Ind disable
നൂറു കണക്കിന് പേര്‍ പിന്തുടര്‍ന്ന് വന്ന പുണ്യവാളന്റെ ഫോളോ ഗഡ്ജെറ്റ്‌ തകരാറില്‍ ആയതിനാല്‍ പ്രിയ സുഹൃത്തുകള്‍ പുണ്യാളനെ ഇ-മെയില്‍ വഴി പിന്തുടരാന്‍ അഭ്യര്‍ത്ഥിക്കുന്നു !! "

ചൊവ്വാഴ്ച, സെപ്റ്റംബർ 6

വസന്തകാല സുന്ദരികള്‍ പടിയിറങ്ങുമ്പോ

മണ്‍സൂണ്‍ പെയ്തിറങ്ങിയ സുഖശീതളമയില്‍  പുഞ്ചിരി  തൂവുന്ന സുന്ദര പുഷ്പങ്ങളാണ് ഓണകാലത്തിന്റെ സൌന്ദര്യം . വയലേലകളിലും വഴിയോരങ്ങളിലും തൊടിയിലും തോട്ടങ്ങളിലും തലയാട്ടിയ സുന്ദരികള്‍  പൂക്കളങ്ങള്‍ പുതിയ മാനങ്ങളും കൂടാരങ്ങളും തേടുമ്പോ  വര്‍ണ്ണശോഭ വിടര്‍ത്തിയ ആ കിന്നരിപ്പൂവുകള്‍ അനാഥമാകുകയാണ് .നാട്ടിന്‍ പുറങ്ങളില്‍ നിന്നും   മാഞ്ഞുപോകുന്ന അത്തരം  ചില ഓര്‍മ്മകള്‍   , ചിത്രങ്ങള്‍ 
               
മാവേലിയുടെ സ്വന്തം തുമ്പപ്പൂ

തുമ്പയില്ലാതെ എന്ത് ഓണം ,  അത്തം തുടങ്ങുക    തുമ്പവച്ചാലേ  

കാക്കപ്പൂവു 

 കൊയ്ത്ത് കഴിഞ്ഞ പാടങ്ങളില്‍ കടുംനീല നിറത്തില്‍ ചിതറി കിടക്കുന്ന മുത്തുകള്‍ 

അരിപ്പൂ

ഒരു പൂക്കൂട പോലെ പൂച്ചെടി ,ഒടിച്ചുകുത്തി ,അരിപ്പുച്ചെടി, ഈമടക്കി എന്ന വിസ്മയം 

വടാമലര്‍

ഒരുകാലം വടാമലരായി  മലയാളിയുടെ മുറ്റം നിറഞ്ഞവള്‍

കദളിപ്പൂ  എന്ന അതിരാണി

കദളി ചെങ്കകദളി പൂ വേണോ കരളില്‍ പൂമണമുള്ളോരു   പെണ്‍ പൂ വേണോ പൂക്കരാ  ( ലതാജി )

ഓണപ്പു എന്ന വീണപ്പൂ 

കുമാരനാശാന്റെ വീണപൂവല്ല പൂക്കളത്തില്‍ ഈര്‍ക്കിലില്‍ കോര്‍ത്തു നിര്‍ത്തുന പൂവാ 

കൃഷ്ണ മുടി  എന്ന ഹനുമാന്‍ കിരീടം
പൊന്തക്കാട്ടിലെ  മുത്തും രത്നങ്ങളും പതിച്ച  കൃഷ്ണ കിരീടം , ഒരു പൂങ്കുല മതി ഒരുനാളിനു 

തങ്കച്ചാറില്‍ മുക്കിയ മുക്കുറ്റി
സ്വര്‍ണ്ണമുക്കുത്തി പോലെ തലയാട്ടിനില്‍ക്കുന്ന  മുക്കുറ്റി പൂക്കളത്തിനു സുവര്‍ണ്ണ ശോഭപകരന്നു  

ചെലേറും  ചെമ്പരത്തി

മലയാളിയുടെ നിത്യയൗവനം , ചോതി നാളിലെ  പൂക്കളത്തിലെ   താരം


കര്‍ക്കിടക്കത്തിലെ ദുര്‍ഘടങ്ങള്‍ അകറ്റി പ്രതീക്ഷകളൂമായി മലയാളകരയിലേക്ക് പറന്നെത്തുന്ന ഓണക്കിളി. ഓണക്കിളിയെ കണ്ടാല്‍ വയറുനിറയും എന്നാ വിശ്വാസം 
യുറേഷ്യന്‍ ഗോള്‍ഡെന്‍ ഓറിയോള്‍ 


