Ind disable
നൂറു കണക്കിന് പേര്‍ പിന്തുടര്‍ന്ന് വന്ന പുണ്യവാളന്റെ ഫോളോ ഗഡ്ജെറ്റ്‌ തകരാറില്‍ ആയതിനാല്‍ പ്രിയ സുഹൃത്തുകള്‍ പുണ്യാളനെ ഇ-മെയില്‍ വഴി പിന്തുടരാന്‍ അഭ്യര്‍ത്ഥിക്കുന്നു !! "

ഞായറാഴ്‌ച, ഓഗസ്റ്റ് 28

അണ്ണാ കീ കസം ഹക്കിം കാ ഹുക്കും ...!!

ഹേ ! രാഷ്ട്രിയ കുബുദ്ധികളെ നിങ്ങള്‍ ലജ്ജിച്ചു തലതാഴ്ത്തു . നമ്മുടെ അണ്ണാ ജീ ജനങ്ങളില്‍ പ്രതികരണബോധം ഉണര്‍ത്തി . ജനാധിപത്യത്തിനു പുതിയ മാനങ്ങള്‍ നല്‍കി . ലോകത്തെമ്പാടും മനുഷ്യാവകാശങ്ങള്‍ക്കും സ്വാതന്ദ്രത്തിനും വേണ്ടി രക്ത ചോരിച്ചിലുകള്‍ നടക്കുമ്പോ , ഭാരതിയാര്‍ അതിന്റെ മൂല്യാധിഷ്ഠിത തത്ത്വങ്ങളിലൂന്നി ജനാധിപത്യത്തിനു തിലകക്കുറിചാര്ത്തി !!! ഗാന്ധിജിക്ക് ശേഷവും ലോകത്തിനു സത്യാഗ്രഹസഹനസമരം പ്രായോഗികവും പ്രസക്തവുമാണെന്നു തെളിയിച്ചു , ആരും കല്ലേടുത്തില്ല ആരും ലാത്തിവീശിയില്ല , സമരമുഖത്ത് ഒരു തുള്ളി ചോര തെറിച്ചില്ല എല്ലാപേര്‍ക്കും ഒരേ മനസ് ഒരേ ലക്‌ഷ്യം ...ഹസാരെക്ക് അഭിമാനികാം ഈ സമരം നല്‍കിയ സന്ദേശം ഇതു തന്നെയാവും

"ഞങ്ങള്‍ ഭാരതീയര്‍ ഞങ്ങള്‍ക്കുവേണ്ടി എഴുതിയുണ്ടാക്കിയ ഭരണഘടന ഞങ്ങള്‍ക്ക് തന്നെ സമര്‍പ്പിക്കുന്നു *** " ഭരണ ഘടനയുടെ ആദ്യ വാചകം ഇങ്ങനെ ആയിരിക്കുമ്പോഴാണ് അഴിമതികാരനും  അരാഷ്ട്രിയ വര്‍ഗീയ വാദിയുമായ    അണ്ണാ ഹസാരെയും കുറെ ആള്കൂട്ടവും അതാ പാര്‍ലമെന്‍ിനെ ഇടിച്ചു നിരത്താന്‍ വരുന്നേ എന്നു  കോണ്‍ഗ്രസ്സ്‌ പരിഭ്രാന്തി സൃഷ്ടിക്കാന്‍  വ്യര്‍ഥ ശ്രമം നടത്തിയെ  ..... അഞ്ചു വര്ഷം ഞങ്ങള്‍ ഭരിക്കും ഞങ്ങള്‍ പറയും ഞങ്ങള്‍ തീരുമാനിക്കും ഞങ്ങള്‍ നടപ്പാക്കും   ഈ നവ ജനാധിപത്യത്തിനാണ് മുന ഒടിഞ്ഞത്.. 

