കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ വായുവിലൂടെ തളിച്ചതാണത്രേ കുറ്റം..അല്പസ്വല്‍പ്പം വില്ലത്തരമോക്കെ ഉണ്ടാക്കാം എന്നുവച്ച് നിരോധിക്കാന്നോ അതൊന്നും നടക്കില്ല മറ്റിടങ്ങളില്‍ കൂടി ഇനിയും പലതും പഠിക്കാനുണ്ട് ( അതുവരെ കുറെ പേര് കൂടി ചത്താലെന്താ ) അതിനുകുറെ വര്ഷം പിടിക്കും ഒരു പതിനൊന്നും വര്ഷം എങ്കിലും.. അതിനുമുന്നേ ഇപ്പോ പത്തുലക്ഷം ലിറ്റര്‍ എന്‍ഡോസള്‍ഫാന്‍ കയറ്റി അയച്ചേ പറ്റൂ ( ഇനി ഇതു ആര്‍ക്കാണോ വേണ്ടത് ) അതല്ലേ അതൊക്കെ ഇവിടെ കെട്ടി കിടന്നു പരിസ്ഥിതി ആകെ തകരാറാക്കും . ഇങ്ങനെ പരസ്പര ബന്ധം ഇല്ലാത്ത എന്തൊകെ അസംബന്ധങ്ങളാണ് ICMR പറയുന്നത്. ഇതൊക്കെ കേട്ടിട്ട് എനിക്ക് മേലാക്കെ ചൊറിച്ചു വരുന്നുണ്ട് ...
വിചിത്രവും മ്ലെച്ചവുമായ ഈ കണ്ടുപിടുത്തം.നടത്താനാണോ ഇത്ര നാളും ദുരിതബാധിതരുടെ രക്തവും മുലപാലും അണ്ഡവും ബീജവും കുത്തി എടുത്തു പരിശോദിച്ചു പഠിച്ചത്. മനുഷ്യര്‍പുഴുക്കളെ പോലെ പിടഞ്ഞു മരിക്കുമ്പോള്‍ രോഗം വന്നവരെ നമ്മുക്ക് മറക്കാം വരാത്തവരുടെ നേരെ തളിക്കാം. അവര്‍ക്കുംരോഗം വരട്ടെ അപ്പോഴും പഠിക്കാം., ഇങ്ങനെയാണോ ഒരു ജനകീയ ആരോഗ്യപ്രശ്നത്തിനു നേരെ നടപടി എടുക്കേണ്ട സര്കാരിന്റെയും ഭരണഘടനാ സ്ഥാപനത്തിന്റെയും നയം വേണ്ടാത്തത് . ഇവരുടെ കണ്ണ് തുറക്കണമെങ്കില്‍ ഇനിയും എത്രയാളുകള്‍ മരിക്കണം..
എന്‍ഡോസള്‍ഫാനെ കുറിച്ച് ലോകമെമ്പാടും ആയിരത്തി അഞ്ഞൂറിലേറെ ശാസ്ത്രീയ പഠനം.നടന്നു കഴിഞ്ഞു അതില്‍ 315 എണ്ണം ഇന്ത്യയില്‍ അതില്‍തന്നെ എഴുപത്തിഒന്നു എണ്ണം മനുഷ്യരില്‍ നേരിട്ടും നടത്തി , എന്‍ഡോസള്‍ഫാന്‍ ദുരന്തവാഹകനാണെന്നു ICMR തന്നെ പലതവണ കണ്ടെത്തിയിട്ടുണ്ട്

എന്‍ഡോസള്‍ഫാന്‍ തൈറോയിഡ് ഗ്രന്ഥിയെ ഗുരുതരമായി ബാധിക്കുമെന്നു 2001ലും പുരുഷ വന്ധ്യത ഉണ്ടാക്കുമെന്ന് 2003ലും ICMR കണ്ടെത്തിയതാണ് . മധ്യപ്രദേശിലെ ജബല്പൂരില്‍ 2004 കുട്ടികളില്‍ ഉണ്ടാക്കുന്ന തുടര്‍ച്ചയായ അപസ്മാരത്തിന് പിന്നിലും വില്ലന്‍ എന്‍ഡോസള്‍ഫാന്‍ ആയിരുന്നു എന്ന് ICMR തന്നെ കണ്ടെത്തിയതാണ് . ICMR ന്റെ കീഴിലുള്ള NIOH 2001 ല്‍ കാസര്‍കൊട് നടത്തിയ പഠനത്തില്‍ എന്‍ഡോസള്‍ഫാന്‍ ജനിതക വൈകല്യങ്ങളും വൈരുപ്യങ്ങളും ലൈംഗിക പ്രശ്നങ്ങളും ഉണ്ടാക്കുമെന്ന് തെളിയിച്ചിരുന്നു .
