഴം , വട തുടങ്ങിയ സമൃദ്ധമായ പ്രഭാത പ്രാതല്‍ വിഭവങ്ങളും വിതരണം ചെയ്യും. . പൊങ്കാല തിളച്ചിറക്കി കഴിയുമ്പോഴേക്കും വിഭവ സമൃദ്ധമായ ഊണൂം , വെജിറ്റബിള്‍ ബിരിയാണിയും ശുദ്ധജലവും. ശേഷമാണ് വിശ്രമം . നിവേദ്യം നേദിച്ചിറക്കി മടക്കയാത്രയ്ക്കൊരുങ്ങുമ്പോള്‍ അതെ വാഹനങ്ങള്‍ വീണ്ടും തയ്യാര്‍. യാത്രാമദ്ധ്യേ ഫലവര്‍ഗ്ഗങ്ങളും ശീതള പാനീയങ്ങളും നല്‍ക്കാന്‍ വാഹനം തടഞ്ഞു നിര്‍ത്തിയുള്ള സ്ഥീകരണം.
വീട്ടില്‍ എത്തി നിവേദ്യം വീട്ടാര്‍ക്കും നാട്ടാര്‍ക്കും പകര്‍ന്നു കൊടുക്കുമ്പോള്‍ ഉണ്ടാക്കുന്ന സംതൃപ്തിയില്‍ സന്തോഷത്തില്‍ കഷ്ടപ്പാടൊക്കെ മറക്കും വീണ്ടും ഇതേ സുഖാനുഭവത്തിനായവരുടെ മനസുകള്‍ കൊതിക്കും !!
മണ്‍കലം ഭൂമിയായും അരിയും മറ്റു സാധനങ്ങളും വായു , ജലം , ആകാശം അഗ്നി എന്നിവയായി സങ്കല്‍പ്പിച്ചാല്‍ അത് കൂടി ചേരുമ്പോള്‍ കിട്ടുന്ന ആനന്ദമാണ് പൊങ്കാലയുടെ നിര്‍വൃതി. ഈറന്‍ വസ്ത്രത്തോടെ സൂര്യന് അഭിമുഖമായി നിന്ന് ഭക്തിയില്‍ സ്വയം മറന്നു നില്‍ക്കുമ്പോള്‍ സ്വന്തം ആത്മാവിലും ശരീരത്തിലും അടങ്ങിയിരിക്കുന്ന വിഷാംശങ്ങള്‍ പോലും മാറികിട്ടും അത് ശാസ്ത്രം !!
മണ്‍കലം ഭൂമിയായും അരിയും മറ്റു സാധനങ്ങളും വായു , ജലം , ആകാശം അഗ്നി എന്നിവയായി സങ്കല്‍പ്പിച്ചാല്‍ അത് കൂടി ചേരുമ്പോള്‍ കിട്ടുന്ന ആനന്ദമാണ് പൊങ്കാലയുടെ നിര്‍വൃതി. ഈറന്‍ വസ്ത്രത്തോടെ സൂര്യന് അഭിമുഖമായി നിന്ന് ഭക്തിയില്‍ സ്വയം മറന്നു നില്‍ക്കുമ്പോള്‍ സ്വന്തം ആത്മാവിലും ശരീരത്തിലും അടങ്ങിയിരിക്കുന്ന വിഷാംശങ്ങള്‍ പോലും മാറികിട്ടും അത് ശാസ്ത്രം !!
****
ഇത്രയും കാണാന്‍ ആവുന്നത് കാണാതെ പോകുന്ന ചിലത് കൂടി ഈ വിശേഷ
ഉത്സവത്തിനു പിന്നിലുണ്ട് ഇപ്പോള്‍ അതിനു വല്ലാത്ത പ്രാധാന്യവും അതില്‍ പ്രാഗല്‍ഭ്യം നേടിയ ചിലരുമുണ്ട് . ഇത്തരം വിശേഷം അവസരങ്ങള്‍ വിദഗ്ദ്ധമായി ഉപയോഗിക്കുന്ന ഒരു ജനവിഭാഗം ഇവിടെ വളര്‍ന്നു വരുന്നതിന്റെ കാരണം വിലകയറ്റമോ ദാരിദ്രമോ എന്ന് കരുതാന്‍ ആവില്ല കാരണം സാമാന്യം സാമ്പത്തിക സ്ഥിതിഗതികള്‍ ഉള്ള വീട്ടുകാര്‍ക്കാണിതിനോകെയുള്ള വല്ലാത്ത താല്പര്യവും . ക്ഷേത്രങ്ങളെ ചുറ്റിപറ്റി വളരുന്ന ചെറുകിട മാഫിയ ഗ്യാങ്ങുകള്‍ എന്ന് ഞാന്‍ ഇവരെ വിളിക്കും. ഉത്സവകാലമായാല്‍ ഇവര്‍ സംഘടിക്കും ശേഷം തീര്‍ഥാടനം പോലെ ക്ഷേത്രദര്‍ശങ്ങള്‍ എന്ന ലേബലില്‍ ചുറ്റികറങ്ങുന്നവരുടെ ലക്‌ഷ്യം അന്നദാനമാണ് അവര്‍ക്ക് കഴിക്കാന്‍ ആവുന്നത്ര കഴിച്ചു ശേഷം പാഴ്സല്‍ കെട്ടി മടങ്ങുന്നവര്‍ അതിനു വിപുലമായ പാത്രങ്ങളും സഞ്ചികളും കൂടെ കൊണ്ട് പോകുന്ന ശ്രീമതികള്‍ ക്ഷേത്രാന്കണത്തില്‍ ഇതിനോക്കെ വേണ്ടി വഴക്കിനും വയ്യാവേളികള്‍ക്കു പോലും ഒരുങ്ങാറുള്ളത് നിത്യ കാഴ്ചയാണ് .
