Ind disable
നൂറു കണക്കിന് പേര്‍ പിന്തുടര്‍ന്ന് വന്ന പുണ്യവാളന്റെ ഫോളോ ഗഡ്ജെറ്റ്‌ തകരാറില്‍ ആയതിനാല്‍ പ്രിയ സുഹൃത്തുകള്‍ പുണ്യാളനെ ഇ-മെയില്‍ വഴി പിന്തുടരാന്‍ അഭ്യര്‍ത്ഥിക്കുന്നു !! "

വ്യാഴാഴ്‌ച, ഒക്‌ടോബർ 20

നിയമസഭയിലെ കാഴ്ചകള്‍

ജനാധിപത്യത്തിന്റെ ശ്രീകോവില്‍ എന്നൊക്കെയാണ് നമ്മള്‍ പൊതുജനം നിയമസഭയെ വിശേഷിപ്പിക്കാറ് , എന്നാല്‍ നമ്മള്‍ തിരഞ്ഞെടുത്തു വിടുന്ന  എം എല്‍ എ മാര്‍ക്ക് അത് എന്ത് സ്ഥലം  എന്ന് ഇതുവരെ മനസിലായിട്ടില്ല  , കണ്ടതോക്കെ ഇത്രയുമുണ്ടെങ്കില്‍   കാണാത്തതില്‍ എന്തുമാത്രം ആയിരിക്കും .

ഭരണം നഷ്ടമായ നാള്‍ മുതല്‍ പ്രതിപക്ഷകക്ഷികളും അവരുടെ പോഷക യുവജന വിദ്യാര്‍ഥി സംഘടനകളും ഓരോ കാരണം പറഞ്ഞു സമരമുഖത്ത് അടിവച്ചടിവച്ച് നീങ്ങുകയാണ്. ഓരോ അക്രമങ്ങളും അന്നത്തെ സമരം മഹാ സംഭവങ്ങള്‍ ആയി മാധ്യമങ്ങളില്‍ നിറക്കുന്നതിന് വേണ്ടി കരുതി കൂട്ടി കാട്ടി കൂട്ടുന്ന ശ്രമങ്ങളുടെ ഭാഗവും. അതിന്റെയൊക്കെ   എല്ലാവിധ ഉത്തരവാദിത്വവും   സര്‍ക്കാര്‍ ഏറ്റെടുത്തു കൊള്ളൂകയും വേണം   പ്രതിപക്ഷം പറയുന്നത് പഞ്ച പുച്ഛം അടക്കി അനുസരിക്കേണ്ടതു  ഒരു സര്‍ക്കാറിന്റെ ഉത്തരവാദിത്വം എന്ന ഭാവമാണ്   പ്രതിപക്ഷകക്ഷികള്‍ക്ക് എക്കാലത്തും.    ഭരണവിരുദ്ധപ്രക്ഷോഭം എന്ന മട്ടില്‍  അരങ്ങേറുന്ന  ഓരോ സമരങ്ങളും സാധാരണ ജനത്തിനു  മേലുള്ള   കുതിരകയറ്റമാണെന്നത് പ്രബുദ്ധരാണെന്നു സ്വയം അവകാശപ്പെടുന്ന മലയാളിക്ക് അറിയത്തതോന്നുമല്ല എത്ര തല്ലു കൊണ്ടാലും മലയാളി വീട്ടിലിരുന്നു വിലപിക്കും എന്നല്ലാതെ ഒന്നും പ്രതികരിക്കില്ല  ,

ഓരോ  സമ്മേളനങ്ങളിലും  എത്ര വിലപ്പെട്ട സമയമാണ് വെറുതെ അനാവശ്യ വിവാദങ്ങളില്‍ മാത്രം ഒഴുക്കികളയുന്നത്  ചോദ്യോത്തരവേള  കഴിഞ്ഞാല്‍ ബഹളമാണ് വോകൌട്ടും  ആണ് ചോദ്യോത്തര വേളയിലും   അല്ലെ തന്നെ ഒരു കാര്യ പ്രസക്തിയും ഇല്ലാത്ത അറുബോറന്‍ ചോദ്യങ്ങള്‍ വഴിപാട്‌ പോലെയാണ് പലരും ചോദിക്കുന്നതും ഒട്ടും  താല്പര്യം ഇല്ലാതെയാണ് ഉത്തരം നല്ക്കുന്നതും.  കാര്യം പ്രാധാന്യമുള്ള ചോദ്യങ്ങള്‍ക്ക് യാതൊരു വ്യക്തമായ മറുപടിയും   മന്ത്രിമാരുടെ പക്ഷത്ത്  നിന്നും ഉണ്ടാക്കറൂമില്ല ആലോചനയില്‍ , പഠിക്കുന്നു, ചിന്തിക്കാവുന്നത്തെ ഉള്ളു ഇതൊകെ തന്നെ.. ചോദ്യ കര്‍ത്താവിനെ കൊഞ്ഞണം കാണിക്കുന്ന പോലെയാണ് ചില മറുപടികള്‍ .   ശൂന്യവേളയയാല്‍ പിന്നെ രാഷ്ട്രിയ  വിവാദങ്ങള്‍ ഉയര്‍ത്തി ബഹളവും വോകൌട്ടും നമ്മുടെ നിയമസഭ എന്നും ഇങ്ങനെ മതിയോ.  ഇപ്പോ അവിടെ  കാണുകയും കേള്‍ക്കുകയും ചെയ്യുന്ന പുത്തന്‍ വിവാദത്തിന്റെ സത്യം ആര്‍ക്കും അറിയില്ല എന്നുള്ളതാണ് സത്യം