ഭരണകൂടാതെയോ പ്രതിപക്ഷതെയോ മറ്റു രാഷ്ട്രിയ പ്രസ്ഥാനങ്ങളോടുമുള്ള ജനത്തിന്റെ അവിശ്വാസമാണ് ഹസാരക്ക് പിന്നില്‍ അണിനിരന്നത്, ഇതു പോലെ നിഷ്പക്ഷരായ സാധാരണ ജനത്തെ സമരമുഖതെക്ക് ആകര്‍ഷിക്കാന്‍ ഇന്നുള്ള എതു വന്‍കിട പാര്‍ട്ടിക്ക് സാധിക്കും .   ഇക്കാര്യം അറിഞ്ഞുകൊണ്ടുതന്നെ നാമെല്ലാം   താമസ്കരിക്കുന്നത് . ജനസംഖ്യയുടെ ഒരു ശതമാനം പോലും പ്രതിനിധികരിക്കാത്ത ഹസാരെ നാല്‍പതു വര്ഷം പൊടിപിടിച്ചു കിടന്ന ലോക്പാല്‍ പെടുന്നനെ ജനമദ്ധ്യത്തില്‍ കൊണ്ടുവന്നപോ ധാര്‍മിക്കസമരമായി മാദ്ധ്യമങ്ങള്‍* അത്  ആഘോഷിച്ചു ജനം മുന്‍പിന്ന് നോക്കിയില്ല   അവര്‍ ഒന്ന് പ്രതികരിക്കാന്‍ കാത്തിരിക്കുകയായിരുനല്ലോ .ആ വികാരത്തില്‍ ഇന്ദ്രപ്രസ്ഥം കുലുങ്ങി ..ഇതിനിടയില്‍  ഹസാര്യുടെ വാലില്‍ പിടിച്ചു രക്ഷപെടാന്‍ BJP കാട്ടിയ വ്യഗ്രതയും രസം... ഇന്ത്യന്‍ യുവാക്കളെ ഉദ്ദരിക്കാന്‍ കച്ചകെട്ടിയിറങ്ങിയ ഭാവി മഹാമന്ത്രി  രാഹുല്‍ ഗാന്ധി കാര്യമായി ഒന്നും മിണ്ടാതെ പോയതില്‍ അത്ഭുതം തോന്നുന്നു ...

ജയപരാജയാത്തെ  കുറിച്ച് ആരും വാച്ചലമാകേണ്ട ഒരു ചുവടുമാത്രമേ ആയുള്ളൂ വിജയത്തിലേക്ക് ഇനിയും ഒരു പാട് ചുവടുകള്‍ ബാക്കി ........


ഇപ്പോഴാ ഒരു കാര്യം കൂടി  മനസിലായെ എന്താ ഇന്ത്യയില്‍  ജനസംഖ്യ നിരക്ക് കുറയാതെ എന്നു പത്ത് ദിവസം ഒന്നും കഴിച്ചിലേലും ഒരു സാധാരണ മനുഷ്യന്‍ മരിക്കിലല്ലോ !!!!!

വീണ്ടുവിചാരം : നമ്മുടെ  റോഡിലെ കുഴിയടക്കാന്‍  സഹനസമരത്തിനായി  ഒരു  ഹസാരെ എന്നാണാവോ വരുന്നേ ?. നിരന്തരാഹാര സമരത്തിനണെ നമ്മുക്ക്  നേതാകളെ ലഭിക്കുമായിരൂനേനെയല്ലേ , അല്ലേല്ലും എന്നും  മലയാളിക്ക് സ്വന്തം കാര്യം   സിന്ദാബാ !!!! 


ലോക് പാലിന്റെ തര്‍ക്ക വിഷയങ്ങളെ കുറിച്ചുള്ള  ഒരു പഴയ പോസ്റ്റ്‌ : ലോക് പാലിന്റെ തനിനിറം 
രാംദേവെന്ന യോഗാച്ചാരിയുടെ  അഭ്യാസങ്ങളെ കുറിച്ച് :  രാം ലീലാ മൈതാനത്തിലെ ലീലവിലാസം 
ഒരു തിരഞ്ഞെടുപ്പുകാലത്തെ കവിത : തെരഞ്ഞെടുപ്പിലെ തോന്തരവുകള്‍ 
ഓട്ടവകാശം വിനിയോഗിക്കുവാനുള്ള ആഹ്വാനം : സ്വയം മാറൂ മാറ്റാതെ വരവേല്‍ക്കു 

11 അഭിപ്രായങ്ങൾ:

 1. "ഞങ്ങള്‍ ഭാരതീയര്‍ ഞങ്ങള്‍ക്കുവേണ്ടി എഴുതിയുണ്ടാക്കിയ ഭരണഘടന ഞങ്ങള്‍ക്ക് തന്നെ സമര്‍പ്പിക്കുന്നു " .... ഇത്തരം ഒരു വാചകം ഭരണഘടനയില്‍ ഉള്ളതായി ഞാന്‍ വായിച്ചിരുന്നു വാക്കുകള്‍ ചിലപ്പോ മാറിയിരികാം എങ്കില്‍ അര്‍ഥം നിങ്ങള്‍ മനസിലാക്കണം അല്ലാതെ എന്നെ പിടിച്ചു ജയില്‍ അടക്കാന്‍ ഒന്നും വന്നെക്കല്ലേ ഭരണഘടനാ പുസ്തകം ഞാന്കണ്ടിട്ടുപോലും ഇല്ല ... ഓര്‍മ്മ ഇങ്ങനെ എന്നു തന്നെയാണ് കേട്ടോ ... ജയ് ഹിന്ദ്

  മറുപടിഇല്ലാതാക്കൂ
 2. മണ്‍സൂണ്‍ ജി
  പത്രം വായന പണ്ടെ നിര്‍ത്തി.
  ടി വി വാര്‍ത്ത ചിലപ്പോള്‍ അബദ്ധത്തിനെങ്ങാനും കണ്ടെങ്കിലെ ഉള്ളു. മടുത്തു അതാ.

  അരാഷ്ട്രീയക്കാരനെന്നു വേണമെങ്കില്‍ നിങ്ങള്‍ക്ക്‌ ഇപ്പോള്‍ വിളിക്കാം.
  ബാക്കി എല്ലാവരും രാഷ്ട്രീയക്കാരാണല്ലൊ ഭാഗ്യം.

  നമ്മുടെ രോട്ടിലെ കുഴികളൊന്നും നികരാന്‍ പോരുന്നില്ല മാഷെ, അവസാനം ഒന്നിച്ചുരു നികരലെ ഉണ്ടാകുള്ളു അതിനു കാത്തിരിക്കുക

  മറുപടിഇല്ലാതാക്കൂ
 3. അണ്ണാഹസ്സാരെയുടെ അക്ക്രമരാഹിത്യ സമരം ഇടതുപക്ഷ യുവജന സംഘടനകൾ മാതൃക ആക്കണം. ഒരു ചെറുകല്ലുപോലും എറിയാതെ ഇൻഡ്യാ മഹാരാജ്യത്തെ കോൺഗ്രസ്സ്‌ സർക്കരിനെ മുട്ടുകുത്തിക്കാൻ അണ്ണാഹസ്സരെക്ക്‌ കഴിഞ്ഞത്‌ ഇൻഡ്യയിലെ കോടിക്കണക്കിനു ജനങ്ങൾ അണ്ണാഹസ്സാരെക്ക്‌ പിന്നിൽ ഒറ്റക്കെട്ടായി അണിനിരന്നതിനാൽ മാത്രമാണു് എന്ന വസ്തുത നാം മനസ്സിലാക്കുന്നൂ. ആവശ്യമുള്ളതും രഷ്ട്രീയ ലക്ഷ്യം ഇല്ലാത്തതുമായ ഏതു സമരത്തിനും ഇതുപോലെ ജനപിന്തുണ ഉറപ്പാണു്. അല്ലാതെ കേവലം നിസ്സാര കാര്യത്തിനുപോലും സമരത്തിന്റെ പേരും പറഞ്ഞ്‌ റോഡിൽ കാട്ടിക്കൂട്ടുന്ന അക്ക്രമങ്ങൾക്ക്‌ ജനങ്ങൾ ഒരിക്കലും കൂട്ടുനിൽക്കില്ല

  മറുപടിഇല്ലാതാക്കൂ
 4. പണിക്കര്‍ സാറേ : ഒരു നല്ല ഹൃദയമുള്ളവന് വായിക്കാന്‍ പറ്റുന്നതല്ല ഇന്നത്തെ മലയാള പത്രങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ലോകത് നടക്കുന്ന സകലമാന കൊള്ളരുതായിമകളും കാലത്തേ മുന്‍ പേജില്‍ തന്നെ കാണും മലയാളം കണികണ്ടുണരുന്നത് അതാണെന്ന് പറയാം ,