ആറ്റുകാല്‍ പൊങ്കാല അവസരവും ഇത്തരക്കാര്‍
വിദഗ്ദ്ധതമായി ഉപയോഗിച്ചു കഴിഞ്ഞ കുറെ കാലമായി പൊങ്കാലയ്ക്ക് വരുന്ന ചില സ്ത്രീകള്‍ പാത്രം മുതല്‍ വലിയ സഞ്ചികളും കുപ്പികളും കൊണ്ട് വന്നു ശീതലപാനീയങ്ങള്‍ മുതല്‍ , തണ്ണിമത്തന്‍ , പഴം , വട ചോറ് പൊതികള്‍ ബിരിയാണി പൊതികള്‍ ഫലവര്‍ഗങ്ങള്‍ തുടങ്ങി സൌജന്യമായി കിട്ടുന്നതെന്തും വാങ്ങി കെട്ടി അതിനേക്കാള്‍ വിശേഷം ഇതൊകെ ഫോണ്‍ ചെയ്തു പറഞ്ഞപ്പോള്‍ വാഹനങ്ങള്‍ കൊണ്ട് വന്നു കൊണ്ട് പോകാന്‍ എക്സിക്യൂട്ടിവ് ലുക്കിലുള്ള പുരുഷകേസരിമാരുടെ നിര വരുന്ന കാഴ്ച അത്ഭുത പരതന്ദ്രനായി നോക്കി നില്‍കുമ്പോ സ്വന്തം കണ്ണുകളെ പോലും വിശ്വസിക്കാന്‍ ആവുന്നില്ല. കലവും പൊങ്കാലയും സംരക്ഷിക്കുവാനും പിറകെ ക്യൂ നില്‍ക്കുവാനും വീട്ടിലെ ചെറിയ പെണ്ണ് കുട്ടികളെയും ഇത്തരക്കാര്‍ കൂടെ കൂട്ടാര്‍ ഉണ്ട് . പൊങ്കാല കിറ്റുകള്‍ മുതല്‍ വീടിന്റെ പടിക്കല്‍ എത്തുന്നതുവരെ ചിലവുകള്‍ സൌജന്യം കൂടെ ബോണസായി പൊതികെട്ടുകളും കിട്ടുമ്പോ ഓരോ പൊങ്കാലയും ആഘോഷമാക്കാന്‍ ഇവരെന്തിനു മടിക്കണം അല്ലെ .
ഓരോ വര്‍ഷവും ലക്ഷം ലക്ഷം ഭക്തര്‍ വര്‍ദ്ധിക്കുന്നു എന്ന് പറയുമ്പോള്‍ അന്നം ലഭിക്കാതെ വിശപ്പോടുകൂടെ മടങ്ങി പോകുന്നവര്‍ ആയിരക്കണക്കിന് സ്ത്രീജനങ്ങള്‍ ആയിരിക്കും എന്ന വസ്തുത ഓര്‍ക്കുമ്പോഴാണീ അത്യാര്ത്തിയുടെ സങ്കടകരമായ അവസ്ഥ നാം ഓര്‍ത്തു പോകുന്നത് . കൊണ്ട് പോകുന്നതിന്റെ പകുതിയും ഇവര്‍ വെറുതെ പാഴാക്കി കളയുകയാവും പതിവ് .
നന്മ പ്രാര്‍ഥിച്ചു ചെല്ലുന്നിടത് മറ്റുള്ളവരുടെ അന്നം തട്ടി എടുത്തു തിന്മ ചെയ്തു മടങ്ങുമ്പോള്‍ പണമാണ് ലാഭിക്കാന്‍ ഇത്തരക്കാര്‍ ശ്രമിക്കുന്നത് പരമമായ ആനന്ദവും മോക്ഷപ്രപ്തിയുമല്ല ലക്‌ഷ്യം
ഓരോ വര്‍ഷവും ലക്ഷം ലക്ഷം ഭക്തര്‍ വര്‍ദ്ധിക്കുന്നു എന്ന് പറയുമ്പോള്‍ അന്നം ലഭിക്കാതെ വിശപ്പോടുകൂടെ മടങ്ങി പോകുന്നവര്‍ ആയിരക്കണക്കിന് സ്ത്രീജനങ്ങള്‍ ആയിരിക്കും എന്ന വസ്തുത ഓര്‍ക്കുമ്പോഴാണീ അത്യാര്ത്തിയുടെ സങ്കടകരമായ അവസ്ഥ നാം ഓര്‍ത്തു പോകുന്നത് . കൊണ്ട് പോകുന്നതിന്റെ പകുതിയും ഇവര്‍ വെറുതെ പാഴാക്കി കളയുകയാവും പതിവ് .
നന്മ പ്രാര്‍ഥിച്ചു ചെല്ലുന്നിടത് മറ്റുള്ളവരുടെ അന്നം തട്ടി എടുത്തു തിന്മ ചെയ്തു മടങ്ങുമ്പോള്‍ പണമാണ് ലാഭിക്കാന്‍ ഇത്തരക്കാര്‍ ശ്രമിക്കുന്നത് പരമമായ ആനന്ദവും മോക്ഷപ്രപ്തിയുമല്ല ലക്‌ഷ്യം
ഇന്നെല്ലാം ഉത്സവങ്ങളും ആഘോഷങ്ങളും വാണിജ്യ താല്പര്യങ്ങള്‍ മുന്നോട്ടു വയ്ക്കുമ്പോ കച്ചവടക്കാര്‍ക്കും വഴിവാണിഭക്കാരുടെയും പിടിച്ചു പറിക്കാരുടെയും ഇടയില്‍ ഭക്തിയുടെ പേരില്‍ സംഘടിതമായ കൊള്ളയും നടന്നു വരുന്നത് കലികാല വൈഭവം തന്നെ !!