ഞാന്‍ വാര്‍ത്ത കാണുമ്പോ രാജേഷും ലതികയും വാര്ത്താസമ്മേളനം   നടത്തുകയാണ് വളരെ അവശതയിലും വികാരത്തിലും അമ്ര്‍ഷത്തോടെയുമാണ്  വിശദീകരണം സഭയില്‍   വാച്ച് ആന്‍ വാര്‍ഡുകള്‍ അഴിഞ്ഞാടി.  രാജേഷിനെ ലാതിക്കടിച്ചു ലതികയെ മുഖത്തും വയറ്റിലും ഇടിച്ചു. സമാജികരെ മര്‍ദ്ദിച്ചു നിശബ്ധരക്കാന്‍ സര്‍ക്കാറിന്റെ കരുതികൂട്ടിയുള്ള ശ്രമം  തുടങ്ങിയ  ആരോപണങ്ങള്‍ , അനുഭവിച്ച കൊടിയ വേദനകള്‍ അതൊക്കെ ഞാന്‍ ആവേശത്തില്‍  കാണുമ്പോ അതാ കേള്‍ക്കുന്നു രണ്ടു സ്ത്രീ വച്ച് ആന്‍ഡ്‌ വാര്‍ഡ്‌  അംഗങ്ങള്‍ ആശുപത്രിയിലായെന്ന   വിവരം...!!


പ്രതിപക്ഷത്തിന് ബദലായി തകര്‍പ്പന്‍ പ്രകടങ്ങള്‍ ആയിരുന്നു ഭരണപക്ഷം കാഴ്ച്ചവച്ചത്  . വീണുകിട്ടിയ അവസരത്തില്‍ പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കുവാനും  വിവാദം സൃഷ്ടിക്കുവാനും ദുസൂചനകള്‍ നിറഞ്ഞ പുത്തന്‍  കണ്ട്പിടുത്തവുമായി രംഗത്ത്‌  പെണ്ണ് എന്ന് കേട്ടാല്‍ കോരിത്തരിക്കുന്ന മലയാളിക്ക് ആനന്ദത്തിനു ഇനി എന്ത് വേണം തുടര്‍ന്ന് ആവേശം നിറഞ്ഞ പത്രസമ്മേളനങ്ങള്‍,  ചര്‍ച്ചകള്‍ , മുദ്രാവാക്യം വിളിക്കല്‍ , വെല്ലുവിളിക്കള്‍ , പ്രസ്താവനകള്‍  ചോരപുഴകള്‍ നീദി കടന്ന  കമ്യുണിസ്റ്റ്‌ യുവ നേതാവിന്റെ പൊട്ടി  കരച്ചില്‍ ....