ചിങ്ങം പുലര്‍ന്നാല്‍ കണ്ണാടി ചിറക്കുപാറി നടാക്കെ ഉത്സാഹം വിതറുന്ന ഓണത്തുമ്പികള്‍ 

വാല്‍ക്കഷണം  :ഇന്റര്‍ നെറ്റിലെ ഓണം വിസ്മയങ്ങള്‍ വിശ്വമലയാളിയുടെ വിരല്‍ തുമ്പില്‍

വീട്ടില്‍ ഇരുന്നു പൂക്കളമൊരുക്കാന്‍            www     പൂക്കളം   .com 
മാവേലിമന്നനെ ഉടുത്തൊരുക്കാം               www  പാതാളം ബ്യുട്ടിപാര്‍ലര്‍ .com 
മാവേലിയെ വീട്ടിലേക്കു വഴികാട്ടു : www.  ദേ മാവേലി മുറ്റത്ത് .com 
മാവേലിക്ക്  സദ്യ വിളമ്പിയാലോ :             : www  തിരുവയര്‍ നിറക്കല്‍  com 

കുട്ടുകാരെ ഇത്തവണ ഓണം വിഡ്ഢിപ്പെട്ടികു   മുന്നിള്‍ ചടഞ്ഞിരിക്കാതെ അടുക്കളയിലേക്കു ചെല്ലു അമ്മയെ സഹായിക്കു ഭാര്യയെ സഹായിക്കു സ്നേഹം പകരു . ഒരുമയുടെയും ഒത്തുചേരലിന്റെയുമാണ് ഓണം , എല്ലാ വിശ്വമലയാളിക്കും നന്മയുടെയും സന്തോഷത്തിന്റെയും ഓര്‍മ്മകളുടെയും  സ്നേഹാശംസകള്‍  നേരുന്നു  @ പുണ്യവാളന്‍ 


ഞായറാഴ്‌ച, ഓഗസ്റ്റ് 28

അണ്ണാ കീ കസം ഹക്കിം കാ ഹുക്കും ...!!

ഹേ ! രാഷ്ട്രിയ കുബുദ്ധികളെ നിങ്ങള്‍ ലജ്ജിച്ചു തലതാഴ്ത്തു . നമ്മുടെ അണ്ണാ ജീ ജനങ്ങളില്‍ പ്രതികരണബോധം ഉണര്‍ത്തി . ജനാധിപത്യത്തിനു പുതിയ മാനങ്ങള്‍ നല്‍കി . ലോകത്തെമ്പാടും മനുഷ്യാവകാശങ്ങള്‍ക്കും സ്വാതന്ദ്രത്തിനും വേണ്ടി രക്ത ചോരിച്ചിലുകള്‍ നടക്കുമ്പോ , ഭാരതിയാര്‍ അതിന്റെ മൂല്യാധിഷ്ഠിത തത്ത്വങ്ങളിലൂന്നി ജനാധിപത്യത്തിനു തിലകക്കുറിചാര്ത്തി !!! ഗാന്ധിജിക്ക് ശേഷവും ലോകത്തിനു സത്യാഗ്രഹസഹനസമരം പ്രായോഗികവും പ്രസക്തവുമാണെന്നു തെളിയിച്ചു , ആരും കല്ലേടുത്തില്ല ആരും ലാത്തിവീശിയില്ല , സമരമുഖത്ത് ഒരു തുള്ളി ചോര തെറിച്ചില്ല എല്ലാപേര്‍ക്കും ഒരേ മനസ് ഒരേ ലക്‌ഷ്യം ...ഹസാരെക്ക് അഭിമാനികാം ഈ സമരം നല്‍കിയ സന്ദേശം ഇതു തന്നെയാവും

"ഞങ്ങള്‍ ഭാരതീയര്‍ ഞങ്ങള്‍ക്കുവേണ്ടി എഴുതിയുണ്ടാക്കിയ ഭരണഘടന ഞങ്ങള്‍ക്ക് തന്നെ സമര്‍പ്പിക്കുന്നു *** " ഭരണ ഘടനയുടെ ആദ്യ വാചകം ഇങ്ങനെ ആയിരിക്കുമ്പോഴാണ് അഴിമതികാരനും  അരാഷ്ട്രിയ വര്‍ഗീയ വാദിയുമായ    അണ്ണാ ഹസാരെയും കുറെ ആള്കൂട്ടവും അതാ പാര്‍ലമെന്‍ിനെ ഇടിച്ചു നിരത്താന്‍ വരുന്നേ എന്നു  കോണ്‍ഗ്രസ്സ്‌ പരിഭ്രാന്തി സൃഷ്ടിക്കാന്‍  വ്യര്‍ഥ ശ്രമം നടത്തിയെ  ..... അഞ്ചു വര്ഷം ഞങ്ങള്‍ ഭരിക്കും ഞങ്ങള്‍ പറയും ഞങ്ങള്‍ തീരുമാനിക്കും ഞങ്ങള്‍ നടപ്പാക്കും   ഈ നവ ജനാധിപത്യത്തിനാണ് മുന ഒടിഞ്ഞത്.. 

