Ind disable
നൂറു കണക്കിന് പേര്‍ പിന്തുടര്‍ന്ന് വന്ന പുണ്യവാളന്റെ ഫോളോ ഗഡ്ജെറ്റ്‌ തകരാറില്‍ ആയതിനാല്‍ പ്രിയ സുഹൃത്തുകള്‍ പുണ്യാളനെ ഇ-മെയില്‍ വഴി പിന്തുടരാന്‍ അഭ്യര്‍ത്ഥിക്കുന്നു !! "

തിങ്കളാഴ്‌ച, ഏപ്രിൽ 30

നിങ്ങള്‍ അവളേയും കൊന്നു !!വായ്പ്പ ലഭിച്ചില്ല എന്ന കാരണം കൊണ്ട് ഒരു പെണ്‍കുട്ടി ആത്മഹത്യ ചെയ്തെന്ന വാര്‍ത്ത‍ എന്നെ അത്യാധികം വേദനിപ്പിച്ചിരിക്കുന്നു .

നമ്മുടെ വ്യവസ്ഥകളുടെ നിഷേധാത്മകമായ നിലപാടുകള്‍  കൊണ്ട് മരിച്ചു വീഴുകയും മരിച്ചു ജീവിക്കുകയും ചെയ്യുന്ന  സാധുക്കള്‍ ഉയര്‍ത്തുന്ന ഒരു കാലിക ചോദ്യമുണ്ട് നമ്മുടെ ബാങ്കുകള്‍ നമ്മുക്കെന്താണ് നല്‍ക്കുന്നത് ...സേവനമോ അതോ പീഡനമോ ?

നാല് ലക്ഷം രൂപവരെയുള്ള വിദ്യാഭ്യാസവായ്പ്പകള്‍ക്ക് യാതൊരു ഇടും വ്യവസ്ഥകളും ആവശ്യപെടരുതെന്ന കേന്ദ്ര സര്‍ക്കാരിന്റെയും റിസര്‍വ് ബാങ്ക് നിലപാടും പാടെ അവഗണിക്കുകയാണ് സര്‍വ്വ ബാങ്കുകളും 

പൊതുജനത്തിന്റെ ധനം സമാഹരിച്ചു വളര്‍ന്നു പന്തലിക്കുന്ന  പൊതുമേഖലാബാങ്കുകള്‍ ഓരോ ഭാരതീയനെയും  കൊന്നൊടുക്കാന്‍ ആണോ സ്ഥാപിച്ചിരിക്കുന്നതെന്നു സംശയിച്ചു പോകുത്തക വിധമാണ്  പ്രവര്‍ത്തിക്കുന്നത് . . സാധാരണക്കാരന്റെ  ബാങ്കേന്നു  പരസ്യവാചകം ചെയ്യുന്ന ഇവറ്റകളുടെ അകത്തളങ്ങളിലേക്ക്  കടന്നു ചെല്ലുന്ന സാധാരണക്കാരെ  യാചകരേ പോലെ ആട്ടി പായിക്കുകയാണ് പതിവ് .  ഇത്തരം ബാങ്കുകള്‍ക്കു വേണ്ടത് സാമ്പത്തിക  ഭദ്രതയുള്ള  സര്‍ക്കാര്‍ ജീവനക്കാരെയും വ്യവസായ ഭീമന്മാരെയും മാത്രമാണ് അവര്‍ക്ക് ഊഷ്മളമായ സ്ഥികരണം അവര്‍ക്കുമുന്നില്‍ ഉദാരമായ വായിപ്പാ വ്യവസ്ഥകളൂമായി ലോക്കറുകള്‍ തുടന്ന് കിടക്കുന്നു .

കഴിഞ്ഞ സാമ്പത്തിക മാന്ദ്യകാലത്ത് ഇന്ത്യയില്‍ പൊതുമേഖലാ ബാങ്കുകളില്‍ വായ്പ്പ നല്ക്കാതെ കെട്ടിവച്ചിരുന്നതു എഴുപത്തിയഞ്ചു ആയിരം കോടി രൂപയായിരുന്നു കൂടാതെ നിഷ്ക്രിയ ആസ്തിയായി   കെട്ടികിടക്കുന്ന രണ്ടായിരത്തിലേറെ  കോടി രൂപയുടെ നിക്ഷേപവും. ഇതിനൊപ്പം  വര്ഷാവര്ഷം ആയിരക്കണക്കിന് കോടിയുടെ അറ്റാദായവും നേടുന്ന   ബാങ്കുകള്‍ ഓരോ ഭാരതീയനും വേണ്ടി ചെയ്യുന്ന നിസ്തുലമായ സേവനങ്ങള്‍ ഓര്‍ക്കണം

ഉള്ളവന് വീണ്ടും വീണ്ടും സമ്പത്ത് വളരട്ടെ ഇല്ലാത്തവന്‍ ചത്തു തുലയട്ടെ എന്ന പൊതുമേഖലയുടെ  പൊതുതത്വവും സര്‍ക്കാരിന്റെ  വികലമായ  നയസമീപനങ്ങളും കൊണ്ടാണ് സ്വകാര്യമേഖല ബാങ്കുകളും കൊള്ള പലിശക്കാരും പാവപ്പെട്ടവന്റെ നേരെ കൊലവറി നടത്തുന്നത് . ജീവിതകാലം മുഴുവന്‍ അപമാനത്തിന്റെ ഭയപാടിന്റെ  കഷ്ടപാടിന്റെ  വേദനകള്‍ അനുഭവിക്കാന്‍ ഒരു ജനതയെ എറിഞ്ഞുകൊടുക്കുന്നതെപ്പോഴും നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങളാണ് .

ജീവിതനിലവാരം അല്പം മെച്ചപ്പെടുത്താന്‍ , ഒരു വാഹനം വാങ്ങാന്‍ , കച്ചവട നടത്താന്‍, വിദ്യാഭ്യാസം ചെയ്യാന്‍ , മകളെ വിവാഹം ചെയ്തയക്കാന്‍ ഒന്നാഗഹിക്കുന്ന ഒരാള്‍ ശപിക്കപ്പെട്ടവനാണെന്നറിയുന്നത്‌ അയാള്‍ക്ക്‌   നേരെ നീണ്ടു വരുന്ന ഒരിക്കലും കിട്ടാത്ത കൂറേ കടലാസുകളും  ഉത്തരമില്ലാത്ത  ചോദ്യങ്ങളും സാധിക്കാത്ത കുറെ വ്യവസ്ഥകളും കാണുമ്പോഴാണ്. ഒരാള്‍ക്ക് എങ്ങനെ വായ്പ്പ  നല്ക്കാം എന്നതിലുപരി എങ്ങനെ വായ്പ്പ നല്ക്കാതിരിക്കാം എന്നതിലാണ് മാനേജര്‍മാരുടെ ഗവേഷണം. ഇങ്ങനെ നമ്മുക്കുകിട്ടെണ്ട ന്യായമായ  അവകാശങ്ങള്‍ പലതും നിഷേധിക്കപെടുകയാണ് 

എനിക്കുണ്ടായ മൂന്ന് വ്യത്യസ്ഥ അനുഭവം കുറിക്കാം , ഇതില്‍ വല്യ പ്രധാന്യമൊന്നുമില്ല

രംഗം ഒന്ന് : 