വാല്‍ക്കഷണം : സ്ത്രീകളുടെ ശബരിമല എന്നൊക്കെ
കേട്ടു ദക്ഷിണ ഇന്ത്യക്കാര്‍ ഭക്തിപരവശ്യരായി ' വാങ്കോ അങ്കയും പാക്കലാം ' എന്നു വരുന്നപക്ഷം മലയാളികള്‍ക്ക് സ്വന്തം വീട്ടില്‍ ഇരുന്നു പൊങ്കാല ഇടാന്‍ ഒരവസരം തെളിയും.. അവര്‍ ടെന്റു അടിച്ചു താമസിക്കും എന്നതിനാല്‍ ആഴ്ചകള്‍ നഗരത്തിലേക്ക് കടക്കാന്‍ ആവില്ല എന്നേ വരൂ ...
ടെലിവിഷനിലൂടെ തല്‍സമയ സംപ്രേഷണം കണ്ടു. ഭക്തി നിര്‍ഭരമായ ഈ അനുഷ്ഠാനത്തിനോടൊപ്പം നടന്നു വരുന്ന മറ്റു താല്‍പ്പര്യങ്ങള്‍ പുതിയ അറിവാണ്. എവിടേയും കയ്യിട്ടു വാരാന്‍
മറുപടിഇല്ലാതാക്കൂമടിയില്ലാത്തവര് സമൂഹത്തില്‍ കൂടി വരുന്നു. പോസ്റ്റ് ഇഷ്ടപ്പെട്ടു.
നന്മ പ്രാര്‍ഥിച്ചു ചെല്ലുന്നിടത് മറ്റുള്ളവരുടെ അന്നം തട്ടി എടുത്തു തിന്മ ചെയ്തു മടങ്ങുകയാണ് പലരും. പണമാണ് ലാഭിക്കാന്‍ ഇത്തരക്കാര്‍ ശ്രമിക്കുന്നത് ... പരമമായ ആനന്ദവും മോക്ഷപ്രപ്തിയുമല്ല ലക്‌ഷ്യം...
മറുപടിഇല്ലാതാക്കൂക്ഷീരാമുല്ലോരകിടിന് ചുവട്ടിലും ചോര തന്നെ..... ചിലര്‍ക്ക് കൌതുകം...എന്നു സാരം...
പുണ്യാള... പോസ്റ്റ് നന്നായി... ഇതൊക്കെ പുതിയ അറിവുകളാണ്.. അറിയേണ്ടതുമാണ്...
അഭിനന്ദനങ്ങള്‍..
ഭക്തിയുടെ പേരില്‍ ആസക്തി വളര്‍ന്നു
മറുപടിഇല്ലാതാക്കൂകച്ചവടം കച്ചകപടമായി മാറുന്നു
മുക്തി ലഭിക്കാന്‍ ഇനി എന്തൊക്കെ
കാണേണ്ടി വരുമോ അറ്റു കാലമ്മച്ചിയേ !!
പുണ്യാളാ കാര്യം ഒക്കെ കാര്യം ഞങ്ങളുടെ മര്‍ചെന്റ്റ് അസ്സോസിയെഷനെ തൊട്ടു കളിക്കെ ഹ ഹ ഹ
കച്ചവടം പൊടി പൊടിക്കുന്നത് കച്ചവട കേന്ദ്രത്തിലേക്ക് കൂടുതൽ ആളുകൾ വന്നാൽ മാത്രം. കച്ചവടക്കാർ ഒരുക്കുന്ന കെണികളിൽ പെടാത്ത വിധത്തിലുള്ള ഭക്തിമാർഗ്ഗങ്ങൾ ആർക്കും പഥ്യവുമല്ലല്ലോ?
മറുപടിഇല്ലാതാക്കൂപോസ്റ്റ് നന്നായി.
മറുപടിഇല്ലാതാക്കൂപൊങ്കാല വിശേഷങ്ങള്‍ .
കൂടെ ചേര്‍ത്ത് വായിച്ച ചിന്തയും
ആശംസകള്‍
പുണ്യാളാ... ഏതു മതത്തിലായാലും, ഭക്തിയുടെ ലേബലിൽ നടത്തുന്ന ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും പിന്നിൽ ഒരു കച്ചവടക്കണ്ണുണ്ട്. അത് പള്ളിപ്പെരുന്നാളുകളോ, ഉത്സവങ്ങളോ ആകാം. ഭക്തജനങ്ങൾക്ക് അവരുടെ ആത്മസംതൃപ്തിയ്ക്കുവേണ്ടി ഇത്തരം കച്ചവടകണ്ണുകൾ കണ്ടില്ലെന്ന് നടിച്ച്, കണ്ണടച്ച് ഇരുട്ടാക്കാം. പക്ഷേ കണ്ണുതുറന്നിരിയ്ക്കുന്ന ഒരു തലമുറ ഇതെല്ലാം നിരീക്ഷിയ്ക്കുന്നു എന്ന വസ്തുത കച്ചവടമനസ്ഥിതിയോടെ ഭക്തജനങ്ങളെ ചൂഷണം ചെയ്യുന്നവർ മനസ്സിലാക്കുന്നില്ല. നമുക്ക് കാത്തിരിയ്ക്കാം... ഭക്തജനങ്ങൾ ഇത്തരം കാപഠ്യങ്ങൾ തിരിച്ചറിഞ്ഞൂ പ്രതികരിയ്ക്കുന്ന കാലത്തിനായി. ആ കാത്തിരിപ്പിനിടയിൽ നമുക്ക് ചെറുതായെങ്കിലും ചൂഷകർക്കെതിരെയുള്ള പ്രതികരണത്തിനായി തുടക്കമിടുകയും ചെയ്യാം.ആശംസകൾ
മറുപടിഇല്ലാതാക്കൂജനങ്ങളുടെ ഭക്തി സാമ്പത്തിക നേട്ടത്തിനായി മുതലെടുക്കുന്നതു കൂടിവരുന്നു..നമ്മള്‍ സ്വയം തിരിച്ചറിഞ്ഞു ആണ് ഇതെല്ലാം നിറുത്സഹപെടുത്തേണ്ടത്....പൊങ്കാല വിശേഷങ്ങള്‍ നനായി
മറുപടിഇല്ലാതാക്കൂഏറ്റവും നന്നായി മുതലെടുക്കാവുന്ന ഒന്നാണല്ലോ ഭക്തി. അതിന്റെ മറവിൽ എന്തൊക്കെ അന്യായങ്ങൾ നടക്കുന്നു.