ഭരണകൂടാതെയോ പ്രതിപക്ഷതെയോ മറ്റു രാഷ്ട്രിയ പ്രസ്ഥാനങ്ങളോടുമുള്ള ജനത്തിന്റെ അവിശ്വാസമാണ് ഹസാരക്ക് പിന്നില്‍ അണിനിരന്നത്, ഇതു പോലെ നിഷ്പക്ഷരായ സാധാരണ ജനത്തെ സമരമുഖതെക്ക് ആകര്‍ഷിക്കാന്‍ ഇന്നുള്ള എതു വന്‍കിട പാര്‍ട്ടിക്ക് സാധിക്കും .   ഇക്കാര്യം അറിഞ്ഞുകൊണ്ടുതന്നെ നാമെല്ലാം   താമസ്കരിക്കുന്നത് . ജനസംഖ്യയുടെ ഒരു ശതമാനം പോലും പ്രതിനിധികരിക്കാത്ത ഹസാരെ നാല്‍പതു വര്ഷം പൊടിപിടിച്ചു കിടന്ന ലോക്പാല്‍ പെടുന്നനെ ജനമദ്ധ്യത്തില്‍ കൊണ്ടുവന്നപോ ധാര്‍മിക്കസമരമായി മാദ്ധ്യമങ്ങള്‍* അത്  ആഘോഷിച്ചു ജനം മുന്‍പിന്ന് നോക്കിയില്ല   അവര്‍ ഒന്ന് പ്രതികരിക്കാന്‍ കാത്തിരിക്കുകയായിരുനല്ലോ .ആ വികാരത്തില്‍ ഇന്ദ്രപ്രസ്ഥം കുലുങ്ങി ..ഇതിനിടയില്‍  ഹസാര്യുടെ വാലില്‍ പിടിച്ചു രക്ഷപെടാന്‍ BJP കാട്ടിയ വ്യഗ്രതയും രസം... ഇന്ത്യന്‍ യുവാക്കളെ ഉദ്ദരിക്കാന്‍ കച്ചകെട്ടിയിറങ്ങിയ ഭാവി മഹാമന്ത്രി  രാഹുല്‍ ഗാന്ധി കാര്യമായി ഒന്നും മിണ്ടാതെ പോയതില്‍ അത്ഭുതം തോന്നുന്നു ...

ജയപരാജയാത്തെ  കുറിച്ച് ആരും വാച്ചലമാകേണ്ട ഒരു ചുവടുമാത്രമേ ആയുള്ളൂ വിജയത്തിലേക്ക് ഇനിയും ഒരു പാട് ചുവടുകള്‍ ബാക്കി ........


ഇപ്പോഴാ ഒരു കാര്യം കൂടി  മനസിലായെ എന്താ ഇന്ത്യയില്‍  ജനസംഖ്യ നിരക്ക് കുറയാതെ എന്നു പത്ത് ദിവസം ഒന്നും കഴിച്ചിലേലും ഒരു സാധാരണ മനുഷ്യന്‍ മരിക്കിലല്ലോ !!!!!

വീണ്ടുവിചാരം : നമ്മുടെ  റോഡിലെ കുഴിയടക്കാന്‍  സഹനസമരത്തിനായി  ഒരു  ഹസാരെ എന്നാണാവോ വരുന്നേ ?. നിരന്തരാഹാര സമരത്തിനണെ നമ്മുക്ക്  നേതാകളെ ലഭിക്കുമായിരൂനേനെയല്ലേ , അല്ലേല്ലും എന്നും  മലയാളിക്ക് സ്വന്തം കാര്യം   സിന്ദാബാ !!!! 


ലോക് പാലിന്റെ തര്‍ക്ക വിഷയങ്ങളെ കുറിച്ചുള്ള  ഒരു പഴയ പോസ്റ്റ്‌ : ലോക് പാലിന്റെ തനിനിറം 
രാംദേവെന്ന യോഗാച്ചാരിയുടെ  അഭ്യാസങ്ങളെ കുറിച്ച് :  രാം ലീലാ മൈതാനത്തിലെ ലീലവിലാസം 
ഒരു തിരഞ്ഞെടുപ്പുകാലത്തെ കവിത : തെരഞ്ഞെടുപ്പിലെ തോന്തരവുകള്‍ 
ഓട്ടവകാശം വിനിയോഗിക്കുവാനുള്ള ആഹ്വാനം : സ്വയം മാറൂ മാറ്റാതെ വരവേല്‍ക്കു 

തിങ്കളാഴ്‌ച, ഓഗസ്റ്റ് 22

പഠിച്ചു പഠിച്ചു പാഠം പഠിപ്പിക്കാന്‍ ....