വീടിനടുത്തായി ഒരു പുതുതലമുറ ബാങ്ക് പുതിയ ശാഖ തുറന്നപ്പോള്‍   ആദ്യ ആഴ്ചയില്‍ വരുന്ന വ്യക്തികള്‍ക്ക് പരിച്ചക്കാരുടെ (ഇന്‍ട്രോഡ്യൂസ്)   സഹായമില്ലാതെ അക്കൗണ്ട്‌  തുറക്കാനുള്ള സൗകര്യം സൌജന്യമായി നല്ക്കുമെന്നു പരസ്യം നല്‍കി. സകലമാന സൌജന്യങ്ങളും കണ്ടു മോഹിച്ച പുണ്യാളന്‍    തിരക്കൊഴിഞ്ഞ എട്ടാം ദിവസം അവിടെ കടന്നു ചെന്നു  ഒരപേക്ഷ വാങ്ങി,  കൂടെ   ആരുണ്ട്   ഇന്‍ട്രോഡ്യൂസ് ചെയ്യാനെന്ന ചോദ്യത്തിന് കൈമലര്‍ത്തി കാട്ടി  , പരസ്യത്തിന്റെ കാലാവധി  കഴിഞ്ഞു ഇനി ആളെ വേണം പോലും.  ഇതെന്തു ന്യായം ഇന്നലെ വരെ വേണ്ടായിരുന്നല്ലോ ഇന്ന് കൂടെ എന്ത് കൊണ്ട് ആയി കൂടാ അത്രയ്ക്ക് നിര്‍ബന്ധമാണേ  ആ ലിസ്റ്റ്  ഇങ്ങു തരൂ ആരൊക്കെ  അതില്‍ ഉണ്ടെന്ന്  നോക്കട്ടെ എന്നായി പുണ്യാളന്‍ . അല്ലാതെ ആരോടെന്നായി  ചോദിക്കും. ഉദ്ദ്യോഗസ്ഥര്‍ തരാനുള്ള ഭാവമില്ലാതെ റൂള്‍സ് പറഞ്ഞു എന്നെ വിരട്ടാന്‍ തുടങ്ങി എങ്കില്‍ റൂള്‍സ്‌ കുറച്ചു എനിക്കുമറിയാം  പുണ്യവാളനാകെ   ശുണ്ടി കയറി കഴിഞ്ഞ നൂറിലേറെ വര്‍ഷമായി  ഈ നാട്ടില്‍ ജീവിക്കുന്ന കുടുംബത്തിലെ അവസാന കണ്ണിയായ എനിക്ക്   നിങ്ങളാണ്  ആരാ എന്താ എന്ന്  പരിചയപ്പെടുതെണ്ടാതെന്നു പറഞ്ഞ ശേഷം നിശബ്ദനായി അപേക്ഷ മുഴുവന്‍ പൂരിപ്പിച്ചു

മാനജേരുടെ റൂമിലേക്ക്‌ കടന്നു   അപേക്ഷ നീട്ടി  പറഞ്ഞു , എനിക്ക് ഒരു അക്കൗണ്ട്‌ വേണം . പുറത്തിരിക്കുന്ന ജീവികള്‍ എന്തോകെയോ പറയുന്നു . എന്റെ കൈയില്‍ പാസ്പോര്‍ട്ട് , പാന്‍ കാര്‍ഡ് , ഇലക്ഷന്‍  തിരിച്ചറിയല്‍ രേഖ ,  ഡ്രൈവിന്‍ ലൈസന്‍സ് തുടങ്ങി കേന്ദ്ര കേരള സര്‍ക്കാരുടെ സകലമാന രേഖകളുമുണ്ട് ഇനി വല്ലതും വേണോ അതും തരാം  കൂടാതെ നൂറിലേറെ വര്‍ഷമായി നാട്ടില്‍ ജീവിക്കുന്ന കുടുംബത്തിലെ അംഗവും എനിക്ക് അക്കൗണ്ട്‌ തരില്ലന്നോ...? എങ്കില്‍ എന്താ കാരണമെന്ന് ഈ അപേക്ഷയിലോന്നു എഴുതി നല്ക്കിയെ ! ഉടന്‍ അയാള്‍ അപേക്ഷ വാങ്ങി ഇരിക്കാന് പറഞ്ഞു...( പക്ഷെ ആ ബാങ്കിലെ അക്കൗണ്ട്‌ വേണ്ട എന്ന് വച്ചത് ചരിത്രം ) ( മാനേജര്‍ക്ക് യുക്തിക്ക് നിരക്കുന്ന രേഖകള്‍  പരിശോദിച്ചു നടപടി എടുക്കാം എന്നാണു വ്യവസ്ഥ പക്ഷെ ആരും അത്തരം മാര്‍ഗ്ഗം സ്ഥികരിക്കില്ല )

രംഗം രണ്ടു : ഉടന്‍ ഒരു ചെക്കിന്റെ ആവശ്യതയുമായി ഒരു പൊതുമേഖലാ ബാങ്കില്‍ അക്കൗണ്ട്‌  തുടങ്ങി ചെക്ക്‌ ആവശ്യപെടുമ്പോഴുണ്ട്  ഉടക്ക് എന്ത് പോലെ വന്നാലും ഉടന്‍ ചെക്ക്‌ അനുവദിച്ചു നല്ക്കില്ല .ആയിരക്കണക്കിന് രൂപ ബാങ്കില്‍ ഇപ്പോ തന്നെ നിക്ഷേപ്പിച്ചു  ട്രാന്‍സാക്ഷന്‍ ചെയ്തു കാണിച്ചു തരാമെന്നു തുടങ്ങി  പല വിധ വാഗ്ദാനങ്ങളും നടത്തി നോക്കി .പക്ഷെ  എന്ത് പോലെ വന്നാലും ആറുമാസം കഴിയാതെ ചെക്ക്‌ തരുന്ന പ്രശ്നം ഇല്ലേ ഇല്ലാ എന്നവര്‍ തറപ്പിച്ചു പറഞ്ഞു . നിരാശനായി പുറത്തിറങ്ങി സമീപത്തെ   സ്വകാര്യ ബാങ്കിനെ സമീപിച്ചു കാര്യം പറഞ്ഞപ്പോള്‍ അവര്‍ക്ക് ബഹുത്ത് സന്തോഷം   അവര്‍   നല്‍കിയ  ലിസ്റ്റില്‍ നിന്നുള്ള സുഹൃത്തില്‍ നിന്നും സൈന്‍ വാങ്ങി ഉടന്‍ അക്കൗണ്ട്‌ തുടങ്ങി ചെക്കും വാങ്ങി .... ഒരേ നാട്ടില്‍ പല ബാങ്കുകള്‍ക്കു പല നിയമം ....

രംഗം മൂന്ന് : ബാങ്കിന്റെ എ ടി എം കേടായത് വഴി പതിനായിരം രൂപ ഒരിക്കല്‍   ഒരു മാസത്തോളം ബ്ലോക്ക്‌ ആയി ഇരുന്നു.  പന്ത്രണ്ടു ദിവസത്തിനു മുന്നേ പണം മടക്കി നല്ക്കിയില്ലാ എങ്കില്‍ ഉപഭോക്താവിന് നൂറു രൂപ ദിവസം നല്‍കണമെന്നാ റിസര്‍വ് ബാങ്ക് ചട്ടം പക്ഷെ എനിക്ക് ഒരു രൂപാ കിട്ടിയില്ല അവര്‍ക്ക് കിട്ടാനുള്ള രൂപ ചോദ്യം പോലുമില്ലാതെ വലിച്ചെടുത്ത് കൊള്ളൂം മറ്റുള്ളതൊക്കെ സ്വാഹാ ........