ദൃശ്യം പുറത്തു വന്നതോടെ രണ്ടു കൂട്ടരും  സംശയത്തിന്റെ നിഴലില്‍ വന്നു . പിന്നെ വിളിച്ചു പറഞ്ഞതും കാണിച്ചു കൂട്ടിയതും വിഴുങ്ങി . പ്രശ്നം  ഒത്തു തീര്‍പ്പാക്കാന്‍   ഉള്ള ശ്രമം . അങ്ങനെ മലയാളത്തിലെ ഖേദിക്കുന്നു എന്നപദത്തിനര്‍ഥം ദുഖിക്കുന്നു വിഷമിക്കുന്നു എന്നല്ല  എന്നും വിഷമം എന്നവാക്കിനു ഖേദിക്കുന്നു എന്ന ഒരു അര്‍ഥം ഇല്ലേ ഇല്ലാ എന്നുമുള്ള മഹാ സത്യം രാജേഷും ജോസെഫ് മാത്യുവും കണ്ടെത്തി.  .മലയാളികള്‍ക്ക് പല പദാവലികളും അര്‍ത്ഥവ്യഖ്യാനങ്ങളും  തന്ന കമ്യുണിസ്റ്റ്‌ ചിന്തകന്‍മാര്‍ സമാന്യ മലയാളിയുടെ ചിന്തകളെ പലതവണ പിടിച്ചുലച്ചു കളഞ്ഞിട്ടുള്ളതാണ് . പക്ഷെ അവരുടെ ഈ കണ്ടുപിടുത്തം  ഇതു വരെ പുറത്തു വിട്ടില്ല  എന്താണാവോ  വിഷമം എന്ന വാക്കിന്  കമ്യുണിസ്റ്റ്‌ വ്യാഖ്യാനം ....

വേണ്ടാ വേണ്ടാ എന്ന് വച്ചിട്ടും  സസ്പെന്‍ഷന്‍ പിടിച്ചു വാങ്ങുകയായിരുന്നു .. സര്‍ക്കാര്‍ കരുതി കൂട്ടിത്തന്നെയാണ് ഈ കാര്യത്തില്‍ ഒരുങ്ങി ഇരുന്നത് എന്ന കാര്യവും  ., സസ്പെന്‍ഷന്‍  ഉണ്ടാകുന്ന  പക്ഷം സഭ നടപടി അലമ്പാക്കി അവിടെ സത്യഗ്രഹം ഇരുന്നു സര്‍ക്കാരിനെ വെല്ലുവിളിക്കാന് പ്രതിപക്ഷം തീരുമാനിച്ചിരുന്നു എന്നകാര്യവും സുവ്യക്തമാണ്.  2004 ല്‍  +2 വിഷയത്തില്‍ തര്‍ക്കവും സഭയില്‍ ബഹളവും നടക്കുമ്പോ സഭയില്‍ സത്യഗ്രഹം പോലുള്ള സമരമുറകള്‍ നടത്താന്‍ പാടില്ല എന്ന തീരുമാനം എം .വിജയകുമാര്‍ സ്പീക്കര്‍  ആയിരുന്നകാലത്ത് സഭാച്ചട്ടത്തില്‍ കൊണ്ട് വന്നതാണ് എന്നിട്ടും സഭാക്കുള്ളില്‍ കടക്കാന്‍ അനുവദിച്ചില്ല എന്നും പറഞ്ഞു സഭക്ക് മുന്നില്‍ കുത്തിയിരുപ്പ് നടത്തിയത് ഭരിക്കുമ്പോ ഒരു നയവും പ്രതിപക്ഷത് മറ്റൊരു നയവും എന്നതു എക്കാലത്തെയും മോശപ്പെട്ട കീഴ്വഴക്കമാണ് ..

സാമാന്യമാര്യാദകളുടെ ലംഘനമായിരുന്നു  കഴിഞ്ഞ ദിവസങ്ങളില്‍ മലയാളികള്‍ കണ്ടതു ..പച്ച കള്ളം പറഞ്ഞു നടക്കുന്ന നേതാക്കളെ  നമ്മള്‍ നോക്കിയിരുന്നു . അവര്‍ക്ക് കള്ളം പ്രചരിപ്പിക്കാനുള്ള ആയുധമാണ് മാധ്യമങ്ങള്‍ .അതെ  മാധ്യമങ്ങളില്‍ കൂടെയാണ് പലപ്പോഴും സത്യങ്ങള്‍ പുറത്ത് വരുന്നു എന്നുള്ളത് മറ്റൊരു  വിചിത്ര സത്യവും ......