1999 ല്‍ തണല്‍ , 2001 ല്‍ സെന്റ്ര ഫോര്‍ സയന്‍സ് ആന്‍ഡ് എണ്‍വയോണ്‍മെന്റെ ഡല്‍ഹി , 2010 ല്‍ കോഴികോട് മെഡിക്കല്‍ കോളേജ് എന്നിവര്‍ കാസര്‍കോട്ടെ ദുരന്തത്തിന് എന്‍ഡോസള്‍ഫാനാണ് കാരണം എന്ന് കണ്ടെത്തിയിരുന്നു .ഇന്ത്യയിലെ പ്രമുഖ സ്ഥാപനമായ PJI ചന്ധിഗഡ് 2010 ല്‍ തന്നെ എന്‍ഡോസള്‍ഫാന്‍ പ്രത്യുല്പാദനത്തെ ബാധിക്കുമെന്നു തെളിയിച്ചിരുന്നു .
മനുഷ്യരുടെയും മൃഗങ്ങളുടെയും പ്രതിരോധശേഷി എന്‍ഡോസള്‍ഫാന്‍ തളര്ത്തുമെന്നു ഉത്തര്‍പ്രദേശിലെ ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച് ഇന്‍സ്റ്റിറ്റൂട്ട് 2008 ലും , ജനിതക മാറ്റം വരുത്തുമെന്നു ഡല്‍ഹി യുണിവേഴ്സിറ്റി ഓഫ് മെഡിക്കല്‍ സയന്‍സ് 2008 ലും - LECKNOW INSTITUTE OF TOXICOLOGY RESEAECH 2006 ലും തെളിയിച്ചു.
2008 ല്‍ രുര്‍കിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ടെക്നോളജി നടത്തിയ പഠനത്തില്‍ എന്‍ഡോസള്‍ഫാന്‍ ഹോര്‍മോണ്‍ അസംതുലിതാവസ്ഥ സൃഷ്ടിക്കുന്നു എന്ന് മനസിലാക്കി . ജീനുകളിലും കോശങ്ങളിലും. എന്‍ഡോസള്‍ഫാന്‍ സൃഷ്ടിക്കുന്ന ദോഷവശങ്ങള്‍ 2007 ല്‍ ANDRA ഭഗവാന്‍ മഹാവീര് മെഡിക്കല്‍ റിസര്‍ച്ചും. യമുനാ നദിയിലും അജ്മീര്‍ തടാകത്തിലും എന്‍ഡോസള്‍ഫാന്‍ അടക്കമുള്ള കീടനാശിനികളുടെ വിഷം നിറക്കലിനെ കുറിച്ച് ജാംഷാഡ്പൂര്‍ യുണിവേഴ്സിറ്റിയും അജ്മീര്‍ MDS 2008 പഠിച്ചു തെളിയിച്ചിരുന്നു .