ഓരോ വര്‍ഷവും ഇത്ര ശതമാനം കാര്‍ഷിക ആവശ്യങ്ങള്‍ക്ക് വായ്പ്പ നല്ക്കണം എന്ന വ്യവസ്ഥ മറികടക്കുന്നതു ഭൂമിയുള്ളവന്റെ കരം തീരുവ രസീത് വാങ്ങി കുറഞ്ഞ പലിശയിനത്തില്‍ വായ്പ്പ ഗോള്‍ഡ്‌ ലോണ്‍ ഇവ നല്‍കും . ശേഷം  വലിയ തോതില്‍ കാര്‍ഷിക വായ്പ്പ നല്‍ക്കുന്ന   ബാങ്ക് ഇതാ ഞങ്ങളാണെന്നവകാശവാദവും  യഥാര്‍ത്ഥ കര്‍ഷകന് ഒരു രൂപ കിട്ടില്ല . കാര്‍ഷിക ലോണ്‍ നല്‍ക്കുന്നത് തന്നെ കൃഷിയെ വ്യവസായമാക്കിയ കാര്‍ഷിക മുതലാളിമാര്‍ക്കാണ് എന്നും മുന്‍ഗണന. കൃഷി ജീവനോപാതിയായ കര്‍ഷകന് ലോണ്‍ കിട്ടില്ല .ഉന്നത വിദ്യാഭ്യാസ മേഖലകളിലും പ്രൊഫഷണല്‍ കോഴ്സുകളില്‍ പോലും   ചിലതിനോട്  അയിത്തം , വിമിഷ്ടം. നഗരഹൃദയത്തില്‍ ആണേലും സെന്റിന്  മതിപ്പു വില പത്തുലക്ഷം കടന്നാലും ശരി  നാലില്‍ ഒന്ന് വിശാലമനസുണ്ടേ കിട്ടും അതും  ഭാഗ്യം പോലെയിരിക്കും  ........


പലവിധ നിരക്കുകള്‍ വഴി സാധാരണകാരനെ  പിഴിഞ്ഞെടുക്കുന്ന രൂപയാണ് വാര്ഷിക ബാലന്‍സ് ഷീറ്റില്‍ ലാഭകണക്കായി പുറത്തു വിടുന്നത് . നമ്മുടെ പൊതു മേഖലാ ബാങ്കുകള്‍ക്കു ഇത്രയും ലാഭാകണക്കിന്റെ ആവശ്യം ഉണ്ടോ ? എന്നാലും പൊതുവേ  ഇവറ്റകളുടെ സംസ്കാരനിലവാരം ഒട്ടും വര്‍ദ്ധിക്കുന്നുമില്ല     പത്തു ലക്ഷം വാങ്ങാനെത്തുനവനെ ഇരുത്തിയെ സംസാരിക്കു ഒരു ലക്ഷം വാങ്ങാനെത്തുനവന്‍ പുറത്തു നില്‍ക്കേണ്ടവനാണ്. ഈ സാമൂഹിക വ്യവസ്ഥയില്‍  ജീവികേണ്ടി വരുന്നതിനെ ഓര്‍ത്തു ദുഖിക്കുന്നു ഇനിയും ഇതു പോലുള്ള അരുംകൊലകളുടെ കഥകള്‍ കേള്‍ക്കാതെ ഇരിക്കട്ടെ .....!!

വാല്‍കഷണം : പണത്തിനു മേലെ  പരന്തും  പറക്കില്ല എന്നത് വാസ്തവം തന്നെ പണമില്ലത്തവന്‍  എന്നും പിണവും  

ഇതു കൂടെ നോക്കിയിട്ടേ പോകാവേ 

54 അഭിപ്രായങ്ങൾ:

 1. സാധാരണക്കാര്‍ ബാങ്കിലെത്തുമ്പോഴേ വലിയ കുഴപ്പം ഉണ്ടാകുന്നുള്ളൂ എന്ന് തോന്നുന്നു.

  മറുപടിഇല്ലാതാക്കൂ
 2. പണമില്ലാത്തവന്‍ പിണം..!!

  മറുപടിഇല്ലാതാക്കൂ
 3. സുപ്രഭാതം..
  വളരെ പ്രാധാന്യം അര്‍ഹിയ്ക്കുന്ന ഒരു വിഷയം കൈകാര്യം ചെയ്തതില്‍ അഭിനന്ദനങ്ങള് ട്ടൊ..
  അടുത്തതു കൂടി പോരട്ടെ... :)

  മറുപടിഇല്ലാതാക്കൂ
 4. ലോക തൊഴിലാളി ദിനമായ ഇന്ന് തന്നെ ഞാന്‍ ഒരു കാര്യം എല്ലാവരെയും അനുസ്മരിപ്പിക്കാന്‍ ആഗ്രഹിക്കുന്നൂ. അവകാശങ്ങള്‍ നിഷേധിക്കുന്നത് വഴി സമൂഹത്തില്‍ തൊഴിലാളികള്‍-മുതലാളികള്‍ എന്ന തരം തിരിവ് സൃഷ്ടിചെടുക്കുകയാണ് ഭരണയന്ത്രം (ഇടതായാലും വലതായാലും) ചെയ്തു കൊണ്ടിരിക്കുന്നത്. കാറിന്റെ ഡോര്‍ തുറന്നു കൊടുക്കാന്‍ ആളില്ലാതെ വരുന്ന കാലഘട്ടത്തെ കുറിച്ച് ചിന്തിക്കാന്‍ വരെ കഴിയാത്ത രാഷ്ട്രീയജന്മികള്‍ക്ക് അവകാശനിഷേധത്തിന്റെ ഇരയായി കൃമി പോലെ മരിച്ചു വീഴുന്ന മനുഷ്യരെ ഈയാപാറ്റകള്‍ എന്ന നിലക്ക് മാത്രമേ കാണാന്‍ ആവൂ.. ധനവാന്മാര്‍ക്കും ദരിദ്രര്‍ക്കും രണ്ടു നിയമങ്ങള്‍ ആണ് ഇപ്പോഴും ഇവിടെ.
  പുന്യന്റെ ഈ ബ്ലോഗ്‌ ആനുകാലികപ്രസക്തവും ചിന്തോദ്ദീപകവും ആകുന്നു. ഭാവുകങ്ങള്‍.

  മറുപടിഇല്ലാതാക്കൂ
 5. സാമൂഹിക പ്രാധാന്യമുള്ള ലേഖനത്തിന് അഭിനന്ദനങ്ങള്‍ ...!

  മറുപടിഇല്ലാതാക്കൂ
 6. എന്തിനാണ് പുണ്യാളാ ഈ സമുഖത്തിനെ പറഞ്ഞു തിരുത്തുവാന്‍ ആവില്ല പിന്നെ വായിക്കുന്ന നമ്മള്‍ പോലെ ഉള്ള ബ്ലോഗര്‍ന്മാര്‍ അല്ലാതെ വല്ല രാഷ്ട്രീയക്കാരോ ബാങ്ക് കരോ ഇത് വായിക്കുന്നുണ്ടോ ,എന്തായാലും താങ്കള്‍ പറഞ്ഞ കാര്യാ മാത്രപ്രസക്തമായ കാര്യങ്ങള്‍ തന്നെ ,എഴുത്ത് തുടരുക എന്നായാലും വേണ്ടപ്പെട്ടവര്‍ വായിക്കാതെ ഇരിക്കില്ലല്ലോ