ചര്ച്ചയിലൂടെ അനുരഞ്ജനത്തിലൂടെ പക്വതയോടെ പരിഹരിക്കേണ്ട കാര്യത്തെയാണ് തെരുവുലേക്ക് വലിച്ചിഴച്ചത് .  സഭയില്‍ചര്‍ച്ചയില്ലാതെ ഒരു ബില്‍ പാസ്‌ ആക്കിയിരിക്കുന്നു സഭയുടെ എല്ലാവിധ ചര്‍ച്ചകളും തടസപെടുതിയും സഭയില്‍ പന്കുകൊള്ളാതെയും  ഇവര്‍ ജനത്തിനോടുള്ള എന്ത് ഉത്തരവാദിത്വം ആണ് നിറവേറ്റുന്നത് . റോഡ്‌ നിര്‍മാണത്തെ കുറിച്ച് ഇവര്‍ക്ക് ഒരു മിണ്ടാട്ടവുമില്ല , രണ്ടായിരം രൂപ ചിലവാക്കി ഒരു കുഴി അടക്കില്ല ആരെങ്കിലും ചാകുമ്പോ  രണ്ടു ലക്ഷം രൂപ കൊടുത്തു വായടപ്പിക്കും .. തിരിഞ്ഞു നോക്കുമ്പോ  ജനത്തിനോ അവരുടെ രാഷ്ട്രിയ ചിന്തകല്കോ യാതൊരു ഉപയോഗവും മാറ്റവും നല്ക്കാതെ  ഒരു ഒരു സഭാസമ്മേളനവും സമരവും കൂടി കടന്നു പോകുന്നു .......

ഭരണപക്ഷവും പ്രതിപക്ഷവും രാഷ്ട്രിയ ലക്ഷ്യങ്ങളോടെ ബലാബലം പരീക്ഷിക്കുമ്പോ ഇവിടെ തോറ്റുപോക്കുന്നതും പാവം ജനമാണ് ... വോട്ടു നല്‍കി ജയിപ്പിച്ചാല്‍ അടുത്ത അഞ്ചുവര്‍ഷം ആര്‍ക്കും ജനത്തെ വേണ്ട അപ്പോള്‍ അവര്‍ കഴുതകളായി ലജ്ജിച്ചു നോക്കിയിരിക്കും  ...

വാല്‍കഷണം : സഭയില്‍ അലമ്പുകാണിക്കുന്ന അംഗങ്ങളെ സസ്പെന്റ്    ചെയ്യാനുള്ള   അധികാരം ജനത്തിനു എന്നുകിട്ടുന്നുവോ അന്ന് തന്നെ  140 എം എല്‍ എ മാരെയും അവര്‍ ഒറ്റയടിക്ക്  സസ്പെന്റ്  ചെയ്യും ...( അങ്ങനെ ഒരു പാഠം പഠിപ്പിക്കും )


17 അഭിപ്രായങ്ങൾ:

 1. നാടകം കളിക്കുന്ന ഇവനെ ഒക്കെ എന്നെങ്കിലും ഒന്നിച്ചു ജനം തല്ലിക്കൊല്ലുന്ന കാലം വരുമായിരിക്കും എന്നു പ്രത്യാശിക്കാം

  മറുപടിഇല്ലാതാക്കൂ
 2. ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ശബള വര്‍ദ്ധനവ്‌ പേര്‍ഫോമന്സു നോക്കി വേണം നല്‍കുവാന്‍
  പൊതു ജനങ്ങള്‍ കഴുതയാണെന്നു കരുതി അല്ലെ ഇവരുടെ ഒക്കെ പോക്ക് ,പിന്നെ ഇവരെ തിരികെ വിളിക്കാനുള്ള
  ശക്തി ജനത്തിനു കൈ വരുന്ന നാള്‍ അത്ര വിതുരമല്ല എന്ന് തോന്നുന്നു ,അതിനുള്ള നിയമങ്ങള്‍
  വരുവാന്‍ ഇവര്‍ സമ്മതിക്കുകയുമില്ലല്ലോ പുണ്യവാനെ. വെട്ടാന്‍ വരുന്ന പോത്തിനോട് എന്തിനു പുരാണം
  പറഞ്ഞു കൊടുത്തിട്ട് എന്ത് കാര്യം
  വരട്ടെഇനിയും ഇത് പോലെ ഉള്ള നല്ല പോസ്റ്റുകള്‍

  മറുപടിഇല്ലാതാക്കൂ
 3. പൊതു ജനത്തെ കഴുതകളാക്കും..........................

  നല്ല ചിത്രീകരണം. സാക്ഷര കേരളത്തിലെ ജനാധിപത്യം - മറ്റുള്ളവര്‍ക്ക് ഇതൊക്കെ ഒരു ''മാതൃക'' ആവട്ടെ. അല്ലാതെന്തു പറയാന്‍.

  ഭാവുകങ്ങള്‍, പുണ്യാളാ.

