Ind disable
നൂറു കണക്കിന് പേര്‍ പിന്തുടര്‍ന്ന് വന്ന പുണ്യവാളന്റെ ഫോളോ ഗഡ്ജെറ്റ്‌ തകരാറില്‍ ആയതിനാല്‍ പ്രിയ സുഹൃത്തുകള്‍ പുണ്യാളനെ ഇ-മെയില്‍ വഴി പിന്തുടരാന്‍ അഭ്യര്‍ത്ഥിക്കുന്നു !! "

ചൊവ്വാഴ്ച, ജൂൺ 14

കോര്‍പ്പറെറ്റ്‌ കൊള്ള

'' മുകേഷ്‌ അംബാനിയുടെ ഉടമസ്‌ഥതയിലുള്ള റിലയന്‍സ്‌ ഇന്‍ഡസ്‌ട്രീസിനെ കേന്ദ്ര പെട്രോളിയം മന്ത്രാലയവും സാങ്കേതിക വിഭാഗമായ ഡയറക്‌ടറേറ്റ്‌ ജനറല്‍ ഓഫ്‌ ഹൈഡ്രോകാര്‍ബണ്‍സും (ഡി.ജി.എച്ച്‌) വഴിവിട്ടു സഹായിച്ചെന്നു സി.എ.ജി. റിപ്പോര്‍ട്ട്‌. കൃഷ്‌ണ-ഗോദാവരി തടത്തിലെ വാതകപ്പാടത്തിന്റെ ഡി-6 ബ്ലോക്ക്‌ ഒന്നാം ഘട്ട വികസനത്തിന്റെ മൂലധനച്ചെലവ്‌ നേരത്തേ കണക്കാക്കിയിരുന്നതിന്റെ ഇരട്ടിയിലേറെയാക്കുന്നതിന്‌ അനുമതി നല്‍കിയെന്നാണു സി.എ.ജിയുടെ കണ്ടെത്തല്‍. ഈ മേഖലയിലെ എല്ലാ ബ്ലോക്കുകളും സ്വന്തമാക്കാന്‍ പെട്രോളിയം മന്ത്രാലയം റിലയന്‍സിനെ അനുവദിക്കുകയും അവര്‍ക്കു വമ്പിച്ച നേട്ടമുണ്ടാക്കുന്നതരത്തില്‍ ചട്ടങ്ങള്‍ വളച്ചൊടിച്ചെന്നും സി.എ.ജി. കണ്ടെത്തി.''---- ഇതു വാര്‍ത്ത 

ഇന്ത്യ വളരുന്നു സാമ്പത്തികമായി വന്‍ ശക്തി ആക്കുന്നു എന്നോകെ കുറെ കാലമായി നമ്മള്‍ കേള്‍ക്കുന്നു . യഥാര്‍ഥത്തില്‍ ഇവിടെ പണക്കാരും പാവപ്പെട്ടവനും തമ്മിലുള്ള അന്തരം കൂടുകയല്ലേ.ഇന്ത്യയില്‍ എങ്ങും ദാരിദ്ര്യമാണ്  അസ്ഥിപജ്ഞാരങ്ങളായ ജനങ്ങള്‍ നാല്കാലികളെ പോലെയാണ് ഗ്രാമങ്ങളില്‍ ജീവിക്കുന്നത്.അവര്‍ക്ക് ആഹാരമില്ല , വസ്ത്രമില്ല , പാര്‍പ്പിടമില്ല , തൊഴിലില്ല സത്യത്തില്‍ കുടിക്കാന്‍ വെള്ളംപോലും  ഇല്ല . ഇതിനെ കുറിച്ചൊക്കെ ആരാണ് ആകുലപ്പെടുന്നത്  . ഇന്ത്യയിലെ 600 ജില്ലയില്‍ 200 ജില്ലയും  നക്സല്‍ സ്വാധീന മേഖല ആയതിനു പിന്നില്‍ ഈ അസന്തുലിതാസ്ഥയാണ് , ആയുമെടുക്കാന്‍ അത് അവരെ പ്രേരിപ്പിക്കുന്നു , ഈ സര്‍ക്കാരുകള്‍ക്ക് ഇതിനെ കുറിച്ച് വല്ല ചിന്തയുമുണ്ടോ .......... 