കേരള സര്‍ക്കാര്‍ 2010 ഡിസംബര്‍ 16 മുതല്‍ 2011 ജനുവരി 17 വരെ കാസര്‍കോട്ടെ ഓരാ പഞ്ചായത്തിലും നടത്തിയ സ്പെഷ്യാലിറ്റി മെഡിക്കല്‍ 17 ക്യാമ്പിലായി 15,698 പേരെ പരിശോധിച്ചു. അതില്‍ 3435 പേര്‍ എന്‍ഡോസള്‍ഫാന്‍മൂലം രോഗികളായവരാണെന്ന് ശാസ്ത്രീയമായിത്തന്നെ കണ്ടെത്തി.
ഇത്രയൊക്കെ പാഠങ്ങള്‍ മുന്നില്‍ ഉണ്ടായതിനു ശേഷവും വീണ്ടും ശാസ്ത്രീയ പഠനത്തിന് ശുപാര്‍ശ ചെയ്തു കാത്തിരിക്കുക എന്ന് വച്ചാല്‍ , മറ്റു ലോക രാജ്യങ്ങള്‍ നിരോധിച്ചത് ബുദ്ധി ശൂന്യത കൊണ്ടാണന്നലേ. കാസര്‍കോട് മുതല്‍ ഇസ്രേല്‍ വരെ ഉള്ള അനുഭവങ്ങളും പഠനങ്ങളും കൊണ്ടാണ് . അവികസ്വര രാഷ്ട്രങ്ങള്‍ അടക്കം 81 രാജ്യങ്ങള്‍ മുമ്പേ നിരോധിച്ചതും 21 രാജ്യങ്ങള്‍ അനുമതി പോലും നല്‍കാത്തതും ഇന്ന് ലോകം മൊത്തം നിരോധിക്കാനുള്ള പ്രക്രിയക്ക് തുടക്കം കുറിച്ചതും
ലോകതെമ്പാടും എന്‍ഡോസള്‍ഫാന്‍ മനുഷ്യ ശരീരത്തിലെ സൂക്ഷമ കണങ്ങളിലും തന്മാത്രകളിലും സൃഷ്ടിക്കുന്ന ദോഷഫലങ്ങളെ കുറിച്ചും അവ ഇല്ലാത്താക്കാനുള്ള മാര്‍ഗങ്ങളെ കുറിച്ചും പുതിയ പഠനം നടക്കുമ്പോഴാണ് എന്‍ഡോസള്‍ഫാനു നിര്‍ബാധം പരിസ്ഥിതിയെയും മനുഷ്യരെയും കൊന്നൊടുക്കാന്‍ അനുമതി കൊടുക്കാനായിട്ട് ഇന്ത്യന്‍ സര്‍കാര്‍ എന്‍ഡോസള്‍ഫാന്റെ ദോഷവശം തെളിയിക്കാനുള്ള ശാസ്ത്രീയ പഠനത്തിനു മുറവിളി കൂട്ടുന്നത് . ദുരന്തങ്ങള്‍ .എന്‍ഡോസള്‍ഫാന്‍ മൂലമാണെന്ന് കേന്ദ്രം സമ്മതിക്കണമെങ്കില്‍ ഇനിയുമേരെ നരബലി വേണ്ടിവരും

മൂന്നാം ലോക രാജ്യങ്ങളെ ഭക്ഷ്യസുരക്ഷിതമാക്കാnന്ന വ്യാജേനയാണ് രാസവള-കീടനാശിനികളുടെ കുത്തക കമ്പനികള്‍ ഇവിടങ്ങളില്‍ വേരുപിടിപ്പിച്ചത് .അങ്ങനെ അമേരിക്കയും യുറോപ്പും അടങ്ങുന്ന വികസിത രാജ്യങ്ങള്‍ നിരോധിച്ച രസകിടനാശിനികള്‍ വന്‍കിട ഫാക്ടറികള്‍ സ്ഥാപിച്ചു ഇന്ത്യ ഉള്‍പ്പടെയുള്ള മൂന്നാം ലോക രാജ്യങ്ങളില്‍ യാതൊരു നിയന്ദ്രണങ്ങളും ഇല്ലാതെ ഉല്പാദിപ്പിക്കുന്നു ഇവിടെത്തന്നെ അതൊക്കെ വിറ്റഴിക്കുന്നു . വെറുതെയലല്ലോ ഇന്ത്യ ലോകത്തിലെ എന്‍ഡോസള്‍ഫാന്റെ ഒന്നാം നമ്പര്‍ ഉല്പാദകര്‍ ആയത് (ആകെ ഉല്പാദനം തന്നെ 10000* മെട്രിക് ടെന്‍ ആണത്രേ അതില്‍ 6000* മെട്രിക് ടെന്‍ വരെ കയറ്റിയയക്കുന്നു) നാലായിരം* കോടി രൂപയുടെ ഈ മാഫിയ വ്യാപാരമാണ് നിരോധനത്തില്‍ നിന്നും സര്‍ക്കാരുകളെ പിന്തിരിപ്പിക്കുന്നത് അതിനുള്ള ന്യായങ്ങളോ ഭക്ഷ്യസുരക്ഷയും വ്യവസായ സാമ്പത്തിക വളര്‍ച്ച ഉറപ്പാക്കലും....