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. എന്റെ പ്രിയപ്പെട്ട കവിയൂര്‍ ജി തിരുത്താന്‍ ആവില്ലാ എന്നത് വെറും സങ്കല്പം മാത്രമാണ് , പുണ്യവാളന്‍ എന്ന എനിക്ക് എന്റെ വികാരങ്ങള്‍ വിചാരങ്ങള്‍ അഭിപ്രായങ്ങള്‍ ഇങ്ങനെ ഓക്കേ മാത്രമേ പ്രകടിപ്പിക്കാന്‍ പരിമിതികള്‍ക്കുള്ളില്‍ സാധിക്കൂ. ശരിയായ ചിന്തയോടെ മാറുമെന്ന പ്രതീക്ഷയോടെ വിചാരത്തോടെ ശ്രമിച്ചാല്‍ മാറാത്തതായി ഒന്നുമില്ല . നിങ്ങള്‍ എന്റെ ഒപ്പം ഇല്ലേ

   രാഷ്ട്രിയക്കാര്‍ വായിച്ചാലേ അവര്‍ തിരുത്ത്തിയാലെ രാഷ്ട്ര പുരോഗത്ത്‌ സാധിക്കൂ എന്ന് വാശിപിടിക്കരുത്. തിരുത്തേണ്ടത് നാമാണ് ജനം നാമാണ് അവരെ തിരുത്തേണ്ടത് ആരും സ്വയം തെറ്റുകള്‍ സമതിച്ചു സ്വയം തിരുത്തില്ല പ്രത്യേകിച്ച് അധികാരത്തിന്റെ ഉന്നതങ്ങളില്‍ മതിമറന്ന് മതിഭ്രമം പിടിച്ച നേതാക്കള്‍ .

   എന്റെ എന്നല്ല ആരുടേയും നല്ല വാക്കുകള്‍ കേട്ട് വായിച്ചു അറിഞ്ഞും ഓരോ സഹോദരനും മാറാം അവനിലൂടെ സമൂഹത്തെയും ഏതു ഭരണകൂടത്തെയും മാറ്റിമറിക്കാനുള്ള ശക്തിയായി അതിനെ മാറ്റിയെടുക്കാനും കഴിയും ......

   '' സ്വയം മാറൂ മാറ്റം നമ്മെ തേടി വരും '' ഇതെന്റെ മുദ്രാവാക്യമാണ്

   ഇല്ലാതാക്കൂ
  2. സത്യമെതായാലും താങ്കളുടെ നല്ല വാക്കുകള്‍ കേള്‍ക്കാനൊരു സുഖവും സന്തോഷവും ഉണ്ട് നന്ദി

   ഇല്ലാതാക്കൂ
 7. കാശുള്ളവരെ ചാക്കിടാനുള്ള പുതിയ തരം രീതികൾ നമ്മുടെ പുതു തലമുറ ബാങ്കുകൾ പരീക്ഷിക്കുന്നുണ്ട്... പ്രീമിയർ കസ്റ്റമർ എന്നനിലക്ക് ആവശ്യമുള്ള കാശ് അക്കൗണ്ടിൽ നിന്ന് എടുത്ത് വീട്ടിൽ എത്തിച്ചു നൽകുന്ന ഏർപ്പാട്... സാദാ ഇടപാടുകാർ ചെക്ക് നൽകി ടോക്കൺ വാങ്ങി ക്യൂ നിന്നോളണം....

  കാശിട്ടു കാശു വാരുന്ന ഒരെടപാടു തന്നെ ഇന്ന് ബങ്കുകളും... സേവനങ്ങളൊക്കെ പണ്ട്....

  കാലികമായ പോസ്റ്റിനു നന്ദി...

  മറുപടിഇല്ലാതാക്കൂ
 8. കാലികമായ പോസ്റ്റ്.പക്ഷേ ഇത് ആരോട് പറയാൻ,ആരു കേൾക്കാൻ...എല്ലാറുടേയും കർണ്ണപുടം തകർന്നിരിക്കുകയല്ലേ? ഇനി നെയ്യാറ്റിങ്കരയാണു ലക്ഷ്യം.......??????

  മറുപടിഇല്ലാതാക്കൂ
 9. ഒരു ചെറിയ,വലിയ കാര്യം കൂടി .തിരക്കിട്ടെഴുതിയത്കൊണ്ട് അക്ഷരപിശാച് സംഹാരതാണ്ഡവമാടുന്നു.ശ്രദ്ധിക്കുമല്ലോ? എല്ലാ ആശംസകളൂം

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. സാമൂഹിക പ്രസക്തിയുള്ള ചിന്താ ശകലം. ആശംസകള്‍ ...ചന്തുവേട്ടന്‍ പറഞ്ഞ പോലെ, അക്ഷര തെറ്റുകള്‍ ഒന്ന് ഒഴിവാക്കിക്കൂടെ ..

   ഇല്ലാതാക്കൂ
  2. പുണ്യവാളനോട് ക്ഷമിക്കൂ ചേട്ടന്മാരെ തെറ്റുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തിരുത്തിയിട്ടുണ്ട് ..

   ഇല്ലാതാക്കൂ
 10. പണം ഉള്ളവര്‍ക്ക് എത്ര വേണെങ്കിലും വീണ്ടും കൊടുക്കാന്‍ ആളുണ്ടാവും......

  മറുപടിഇല്ലാതാക്കൂ
 11. കാലികമായ വിഷയം നന്നായി എഴുതി...
  സമൂഹത്തിലെ പ്രശ്നങ്ങള്‍ ചൂണ്ടി കാണിക്കുന്നതില്‍ താങ്കള്‍ എന്നും മുന്‍പന്തിയിലുണ്ട്...
  അതും കൂടിയാകുമ്പോള്‍ മാത്രമേ എഴുത്തുകാരന്‍ എഴുത്തുകാരനാവുന്നുള്ളൂ..
  ആ കാര്യത്തില്‍ താങ്കള്‍ക്കു അഭിമാനിക്കാം..

  പ്രിയ സുഹൃത്തിന്.. അഭിനന്ദനങ്ങള്‍..

  മറുപടിഇല്ലാതാക്കൂ
 12. ഇനിയും ഇതു പോലുള്ള സാമൂഹിക വിഷയങ്ങള്‍ ഇവിടെ ചര്‍ച്ച ചെയ്തു കാണട്ടെ.
  എല്ലാ പേപ്പറുകളും കുഴപ്പമില്ലാത്ത സാലറീം ഉണ്ടായിട്ടും ഒരു ലോണ്‍ ശെരിയാക്കാന്‍ പെട്ട പാട് എനിക്കറിയാം. അപ്പോള്‍ ആ കുട്ടി ഒക്കെ അനുഭവിച്ച മാനസിക വിഷമം മനസ്സിലാക്കന്‍ പറ്റും.

  മറുപടിഇല്ലാതാക്കൂ
 13. പണം അത് പിണമെങ്കിലും നല്ല മണവും കൊണവും ഉണ്ട്(ബാങ്കുകാര്‍ക്കു)

  മറുപടിഇല്ലാതാക്കൂ
 14. ബാങ്കിങ്ങ് ഒരു വിപണിയാണ്, അവിടെ സാധാരണക്കരനല്ല നാം എല്ലാ അവരുടെ കസ്റ്റമേർസ്

  മറുപടിഇല്ലാതാക്കൂ
 15. ആവേശം മനസ്സിലാക്കുന്നു...എന്നാൽ ഒരു പൊതുമേഖലാ സ്ഥാപനത്തിലെ ഉദ്യോഗസ്ഥൻ വായ്പ നിഷേധിച്ചാൽ അതിനു കാരണം വായ്പ അനുവദിക്കാനുള്ള മാനദണ്ഡങ്ങളാകും എന്നാണ് എന്റെ ഒരു നിഗമനം..അതിന് ആ ഉദ്യോഗസ്ഥനെതിരെ ആത്മഹത്യാപ്രേരണക്ക് കേസെടുക്ക്കാൻ വകുപ്പുള്ള നിയമമാണ് യഥാർത്ഥത്തിൽ ആത്മഹത്യാപരം.....