സര്‍ക്കാരുകള്‍ക്ക്   കോര്‍പ്പറെറ്റ്‌ ഭീമന്‍മാരുടെ പിണിയാളുകളായി പ്രവര്‍ത്തിക്കാനാണ്  താല്പര്യം. ഓരോ വര്‍ഷവും ഈ അവിശുദ്ധ  കൂട്ട്കേട്ടിലൂടെ  ഭീമമായ തുകകളാണ് പലതരത്തിലുള്ള ഇളവുകളും സൌജന്യങ്ങളും വഴി കോര്‍പ്പറെറ്റ്‌കള്‍കീശയില്‍ ക്കുന്നത്.  കഴിഞ്ഞ സാമ്പത്തികമാന്ദ്യ കാലത്തേ ഉത്തേജക   പാക്കേജ് വഴി രണ്ടരലക്ഷം കോടി രൂപയുടെ നികുതി  ഇളവുകളാണ് കോര്‍പ്പറെറ്റ്‌കള്‍ നേടിയെടുത്തത്.  

ഈ കോര്‍പ്പറെറ്റ്‌  വ്യവസായികളുടെ  മുലധനത്തിന്റെ  ഏറിയപങ്കും സാധാരണകാരുടെ വിയര്‍പ്പിന്റെ പണമാണ് .IPOകളായി വിപണിയില്‍ നിന്നും  എത്രായിരം  കോടികളാണ് വര്ഷം തോറും പിരിചെടുക്കുനത്.  ഈ അവസരത്തില്‍ ഒരു IPO പരിശോധിക്കാം  കഴിഞ്ഞകാലത്ത് റിലയന്‍സ് പവര്‍  IPO നേടിയത്  പതിനൊന്നായിരം കോടിയാണ്  അടുത്തകാലം വരെ ഇന്ത്യയിലെ ഏറവും   വലിയ IPO ആയിരുന്നു rpower . ഒരു ഷെയര്‍ വിപണിയില്‍ 500 റോളം രുപക്കാണ് ലിസ്റ്റ് ചെയ്തെ ഇപ്പോ അതിന്റെ വില 120 ആണ് ആദ്യകാലങ്ങളില്‍ നിക്ഷേപകര്‍ക്ക് വന്‍ നഷ്ടം അത് ഉണ്ടാക്കി കൊടുത്തു എന്ന് കേള്‍ക്കുന്നു (കമ്പനിക് വരുംകാലങ്ങളില്‍ ഭാവി ഉണ്ട്)


അതുപോലെ കോര്‍പ്പറെറ്റ്‌കള്‍  വിദേശത്തും മറ്റുമായി കൊട്ടിഘോഷിച്ചു നടത്തിയ ലക്ഷകണക്കിന് കോടിയുടെ ഏറ്റെടുക്കലുകള്‍     പൊതുമേഖലാബാങ്കുകളില്‍ നിന്നു വായിപ്പയായി  നേടിയ    ആയിരക്കണക്കിന്നു കോടി രൂപയും ചേര്‍ത്താണ്.. പൊതുമേഖലാ ബാങ്കുകളിലേത് പൊതുധനമാണ്  ( ഞാനോ നിങ്ങളോ ഒരു പൊതു മേഖല ബാങ്കില്‍ ഒരു ലോണിനു പോയാല്‍ എന്താകും സ്ഥിതി , എന്നെ ആട്ടി ഓടിച്ചിട്ട് ഉണ്ട്  സത്യം )  

കഴിഞ്ഞ വര്ഷം അംബാനിമാരുടെ കേസ് സുപ്രിം കോടതിയില്‍ നടക്കുമ്പോള്‍  കേസില്‍ കക്ഷി ചേര്‍ന്ന് കേന്ദ്രം ഒരു  സത്യവാങ്മൂലം കൊടുത്തു പ്രകൃതി വാതകം ഗവര്‍മെന്റിന്റെ സ്വത്താണ് അതിന്‍ വില നിച്ചയിക്കാന്‍ ഉള്ള അവകാശം ഗവര്‍മെന്റിനുണ്ട് എന്നോകെ ( അനിലിന്റെ ആവശ്യം കുറഞ്ഞ വിലക്ക്  വാതകം കിട്ടണം എന്നയിരുന്നല്ലോ കൊടുകില്ലാ എന്ന് മുകേഷും ) ആ ശൂരന്‍ ഗവേര്‍മെന്റ്റ് ആണ്‍ മുകേഷ് അംബാനിക്ക് ഇത്ര ഇളവുക്കള്‍ കൊടുത്തെ.( ശൂരത്തരം എന്ന് പറയാന്‍ പാടില്ല കാരണം വില കൂട്ടെണ്ടിയിരുന്നത് മുകേഷിന്റെ അവശ്യം ആയിരുന്നല്ലോ ) ഇന്നി ഇതിനെ പിന്നാലെ എന്തൊക്കെ കേള്‍ക്കുന്നോ ആവോ ........