  പണ്ട് പഠിക്കുമ്പോ സ്ചൂളിനടുത്തു ഒരു വായന ശാലയുണ്ടായിരുന്നു അവിടെനിന്നയിരുന്നു എന്റെ പത്രവായ ആരഭിച്ചത്. ദിവസം അവിടെ നാല് മലയാള പത്രവും ഒരു ഹിന്ദുവും വരുത്തിയിരുന്നു ഒരാള്‍ക്കും ഒരു സമയവും പത്രം മുഴുവനായി കിട്ടില്ല പേജ്കള്‍ ഓരോരുത്തരുടെ കൈകളില്‍ ആയിരിക്കും വായനശാല മൊത്തം നടന്നാലെ വായന നടക്കു അങ്ങനെ ഓടി നടന്നാണ് പത്ര വായന കാര്യമായി മനസിലാകില്ല എങ്കിലും വലിയ ജാടക്ക് ഹിന്ദുവും എടുത്തു മറിച്ചു നോകാറുണ്ടായിരുന്നു മരണ പേജുകളും അക്രമ വാര്‍ത്തകളും ഒഴുവാക്കി ഞാന്‍ ഇന്നും ദിവസം മൂന്ന് പത്രം വായിക്കുന്നുണ്ട്

  ന്യൂ ചാനലുകള്‍ ഒരു ആവേശമല്ലാതായിരിക്കുന്നു. ഞാനും അതില്‍ അമിത താല്പര്യങ്ങള്‍ ഇല്ലാതെ ഒഴിഞ്ഞു നില്‍ക്കുന്നു അഭിപ്രായത്തിനു സ്നേഹപൂര്‍വ്വം നന്ദി

  മറുപടിഇല്ലാതാക്കൂ
 5. അപ്പോൾ നാളെമുതൽ വില്ലെജാപ്പിസിൽ നിന്ന് വരുമാന സർട്ടിഫിക്കറ്റും പഞ്ചായത്താഫീസിൽ നിന്നും വീട്ട് നമ്പരും, എലക്ട്രിസിറ്റി ആഫീസിൽ നിന്ന് കറണ്ട് കണക്ഷനുമൊക്കെ സാറൻമാർക്ക് കൈമണി കൊടുക്കാതെ തന്നെ കിട്ടും .... താഴെ തട്ട് മുതൽ അഴിമതി ഇതോടെ തീർന്നു അല്ലെ... ഹാവൂ.. അഴിമതി ഇല്ലാത്ത ഇൻഡ്യ.. എത്ര സുന്ദരമായ സ്വപ്നം..!!

  മറുപടിഇല്ലാതാക്കൂ
 6. ഇപ്പോഴും അണ്ണാ ഹസ്സാരെ സമരം ചെയ്ത ജന്‍ലോക്പാല്‍ ബില്‍ അല്ല അംഗീകരിച്ചത് ! ഗവണ്‍മെന്റ് ബില്‍ തന്നെയാണ് നടപ്പിലാക്കുക, അതില്‍ ജന്‍ലോക്പാല്‍ ബില്ലിലെ പ്രധാന ആവശ്യങ്ങള്‍ കൂടി ഉള്‍പ്പെടുത്താമെന്നു സമ്മതിച്ചിട്ടുണ്ട് . ഇപ്പോഴും തിമിങ്കലങ്ങള്‍ അവരുടെ രക്ഷ ഉറപ്പു വരുതിയിട്ടുണ്ടാവും! എന്നാലും ആശ്വാസത്തിന് വകയുണ്ട് .

  "ഇപ്പോഴാ ഒരു കാര്യം കൂടി മനസിലായെ എന്താ ഇന്ത്യയില്‍ ജനസംഖ്യ നിരക്ക് കുറയാത്തതെന്നു, പത്ത് ദിവസം ഒന്നും കഴിച്ചിലേലും ഒരു സാധാരണ മനുഷ്യന്‍ മരിക്കിലല്ലോ !!!!!" ഈ കണ്ടുപിടുത്തം കലക്കിട്ടോ :))

  മറുപടിഇല്ലാതാക്കൂ
 7. DR.PREMAKUMARAN MALANKOT ( പ്രേമേട്ടന്‍ ) - താങ്കളുടെ കമന്റ്‌ സാങ്കേതിക കാരണങ്ങളാല്‍ ബ്ലോഗില്‍ വ്യക്തമായിട്ടില്ല അതുകാരണം താങ്കളുടെ വാക്കുകള്‍ ഞാന്‍ ഇവിടെ കുറിക്കുന്നു ..... http://drpmalankot1.blogspot.com/

  ഒരു ആശ്വാസം എന്ന് മാത്രമേ തോന്നിയുള്ളൂ , ഇനി എല്ലാം കണ്ടറിയേണ്ടിയിരിക്കുന്നു ...Good write-up. Bhavukangal.