മറുപടിഇല്ലാതാക്കൂnalini kumari >>> punyaala.. ponkaala vaayichu.. enikku arinju kooddathirunna othiri kaaryangal aniyan paranju thannu. njaan orthathu kumbhachoodil vellam kudikkaathe vaikumvare irunnaanu ponkaala idunnathu ennaayirunnu. athalla alle. kollaam. chilappol kettikondu veettilekku kondupoyikazhinjaal chilarkku onnum kittunnum undavilla alle. athu mosham aayippoyi. daivame manushyar entha ithra swarthar aavunnathu? nalla oru lekhanam. nanni punyalaa.
മറുപടിഇല്ലാതാക്കൂപുണ്യാള .. പൊങ്കാല വായിച്ചു .. എനിക്ക് അറിഞ്ഞു കൂടാതിരുന്ന ഒത്തിരി കാര്യങ്ങള്‍ അനിയന്‍ പറഞ്ഞു തന്നു . ഞാന്‍ കരുതിയത് കുംഭചൂടില്‍ വെള്ളം കുടിക്കാതെ വൈകുംവരെ ഇരുന്നാണ് പൊങ്കാല ഇടുന്നത് എന്നായിരുന്നു . നമ്മുടെ ആളുകള്‍ കൊള്ളാം .
മറുപടിഇല്ലാതാക്കൂ@ keraladasanunni സാര്‍ : സന്തോഷം നന്ദി
ഇല്ലാതാക്കൂ@ khaadu. : അതെ അറിയേണ്ടതായതിനാല്‍ തന്നെയാണ് ഞാന്‍ എഴുതിയത് തിരുവന്തപുരത്തിനപ്പുറത്തെ ജനഹൃടയങ്ങളിലെക്കിത് കടക്കട്ടെ എന്ന് തന്നെ , ഖാദര്‍ പറഞ്ഞപോലെ അവരവരുടെ താല്പര്യങ്ങള്‍ക്ക് തന്നെ മുന്‍തൂക്കം ഇതില്കിട്ടുനതോകെ ലാഭം
@ GR KAVIYOOR ജി : ഹ ഹ ഹ സത്യം പുണ്യാളന്‍ ഇപ്പോഴും പറയും ജി
@ വിധു ചോപ്ര : ഞങ്ങള്‍ നന്നാവില്ല എന്നൊരു കൂട്ടര്‍ അവിടെയുമുണ്ട്
@ മന്‍സൂര്‍ ചെറുവാടി : സന്തോഷം നന്ദി
@ ഷിബു തോവാള : സന്തോഷം നന്ദി
@ DEJA VU : അതെ സന്തോഷം നന്ദി
@ Typist | എഴുത്തുകാരി : തീര്‍ച്ചയായും നന്ദി
@ Nalina ചേച്ചി : പലര്‍ക്കും ഇക്കാര്യങ്ങള്‍ അറിവുണ്ടാവില്ല എന്നെനിക്കുരപ്പായിരുന്നു അത് കൊണ്ടാണ് ഞാന്‍ ഇതു എഴുതിയതും.എത്ര സൌകര്യങ്ങള്‍ ഉള്ളപ്പോള്‍ അടുത്ത പൊങ്കാലയ്ക്ക് അവര്‍ക്കും വരാമല്ലോ വരുമ്പോ ഇതു പോലെ ഉള്ള അതിക്രമം ചെയ്യരുത് എന്നൊരു ഓര്‍മ്മ പെടുത്തലും >
എന്റെ എളിയ ലേഖനം വായിച്ചു അഭിപ്രായം പറഞ്ഞവര്‍ക്കും പറയാതെ പോയവര്‍ക്കും എന്റെ എഴുതിനോപ്പം കൂടിയ അജിത് , ദേവ എന്നാ സുഹൃത്തുകള്‍ക്കു എന്റെ സന്തോഷവും നന്ദിയും രേഖപ്പെടുത്തുന്നു ....
@
ഭക്തിക്കച്ചവടം ഇങ്ങനേം ഉണ്ടല്ലേ ...
മറുപടിഇല്ലാതാക്കൂപൊങ്കാല വിശേഷങ്ങള്‍ ഇഷ്ടായി ..
ആശംസകള്‍
എന്താ ചെയ്യ പുണ്ണ്യാളാ...സിനിമ നടികളുടെ പൊങ്കാല വിശേഷങ്ങൾ എല്ലാം കാണാറില്ലേ..
മറുപടിഇല്ലാതാക്കൂഅതൊക്കെയാണ് ഇന്നത്തെ ലോകം..
പുണ്ണ്യാളന്റെ നല്ല മനസ്സ് നമിയ്ക്കുന്നു..ആശംസകൾ..!