കാസര്‍കോട് എന്‍ഡോസള്‍ഫാന്‍  വായുവിലൂടെ തളിച്ചതാണത്രേ കുറ്റം..അല്പസ്വല്‍പ്പം വില്ലത്തരമോക്കെ ഉണ്ടാക്കാം  എന്നുവച്ച് നിരോധിക്കാന്നോ അതൊന്നും നടക്കില്ല  മറ്റിടങ്ങളില്‍ കൂടി  ഇനിയും പലതും പഠിക്കാനുണ്ട്   ( അതുവരെ കുറെ പേര് കൂടി ചത്താലെന്താ  )  അതിനുകുറെ വര്ഷം പിടിക്കും ഒരു പതിനൊന്നും വര്ഷം എങ്കിലും..  അതിനുമുന്നേ ഇപ്പോ  പത്തുലക്ഷം ലിറ്റര്‍ എന്‍ഡോസള്‍ഫാന്‍    കയറ്റി അയച്ചേ പറ്റൂ   ( ഇനി ഇതു ആര്‍ക്കാണോ വേണ്ടത് ) അതല്ലേ അതൊക്കെ ഇവിടെ കെട്ടി കിടന്നു  പരിസ്ഥിതി ആകെ തകരാറാക്കും . ഇങ്ങനെ  പരസ്പര ബന്ധം ഇല്ലാത്ത എന്തൊകെ അസംബന്ധങ്ങളാണ്   ICMR   പറയുന്നത്. ഇതൊക്കെ കേട്ടിട്ട് എനിക്ക് മേലാക്കെ ചൊറിച്ചു വരുന്നുണ്ട് ...

വിചിത്രവും മ്ലെച്ചവുമായ ഈ  കണ്ടുപിടുത്തം.നടത്താനാണോ  ഇത്ര നാളും ദുരിതബാധിതരുടെ    രക്തവും മുലപാലും അണ്ഡവും ബീജവും കുത്തി  എടുത്തു പരിശോദിച്ചു  പഠിച്ചത്.  മനുഷ്യര്‍പുഴുക്കളെ പോലെ പിടഞ്ഞു മരിക്കുമ്പോള്‍ രോഗം വന്നവരെ നമ്മുക്ക് മറക്കാം വരാത്തവരുടെ നേരെ തളിക്കാം.   അവര്‍ക്കുംരോഗം വരട്ടെ അപ്പോഴും പഠിക്കാം., ഇങ്ങനെയാണോ  ഒരു ജനകീയ ആരോഗ്യപ്രശ്നത്തിനു നേരെ നടപടി എടുക്കേണ്ട സര്കാരിന്റെയും ഭരണഘടനാ സ്ഥാപനത്തിന്റെയും  നയം വേണ്ടാത്തത് . ഇവരുടെ കണ്ണ് തുറക്കണമെങ്കില്‍ ഇനിയും എത്രയാളുകള്‍ മരിക്കണം..


എന്‍ഡോസള്‍ഫാനെ കുറിച്ച്  ലോകമെമ്പാടും ആയിരത്തി അഞ്ഞൂറിലേറെ  ശാസ്ത്രീയ പഠനം.നടന്നു കഴിഞ്ഞു  അതില്‍ 315 എണ്ണം   ഇന്ത്യയില്‍ അതില്‍തന്നെ  എഴുപത്തിഒന്നു എണ്ണം മനുഷ്യരില്‍ നേരിട്ടും  നടത്തി ,  എന്‍ഡോസള്‍ഫാന്‍ ദുരന്തവാഹകനാണെന്നു  ICMR തന്നെ പലതവണ കണ്ടെത്തിയിട്ടുണ്ട് 

എന്‍ഡോസള്‍ഫാന്‍ തൈറോയിഡ്  ഗ്രന്ഥിയെ ഗുരുതരമായി ബാധിക്കുമെന്നു 2001ലും പുരുഷ വന്ധ്യത ഉണ്ടാക്കുമെന്ന് 2003ലും‌‍ ICMR കണ്ടെത്തിയതാണ് . മധ്യപ്രദേശിലെ ജബല്പൂരില്‍ 2004 കുട്ടികളില്‍ ഉണ്ടാക്കുന്ന തുടര്‍ച്ചയായ അപസ്മാരത്തിന് പിന്നിലും വില്ലന്‍  എന്‍ഡോസള്‍ഫാന്‍  ആയിരുന്നു എന്ന്  ICMR തന്നെ കണ്ടെത്തിയതാണ് .   ICMR  ന്റെ കീഴിലുള്ള NIOH 2001 ല്‍ കാസര്‍കൊട് നടത്തിയ പഠനത്തില്‍ എന്‍ഡോസള്‍ഫാന്‍ ജനിതക വൈകല്യങ്ങളും വൈരുപ്യങ്ങളും ലൈംഗിക പ്രശ്നങ്ങളും ഉണ്ടാക്കുമെന്ന് തെളിയിച്ചിരുന്നു .

1999 ല്‍ തണല്‍ ,  2001 ല്‍ സെന്റ്ര ഫോര്‍ സയന്‍സ് ആന്‍ഡ് എണ്‍വയോണ്‍മെന്റെ ഡല്‍ഹി ,   2010 ല്‍ കോഴികോട് മെഡിക്കല്‍ കോളേജ് എന്നിവര്‍ കാസര്‍കോട്ടെ ദുരന്തത്തിന് എന്‍ഡോസള്‍ഫാനാണ് കാരണം എന്ന് കണ്ടെത്തിയിരുന്നു .ഇന്ത്യയിലെ പ്രമുഖ സ്ഥാപനമായ PJI ചന്ധിഗഡ് 2010 ല്‍ തന്നെ എന്‍ഡോസള്‍ഫാന്‍ പ്രത്യുല്പാദനത്തെ ബാധിക്കുമെന്നു തെളിയിച്ചിരുന്നു .