  മറുപടിഇല്ലാതാക്കൂ
 8. എന്ന് രാഷ്ട്രീയത്തിന്റെയും, ജാതിയുടെയും, മതത്തിന്റെയും, പണത്തിന്റെയും
  വേര്‍തിരിവില്ലാതെ ഭാരതീയര്‍ ഒന്നിക്കുന്നുവോ അന്നേ ഈ നാട് നന്നാവൂ.

  മറുപടിഇല്ലാതാക്കൂ
 9. good!!!!!!!
  if u like my blog follow and support me.......

  മറുപടിഇല്ലാതാക്കൂ
 10. ആയിരത്തില്‍ ഒരുവന്‍ : ഹാവൂ.. അഴിമതി ഇല്ലാത്ത ഇൻഡ്യ എന്ന സുന്ദര സ്വപ്നം നടന്നെന്കിലെന്നു ഞാനും സ്വപ്നം കാണുന്നു !!
  ലിപി ചേച്ചി : ഒന്നും ഇല്ലാതിരിക്കുന്നതിനെക്കാള്‍ നല്ലത് എന്തെങ്കിലും ഉള്ളതല്ലേ എന്ന് നമ്മുക്ക് ആസ്വസികാം അല്ലെ ..

  പ്രേമേട്ടാ : ഒരു ചുവടു മാത്രമല്ലേ ആയുള്ളൂ ഇനിയും ഒരു പാട് ചുവടുക്കള്‍ ബാക്കി നോക്കാം ഒരു ഹൃദയമായി നമ്മുക്കും ജാഗ്രതയോടെ പങ്കു ചേരാം

  പന്ജാരകുട്ടാ : നമ്മുടെ രാഷ്ട്രിയ, മത, ജാതീയ സംഘങ്ങള്‍ നമ്മെ അതിന്നു വിടുകയില്ലല്ലോ അവരല്ലേ നമ്മെ ഭിന്നിച്ചു ഭരിക്കുന്നത് പൊതു ജനം പലവിധമല്ലേ അതില്‍ കുറെ പേര്‍ സ്വാര്‍ത്ഥരായി അതിനു കൂട്ട് നില്‍ക്കുന്നു .... നമ്മുക്ക് ആശിക്കാം ഒരു നല്ല കാലം വരുമെന്ന് പക്ഷെ ആ കാലം വന്നാല്‍ നമ്മള്‍ ആരും ഉണ്ടാക്കില്ല അതൊന്നും കാണാന്‍ എങ്കിലും ഒരു തുടക്കം കുറിക്കാന്‍ നമ്മുക്ക് ആകും നമ്മുക്കെ ആക്കു മറകണ്ട ...

  അരുണ്‍ റിയാസ്‌ : നല്ലവാക്കിനു നന്ദി ഞാന്‍ വന്നു ആഡ് ചെയ്തു കമന്റും ചെയ്തു എനിക്ക് സന്തോഷം നിനക്കും അതല്ലേ

  അഭിപ്രായങ്ങള്‍ പറഞ്ഞ എല്ലാ സുഹൃത്തുകള്‍ക്കും നന്ദി

  മറുപടിഇല്ലാതാക്കൂ
 11. നല്ല കഴ്ചാപാടുകള്‍ ... കൂടുതല്‍ എഴുതുക . അണ്ണാ ഹസരെയില്‍ ആവേശം കൊണ്ട് നീ പട്ടിണി കിടക്കണ്ട . ആരും തിരിഞ്ഞു നോക്കില്ല ..

  മറുപടിഇല്ലാതാക്കൂ

എന്താണാവോ മനസ്സില്‍ , എന്തായാലും പറയു ലോകം കേള്‍ക്കട്ടെ.
(അജ്ഞാത ഓപ്ഷനില്‍ പേര് വക്കണം, njanpunyavalan@gmail.com )