ഇപ്പോ റിലയന്‍സിനു അനുവദിച്ചു കിട്ടിയ അല്ലെ കുംഭകോണം നടത്തിയ ഈ തുക നമ്മുടെ വെള്ളാനക്കള്‍ക്ക് (BPC , IOC ) കിട്ടിയിരുന്നെങ്കില്‍ ഇപ്പോഴുണ്ടായ വിലവര്‍ധന ഒഴുവാക്കാമായിര്‍ന്നു . എഴുവര്‍ഷങ്ങള്‍ക്ക് മുമ്പ് പാവപ്പെട്ടവന്റെ മുദ്രാവാക്യം ഉയര്‍ത്തി പിടിച്ചു (മുദ്രാവാക്യം മറന്നുപോയി ) ഭരണത്തിലേറിയ  മന്മൂസ് ആന്‍ഡ്‌ പാര്‍ട്ടിസ്   കൂട്ടുനില്‍ക്കുന്നവരുടെയും കൂട്ടികൊടുക്കുന്നവരുടെയും ഒപ്പം രാജ്യം കണ്ടു അന്തം വിടുന്ന അഴിമതികളുടെ വിഴുപ്പും ചുമന്നു  ജയിലുകളിലേക്ക്‌ മാര്‍ച്ച്‌ നടത്തുകയാണ് ..........   

ആഗോള തലത്തില്‍ ക്രുഡോയില്‍ വില വര്ധിക്കുനത് RIL നു   സന്തോഷമാണ് കാരണം അവര്‍ പെട്രോളിയം ഉല്‍പ്പനങ്ങള്‍ കയറ്റി വിടുന്നുണ്ട് ലാഭം കൂടും.  അത് പോലെ അവര്‍ക്ക് ഇന്ത്യയില്‍ എത്രയോ പ്രേട്രോള്‍ പമ്പുകള്‍  ഉണ്ട് ഇപ്പോ ഏറെയും അടച്ചിട്ടിരിക്കൂവാണ്  സര്‍ക്കാര്‍ വിലക്ക് പെട്രോള്‍ വില്‍ക്കാന്‍  സാധിക്കില്ല  പോലും മനസിലാകുന്നുണ്ടല്ലോ അല്ലേ  കാര്യം .....    

നമ്മുടെ സര്‍ക്കാരുകളിലുള്ള വ്യവസായികളുടെ സ്വാധീനം പുതിയതോ നമ്മുക്ക് അറിയാത്ത കാര്യമോ അല്ല. ഇങ്ങനെ നമ്മള്‍  അറിഞ്ഞും അറിയാതെയുമായ  കോര്‍പ്പറെറ്റ്‌ കമ്പനിക്കള്‍ സാധാരണകാരന്റെ  നികുതിപണം എത്രമാത്രം കൊള്ളയടിക്കുനുണ്ട്‌.   ഇത്ര ഓക്കേ ചെയ്തിട്ടും അവര്‍ക്കോ സര്‍ക്കാരിനോ മതി വരുന്നില്ല അമേരിക  പോലുള്ള രാജ്യങ്ങളില്‍ ഒരു വിഹിതം സാമുഹ്യ ക്ഷേമത്തിനായി  ചിലവഴിക്കണം എന്നുണ്ട് . നമ്മുക്ക് അത് വലതും ഉണ്ടോ ,ചില ഒറ്റപ്പെട്ടതോഴിച്ചാല്‍ കാര്യമായ ഒരു നേട്ടത്തിന് വേണ്ടി ഈ കോര്‍പ്പറെറ്റ്‌ സ്ഥാപനങ്ങള്‍ എന്ത് ചെയ്യുന്നു എന്റെ അറിവില്‍ ഒന്നുമില്ല ഇല്ല.. (അസിം പ്രംജീ   മാത്രം കുറച്ച തുക സാമൂഹിക വിദ്യഭ്യസതിന്നു ചിലവഴിക്കുന്നുണ്ട് )

പതിനായിരകക്കിന്നു കോടിയുടെ ബാദ്ധ്യതകള്‍ ഉള്ള ഈ  കോര്‍പ്പറെറ്റ്‌ മുതലാളിമാരാണ് ആഡംബരാത്തിന്നും , പ്രശസ്തിക്കും വേണ്ടി  പണം   ദൂര്ത്ത് അടിക്കുന്നെ.   അറിയുന്നില്ലേ  നിങ്ങള്‍ എല്ലാം ..... ഞാന്‍ ആയി ഒന്നും പറയുന്നില്ല .........