ഒരു നിരോധന പ്രഖ്യാപനം കൊണ്ടോ വിജ്ഞാപനം ഇറക്കുന്നത് കൊണ്ടോ ഇവിടെ ഒരു മാറ്റം ഉണ്ടാക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല നമ്മുടെ ചരിത്രം അങ്ങനെയാണല്ലോ . ഇന്ത്യുടെ ആകെ വിസ്തീര്‍ണത്തിന്റെ .57%* വും 3% * ജനസംഖ്യയും മാത്രം ഉള്ള കേരളത്തില്‍ ഇതു നിരോധിച്ചത് കൊണ്ട് വല്ല നേട്ടവും ഉണ്ടാക്കുമോ. തമിഴ് നാട്ടില്‍ നിരോധനം ഇല്ല അവിടെ അടിച്ചു ഉല്പാദിപ്പിക്കുന്ന പച്ചക്കറി മൊത്തം വാങ്ങി വിഴുങ്ങുന്നത് നമ്മള്‍ മലയാളികള്‍ അല്ലെ . ഒരു കൂട്ടര്‍ രോഗങ്ങള്‍ ഉല്പാദിപ്പിച്ചു വില്‍ക്കുന്നു മറ്റൊരു കൂട്ടര്‍ മരുന്നു ഉല്പാദിപ്പിച്ചു വില്‍ക്കുന്നു.. പരിഷ്കാരം എന്ന് പറഞ്ഞു നമ്മളിതോക്കെ വാങ്ങി കഴിക്കുന്നു .....
വീണ്ടുവിചാരം : ആഴ്ചയില്‍ ഒരു ദിവസത്തേക്കുള്ള പച്ചകറിയെന്കിലും വീട്ടില്‍ വളര്‍ത്തു , കടയില്‍ നിന്നും വാങ്ങുന്ന പച്ചകറി കുറച്ചു നേരം ഉപ്പ് ലായനിയില്‍ മുക്കിവച്ച് വൃത്തിയായി കഴുകിയുപയോഗികു , പലതും നമ്മുക്ക് ഉപേക്ഷിക്കാനാവില്ല പക്ഷെ അതൊകെ നമ്മുക്ക് നിയന്ദ്രിക്കാന്‍ കഴിയും , സ്വയം മാറു മാറ്റം നമ്മെ തേടി വരും തീര്‍ച്ച .......

പേപ്പറുകളിലും മറ്റു വാരികകളിലും ഒക്കെ ഘോഷിച്ച, ഘോഷിച്ചു കൊണ്ടിരിക്കുന്ന., ഇനിയും ഏറെനാൾ ഘോഷിക്കാൻ സാധ്യതയുള്ള ഒരു വിഷയം...