  മറുപടിഇല്ലാതാക്കൂ
 4. ആനപ്പുറത്തിരിക്കുന്നവനെ നോക്കി നായ കുരച്ചിട്ടെന്ത്?
  ഇവിട നടക്കുന്നത് അതാ!
  പൊതു ജനത്തിനൊന്നിനും ആവതില്ല. ജയിപ്പിച്ചു വിട്ടാൽ വിട്ടതു തന്നെ. ഇങ്ങനെയൊരു ലോകം.കഷ്ടം വച്ചു സമാധാനിക്കുക അത്ര തന്നെ.
  എന്തൊക്കെയായാലും,തിരഞ്ഞെടുപ്പ് വരുമ്പോൾ ജനം വോട്ട് ചെയ്യാനോടുന്ന ആ ഓട്ടം കാണുമ്പോഴാ മൂക്കത്ത് വിരൽ വച്ച് പോകുന്നത്. നടക്കട്ടെ.....നടക്കട്ടെ. ജനങ്ങളെ പഠിപ്പിക്കാൻ നമ്മളാര്? പ്രബുദ്ധരല്ലേ അവർ!

  മറുപടിഇല്ലാതാക്കൂ
 5. ജനത്തിനോടുള്ള ഉത്തരവാദിത്തമോ! അങ്ങനെയൊന്നുണ്ടോ !! ഉണ്ടെങ്കില്‍ ഈ നാടിങ്ങനെയാവുമോ !!!
  (പോസ്റ്റ്‌ ഇഷ്ടായിട്ടോ... അക്ഷരതെറ്റുകള്‍ വായനയുടെ സുഖം കുറയ്ക്കുന്നുണ്ട് )

  മറുപടിഇല്ലാതാക്കൂ
 6. എല്ലാം വിധി ..ചിലപ്പോ ചിരിക്കാന്‍ തോന്നും ..ചിലപ്പോള്‍ കരയാനും മറ്റു ചിലപ്പോള്‍ ദേഷ്യവും അവസാനം വെറുപ്പും

  മറുപടിഇല്ലാതാക്കൂ
 7. ഇന്‍ഡ്യാഹെറിറ്റേജ്‌: അഴിമതി വീരന്മാരെ തള്ളികൊല്ലുകതന്നെ വേണം .

  കവിയൂര്‍ജി :അത്തരം നിയമങ്ങള്‍ വേഗം നടപ്പാകട്ടെയെന്നു നമ്മുക്ക് പ്രാര്‍ത്ഥിക്കാം അതിനു വേണ്ടി പ്രവര്‍ത്തിക്കാം

  മലന്കോട്ടു : കഴിഞ്ഞകാലം വരെ കുറെ ഓക്കേ മാത്രകാപരം തന്നെയായിരുന്നു നമ്മുടെ നിയമസഭ അത് മറക്കാന്‍ ആവില്ല പക്ഷെ ഇപ്പോ പോകു അത്ര പന്തിയല്ല ....

  വിധു ചോപ്രാ : താങ്കളുടെ അമര്‍ഷവും ഫലിതവും മനസിലാക്കുന്നു

  ലിപിചേച്ചി : തീര്‍ച്ചയായും ചോദ്യം പ്രസക്തം ന്യൂസീലാന്‍ഡില്‍ ഇരുന്നു കേരളത്തെ നോക്കുമ്പോ ഹ ഹ മനസ്സില്‍ എന്തായിരിക്കും ഞങ്ങള്‍ക്ക് അത് ഊഹിക്കാവുന്നത്തെ ഉള്ളൂ .

  അനീഷ്‌ ചേട്ടാ : അവാര്‍ഡ്‌ താങ്കള്‍ക്കാണ് മികച്ച കമന്റ്‌ ഇട്ടതിനു നന്ദി .....

  കമന്റ്‌നല്‍കിയ കമന്റ്‌ നല്‍കാതെ വായിച്ചു പോയ എല്ലാ സുഹൃത്തുകള്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നു @ ഞാന്‍ പുണ്യവാളന്‍

  മറുപടിഇല്ലാതാക്കൂ
 8. പ്രിയപ്പെട്ട പുണ്യവാളന്‍,
  അമര്‍ഷവും,ദേഷ്യവും, നിസ്സഹായതയും അനുഭവിക്കുന്ന പൊതുജനത്തിന് ഇത് ഒരു തുടര്‍കഥ! പ്രതീക്ഷകളുടെ കതിരിനു മുകളില്‍ വളം വെക്കുന്ന ഭരണം!
  സമകാലീന പ്രസക്തിയുള്ള ഈ പോസ്റ്റ്‌ നന്നായി,കേട്ടോ!
  സുഹൃത്തേ, എല്ലാവരും കമന്റ്‌ ഇട്ട ശേഷമാണ്,നല്ല കമന്റിനുള്ള അവാര്‍ഡ്‌ കൊടുക്കേണ്ടത്!
  ഒരു മനോഹര ദിവസം ആശംസിച്ചു കൊണ്ടു,
  സസ്നേഹം,
  അനു

  മറുപടിഇല്ലാതാക്കൂ
 9. എല്ലാം കണ്ടിട്ടും കേട്ടിട്ടും രോഷം കൊള്ളാമെന്നല്ലാതെ എന്തു ചെയ്യാൻ! നമ്മളൊക്കെ കൂടിയാണല്ലോ അവരെയൊക്കെ അങ്ങോട്ടയച്ചതു്.