മനുഷ്യരുടെയും മൃഗങ്ങളുടെയും പ്രതിരോധശേഷി എന്‍ഡോസള്‍ഫാന്‍ തളര്ത്തുമെന്നു ഉത്തര്‍പ്രദേശിലെ ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച് ഇന്‍സ്റ്റിറ്റൂട്ട് 2008  ലും , ജനിതക മാറ്റം വരുത്തുമെന്നു ഡല്‍ഹി യുണിവേഴ്സിറ്റി ഓഫ് മെഡിക്കല്‍ സയന്‍സ്  2008  ലും  - LECKNOW INSTITUTE OF TOXICOLOGY RESEAECH 2006 ലും തെളിയിച്ചു.

2008   ല്‍  രുര്‍കിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ടെക്നോളജി നടത്തിയ പഠനത്തില്‍  എന്‍ഡോസള്‍ഫാന്‍ ഹോര്‍മോണ്‍ അസംതുലിതാവസ്ഥ സൃഷ്ടിക്കുന്നു എന്ന് മനസിലാക്കി . ജീനുകളിലും കോശങ്ങളിലും. എന്‍ഡോസള്‍ഫാന്‍ സൃഷ്ടിക്കുന്ന  ദോഷവശങ്ങള്‍ 2007  ല്‍ ANDRA   ഭഗവാന്‍ മഹാവീര് മെഡിക്കല്‍ റിസര്‍ച്ചും.   യമുനാ നദിയിലും അജ്മീര്‍ തടാകത്തിലും  എന്‍ഡോസള്‍ഫാന്‍ അടക്കമുള്ള കീടനാശിനികളുടെ വിഷം നിറക്കലിനെ കുറിച്ച് ജാംഷാഡ്പൂര്‍ യുണിവേഴ്സിറ്റിയും അജ്മീര്‍ MDS 2008 പഠിച്ചു തെളിയിച്ചിരുന്നു .

കേരള സര്‍ക്കാര്‍ 2010 ഡിസംബര്‍ 16 മുതല്‍ 2011 ജനുവരി 17 വരെ കാസര്‍കോട്ടെ ഓരാ പഞ്ചായത്തിലും നടത്തിയ സ്പെഷ്യാലിറ്റി മെഡിക്കല്‍   17 ക്യാമ്പിലായി 15,698 പേരെ പരിശോധിച്ചു. അതില്‍ 3435 പേര്‍ എന്‍ഡോസള്‍ഫാന്‍മൂലം രോഗികളായവരാണെന്ന് ശാസ്ത്രീയമായിത്തന്നെ കണ്ടെത്തി.

ഇത്രയൊക്കെ പാഠങ്ങള്‍ മുന്നില്‍ ഉണ്ടായതിനു  ശേഷവും വീണ്ടും ശാസ്ത്രീയ പഠനത്തിന് ശുപാര്‍ശ ചെയ്തു കാത്തിരിക്കുക  എന്ന് വച്ചാല്‍ , മറ്റു ലോക രാജ്യങ്ങള്‍ നിരോധിച്ചത് ബുദ്ധി ശൂന്യത കൊണ്ടാണന്നലേ.  കാസര്‍കോട്‌ മുതല്‍ ഇസ്രേല്‍ വരെ ഉള്ള അനുഭവങ്ങളും പഠനങ്ങളും കൊണ്ടാണ് . അവികസ്വര രാഷ്ട്രങ്ങള്‍ അടക്കം 81  രാജ്യങ്ങള്‍ മുമ്പേ നിരോധിച്ചതും   21  രാജ്യങ്ങള്‍ അനുമതി പോലും നല്‍കാത്തതും ഇന്ന് ലോകം മൊത്തം നിരോധിക്കാനുള്ള പ്രക്രിയക്ക് തുടക്കം കുറിച്ചതും

ലോകതെമ്പാടും എന്‍ഡോസള്‍ഫാന്‍ മനുഷ്യ ശരീരത്തിലെ സൂക്ഷമ കണങ്ങളിലും തന്മാത്രകളിലും സൃഷ്ടിക്കുന്ന ദോഷഫലങ്ങളെ കുറിച്ചും അവ ഇല്ലാത്താക്കാനുള്ള മാര്‍ഗങ്ങളെ കുറിച്ചും പുതിയ   പഠനം നടക്കുമ്പോഴാണ്   എന്‍ഡോസള്‍ഫാനു നിര്‍ബാധം പരിസ്ഥിതിയെയും മനുഷ്യരെയും കൊന്നൊടുക്കാന്‍ അനുമതി കൊടുക്കാനായിട്ട്  ഇന്ത്യന്‍ സര്‍കാര്‍ എന്‍ഡോസള്‍ഫാന്റെ ദോഷവശം തെളിയിക്കാനുള്ള ശാസ്ത്രീയ പഠനത്തിനു മുറവിളി കൂട്ടുന്നത്‌ . ദുരന്തങ്ങള്‍  .എന്‍ഡോസള്‍ഫാന്‍ മൂലമാണെന്ന് കേന്ദ്രം സമ്മതിക്കണമെങ്കില്‍ ഇനിയുമേരെ  നരബലി  വേണ്ടിവരും