നല്ല ലേഖനം ..
മറുപടിഇല്ലാതാക്കൂആശംസകള് !
ലേഖനം കൊള്ളാം.
മറുപടിഇല്ലാതാക്കൂഒക്കെ നടക്കട്ടെ. ഓരൊരുത്തരുടെ ഓരോരോ സന്തോഷങ്ങൾ.സ്ത്രീകൾക്കും വേണമല്ലോ അവരുടേത് മാത്രമായ ഇത്തരം വേളകൾ. പൊങ്കാലയിടാൻ വരുന്നവർക്ക് വെള്ളവും മറ്റു സൌകര്യങ്ങളുമൊരുക്കാൻ മുസ്ലിം-ക്രൈസ്തവ ദേവാലയങ്ങളടക്കം ഉത്സാഹിക്കുന്നതാണ് എന്നെ ആവേശം കൊള്ളിക്കുന്നത്. അതാണ്-അതായിരിക്കണം കേരളം എന്നും!
..പൊങ്കാലയെക്കുറിച്ച് വായിച്ചതും ടെലിവിഷനിലും കാണുന്നതുമല്ലാതെ.ഒന്നും അറിയില്ല.. അറിയാത്തതിനെ കുറിച്ച് അഭിപ്രായവും പറയുന്നില്ല...എങ്കിലും എല്ലായിടത്തും എല്ലാ മത വിഭാഗങ്ങളിലും സ്വാർത്ഥ താല്പര്യക്കാർ കാലാ കാലങ്ങളായി ആചരിച്ചു വരുന്ന നന്മകളെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു....അതിനെ തടയേണ്ടത് അതാത് വിഭാഗത്തിലുള്ള അതാത് സ്ഥലത്തിലുള്ളവർ തന്നെയാണ്..
മറുപടിഇല്ലാതാക്കൂലേഖനം നന്നായിട്ടുണ്ട് . സാമൂഹിക വിമര്‍ശനം ഉള്‍കൊള്ളുന്ന ഇങ്ങനെ ഉള്ള നല്ല ലേഖനങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു . അഭിനന്ദനങ്ങള്‍ . ലാല്‍ സലാം
മറുപടിഇല്ലാതാക്കൂസന്തോഷം സഖാവേ , ആവുംപോലെ പുണ്യവാളന്‍ ശ്രമിക്കാം ലാല്‍ സലാം !!
ഇല്ലാതാക്കൂനല്ല ലേഖനം .....ഭക്തിയുടെ പിന്നില്‍ ഇങ്ങനെ ഒക്കെ നടക്കുമെന്ന് അറിയില്ലല്ലോ......
മറുപടിഇല്ലാതാക്കൂമനോജിന്റെ ഓണങ്കാട്ടുകരക്കാരുടെ കെട്ടുകാഴ്ച കണ്ടാണ് കൊച്ചുമുതലാളി പുണ്യാളന്റെ പൊങ്കാല കാണാനെത്തിയതിവീടെ. ഓരോ ഉത്സവങ്ങളും, ആചാരങ്ങളും, അനുഷ്ഠാനങ്ങളുമെല്ലാം കച്ചവടവത്ക്കരിയ്ക്കപ്പെട്ട ഈ സാഹചര്യത്തില്‍ ഭക്തിയ്ക്കോ, അനുഷ്ഠാനത്തിനോ യാതൊരു പ്രസക്തിയുമില്ല! എല്ലാ ആഘോഷങ്ങളും ഒരു ഷോപ്പിംഗ് മേളയുടെ ലാഘവത്തോടെ കാണാം നമുക്ക്. കുറെ വര്‍ഷങ്ങള്‍ക്ക് ശേഷം ഈ വര്‍ഷത്തെ ഒഴിവുകാലത്തില്‍ ശിവരാത്രി ആഘോഷിയ്ക്കുവാന്‍ പറ്റി, ആയിരങ്ങള്‍ നിറഞ്ഞ് നിന്നിരുന്ന ക്ഷേത്രാങ്കണത്തില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രം.
മറുപടിഇല്ലാതാക്കൂഈ ലോകം ഇങ്ങനെയാണ് മധു. ദൈവങ്ങൾ പോലും ചിലപ്പോൾ ഇതൊക്കെ കണ്ട് അവിടെ നിന്നും ഓടിപോകും അതാ കാലം. എന്തായാലും ക്ഷേത്രങ്ങൾക്കും, കമ്മറ്റികാർക്കും നല്ല കാലം. ഈശ്വരോ രക്ഷിതു
മറുപടിഇല്ലാതാക്കൂഹ ഹ ഹ ദൈവങ്ങല്‍ അവിടെ ഇപ്പോഴും ഉണ്ടോ എന്നര്‍ക്കറിയാം , ഈശ്വരന്‍ സ്വയം രക്ഷിക്കട്ടെ അല്ലെ !!