മറുപടിഇല്ലാതാക്കൂപിന്നെ ഇതിലൊരു തമാശയുള്ളത്- കേരളത്തിലെ
മാധ്യമ റിപ്പോർട്ടുകളെ തുടർന്നുള്ള അന്വേഷണങ്ങൾക്കൊടുവിലാണ്.., ബ്രസീൽ എൻഡോസൾഫാൻ നിരോധിച്ചത്. എന്നിട്ടും കേരളം അനങ്ങിയില്ല....പേരിനൊരു നിരോധനാഞ്ജ ഉണ്ടായെങ്കിലും കേന്ദ്ര ഇൻസെക്റ്റിസൈഡ് വകുപ്പ് എൻഡോസൾഫാന് നല്ല നടപ്പു വിധിച്ചു.., ശങ്കരൻ പിന്നേയും തെങ്ങിൽ കയറി.........
മധു.., എന്തായാലും നന്നായി..ഈ ലേഖനം
നല്ല പോസ്റ്റ്, അഭിനന്ദനങ്ങള്‍ ...
മറുപടിഇല്ലാതാക്കൂനമുക്ക് ഇങ്ങനെ എഴുതിയും അഭിപ്രായങ്ങള്‍ പറഞ്ഞും ദേഷ്യവും സങ്കടവും കുറയ്ക്കാമെന്നല്ലാതെ മറ്റെന്തു ഗുണം ! എങ്ങനെയെല്ലാം ജനങ്ങളെ ദ്രോഹിക്കാം എന്ന് ഗവേഷണം നടത്തുന്ന ഇത്തരം ഒരു അധികാര വര്‍ഗത്തെ നമ്മുടെ രാജ്യത്തല്ലാതെ മറ്റെവിടെ കാണാന്‍ കിട്ടും !
വീണ്ടുവിചാരത്തില്‍ പറഞ്ഞതുപോലുള്ള കാര്യങ്ങളിലൂടെ നമുക്ക് സ്വയം രക്ഷ നോക്കാം, അല്ലാതെ മറ്റാരെങ്കിലും രക്ഷിക്കാന്‍ വരും എന്ന് കരുതുന്നത് വിഡ്ഢിത്തമാണ് .
പാവം മണ്‍സൂണ്‍, താങ്കളുടെ നിഷ്കളങ്കത കണ്ടിട്ട് അത്ഭുതം തോന്നുന്നു.
മറുപടിഇല്ലാതാക്കൂഇതൊന്നും ആര്‍ക്കും അറിയാന്‍ വയ്യാഞ്ഞിട്ടാണൊ വീണ്ടും വീണ്ടും പഠിക്കുന്നത്?
അതിനും കൂടി കാശുകിട്ടുമല്ലൊ.
ലോകം ഒന്നു കീഴ്മേല്‍ മറിയണം ഇനി ഇതൊക്കെ നേരെ ആകണം എങ്കില്‍
അല്ല പടച്ചവന്‍ വിചാരിച്ചാല്‍ എളുപ്പമാ പണ്ടത്തെ ദ്വാരകയുടെ ഒക്കെ ഒരു ഗതിയെ.
തമിഴ് നാട്ടില്‍ നിരോധനം ഇല്ല അവിടെ അടിച്ചു ഉല്പാദിപ്പിക്കുന്ന പച്ചക്കറി മൊത്തം വാങ്ങി വിഴുങ്ങുന്നത് നമ്മള്‍ മലയാളികള്‍ അല്ലെ..?