  മറുപടിഇല്ലാതാക്കൂ
 10. സുഹൃത്തേ സഭയില്‍ പ്രതി പക്ഷം ഉയര്‍ത്തുന്ന വിഷയങ്ങളിലേക്ക് എന്താണ് താങ്കളുടെ ലേഖനം പോകഞ്ഞത് . എന്തിനു വേണ്ടി ആയിരുന്നു സമരങ്ങള്‍ . വിദ്യര്ധികള്‍ക്ക് നേരെ നിയമ വിരുദ്ധമായി വെടി വെച്ച ആളെ സംരക്ഷിക്കുന്ന സര്‍ക്കാരിനു എതിരെ .. സുപ്രീം കോടതി ശിക്ഷിച്ച ആളെ രക്ഷിക്കുന്നതിനു എതിരെ . അതൊന്നും എന്തെ താങ്കള്‍ കാണുന്നില്ലേ . പരസ്യമായി സര്‍ക്കാര്‍ നിയമം ലംഘിക്കുമ്പോള്‍ അതിനെ ചോദ്യം ചെയ്യാന്‍ ഉള്ള അവകാശം പ്രതി പക്ഷത്തിനു ഉണ്ട് . അങ്ങനെ പ്രതിഷേധം ഉയരുമ്പോള്‍ ഇങ്ങനെ ഉള്ള മൂരാച്ചി ലേഖനങ്ങളുമായി കപട ജനാധിപത്യ വാദികള്‍ ഇറങ്ങും അത് സ്വാഭാവികം

  മറുപടിഇല്ലാതാക്കൂ
 11. കിടപ്പ് വശം ഇതൊന്നുമാല്ലല്ലോ പുണ്യാള അത് അച്ചുമ്മവാന്‍ പറഞ്ഞുവല്ലോ. ഭരണപക്ഷത്തെ രണ്ടു അംഗങ്ങളുടെ കുറവ് നികത്താന്‍ പ്രതിപഷത്തെ രണ്ടു അംഗങ്ങളേ സസ്പെന്‍ഡ് ചെയ്യാന്‍ വെള്ളിയാഴ്ച തീരുമാനിച്ചു. തിങ്കളാഴ്ച പ്രതിപഷത്തെ രണ്ടു അംഗങ്ങള്‍ അക്സിടെന്റ്റില്‍പ്പെട്ടു അത് തന്നെ തരം എന്ന് കണ്ടു ഭരണപക്ഷം മാപ്പ് പറഞ്ഞാല്‍ സസ്പെന്‍ഷന്‍ പിന്‍വലിക്കാം എന്ന് പറഞ്ഞു, അത് മനസ്സിലാക്കിയ പ്രതിപക്ഷം ചെയ്തകാരങ്ങള്‍ ഞാന്‍ പറയേണ്ടല്ലോ
  prasannan

  മറുപടിഇല്ലാതാക്കൂ
 12. സഖാവ് കുറുപ്പ് : എന്റെ വിഷയം ജനത്തിന്റെ പ്രതീക്ഷയും ആശിര്‍വാദവും ഏറ്റു വാങ്ങി സഭയില്‍ എത്തുന്ന ഓരോ അംഗവും അവരുടെ ഉത്തരവാദിത്വം ഇങ്ങനെ ആണോ നിറവേറ്റെണ്ടത് എന്നായിരുന്നു ....

  പിള്ള മനസില്‍ കള്ളം ഇല്ലല്ലോ . എസ് ഫ് ഐക്കാരോക്കെ പാവം പിള്ളേര്‍ ആണെന്ന് പിള്ള ഉണ്ടോ അറിയുന്നു . വല്യ വെടിക്കാരനും അഴിമാതിക്കാരനുമായ പിള്ളയെ എസ്പി ആക്കുന്നതും ബാലകൃഷ്ണന്‍പിള്ളക്കു ജയിലില്‍ സുഖസൌകര്യങ്ങള്‍ ഒരുക്കി കൊടുക്കുന്നതും കോടിയേരി അയിരുന്നില്ലേ നിങ്ങളുടെ നയം പുതിയ സര്‍ക്കാര്‍ പിന്തുടര്‍ന്നു എന്നല്ലേയുള്ളൂ. അതല്ലേ നയം അട്ടിമാറിച്ചേ പദ്ധതികള്‍ ഒന്നും പിന്തുടരുന്നില്ലേ ഇല്ലെ എന്നൊക്കെ ആയിരിക്കില്ലേ പിന്നെ പരാതിയും ബഹളവും ഹും...