ഇല്ലാതാക്കൂഅതെ അതെ സ്വയം രക്ഷിക്കട്ടെ. എന്തൊക്കെയാണാവോ ഇവിടെ നടക്കുന്നതു
ഇല്ലാതാക്കൂപുണ്യാളാ വിവരണം നന്നായിട്ടുണ്ട്. പൊങ്കാലയുടെ ഐതിഹ്യം കൂടി ഒന്ന് വ്യക്തമായി ഇതില്‍ കൊടുക്കുകയായിരുന്നെങ്കില്‍ എന്നെ പോലുള്ള വായക്കാര്‍ക്ക് പിന്നെ അതിനായി മറ്റൊരു പുസ്തകം കൂടി മരിച്ചു നോക്കേണ്ട ആവശ്യം ഒഴിവാക്കാന്‍ സാധിക്കും. എങ്കിലും വിവരണം ഗംഭീരമായി. ഭാവുകങ്ങള്‍
മറുപടിഇല്ലാതാക്കൂ@ Satheesan .Op : സന്തോഷം
ഇല്ലാതാക്കൂ@ വര്‍ഷിണി* വിനോദിനി : സന്തോഷം
@ Naushu : സന്തോഷം
@ ഇ.എ.സജിം തട്ടത്തുമല : തീര്‍ച്ചയായും
@ കൊച്ചുമുതലാളി : വായനയ്ക്കും അഭിപ്രായത്തിനും നന്ദി
@ മാനവധ്വനി : തീര്‍ച്ചയായും
@ 2 anonymous : സുഹൃത്തുകള്‍ക്കും അഭിപ്രായത്തിനു നന്ദി അറിയിക്കുന്നതിനോപ്പം പേര് rekhappeduththaaththil പരിഭാവവുമരിയിക്കുന്നു, അടുത്ത തവണ വരുമ്പോ ശ്രദ്ധിക്കുമല്ലോ
പോസ്റ്റ് നന്നായി. ചിന്തയും..
മറുപടിഇല്ലാതാക്കൂപുണ്യാളന്റെ ലേഖനം നന്നായിട്ടുണ്ട്..
മറുപടിഇല്ലാതാക്കൂഉത്സവങ്ങൾ അടിച്ചുപൊളിക്കണമെന്നതുപോലെത്തന്നെ കച്ചവടങ്ങളും പൊടിപൂരമാക്കണമല്ലൊ.. ഇതെല്ലാം കൂടിച്ചേർന്നതിനെയല്ലെ നമ്മൾ ആഘോഷിക്കുന്നത്..
ദൈവത്തിനു കൊടുക്കേണ്ടത് കൊടുത്തു പുണ്യം വാങ്ങുന്നതിന് തത്രപ്പെടുന്നവർ അതിന്നിടക്കുണ്ടാവുന്ന ചോർച്ചയിൽ വ്യാകുലപ്പെടുമെന്ന് തോന്നുന്നില്ല.. അതിനാൽ തന്നെ പുണ്യാളന്റെ വേവലാതിക്ക് ഭക്തരായ ഞങ്ങൾ ഗൗനിക്കുന്നില്ല..!
എല്ലാം മായ.. എല്ലാം ദേവീമയം.. എല്ലാം അമ്മമയം..!!
കാര്യ സാധനത്തിനു വേണ്ടി നേര്ച്ചയുടെയും വഴിപാടിന്റെയും രൂപത്തില്‍ കൊടുക്കേണ്ടത് കൊടുത്തു ജോലി ഒഴുവക്കുന്ന ഭക്തര്‍ക്ക് വ്യാകുലപ്പെടുവാന്‍ ഒന്നും കാണില്ല ഉണ്ണി ചേട്ടാ ,കൊടുക്കുന്ന അന്നം അതര്‍ഹിക്കുന്നവരുടെ അടുക്കല്‍ എത്തുനുണ്ടോ എന്ന് തിരക്കാനുള്ള ബാധ്യത കൂടി ഇവര്‍ക്കില്ലേ പക്ഷെ നിര്‍ഭാഗ്യവശാല്‍ നടക്കുന്നതോകെ മറിച്ചും ....
ഇല്ലാതാക്കൂഭൂമിയിലേക്ക് മഴ പെയ്തിറങ്ങുന്ന പോലൊരു ദൈവ നീതി പ്രതീക്ഷിച്ചും പ്രാര്‍ഥിച്ചും എത്തുന്ന സാധാരണക്കാരനായ ഒരു ഭക്തന് ഭക്തയ്ക്ക് അതെ പൊതുനീതി നിഷേധിക്കുന്നത് കാണുമ്പോ ഒരല്പം ദുഖമുണ്ട് .
സാമാന്യം സാമ്പത്തിക ശേഷിയുള്ളവര്‍ ഭക്ഷണം വാങ്ങി വീടുകളില്‍ കൊണ്ട് പോയി ഭൂരിഭാഗവും പാഴാക്കി കളയുകയാണ് സൌജന്യ ഭക്ഷണത്തിന്റെ മുല്യം അവര്‍ക്ക് അറിയേണ്ടല്ലോ ...ഇക്കാര്യം ഞാന്‍ കുറെ ഓക്കേ കാണുകയും കേള്‍ക്കുകയും ചെയ്യുന്നതാണ്
പട്ടിണിപാവങ്ങളുടെ ഇന്ത്യയില്‍ 30,000 ten ഭക്ഷ്യസാധനങ്ങളാണ് വര്ഷം ഇത്തരം മാര്‍ഗങ്ങളില്‍ കൂടെ സമ്പന്ന വര്‍ഗ്ഗം പാഴാക്കുന്നതെന്നു കൂടി ഓര്‍ക്കണം
സജിം പറഞ്ഞതിനോട് നൂറു ശതമാനം യോജിക്കുന്നു ..
മറുപടിഇല്ലാതാക്കൂമത മൈത്രിയാകട്ടെ നമ്മുടെ നാടിന്റെ മുഖ മുദ്ര ..
ബാക്കിയെല്ലാം ചില ഉത്സവങ്ങളുടെ പിന്നാമ്പുറ വിശേഷങ്ങള്‍ ആയി മാത്രം കണ്ടാല്‍ മതി.
ലേഖനം കൊള്ളാം
നന്നായി ഈ പോസ്റ്റ്.