മറുപടിഇല്ലാതാക്കൂthats the point
Best wishes
മഹാ ത്യഗികള്‍ ജീവന്‍ നല്‍കി വെള്ളക്കാരുടെ കൈയില്‍ നിന്നും അധികാരം കൊള്ളക്കാരുടെ കൈകളിലെക്കാണ് ഏല്‍പ്പിച്ചു കൊടുതിരിക്കുന്നെ , ഇവിടെ എല്ലാ രാഷ്ട്രിയ പര്‍ട്ടികളും മാഫിയകളുടെ മായിക വലയത്തിലാണ്. രാഷ്ട്രിയ നേതാക്കന്മാരും വന്‍ പനക്കാരുമാണ് സ്വതന്ദ്രം സത്യത്തില്‍ അനുഭവിക്കുന്നത്
മറുപടിഇല്ലാതാക്കൂഎൻഡോസൾഫാനു പിന്നിലും ഒരു രാഷ്ട്രിയമുണ്ട് ചിലവുകുറഞ്ഞ ഒരു കിടനനാശിനി എന്ന നിലക്ക് കൃഷികാര്‍ക്ക് പ്രിയങ്കരമാണ് എൻഡോസൾഫാന്. ഇതു പെട്ടെന്ന് നിരോധിച്ചാല്‍ ഇന്ത്യയിലെ മഹാ ഭൂരിപക്ഷം കൃഷികാരും പിണങ്ങും പ്രതിപക്ഷ രാഷ്ട്രിയ കക്ഷികള്‍ ഈ അവസരം മുതലാക്കും ( ഇതാണലോ ഇന്ത്യന്‍ രാഷ്ട്രിയം )നടുവൊടിഞ്ഞ കര്‍ഷകര്‍ക്ക് സബ്സിഡി കൊടുക്കാന്നോ അവരെ ബോധവല്‍കരിക്കുകയോ ഒന്നും ചെയ്യുകയുമില്ല. നിരോധനം കൊണ്ട് എൻഡോസൾഫാന്കല്ലകടത്ത് നടത്താന്‍ ഒരു മാഫിയയെ കൂടെ സൃഷ്ടിക്കും എന്താ ചെയ്യുക ...
പണിക്കര്‍ സാറ് പറഞ്ഞത് ശരിയാ എല്ലാം എല്ലാപേര്‍ക്കും അറിയാം ആര്‍ക്കും ഒന്നും ചെയ്യാന്‍ വയ്യ എന്നെയുള്ളൂ , ലിപി ചേച്ചി പറഞ്ഞ പോലെ നമ്മുക്ക് ഇതൊകെ എഴുതിയും പ്രസംഗിച്ചും സ്വയം ആശ്വസിക്കാം , ജാനക്കി ചേച്ചി പറഞ്ഞ പോലെ ശങ്കരന്‍ പിന്നെയും പിന്നെയും തെങ്ങില്‍ തന്നെ അല്ലെ , എന്റെ ജോസ് ചേട്ടാ ഞാന്‍ പോയിണ്ട്കള്‍ അല്ലെ പറയു ഹ ഹ...
നമ്മുടെ നാട് എന്ന് നന്നാവും എന്നാ ആത്മഗതത്തോടെ ആഭിപ്രയത്തിനു എല്ലാപേര്‍ക്കും സ്നേഹപൂര്‍വ്വം നന്ദി രേഖപെടുത്തുന്നു
പ്രതികരിക്കാൻ കഴിഞ്ഞു എന്ന ആശ്വാസം. അത്രമാത്രം മതി.
മറുപടിഇല്ലാതാക്കൂഞാനുമീ വിഷയത്തിൽ ഒരു കവിത പോസ്റ്റു ചെയ്തിരുന്നു.
avassaochithamaya post........... aashamsakal...........
മറുപടിഇല്ലാതാക്കൂVasthavam parayatte - Pathram vazhiyo, TV vazhiyo grahikkaatha pala vivarangalum ee blog vazhi enikku kitti. Thanks. Best wishes.