  സര്‍ക്കാരിന്റെ തെറ്റുകള്‍ ചൂണ്ടി കാട്ടി തിരുത്തുക എന്നതാണ് ഒരു പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്വം എന്ന് വിശ്വസിക്കുന്നു എങ്കില്‍ എന്ത് കൊണ്ട് കൃഷിവകുപ്പിന്റെ ധനാഭ്യര്ധന ചര്‍ച്ചയില്‍ പങ്കെടുക്കാതിരുന്നത് അവര്‍ എതു വിധവും അതൊകെ എഴുതി പിടിപ്പിച്ചു പാസ്‌ ആക്കി എടുത്തോട്ടെ അല്ലെ ...

  ആദ്യം ശിക്ഷ പിന്നെ വിചാരണ എന്നുള്ള പഴയ കീഴ്വഴക്കം ഓക്കേ മാറാന്‍ സമയം ആയില്ലേ

  പരസ്യമായി നിയമം ലംഘിക്കുന ഒരു സര്‍ക്കാരിനെതിരെ പ്രതികരിക്കേണ്ടത് നിയമസഭ റാഞ്ചിയും നാട്ടില്‍ അക്രമം നടത്തിയും ആകണമോ... സമരങ്ങള്‍ ജനത്തെ വിശ്വാസത്തിലെ എടുത്തു വേണം ..  സഭക്കുള്ളില്‍ കിടന്നു തല്ലുണ്ടാക്കിയിട്ടും പുറത്ത് വന്നു എന്തൊരു പ്രകടനങ്ങള്‍ ആയിരന്നു. തരാത്തരം പോലെ പച്ച കള്ളം വിളിച്ചു പറയുന്നത് രണ്ടു ദിവസം കേരളം കണ്ടു ത്രസിച്ചു...

  വച്ച ആന്‍ഡ്‌ വാര്‍ഡുകള്‍ ആശുപത്രിയില്‍ ആയത് വിഎസിന്റെ ഭരണ കാലത്ത് ആയിരുന്നു എങ്കില്‍ നാട്ടു മൊത്തം പീഡനം നടന്നെ പീഡനം നടന്നെ എന്ന് വലിയ വായിയില്‍ കുരവ ഇട്ടു നടക്കില്ലായിരുന്നില്ലേ......

  സഖാവ് കുറുപ്പേ അഭിപ്രായത്തിനു നന്ദി ആശംസകള്‍ വീണ്ടും വരണെ

  മറുപടിഇല്ലാതാക്കൂ
 13. പ്രസന്നന്‍ ചേട്ടന്‍ പറഞ്ഞതിലും ഒരു കാര്യമുണ്ട് ,

  പിള്ളയെ പുറത്താക്കാത്തതും ഒരു അടവുനയമാണ് പിള്ളയെ പുറത്താക്കിയാല്‍ സമരത്തിനു അത് അനുകൂലമായി വരില്ലേ , അതുപോലെ പലവിധ ഘടകങ്ങള്‍ സഭയില്‍ പ്രതിഫലിച്ചു ....
  എല്ലാം ശുദ്ധമായ രാഷ്ട്രിയം ആയിരുന്നു ..

  അഭിപ്രായത്തിനു നന്ദി പ്രസനന്‍ ചേട്ടാ വേണ്ടും വരണെ....

  മറുപടിഇല്ലാതാക്കൂ
 14. സഭയില്‍ അലമ്പുകാണിക്കുന്ന അംഗങ്ങളെ സസ്പെന്റ് ചെയ്യാനുള്ള അധികാരം ജനത്തിനു എന്നുകിട്ടുന്നുവോ അന്ന് തന്നെ 140 എം എല്‍ എ മാരെയും അവര്‍ ഒറ്റയടിക്ക് സസ്പെന്റ് ചെയ്യും ,,, ഇരിപ്പിടം വഴി ഇവിടെ എത്തി...ലിപി പറഞ്ഞത് ശ്രദ്ധിക്കുമല്ലോ?..എല്ലാ ഭാവുകങ്ങളും....