മറുപടിഇല്ലാതാക്കൂഇതിനൊക്കെ പുറമേ അത്തരം ദിവസങ്ങളില്‍ ഒരു അത്യാവശ്യത്തിനു തലസ്ഥാനത്തേക്ക് പോകേണ്ടി വരുന്ന ഒരാളുടെ അവസ്ഥ കൂടി ഒന്നാലോചിച്ചു നോക്കൂ.. റോഡ് ബ്ലോക്ക് ചെയ്തുള്ള ഇത്തരം ആഘോഷങ്ങള്‍ നമ്മുടെ തലസ്ഥാനത്ത് തന്നെയാണ് ഏറ്റവും കൂടുതല്‍. ഒരുപാട് തവണ അതിന്‍റെ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിട്ടും ഉണ്ട്. പുണ്യം കിട്ടാന്‍ നന്മ ചെയ്‌താല്‍ മാത്രം മതി എന്ന് നമ്മുടെ ആളുകള്‍ എന്ന് തിരിച്ചറിയുമോ ആവോ..
പണ്ട് ഭക്തിയുടെ പ്രതീകമായിരുന്നു പൊങ്കാല
മറുപടിഇല്ലാതാക്കൂഇന്ന് അത് ആഘോഷത്തിന്റേയും,റെക്കോർഡ് ഭെദിക്കലിന്റേയുമൊക്കെ പിന്നാലെയായി..അല്ലേ ഭായ്
അതെ അതിന്റെ എല്ലാ മേഖലകളിലും കളന്കപ്പെട്ടിരിക്കുകയാണ് എന്തൊക്കെയൊ ചെന്ന് നേടി എടുത്തു കളയാം എന്ന് വിചാരിച്ചാണ് ഭൂരിപക്ഷം വ്യക്തികളും അമ്പലങ്ങളില്‍ ചെന്ന് പ്രാര്‍ഥിക്കുന്നു എന്ന് വരുത്തുന്നത് ! അകങ്കളമായ ഭക്തി ഒന്നും ആര്‍ക്കും ഇക്കാലത്തില്ല
ഇല്ലാതാക്കൂദ്രാവിഡ ആചാരമായ പൊങ്കലിന്റെ സമാനമായ ആചാരമാണ് ഈ പൊങ്കാല ,
കലത്തെ ഭൂമിയായും അതില്‍ വേവിക്കുന്ന ദ്രവ്യത്തെ പഞ്ചഭൂതമായും സങ്കല്‍പ്പിചാണ് നിവേദിക്കുന്നത് , അഞ്ചിന്ദ്രിയങ്ങളെയും മനസിനെയും നിയന്ത്രിചു ജയിക്കാന്‍ കഴിഞ്ഞാല്‍ പാപമുലമുള്ള കളങ്കം ഉണ്ടാകില്ല എന്നാണു വിശ്വാസം അതിന്റെ ഒരു പരീക്ഷയാണീ ആചാരങ്ങളൊകെ ഇതാണ് വായനയില്‍ കൂടി മനസിലാക്കുന്നത്
പൊങ്കാല വിശേഷങ്ങളാണല്ലോ? പണം തന്നെയാണ് മനുഷ്യനെ നിയന്ത്രിക്കുന്ന ശക്തി എന്ന് മനസ്സിലാക്കാം.. ആശംസകള്‍
മറുപടിഇല്ലാതാക്കൂഇതിനോടൊപ്പം ചെർത്ത് വക്കേണ്ട മറ്റു കാര്യങ്ങളുമുണ്ട്..അടുപ്പ് കൂട്ട്ന്ന കല്ലിനു നാലിരട്ടി,പൊങ്കാലയിടുന്ന കലത്തിനു ആറിരട്ടി....പിന്നെ ഇപ്പോൾ ആൾക്കാർ സർക്കാർ ബസ്സിലൊന്നുമല്ല പൊങ്കാലയിടാൻ പോകുന്നത്...കാർ,ലോറി, ബസ്സ്,എന്നിവ നേരത്തേ ബുക്ക് ചെയ്യും...അതിനും മൂന്നിരട്ടി കൂടുതലാ ചാർജ്ജ്.... ഭക്തിയുടെയും ഉറവിടം പണമായിരിക്കുന്നൂ.... വരാൻ താമസ്സിച്ചതിൽ ക്ഷമ.... ഇത്തരം കാര്യങ്ങൾ തുറന്നെഴുതുന്ന പുണ്യവാളനു ൢആ ആശംസകളൂം...
മറുപടിഇല്ലാതാക്കൂസര് ,
ഇല്ലാതാക്കൂകല്ലിന്റെയും കാലത്തിന്റെയും കാര്യം സാര്‍ പറഞ്ഞത് പൂര്‍ണ്ണമായും ശരിയാണ് ,
വാഹന ഗതാഗതത്തെ കുറിച്ചുള്ള കാര്യം എനിക്ക് ശരിക്കറിയില്ല ഞാന്‍ കണ്ടിട്ടുളത് അമ്പലത്തിലേക്കുള്ള യാത്ര ഭൂരിഭാഗവും സൌജന്യമായും മടക്ക യാത്രയ്ക്ക് രണ്ടിരട്ടിയും തുകയെന്നുമാണ് ( അടുത്തകാലത്തായി ചില മോട്ടോര്‍ വാഹന യൂണിയനുകള്‍ രണ്ടും സൌജന്യം ആകുന്നുമുണ്ട് ) ....
അമ്പലത്തിന്റെ പത്തു കിലോമീറ്റര്‍ ചുറ്റളവില്‍ ഇതായിരിക്കാം പക്ഷെ അല്പം കൂടെ ദൂരെയുള്ളവര്‍ വലിയ തുകകള്‍ വാങ്ങുന്നുമുണ്ടായിരിക്കും ....