  മറുപടിഇല്ലാതാക്കൂ
 16. ബാങ്കിംഗ് രംഗത്ത് അനാരോഗ്യ പ്രവണതകളാണ്‌ ഭരണകൂടങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നത്.

  മറുപടിഇല്ലാതാക്കൂ
 17. എന്‍ ആര്‍ ഐ അക്കൌണ്ടും ലേശം ബാലസും അതിലുന്ടെന്കില്‍ ഇവരൊക്കെ കാലു വരെ നക്കും. പണിപോയി നാട്ടില്‍ ചെന്ന് വല്ല ലോണിനും അപേക്ഷിച്ചാല്‍ കാണാം തനിക്കൊണം!
  നല്ല ലേഖനം

  മറുപടിഇല്ലാതാക്കൂ
 18. നല്ല പോസ്റ്റ്.
  ബ്ലോഗുകളുടെ ഉദ്ദേശം ഇത് പോലുള്ള ബ്ലോഗുകളിലൂടെ സംഭവിക്കുന്നു.
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 19. ബാങ്കുകളുടെ ഈ കള്ളക്കളി എല്ലാവര്ക്കും അറിയാം.
  കഴിയുന്നതും ഈ കള്ളന്മാരെ ആശ്രയിക്കാതെ ജീവിച്ചാല്‍ സമാധാനപരമായി ജീവിക്കാം എന്ന് മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തില്‍ പണം അയക്കാനും എ.ടി.എം. കാര്‍ഡ്‌ ലഭിക്കാനും മാത്രമുള്ള ഒരിടം എന്ന വിതാനത്തിലേക്ക് ഞാന്‍ ഈ പഹയനെ വര്‍ഷങ്ങളായി ചവിട്ടി താഴ്ത്തിയിരിക്കുന്നു. അതിനാല്‍ ഇന്ന് സുഖമായി ഉറങ്ങുന്നു.
  ഇത്തരം സാമൂഹ്യ പ്രതിബദ്ധതയുള്ള പോസ്റ്റുകള്‍ ഇനിയും പിറക്കട്ടെ..

  മറുപടിഇല്ലാതാക്കൂ
 20. സമൂഹത്തില്‍ ഇന്നു സാധാരണക്കാരന്‍ നേരിടുന്ന പല പ്രശ്നങ്ങളില്‍ ഒന്ന് പുണ്യാളന്‍ ഇവിടെ കാര്യ കാരണ സഹിതം നിരത്തി
  ആരോ പറഞ്ഞത് പോലെ ഇതൊക്ക ഈ ബന്കര്മാര്‍ വായിക്കാന്‍ പോകുന്നോ എന്ന്, ശരിയായിരിക്കാം പക്ഷെ പുണ്യാളന്റെ
  ഈ കുറിപ്പ് വായിക്കുന്ന പലര്‍ക്കും ഇതെപ്പറ്റി ഒരു awareness ലഭിക്കും എന്നതിനു രണ്ടു പക്ഷം വേണ്ടം
  പുണ്യാളന്‍ മാഷേ പുണ്യാളന്റെ പ്രവര്‍ത്തി അനസ്യൂയം തുടരുക. ആശംസകള്‍
  ഫിലിപ്പ് ഏരിയല്‍

  മറുപടിഇല്ലാതാക്കൂ
 21. കഴിഞ്ഞ ഇടതു പക്ഷ സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ ധന മന്ത്രി ആയിരുന്ന തോമസ്‌ ഐസക് മുന്നോട്ടു വെച്ച് ഇസ്ലാമിക് ബാങ്കിംഗ് സംവിധാനം വിപുലമായ രീതിയില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കി ഇല്ലെങ്കില്‍ കേരള ത്തിലെ അംഗ സംഖ്യ ഇനിയും കുറയും എന്ന കാര്യത്തില്‍ തര്‍ക്കം ഇല്ല ബ്ലേട്‌ കമ്പനിയെ ക്കാളും മോശമായ അവസ്ഥയില്‍ ആണ് നമ്മുടെ നാട്ടിലെ ബാങ്കിംഗ് മേഖല പ്രവര്‍ത്തിക്കുന്നത് ഇതിനെതിരെ ശക്തമായ പ്രേതിഷേദം തന്നെ ആവശ്യമാണ്‌

  മറുപടിഇല്ലാതാക്കൂ
 22. ഉള്ളവനും ഇല്ലാത്തവനും ബാങ്കില്‍ രണ്ടു സ്വീകരണമാണ്,പ്രത്യേകിച്ചും പൊതുമേഖലാ ബാങ്കുകളില്‍.ആ പെണ്‍ കുട്ടി മരിച്ചപ്പോഴേക്കും ബാങ്കുകാര്‍ ലോണ്‍ പാസ്സാക്കിയിരുന്നു.

  മറുപടിഇല്ലാതാക്കൂ
 23. കാലികപ്രസക്തിയുള്ള പോസ്റ്റ്.
  അനുചിതമായ നടപടികള്‍ക്കെതിരെ പ്രതികരിക്കുക തന്നെ വേണം.
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 24. ആളുകൾക്ക് ക്ഷമാ ശീലം കൂടുതലായതുകൊണ്ടും റിസ്ക്ക് എടുക്കാൻ വയ്യാത്തതുകൊണ്ടും അവനൊക്കെ അടികൊള്ളാതെ ജീവിക്കുന്നു. കരണക്കുറ്റിയ്ക്ക് ഒന്നു കൊടുക്കാമെന്നു വച്ചാൽ ജീവനക്കാരെ കൊന്ന് ബാങ്ക് കവർച്ചയ്ക്ക് ശ്രമിച്ചെന്നാകും കേസ്! ബാങ്കുകൾകൊണ്ട് ഈ നാട്ടിലെ സമ്പന്നർക്ക് മാത്രമേ പ്രയോജനമുള്ളൂ. ഈട് വയ്ക്കാനൊന്നുമില്ലാത്തവന് ഒരു ലോണും കിട്ടില്ല. കോടികൾ നിക്ഷേപമുള്ളവന്റെ നിക്ഷേപം അതേ പടി അവിടെ കിടക്കുകയും ആ നിക്ഷേപം ഈടായി സ്വീകരിച്ച് അത്രയും അതിനു മുകളിലും തുക വായ്പനൽകും. നിക്ഷേപത്തിന്റെ പലിശ കിട്ടിക്കൊണ്ടിരിക്കുകയും ചെയ്യും. അവൻ വൻ ബ്യിസിനസ്സ് ചെയ്യും. അല്ലാതെ പാവങ്ങൾക്ക് ബാങ്ക് കൊണ്ട് ഒരു പ്രയോജനവും ഇല്ല. ചില മാനേജർമാരുടെ പെരുമാറ്റം കണ്ടാൽ ആ ബാങ്ക് അവന്റെ അപ്പന്റെ വകയാണെന്നു തോന്നും. ജനകീയ ഇടപെടലിന്റെ പ്രസക്തിയിലേയ്ക്കാണ് ഇക്കാര്യങ്ങൾ വിരൽ ചൂണ്ടുന്നത്.