മറുപടിഇല്ലാതാക്കൂകലാവല്ലഭാന് ഞാന കവിത വന്നു കണ്ടിരുന്നു കേട്ടോ നനായിട്ടുണ്ട്
മറുപടിഇല്ലാതാക്കൂജയരാജ് : നന്ദി
ഡോക്ടര്‍ മലന്കോട്ടു : താങ്കള്‍ക്ക് ചില വിവരങ്ങള്‍ അറിയാന്‍ ഞാന്‍ കാരണമായി എന്നറിഞ്ഞതില്‍ അതിയായി സന്തോഷിക്കുന്നു. എന്റെ ലക്ഷ്യവും അതും കൂടെ ആണ് എനിക്ക് അറിയാവുന്നത് പങ്കുവക്കാന്‍ ഞാന്‍ വീണ്ടും ശ്രമിക്കും ആപ്പോ തെറ്റുകള്‍ ഉണ്ടായാല്‍ എന്നെ തിരുത്തണം സ്നേഹാശംസകളോടെ മണ്‍സൂണ്‍ മധു
എന്തായാലും ഇപ്പോൽ എൻഡോസൽഫാൻ നിരോധിച്ചല്ലോ; ആശ്വാസമായി!നമ്മൾ നിരോധിച്ചതിനെ ഇവിടെവച്ചുതന്നെ നശിപ്പിച്ചുകളയാതെ അന്യരാജ്യങ്ങളിലേയ്ക്ക് കയറ്റുമതി ചെയ്ത് നഷ്ടമൊഴിവാക്കുന്നതിൽ വിഷമമുണ്ട്. മറ്റുരാജ്യങ്ങളിലുള്ളവരും മനുഷ്യരല്ലേ?
മറുപടിഇല്ലാതാക്കൂഎന്തിനും നന്മയും തിന്മയും ഉണ്ട്.മനുഷ്യന് പ്രയോജനകരമല്ലാത്ത രൂക്ഷമായ ഭവിഷ്യത്തുകള്‍ വരുത്തുന്ന ഇത്തരം രസലായനികള്‍ ഉപേക്ഷിക്കേണ്ടത് തന്നെയാണ് .ഇതുമൂലം ജീവന്‍ നഷ്ടപെട്ട ജീവിതം രോഗികള്‍ ആയി മാത്രം ഒതുക്കുവാന്‍ വിധിക്കപെട്ട പാവം മനുഷ്യരോട് നാമെന്തു സമാധാനം പറയും?ലോകത്തുനിന്നും പൂര്‍ണമായി തുടച്ചു നീക്കുക എന്നെ പറയാന്‍ ആകൂ.കാരണം എവിടെ അയാളും ഇതിന്റെ അനന്തര ഫലങ്ങള്‍ ആ നാട്ടിലെ ജനങ്ങള്‍ അനുഭവിക്കേണ്ടി വരും .ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു വിസ്മൃതിയില്‍ മറഞ്ഞു പോയ ഈ വിഷയത്തില്‍ ലേഖനമെഴുതിയതിന് നന്ദി പുണ്യാളാ
മറുപടിഇല്ലാതാക്കൂമനുഷ്യര് ഇപ്പോഴും രണ്ടു തട്ടിലാണ്. കീഴാളനും മേലാളനും. അഥവാ അധികാരികളും പ്രജകളും. ഇവടെ പ്രജകളുടെ പ്രതിഷേധങ്ങള്‍ അവര്‍ക്ക് ചായക്കോപ്പയിലെ കൊടുങ്കാറ്റു മാത്രമാണ്. എന്ടോ സള്‍ഫാന്‍ പൂര്‍ണമായും നിരോധിക്കണമെങ്കില്‍ ഈ മാരക വിഷം അല്പം അധികാര കേന്ദ്രങ്ങളില്‍ തളിക്കണം. അതുവരെ അവര്‍ക്ക് ഇത് ബോധ്യമാവില്ല. പരീക്ഷണ പ്രഹസനങ്ങള്‍ തുടര്‍ന്ന് കൊണ്ടേയിരിക്കും. അതിനൊപ്പം ആളുകള്‍ അംഗവൈകല്യരാകുന്നതോ മരിക്കുന്നതോ തുടര്‍ന്ന് കൊണ്ടിരിക്കും. പുണ്യവാളന്‍ വസ്തുനിഷ്ടമായി പറഞ്ഞു. നല്ല ലേഖനം.
മറുപടിഇല്ലാതാക്കൂ