അഭിപ്രായത്തിനു നന്ദി
പൊങ്കാലയുടെ മഹത്വം അറിയാത്ത നമ്മുടെ ഭരണകൂടം ആ സോദരിമാര്‍ക്കെതിരെ കേസെടുത്തു.രാഷ്ടിയക്കൊമരങ്ങളുടെ എന്ത് കൊപ്രായങ്ങള്‍ക്കും ചൂട്ടുപിടിക്കുന്ന ഇവര്‍ പാവം ദേവി ഭക്തരുടെ മുതുകില്‍ കുതിരകയറിയാല്‍ ആരാണ് ഇതിനെതിരെ ചെറുവിരല്‍ അനക്കുന്നത് .പിറവം ഇലക്ഷന്‍ ഇല്ലായിരുന്നെങ്കില്‍ ആ പാവങ്ങള്‍ കോടതി വരാന്ത നിരങ്ങി ജന്മം പാഴാക്കിയേനെ .
മറുപടിഇല്ലാതാക്കൂപൊങ്കാലയുടെ വിശേഷങ്ങള്‍ ഞങ്ങള്‍ക്കായി പങ്കു വെച്ച അങ്ങേയ്ക്ക് ഒരായിരം ആശംസകള്‍
സത്യസന്ധമായ ഒരു പരാതിയുമായി ചെല്ലുന്ന നിരപരാധികളെ പിടിച്ചു പെടലിക്കിടിക്കുന്നവരാണ് നമ്മുടെ പോലീസ് അതില്‍ തന്നെ ഉരുട്ടികൊല നടത്തി പുകല്പ്പെറ്റ ഫോര്‍ട്ട് സ്റ്റേഷന്‍ , സര്‍ക്കാര്‍ തന്നെ മുന്നെതെക്കാള്‍ സൌകര്യം ഒരുക്കുമ്പോഴാണ് ബോധപൂര്‍വം തന്നെയാവണം വാര്‍ത്ത സൃഷ്ടിച്ചത് .
ഇല്ലാതാക്കൂപ്രായോഗികമല്ലാത്ത നിലനില്കാത്ത ഒരു കേസ് എടുത്തു സസ്പന്‍ഷന്‍ വാങ്ങി വീട്ടിലിരിക്കാന്‍ പോലീസ് കാര്‍ ഒരുക്കിയ നാടകം ആവും , സസ്പന്‍ഷന്‍ കഴിഞ്ഞാല്‍ മൊത്തം ശമ്പളവും ഒരുമിച്ചു കിട്ടുമല്ലോ !! ശമ്പളത്തോടെ റസ്റ്റ് അതായിരുന്നിരിക്കും ലക്‌ഷ്യം കഷ്ടം !!
പൊങ്കാലയിടുവാൻ അങ്ങ് അമേരിക്കാവിൽ നിന്ന് വരെ മലയാളികൾ പറന്നെത്തുന്നു :)
മറുപടിഇല്ലാതാക്കൂഎല്ലാ അമ്പലങ്ങളിലെയും അന്നദാനത്തിന്റെയും ഗതി ഇതു തന്നെയാണു. ഇവിടെ സ്ത്രീകളുടെ കേന്ദ്രമായതിനാൽ സ്ത്രീകൾ എന്നാൽ മറ്റുള്ള സ്ഥലങ്ങളിൽ പുരുഷന്മാരായിരിക്കും അടിച്ച് മാറ്റലുകൾക്ക് മുന്നിൽ. കൂടെ അമ്പല പ്രതിനിധികളും :)
ഉത്സവങ്ങളും പെരുന്നാളുകളും കച്ചവടം എന്നതിൽ നിന്ന് ബിഗ് ബിസിനസ്സ് ആക്കി മാറ്റി ഇരിക്കുന്നു പുരോഹിത വർഗ്ഗങ്ങളും ഭരണകർത്താക്കളും...
ഈ പറഞ്ഞ പോലെ ദേവാലയങ്ങളിൽ നിന്നൊക്കെ എന്നേ ദൈവങ്ങൾ ഇറങ്ങി ഓടി കഴിഞ്ഞിട്ടുണ്ടാകും :)
ഭക്തിയാണ് ഇന്ന് ഏറ്റവും വലിയ കച്ചവടം.....
മറുപടിഇല്ലാതാക്കൂദൈവം ഇന്ന് കണ്ണു തുറക്കാതിരിക്കുന്നതും ഒക്കെ കണ്ടു മടുത്തിടാവും.
വളരെ നല്ല ലേഖനം പുണ്യവാളന്‍..
പണ്ട് ആഘോഷമായി ആചരിച്ചിരുന്ന പൊങ്കാല ഇന്ന് റെക്കോഡ് ഭേദിക്കലിന്റേയും കച്ചവട കാര്യങ്ങളുടേയും ഉത്സവമായി മാറി. അതിനിടയ്ക്ക് ഇവന്റ് മാനേജ് മെന്റും കൂടി അതൊക്കെ വലിയൊരു ബിസിനസ്സാക്കി മാറ്റിയില്ലേ പുണ്യാളാ. നന്നായി എഴുതി കാര്യങ്ങളെല്ലാം. ആശംസകൾ.
മറുപടിഇല്ലാതാക്കൂഎല്ലാ മതങ്ങളുടെയും കാര്യം ഇങ്ങനെയൊക്കെ തന്നെ.. മതത്തിൽ പറഞ്ഞതിൽ നിന്നും മാറി അവരവരുടെ കാര്യങ്ങൾ കൂടി മതത്തിൽ ചേർത്ത് മതത്തിനു തന്നെ അവർ പേരുദോഷമുണ്ടാക്കുന്നു....
മറുപടിഇല്ലാതാക്കൂആശംസകൾ
kollam nannayittunde punyala
മറുപടിഇല്ലാതാക്കൂ