  മറുപടിഇല്ലാതാക്കൂ
 25. ഉച്ചത്തില്‍ വിളിച്ചു പറയേണ്ട പച്ചപ്പരമാര്‍ഥമാണ് പറഞ്ഞത്.... സ്വകാര്യ ബാങ്കുകളുടെ കാര്യം പോട്ടെ എന്ന് വെക്കാം.... എന്നാല്‍ പൊതുമേഖലയിലുള്ള ബാങ്കുകള്‍ ഇപ്രകാരം സമ്പന്നനു വേണ്ടി മാത്രം സഹായങ്ങള്‍ ചെയ്തു കൊടുത്തു സാധാരണക്കാരന് ന്യായമായ സഹായങ്ങള്‍ പോലും നിഷേധിക്കുന്നതിന്റെ എത്രയോ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാനാവും. മിക്കവാറും പൊതുമേഖല ബാങ്കുകളുടെയും മാനെജേര്‍മാര്‍ സ്ഥലത്തെ പ്രധാന ദിവ്യന്മാരുടെ ശിങ്കിടികളായിരിക്കും. അവരുടെ വ്യക്തി താല്പ്പര്യപ്രകാരമുള്ള തീരുമാനങ്ങളാണ് പൊതുമേഖല ബാങ്കുകളെ സാധാരണക്കാരനില്‍ നിന്ന് അകറ്റിയത്. കനറ ബാങ്ക്, സിണ്ടിക്കെറ്റ് ബാങ്ക് തുടങ്ങിയ ബാങ്കുകളില്‍ നിന്ന് ഇത്തരം അനുഭവങ്ങളുണ്ടായ കഥ എനിക്കറിയാം.....

  വളരെ പ്രസക്തിയുള്ള വിഷയമാണ് പങ്കുവെച്ചത്......

  മറുപടിഇല്ലാതാക്കൂ
 26. സുപ്രഭാതം പുണ്ണ്യാളാ...ഞാന്‍ വീണ്ടും :)
  ബാങ്കില്‍ അക്കൌണ്ട് തുടങ്ങാനുള്ള ബുദ്ധിമുട്ടുകള്‍ സത്യം പറഞ്ഞാല്‍ ഞാന്‍ അറിഞ്ഞിട്ടില്ലാ ട്ടൊ..
  ബാങ്കിലെ മാനേജര്‍ അടക്കം 3,4 പേര്‍ സ്ക്കൂളില്‍ 3 ദിവസത്തോളം കുത്തിയിരുന്നു 150ഓളം പേര്‍ക്കുള്ള അക്കൌണ്ട് കണ്ണടച്ചു തുറക്കും മുന്നെ ശരിയാക്കി സ്ഥലം കാലിയാക്കി...
  അവരുടെ ഒരു സന്മനസ്സ് കണ്ടില്ലേ.. :)


  ഒരിയ്ക്കല്‍ കൂടി ആശംസകള്‍ ട്ടൊ..!

  മറുപടിഇല്ലാതാക്കൂ
 27. പുണ്യാളാ...തിരക്കു കാരണം എത്തിച്ചേരുവാൻ അല്പം താമസിച്ചു പോയി....

  ബാങ്കുകളുടെ ജനദ്രോഹപരമായ പ്രവർത്തനങ്ങളിൽ, പൊതുജനങ്ങളുടെ ഇടപെടൽ അത്യാവശ്യമായി വന്നുകൊണ്ടിരിയ്ക്കുകയാണ്. സമ്പന്നനും, രാഷ്ടീയക്കാരനും ബാങ്കിലെത്തിയാൽ ബഹുമാനിയ്ക്കപ്പെടേണ്ടവൻ...സാധാരണക്കാരനായ കർഷകനോ ബാങ്കുകാരുടേ സൗകര്യം നോക്കി കാത്തിരിയ്ക്കേണ്ടവൻ...ഇതൊക്കെയാണ് ഇന്നത്തെ ബാങ്കിംഗ് സമ്പ്രദായത്തിന്റെ പ്രത്യേകതകൾ..
  എന്തു ചെയ്യാം പുണ്യാളാ...കേരളത്തിലെ പൊതു ജനം, കഴുതകളായി തുടരുന്നിടത്തോളം കാലം ഇതൊക്കെ നമ്മുടെ നാട്ടിൽ സംഭവിച്ചുകൊണ്ടിരിയ്ക്കും...
  സാമൂഹികപ്രസക്തിയുള്ള ഈ വിഷയത്തെക്കുറിച്ചുള്ള ലേഖനത്തിന് ഏറെ അഭിനന്ദനങ്ങൾ.

  മറുപടിഇല്ലാതാക്കൂ
 28. നല്ല കഥ..! പണമില്ലാത്തവൻ ബാങ്കിലാണോ പോകേണ്ടത്.. പിച്ചച്ചട്ടിയുമെടുത്ത് ബസ്സാറിലല്ലേ പോകേണ്ടത് എന്നാ ബാങ്ക് ബൂർഷ്വകളുടെ വിചാരം..നമ്മളെ കണ്ടാൽ ഒരു പുഞ്ഞം..…!ബാങ്ക് ഒക്കെ വല്യ വല്ല്യ പണക്കാർക്കുള്ളതാ അവരുടെ വീട്ടു പടിക്കൽ പോയി ലോണു വേണോ ലോൺ എന്നു ചോദിക്കും…എത്രെം തരാം ചോദിക്കുന്ന ലക്ഷം എന്നാ അവരുടെ വീട്ടു പടിക്കൽ പോയി അവരുടെ മുദ്രാവാക്യം വിളി..
  നമ്മളു പത്തു ലക്ഷം, ഉള്ള ആധാരം മുഴുക്കെ കാണിച്ച് ഇരുന്നാൽ കണ്ണടയുടെ ഇടയിലൂടെ ഒരു നോട്ടമുണ്ട്.. ഇവനെ വിറ്റാൽ കിട്ട്വോ പത്തു ലക്ഷം എന്നാണോ..?.. ആ അറീല.. പിന്നെ പറയും ഒരു നാലു ലക്ഷം തരാം..പത്തു ലക്ഷം തനിക്കു തരാൻ പറ്റുമോ എന്ന് നോക്കട്ടേ എന്ന്..!

  എന്താ പറയ്ക.. എന്താ ചെയ്ക..പണക്കാർ ഉള്ള പണം കുഴിച്ചിട്ടിട്ടാണ് ലോണെടുക്കുന്നത് എന്ന് അവർക്കറിയാം അതാകാം..
  പാവം പെൺകുട്ടി അവൾ അങ്ങിനെ ചെയ്യാൻ പാടില്ലായിരുന്നു.. പരാതി കൊടുക്കുകയായിരുന്നു വേണ്ടത്..കേട്ടപ്പോൾ വല്ലാത്ത നൊമ്പരം തോന്നി.. പഠിപ്പും വിവരവുമുള്ളവർ എന്തിനിങ്ങനെ തളരുന്നു..
  ----
  ലേഖനത്തിന് അഭിനന്ദനങ്ങൾ

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ലോണ്‍ കിട്ടാതിരുന്നപ്പോള്‍ മുഖ്യമന്ദ്രിക്ക് പരാതി കൊടുത്തിരുന്നു പോലും , പക്ഷെ അതിനും നടപടി ഉണ്ടായില്ല. അടുത്തുള്ള ബാങ്കിനെ തന്നെ സമീപിക്കണമെന്ന സര്‍ക്കാരിന്റെ പുതിയ വ്യവസ്ഥയാണത്രേ വലിയ കുരുക്കായത് .
   പഠിപ്പും വിവരവും ഉണ്ടെന്നു പറഞ്ഞിട്ട് വല്യ കാര്യമില്ല മാഷേ മനുഷ്യന്റെ മനസ് വളരെ ദുര്‍ബലമാണ് ചില നേരങ്ങളില്‍ അത് നമ്മെ വല്ലാതെ വഴിതെറ്റിക്കും അരുതാത്തത് ചെയ്യാന്‍ പ്രേരിപ്പിക്കും നശിപ്പിക്കും ......