മൂന്നാം ലോക രാജ്യങ്ങളെ ഭക്ഷ്യസുരക്ഷിതമാക്കാnന്ന  വ്യാജേനയാണ് രാസവള-കീടനാശിനികളുടെ കുത്തക കമ്പനികള്‍  ഇവിടങ്ങളില്‍  വേരുപിടിപ്പിച്ചത് .അങ്ങനെ   അമേരിക്കയും യുറോപ്പും അടങ്ങുന്ന  വികസിത രാജ്യങ്ങള്‍  നിരോധിച്ച രസകിടനാശിനികള്‍    വന്‍കിട ഫാക്ടറികള്‍ സ്ഥാപിച്ചു ഇന്ത്യ ഉള്‍പ്പടെയുള്ള മൂന്നാം  ലോക രാജ്യങ്ങളില്‍ യാതൊരു നിയന്ദ്രണങ്ങളും ഇല്ലാതെ ഉല്പാദിപ്പിക്കുന്നു ഇവിടെത്തന്നെ അതൊക്കെ വിറ്റഴിക്കുന്നു .  വെറുതെയലല്ലോ  ഇന്ത്യ ലോകത്തിലെ  എന്‍ഡോസള്‍ഫാന്റെ   ഒന്നാം നമ്പര്‍  ഉല്പാദകര്‍ ആയത് (ആകെ ഉല്പാദനം തന്നെ  10000* മെട്രിക്‌ ടെന്‍    ആണത്രേ   അതില്‍ 6000*    മെട്രിക്‌ ടെന്‍ വരെ കയറ്റിയയക്കുന്നു) നാലായിരം*  കോടി  രൂപയുടെ ഈ മാഫിയ വ്യാപാരമാണ് നിരോധനത്തില്‍ നിന്നും സര്‍ക്കാരുകളെ പിന്തിരിപ്പിക്കുന്നത് അതിനുള്ള ന്യായങ്ങളോ   ഭക്ഷ്യസുരക്ഷയും    വ്യവസായ സാമ്പത്തിക വളര്‍ച്ച ഉറപ്പാക്കലും....

ഒരു നിരോധന പ്രഖ്യാപനം കൊണ്ടോ വിജ്ഞാപനം ഇറക്കുന്നത് കൊണ്ടോ ഇവിടെ ഒരു മാറ്റം ഉണ്ടാക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല നമ്മുടെ ചരിത്രം അങ്ങനെയാണല്ലോ . ഇന്ത്യുടെ ആകെ വിസ്തീര്‍ണത്തിന്റെ   .57%* വും 3% * ജനസംഖ്യയും  മാത്രം ഉള്ള കേരളത്തില്‍ ഇതു നിരോധിച്ചത് കൊണ്ട് വല്ല നേട്ടവും ഉണ്ടാക്കുമോ. തമിഴ്‌ നാട്ടില്‍ നിരോധനം ഇല്ല അവിടെ അടിച്ചു ഉല്പാദിപ്പിക്കുന്ന പച്ചക്കറി മൊത്തം വാങ്ങി വിഴുങ്ങുന്നത് നമ്മള്‍ മലയാളികള്‍ അല്ലെ . ഒരു കൂട്ടര്‍ രോഗങ്ങള്‍ ഉല്പാദിപ്പിച്ചു വില്‍ക്കുന്നു മറ്റൊരു കൂട്ടര്‍ മരുന്നു ഉല്പാദിപ്പിച്ചു വില്‍ക്കുന്നു.. പരിഷ്കാരം എന്ന് പറഞ്ഞു നമ്മളിതോക്കെ    വാങ്ങി കഴിക്കുന്നു .....

വീണ്ടുവിചാരം  : ആഴ്ചയില്‍ ഒരു ദിവസത്തേക്കുള്ള പച്ചകറിയെന്കിലും വീട്ടില്‍ വളര്‍ത്തു , കടയില്‍ നിന്നും വാങ്ങുന്ന പച്ചകറി കുറച്ചു നേരം ഉപ്പ് ലായനിയില്‍ മുക്കിവച്ച് വൃത്തിയായി കഴുകിയുപയോഗികു , പലതും നമ്മുക്ക് ഉപേക്ഷിക്കാനാവില്ല പക്ഷെ അതൊകെ നമ്മുക്ക് നിയന്ദ്രിക്കാന്‍ കഴിയും , സ്വയം മാറു മാറ്റം നമ്മെ തേടി വരും തീര്‍ച്ച .......