  മറുപടിഇല്ലാതാക്കൂ
 15. ഒന്നുകില്‍ സ്വന്തം രാഷ്ട്രീയം വ്യക്തമാക്കുക . ഇല്ലങ്കില്‍ വിമര്‍ശനഗല്‍ എല്ലാവരെയും കുറിച്ച് നടത്തുക . ജന പക്ഷം എന്നത് ഇടതു പക്ഷത്തെ വിമര്‍ശിക്കാന്‍ വേണ്ടി മാത്രം ഉള്ളതാക്കരുത് ....ഇപ്പോളത്തെ നമ്മുടെ സര്‍ക്കാര്‍ നിയമത്തെ കാറ്റില്‍ പറത്തി നടത്തുന്ന ജനകീയ പരുപാടികളെ കുറിച്ച് എന്താണ് താങ്കളുടെ അഭിപ്രായം ? ബാലകൃഷ്ണ പിള്ളയെ വെറുതെ വിട്ടു . കേരളം ബഹുമാനിക്കുന്ന ഒരു നേതാവിനെ തെറി വിളിച്ചട്ടും ഒരു മുന്‍ മന്ത്രിയെ ജാതി പറഞ്ഞു ആക്ഷേപിച്ചു ഒരു സ്ത്രീയെ ആക്ഷേപിച്ചു ഇതേ കുറിച്ച് എന്താണ് താങ്കളുടെ അഭിപ്രായം .

  മറുപടിഇല്ലാതാക്കൂ
 16. സഖാവ് കുറുപ്പിന് : ഞാന്‍ ഒരു പക്ഷതുമല്ല സഖാവേ അവസരം വരുമ്പോള്‍ സമയം പോലെ ( എന്നിക്ക് ഈപ്പോ കണ്ടകശനി എന്നാ അമ്മ പറയുന്നേ അത് കൊണ്ട് ഭരണ പക്ഷത്തെ പിണക്കണോ ) ഞാന്‍ വിമര്‍ശിക്കും ...

  പിള്ളയെ തുറന്നു വിട്ടത് അത്ഭുതമായി തോന്നുന്നു (ജേകബിന്റെ മരണ വാര്‍ത്ത‍ അറിഞ്ഞതിനു ശേഷവും) , ഗണേഷ്‌ മന്ത്രി പറഞ്ഞതോകെ വൃത്തികേടു തന്നെ കുറഞ്ഞ പക്ഷം പറയാതെ ബഹുമാനിക്കണം ആയിരുന്നു സ്ത്രീ അപമാനിച്ചതും തെറ്റ് തന്നെ.
  ഞാന്‍ സന്തോഷവാന്‍ ആണ് അഭിപ്രായം പറഞ്ഞതില്‍ കുറുപ്പിനു സന്തോഷം ആണോ .... നന്ദി

  മറുപടിഇല്ലാതാക്കൂ
 17. അനുപമ : ഇഷ്ടം ആയി എന്നറിഞ്ഞതില്‍ സന്തോഷം അനീഷ്‌ ചേട്ടന്റെ കമന്റ്‌ കണ്ടപ്പോ പെട്ടെന്നൊരു ആവേശത്തില്‍ പറഞ്ഞു പോയതാണ് പക്ഷെ ഇപ്പോഴും പുള്ളി തന്നെ മുന്നില്‍ ലീഡ്‌ ചെയ്യുന്നത് .....നന്ദി

  എഴുത്തുതുകാരി ചേച്ചി : അത് ശരി തന്നെ ഇവിടെ ഒരു നേതാവിനെയും സൃഷ്ടിക്കുന്നതും അവരെ പിന്തുണക്കുന്നതും കുറ്റം പറയുന്നതും നമ്മള്‍ തന്നെ.... നന്ദി

  ചന്തു സര്‍ : ലിപി ചേച്ചി എന്റെ സ്വന്തം ചേച്ചിയെ പോലെയാണ് ,വെപ്രാളം പിടിച്ചു ബ്ലോഗ്‌ പോസ്റ്റ്‌ ഇടുന്നതുകൊണ്ടാണ് പലപ്പോഴും എന്നിക്‌ മാനഹാനി ഉണ്ടാകുന്നതു
  അഭിപ്രായത്തിനു നന്ദി കണ്ടതില്‍ സന്തോഷം വീണ്ടും വരണം

  മറുപടിഇല്ലാതാക്കൂ

എന്താണാവോ മനസ്സില്‍ , എന്തായാലും പറയു ലോകം കേള്‍ക്കട്ടെ.
(അജ്ഞാത ഓപ്ഷനില്‍ പേര് വക്കണം, njanpunyavalan@gmail.com )