   ഒരു വര്‍ഷത്തോളം പഠിച്ചതാണ് അടുത്ത വര്‍ഷത്തെ ഫീസിനായിരുന്നു ലോണ്‍ ....

   ഇനി ഒന്നും വേണ്ടല്ലോ ?????????????????

   ഇല്ലാതാക്കൂ
 29. ചിലർ ഇസ്ലാമിക് ബാങ്കിനെ കുറിച്ചു വാ തോരാതെ സംസാരിക്കും..പലിശയില്ല എന്നൊക്കെ എന്നാൽ ഞാനറിഞ്ഞ സത്യാവസ്ഥ ഇതാണ്.

  ഇവിടുത്തെ ഇസ്ലാമിക ബാങ്കിംഗ് എന്താണെന്ന് എനിക്കറിയാം.. പലിശയില്ല.. പക്ഷെ ഒറ്റയടിക്ക് കഴുത്ത് അറുക്കും..!
  ഇവിടെ സാധാരണ ബാങ്കിൽ ലോണിനു പോയാൽ മൂന്നോ നാലോ ശതമാനം പലിശയേ ഉള്ളൂ.. ഇസ്ലാമിക് ബാങ്കിലൂടെ താങ്കൾ കാറെടുക്കുകയാണെങ്കിൽ ആദ്യം ഉടമയുടെ പക്കൽ നിന്ന് കാറ് ബാങ്ക് വാങ്ങും നമുക്ക് വിൽക്കും എന്ന മട്ടാണ്.. കാറിന് 2000 ദിനാർ ആണെങ്കിൽ ഉടമയോട് 1800 ദിനാറിനു ബാങ്ക് കച്ചോടമാക്കും എന്നിട്ട് 3500 ദിനാറിനു നമുക്ക് വിൽക്കും ..സിമ്പിൾ നിങ്ങൾ മാസാമാസം ബാങ്ക് പറയുന്ന തുക അടച്ചാൽ മതി..ഇതാണിവിടെ എല്ലാവരും കൊട്ടി ഘോഷിക്കുന്ന പലിശ രഹിത ഇസ്ലാമിക് ബാങ്കിംഗ്.. നേരെ മറിച്ച് സാധാരണ പലിശയുള്ള ബാങ്കിലാണെങ്കിൽ 2000 ദിനാറിന്റെ കാറ് പലിശ മുഴുവൻ കൊടുത്താലും 2500 ദിനാറിനു ലഭിക്കും..
  മറ്റൊരു അനുഭവം പറയാം ഞാൻ ജോലി ചെയ്തിരുന്ന കമ്പനിയിൽ സംഭവിച്ചത്…

  എൽ സി ഓപ്പണിംഗിൽ സംഭവിച്ചത്...നാട്ടിലെ കമ്പനിയുടെ അഡ്രസ്സ് തെറ്റിയപ്പോൾ തിരുത്താൻ ഞാൻ മുൻപ് ജോലി ചെയ്തിരുന്ന കമ്പനി ഇസ്ലാമിക് ബാങ്കിനോട് പറഞ്ഞപ്പോൾ തിരുത്താൻ 25 ദിനാർ വാങ്ങി..ഇതേ പ്രശ്നം സാധാരണ ബാങ്കിൽ വന്നപ്പോൾ വാങ്ങിയതാകട്ടെ വെറും 5 ദിനാർ..ബാങ്കിൽ എകൌണ്ട് സ്റ്റേറ്റ് മെന്റ് പ്രിന്റു തരാൻ ഒരു പേപ്പറിനു വാങ്ങുന്നത് ഒരു ദിനാറോ മറ്റോ ആണ്. എന്നാണ് ഡോക്ടർ പറഞ്ഞ ഓർമ്മ... സാധാരണ ബാങ്കിൽ നൂറ് ഫിൽസ്.. ഇപ്പോ മനസ്സിലായല്ലോ..!..ഇതു കണ്ട എന്റെ കഫീലായ അറബി അന്ന് എന്റെ മുന്നിൽ വെച്ചു പറഞ്ഞത്.. ഹറാം.. ഹറാം..എന്നാണ്..

  പലസ്തീനിയായ എന്റെ കൂടെ വർക്കു ചെയ്യുന്ന ആ ഡോക്ടർ എന്നോട് പറഞ്ഞു.. ഇസ്ലാമിക് ബാങ്കിംഗ് ഒരു തട്ടിപ്പാണ്.. അത് നമ്മുടെ കഴുത്ത് അറുത്ത് താഴെയിട്ടാലെ അറിയൂ എന്ന്..
  ഒരു പാട് അനുഭവങ്ങൾ അദ്ദേഹം അന്നെന്നോട് പറഞ്ഞു..
  അദ്ദേഹം പറഞ്ഞത് ഇസ്ലാമിക് ബാങ്കു കാർ പറയുക.. ബാങ്ക് ബിസിനസ്സ് ആണ്.. എന്നാണ് പലിശയില്ല.. പക്ഷെ കൊള്ള!
  ബാങ്ക് നില നിൽക്കണമെങ്കിൽ പലിശ ഇല്ലാതെ സാദ്ധ്യമല്ല.. ഇല്ലെങ്കിൽ ഇതു പോലത്തെ കൊള്ള നടത്തേണ്ടി വരും..

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഹ ഹ ഹ ശരി തന്നെ മാഷേ അല്ലാതെ അവരുടെ വരുമാനം എവിടെന്നാ ......

   ഇതൊരു ഞെട്ടിക്കുന്ന പുത്തന്‍ അറിവാണ് പങ്കുവച്ചത്തില്‍ അതിയായ സന്തോഷം ഉണ്ട് പുണ്യാളനു നന്ദി

   ഇല്ലാതാക്കൂ
 30. ലോണ്‍ എടുക്കാതെയും , ആശുപത്രിയില്‍ അട്മിറ്റാകതെയും ഒരായുസ്സ് ജീവിച്ചു തീര്‍ക്കാന്‍ കഴിഞ്ഞാല്‍ അവരാണ് ഭാഗ്യവാന്മാര്‍,

  താങ്കളുടെ സമകാലികമായ ഈ പോസ്ടിനോട് അങ്ങേ അറ്റം ബഹുമാനം തോന്നുന്നു.

  ലേഖനത്തിന് അഭിനന്ദനങ്ങൾ

  മറുപടിഇല്ലാതാക്കൂ
 31. കാലികമായ ഒരു വിഷയം . സാധാരണക്കാരന്‍ എവിടെ ചെന്നാലും കുഴപ്പമാണ്. പ്രത്ക്യെകിച്ചു നമ്മുടെ നാട്ടില്‍

  മറുപടിഇല്ലാതാക്കൂ
 32. പണമില്ലാത്തവന്‍ പിണം.... അതെ അതാണ്‌ കാര്യം...

  മറുപടിഇല്ലാതാക്കൂ
 33. ന്റെ പുണ്യാളാ, ഞാനേയ് ഇന്ത്യൻ ഓവർസീസ് ബാങ്കിൽ നിന്ന് ലോൺ എടുത്ത് മൾട്ടീ മീഡിയ പഠിച്ച് ജോലി സമ്പാദിച്ച ആളാ. അത് കൊണ്ട് എനിക്കിതിലൊന്നും പറയാനില്ല. ആ ലോൺ സംഘടിപ്പിക്കാൻ കുറെ നാടകം കളിക്കേണ്ടി വന്നു എന്നത് സത്യം. എന്തായാലും കിട്ട്യല്ലോ ?! പറഞ്ഞ കാര്യങ്ങളോട് എല്ലാം ഞാൻ പൂർണ്ണമായും യോജിക്കുന്നു. ആശംസകൾ.