ബുധനാഴ്‌ച, ജൂലൈ 27

റിസര്‍വ്ബാങ്കും ജനങ്ങളും പിന്നെ ഞാനും


ഓരോദിനവും സാധാരണകാരന്നു  ജീവിതം ദുരിതമായി മാറുമ്പോഴാണ്  പലിശ നിരക്ക് കൂട്ടി ബാങ്കുകളുടെ ബാങ്ക് ജനത്തെ കൊള്ളയടിക്കുന്നത്  . നാണയപെരുപ്പം നിയന്ദ്രിക്കാനെന്ന ഭാവെന്നയുള്ള RBIയുടെ നിരക്കുവര്ധനവിന്റെ കറുത്ത കൈകള്‍ജീവിതത്തിന്റെ സമസ്ഥ മേഖലകളിലേക്കും കടന്നു ചെല്ലും ജനങ്ങളെ കൂടുതല്‍ കഷ്ടത്തിലാക്കും

നിരക്കുവര്‍ധനവിലൂടെ വിപണിയിലെ അധികമായുള്ള പണം  പിന്‍വലിക്കുമ്പോള്‍  വിപണി ചുരുങ്ങും ജനങ്ങളുടെ  പോക്കറ്റ് കാലിയാകും പണം ചെലവാക്കാന്നുള്ള  ക്രയശേഷിയും     അവശ്യവും  കുറയുമ്പോ താന്നേ  വിപണിവിലകളും താഴുമെന്നുമാണ് സിദ്ധാന്തം. പിന്നെ എന്തെ കഴിഞ്ഞ ഒന്നരവര്ഷത്തില്‍പത്തുതവണ  പലിശ വര്‍ധിപ്പിച്ചിട്ടും  ഇതു കുറയുന്നില്ല എന്നാണു നമ്മുടെ ചോദ്യം. മാന്ദ്യകാലത്ത്  പുജ്യത്തോളം   നാണ്യപ്പെരുപ്പം എത്തിയിരുന്നിട്ടും വിപണി വിലക്കള്‍ക്ക് വല്ല  കുറവുമുണ്ടായിരുന്നോ അതിനൊപ്പം മത്സരിച്ചിട്ട് പലിശ നിരക്കുകള്‍ ഉയര്‍ത്തിയിട്ടും വല്ല കുറവും വന്നോ വാസ്തവത്തില്‍ നാണ്യപെരുപ്പം നിര്‍ണയിക്കുന്ന മാനദണ്ഡം തന്നെ വിശ്വസിക്കാന്‍ കഴിയാതാവുകയാണ് .

അലുവാലിയ ഇടക്കൊകെ വന്നു പ്രസ്ഥാവിക്കുമായിരുന്നു " ദേ ഇപ്പോ ശരിയാക്കിത്തരാം ഇച്ചിരേ കൂടീ "  എന്നിട്ട്  എന്തായി പുള്ളികാരനും ഇപ്പോ  മിണ്ടാട്ടമില്ല . ഒബാമ പറഞ്ഞപോലെ മധ്യവര്‍ഗം തിന്നുമുടിച്ചിട്ടാണ് ഈ വിലവര്‍ധനവ്‌ എന്ന് എന്തായാലും ആരും പറഞ്ഞു കേട്ടില്ല..


ഉല്പാദനവും ആവശ്യകതയും തമ്മിലുള്ള വലിയ അന്തരമാണ് വിപണിയെ ചുടു പിടിപ്പിക്കുന്നത് ഇടക്കുണ്ടായ പന്ജസാരയുടെയും സവാലയുടെയും വിലവര്‍ധനവ്‌ ഓര്‍മിക്കാം , കാര്‍ഷിക വ്യവസായ ഉല്പാദന ചിലവുകളും വര്‍ദ്ധിക്കുകയാണ്  ,   കഴിഞ്ഞ വര്ഷം ഉണ്ടായ വരള്‍ച്ച , വെള്ളപോക്കങ്ങള്‍  . കുടാതെ സബ്സിഡികള്‍ , ഭക്ഷോല്പന്ന വിതരണത്തിനുള്ള ആധുനികവും   ശാസ്ത്രീയവുമായ സംവിധാനങ്ങളുടെ അഭാവം , വേതന വര്‍ധനവ്‌ , ഉപഭോഗത്തിലെ കുതിപ്പ്,  മേല്തട്ടുകാരുടെ ധൂര്‍ത്ത് തുടങ്ങി സാമ്പത്തികവും രാഷ്ട്രിയമായ  കാരണങ്ങള്‍ വരെ  വിപണിയില്‍  വാഴുന്നു  RBIയുടെയും സര്കാരിന്റെയും പ്രവര്‍ത്തികള്‍ നിഷ്ഫലം ആകുന്നതും ഇവിടെയാണ്‌ .ഇതിയൊക്കെ നേരിടുവാന്‍ പണം പിടിച്ചു വച്ചു പലിശ  കൂട്ടി കസര്‍ത്ത് കാണിക്കുമ്പോ അനുഭവിക്കുന്നതു  ഇന്ത്യയിലെ ആകെയുള്ള ജനങ്ങള്‍ ഒരുമിച്ചും ....