ഇവിടെ സര്‍ക്കാരിന്റെ മേല്‍ത്തട്ട് ജീവനക്കാരും വ്യവസായികളും രാഷ്ട്രിയ നേതാക്കളുമാണ് സുഭിക്ഷമായി ജീവിക്കുന്നത്  . എല്ലാ വിധ തട്ടുകെടൂകളും സാധാരണക്കരന്റെ  തലയിലിരിക്കട്ടെ ....... പിന്നെ ജോറയല്ലോ    വച്ച് താങ്ങിക്കോ ....... 

വാല്‍കഷണം : ദാനം ചെയ്യാത്ത മനുഷ്യന്‍ ത്യാഗിയാണ് , അയാള്‍ മരിക്കുമ്പോള്‍ തന്റെ സമ്പത്ത് മുഴുവന്‍ തീരെ ഉപയോഗിക്കാതെ വിട്ടിട്ടു വെറും കൈയോടെ പോകും , ദാനം ചെയ്യുന്ന മനുഷ്യന്‍ അനുഗ്രഹിതനാണ് എന്തെന്നാല്‍ അയാള്‍ മരിച്ചാല്‍ താന്‍ ചെയ്ത ദാനങ്ങളുടെ പുണ്യവും കൂടെ കൊണ്ട് പോക്കും .   

5 അഭിപ്രായങ്ങൾ:

  1. ഞങ്ങള്‍ ഒന്നും അറിയുന്നില്ല മണ്‍സൂണ്‍ ഞങ്ങള്‍ ഉറങ്ങുകയാണ്

    മറുപടിഇല്ലാതാക്കൂ
  2. അജ്ഞാതന്‍2011, ജൂൺ 15 1:28 PM

    NALLA VICHINTHANAM. BHAAVUKANGAL.

    മറുപടിഇല്ലാതാക്കൂ
  3. വാസ്തവം സഹോദരാ.. . പക്ഷെ കാണേണ്ടവര്‍ ഇതൊന്നും കാണുന്നില്ലല്ലോ? ആശംസകള്‍..വീണ്ടും കാണാം..

    മറുപടിഇല്ലാതാക്കൂ
  4. അസ്ഥിപജ്ഞാരങ്ങളായ ജനങ്ങള്‍ നാല്കാലികളെ പോലെയാണ് ഗ്രാമങ്ങളില്‍ ജീവിക്കുന്നത്.അവര്‍ക്ക് ആഹാരമില്ല , വസ്ത്രമില്ല , പാര്‍പ്പിടമില്ല , തൊഴിലില്ല സത്യത്തില്‍ കുടിക്കാന്‍ വെള്ളംപോലും ഇല്ല .

    മറുപടിഇല്ലാതാക്കൂ
  5. ഇന്നിയും നമ്മളിതൊന്നും കാണാതിരുന്നാല്‍ , രാഷ്ട്രിയകാരും അരാഷ്ട്രിയവാദികളും കുത്തക മുതലാളിമാരും ചേര്‍ന്ന് നമ്മളെ കുത്തുപാളെടുപ്പിചു മൊത്തത്തോടെ വിഴുങ്ങും തീര്‍ച്ച .

    സാജ് , ഡോക്ടര്‍ , ദുബയികരാ ഇ.എ.സജിം തട്ടത്തുമല ആശംസകള്‍ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി വീണ്ടും വരണം അപ്പോഴും അഭിപ്രായം പറയണം കേട്ടോ ........കമന്റ് റിപോസ്റ്റ്‌

    മറുപടിഇല്ലാതാക്കൂ

എന്താണാവോ മനസ്സില്‍ , എന്തായാലും പറയു ലോകം കേള്‍ക്കട്ടെ.
(അജ്ഞാത ഓപ്ഷനില്‍ പേര് വക്കണം, njanpunyavalan@gmail.com )