  മറുപടിഇല്ലാതാക്കൂ
 34. @ മൈ ഡിയര്‍ ഫ്രണ്ട്സ് ...

  പുണ്യാളന്റെ വാക്കുകള്‍ക്കു മാന്യത നല്‍കിയ നല്ല വാക്കുകള്‍ പറഞ്ഞു പ്രോത്സാഹിപ്പിച്ച എല്ലാപേര്‍ക്കും സ്നേഹപൂര്‍വ്വം പുണ്യാളന്റെ സന്തോഷവും നന്ദിയും രേഖപെടുത്തുന്നു .....

  മറുപടിഇല്ലാതാക്കൂ
 35. ബാങ്കിലൊക്കെ പോയി സംസാരിച്ച് അവരെ വശത്താക്കിയില്ലെങ്കിൽ കാര്യം പോക്കാ.

  മറുപടിഇല്ലാതാക്കൂ
 36. blogil puthiya post....... CINEMAYUM, PREKSHAKANUM AAVASHYAPPEDUNNATHU....... vaayikkane.............

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. തീര്‍ച്ചയായും വായിക്കും , പക്ഷെ അതെനിക്ക് തോന്നുമ്പോ ആവും , എന്റെ ബ്ലോഗ്‌ വരെ വന്നിട്ട് ഇതൊകെ വായിച്ചു ഒരു വാക്ക് പറഞ്ഞു പോയിരുന്നു എങ്കില്‍ ഞാനന്നേരം വന്നു വായിച്ചു അഭിപ്രായവും പറഞ്ഞെന്നെ എന്നാലും ഞാന്‍ വായിക്കും താമസിക്കും എന്നെയുള്ളൂ ഹും

   ഇല്ലാതാക്കൂ
 37. nannayittynd madhu. padikkan nivarthiyillathavar padikkanda. pavappettavante padanam govinda

  മറുപടിഇല്ലാതാക്കൂ
 38. "ഇത്തരം ബാങ്കുകള്‍ക്കു വേണ്ടത് സാമ്പത്തിക ഭദ്രതയുള്ള സര്‍ക്കാര്‍ ജീവനക്കാരെയും വ്യവസായ ഭീമന്മാരെയും മാത്രമാണ് അവര്‍ക്ക് ഊഷ്മളമായ സ്ഥികരണം അവര്‍ക്കുമുന്നില്‍ ഉദാരമായ വായിപ്പാ വ്യവസ്ഥകളൂമായി ലോക്കറുകള്‍ തുടന്ന് കിടക്കുന്നു"
  അതെ പുണ്യാളാ, ഇത് തന്നെയാണ് കാര്യം.. ആരുടേയും ശുപാര്‍ശ വേണ്ടെന്നു കരുതി നേരിട്ട് സമീപിച്ചപ്പോഴൊക്കെ എനിക്കും ഇതുപോലെ പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്.. നിവര്‍ത്തിയില്ലാതെ നമ്മള്‍ ഏതെങ്കിലും വലിയ പുലികളെയും കൂട്ടി അവിടെ ചെല്ലുമ്പോള്‍ ആദ്യം മൈന്‍ഡ് ചെയ്യാത്ത അതെ ആളുകള്‍ തന്നെ താണ് വണങ്ങുന്നത് കണ്ടു സങ്കടം തോന്നിയിട്ടും ഉണ്ട്.
  ഈ പോസ്റ്റ്‌ നന്നായി..

  മറുപടിഇല്ലാതാക്കൂ
 39. സത്യസന്ധമായ നിരീക്ഷണങ്ങള്‍ . താങ്കള്‍ക്കു ഉണ്ടായ അനുഭവങ്ങള്‍ എനിക്കും ഉണ്ടായട്ടുണ്ട് . നല്ല നിലയില്‍ പെരുമാറിയ ബാങ്ക് കാറും ഉണ്ട് . പക്ഷെ നിയമങ്ങള്‍ പിടിച്ചു സാധാരനകക്ര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നവര്‍ ആണ് കൂടുതലും . കൂടുതലേ ഴുതുക അഭിനന്ദനങ്ങള്‍

  മറുപടിഇല്ലാതാക്കൂ
 40. വസന്തകാലത്ത് കുട നല്‍കിയിട്ട് മഴക്കാലത്ത് അത് തിരികെ ആവശ്യപ്പെടുന്ന സ്ഥാപനങ്ങളാണ് ബാങ്കുകളെന്ന് എവിടെയോ വായിച്ചത് ഓര്‍ക്കുന്നു. ചിന്തോദ്ദീപകമായ പോസ്റ്റ്... അഭിനന്ദനങ്ങള്‍...

  മറുപടിഇല്ലാതാക്കൂ
 41. സത്യം സത്യം മാത്രം പറയുന്ന നല്ല ഒരു ബ്ലൊഗ്. കാണാൻ വൈകി.

  പുതിയ പോസ്റ്റ്സ് ഇടുമ്പോൾ അറിയിക്കണേ. ഈ വലിയബൂലോകത്തിലേ കറങ്ങി തപ്പി വരുമ്പോളേക്കും വൈകും.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. വളരെ സന്തോഷം , പുതിയ പോസ്റ്റ്‌ ഞാന്‍ മെയില്‍ ചെയ്തിട്ടുണ്ട് . സമയം പോലെ വന്നു വായിച്ചു അഭിപ്രായം പറയുമെന്ന് കരുതുന്നു.

   അടുത്ത തവണ വരുമ്പോ ഇഷ്ടമായ സ്ഥിസ്ഥിയ്ക്ക് ഫോളോ ചെയ്യാന്‍ മറക്കണ്ട. നിങ്ങളുടെ ഓക്കേ അനസൂയമായ പ്രോത്സാഹനവും സഹകരണവും അഭിപ്രയങ്ങളൂമാണ് പുണ്യാളനെ വീണ്ടും എഴുതാന്‍ പ്രചോദിപ്പിക്കുന്നതും ശക്തി പകരുന്നതും നന്ദി !!

   ഇല്ലാതാക്കൂ
 42. @ മൈ ഡിയര്‍ ഫ്രണ്ട്സ് ...

  കുറച്ചു ദിവസം ബൂലോകത്ത് നിന്നും അവധിയിലായിരുന്നു വന്നിട്ടേ ഉള്ളു വന്നപ്പോ സുഹൃത്തുകളുടെ ഒരു കൂട്ടം പോസ്റ്റുകള്‍ കണ്ടു എല്ലാം വേഗം വായിച്ചു തീര്‍ക്കുന്ന തിരക്കിലാണ് ...

  സന്തോഷമുണ്ട് പുണ്യാളനു , പുണ്യാളന്റെ വാക്കുകള്‍ക്കു മാന്യത നല്‍കിയ നല്ല വാക്കുകള്‍ പറഞ്ഞു പ്രോത്സാഹിപ്പിച്ച എല്ലാപേര്‍ക്കും സ്നേഹപൂര്‍വ്വം പുണ്യാളന്റെ സന്തോഷവും നന്ദിയും രേഖപെടുത്തുന്നു .....വീണ്ടും വരനെ ഈ വഴിക്കു

  മറുപടിഇല്ലാതാക്കൂ

എന്താണാവോ മനസ്സില്‍ , എന്തായാലും പറയു ലോകം കേള്‍ക്കട്ടെ.
(അജ്ഞാത ഓപ്ഷനില്‍ പേര് വക്കണം, njanpunyavalan@gmail.com )