മാന്ദ്യത്തിന്റെ സമാന സാഹചര്യന്ങ്ങളിലൂടെ വിപണി കടന്നു പോക്കുമ്പോ നിരക്ക് വര്‍ധനവ്‌ നിര്‍മാണ കയറ്റുമതി മേഖലയെ പ്രതിസന്ധിയിലാക്കും. ഇതേ ആശങ്കയിലാണ്  റിയാലിറ്റി ഓഹരികള്‍ക്ക് കനത്ത വിലയിടിവ് ഇന്നലെ  അനുഭാവപ്പെട്ടത്‌ .അമേരിക്കയിലും യുറോപ്പിലും   ചൈനയിലും ഓക്കേ മാന്ദ്യസ്ഥിതി  വലുതായി  മെച്ചപ്പെട്ടില്ല ചില ആശങ്കകളും ഉഹാപോഹങ്ങളും നിലനില്‍ക്കുകയുമാണ് .  കഴിഞ്ഞ മാര്‍ച്ചില്‍ .8.5 ശതമാനം ഉണ്ടായിരുന്ന വളര്‍ച്ച നിരക്ക് ഇപ്പോ 5.6 വരെ  താഴ്ന്നിരിക്കുന്നു IIP DATAയും ഇതു പോലെ കുറയുകയാണ് .......


ഭവന വാഹന വ്യക്തിഗത വായ്പകളുടെ പലിശകള്‍ ഇപ്പോള്‍ തന്നെ സാധാരണക്കാര്‍ക്ക് താങ്ങാനാവാത്ത നിലവാരത്തിലാണ് . പലിശ വര്‍ദ്ധനവിലൂടെ സ്വാഭാവികമായും മാസഗഡു ഉയരും
പലിശ നിരക്കിലെ അര ശതമാനം വര്‍ധന വായ്പ്പയുടെ 60  മാസ കാലാവധി ഒരു മാസം കുടി ദീര്‍ഘിപ്പിക്കും  . അങ്ങനെവന്നല്‍ 120  മാസം  കൊണ്ട് തീരാവുന്ന ബാധ്യത 124 മാസംകൊണ്ടേ തീരു , 15 വര്ഷ കാലവധികാരുടെ തവണ 25 എണ്ണം വര്‍ധിക്കും  .2008- 2009 കാലത്ത് മത്സരിച്ചു ലാഭത്തില്‍ ലോണ്‍ എടുത്തവര്‍ക്ക് ഇതു സഹിക്കാന്‍ ആവുന്നതല്ല . ഇതുകാരണം പുതിയ വായ്പ്പകള്‍ കുറയും വ്യക്തിഗത വായ്പ്പകള്‍ ബാങ്കുകള്‍ നല്ക്കില്ല പലിശ വര്‍ധനവ്‌  കൊണ്ട് ഉണ്ടാക്കുന അധിക ബാധ്യത കിട്ടാകടത്തോത് വര്‍ദ്ധിപ്പിക്കും മൂന്നു മാസം മുടങ്ങിയാല്‍ തന്നെ ബാങ്കുകളുടെ കണക്കില്‍ അത് നിഷ്ക്രിയ ആസ്തിയാണ് .അത് ബാങ്കുകളെ പരിങ്ങലില്‍ ആക്കും  ബാങ്കുകളില്‍ നിന്നും  കുറഞ്ഞ പലിശ നിരക്കില്‍ വായ്പ്പകിട്ടാതെ വരുമ്പോള്‍ വ്യവസായ നവീകരണവും നിലക്കും . സാധാരകാരന്‍ പിന്നെ ബാങ്കിലേക്ക് പോകുകയെ വേണ്ട ...

ചുരിക്കിപറഞ്ഞാല്‍ ജീവിതം കഷ്ടതിലാക്കുന്നു ഇന്ത്യയുടെ വളര്‍ച്ച നിറയ്ക്കും കുറയുന്നു    നാണയ പെരുപ്പം കുടി നില്ക്കുന സാഹചര്യത്തിലാണ് വിദേശ ഫണ്ടുകള്‍ ഓഹരി വിപണിയില്‍ നിന്നും കുടുതലായി മാറി നില്‍ക്കുന്നതും  പല മികച്ച കമ്പനികളുടെ ഓഹരികള്‍ പോലും വിലയിടിവ് നേരിടുനതും വലിയ നഷ്ടം  സാധാരണ നിക്ഷേപകര്‍ക്ക് ഉണ്ടാകുന്നതും  ( അതില്‍ എന്നികും  കുറച്ചു വേദനയുണ്ടേ )

വീണ്ടുവിചാരം  : പലിശ വാങ്ങി ജീവിക്കുന്നവര്‍ക്ക് സന്തോഷം എന്നാലും അതും കടലില്‍ കായം കലക്കുന്നമാതിരി ആണേ ........

ശനിയാഴ്‌ച, ജൂലൈ 9

ഈ കുഞ്ഞിനെ ആരോന്നു പിടിക്കും !!


മണ്‍സൂണ്‍   : ഇതു  താണ്ട്രാ തമിള്‍ സിങ്കകുട്ടി  ....  ചുമ്മാ അതര്‍തില്ലേ !!