നാടാകെ ഉത്സവലഹരിയിലാണ് ,സകലമാന ഉത്സാഹക്കമ്മിറ്റികളും
ഉത്സാഹത്തിമിര്‍പ്പിലും!.. തിരുവനന്തപുരത്തിന്‍റെ ദേശീയ മഹോത്സവമാണ് ഇന്ന് !
അനന്തപുരിയെ ഒരു യാഗശാലയാക്കിയ , ജനലക്ഷങ്ങള്‍ അണിനിരന്ന സ്ത്രീകളുടെ ശബരിമലയെന്നു
പുകള്‍പെറ്റ ആറ്റുകാല്‍ പൊങ്കാല, നഗരവീഥികള്‍ ഭക്തി പതഞ്ഞൊഴുകിയ നിറകലങ്ങളുടെ
പുണ്യമറിഞ്ഞു . കുംഭച്ചൂടില്‍ നഗരം ചുട്ടു പൊള്ളുമ്പോള്‍ ഹോമകുണ്ഡത്തിന്‍റെ
അഗ്നിച്ചിറകുകള്‍ തലോടി ത്യാഗമതികളായ വനിതാ രത്നങ്ങള്‍ നിവേദ്യങ്ങള്‍
സ്വയമര്‍പ്പിച്ചു മടങ്ങി .
നഗരപ്രമാണൃത്തിന്റെ സമര്‍പ്പണവും സര്‍വ്വമതമൈത്രിയുടെയും സമത്വ സഹോദര്യത്തിന്റെയും ഒത്തുചേരലിന്റെയും മകുടോദഹരമാണിതെന്നും. പാമരന്‍ മുതല്‍ പണ്ഡിതന്‍ വരെ സേവനസന്നന്ദനായ ഒരു ദിനം .സമസ്ഥ തൊഴിലാളി സംഘടനകളും സ്ഥാപനങ്ങളും പ്രമാണിമാരും സന്നന്ദസേവന സംഘങ്ങളും സഹായഹസ്തവുമായി ഭക്ഷണ വിതരണ മേല്‍നോട്ടം ഏറ്റെടുത്തു ഈ ആനന്തശൃഖലയുടെ ഭാഗഭക്താകും. അന്നം ബ്രഹ്മം ആണ് അന്നദാനം സര്‍വ്വദാപ്രധാനവും അതിനാല്‍ അതൊരു അവകാശമായും ആവേശവുമായാണ് നഗരവാസികള്‍ ഇപ്പോള്‍ കണക്കാക്കുന്നത് .
പൊങ്കാലയില്‍ പങ്കെടുക്കാന്‍ സ്ത്രീകള്‍ക്ക് മാസങ്ങള്‍ മുന്നേ തുടങ്ങുന്ന ഒരുക്കങ്ങളാണ് അക്കാലത്തും അവരുടെ കുശലന്വാഷങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന വിശേഷവും പൊങ്കാല തന്നെ. കരുണ്യത്തിനെ നിറകുടമായ അമ്മയെ തൊഴുതു ആത്മസമര്‍പ്പണത്തിന്റെ സായൂജ്യം . അനുഭവിക്കാനോരോ പൊങ്കാല നാളിലും അവര്‍ ഒത്തു കൂടും.

വ്രതശുദ്ധിയോടെ അമ്മമാരും സഹോദരിമാരും വീടും കുഞ്ഞുങ്ങളെയും അടുകളയുടെ ചുമതലയും ഭര്‍ത്താവിനെ ഏല്‍പ്പിച്ചു രാവിന്റെ ആന്ത്യയാമത്തില്‍ യാത്രക്കൊരുങ്ങുമ്പോള്‍ അവരെയും കാത്തു നഗരപ്രാന്തപ്രദേശങ്ങളില്‍ പോലും യാത്രവാഹനങ്ങള്‍ സര്‍വാങ്കം അലങ്കരിച്ചു തയ്യാറായിരിക്കും സുരക്ഷിതവും സൌജന്യവുമായ യാത്ര വാഗ്ദാനം ചെയ്തു. ആറ്റുകാല്‍ അമ്മയുടെ പുണ്യം തേടിയെത്തുന്നവരെ ക്ഷേത്രപരിസരത്തെ വീടുകളും സ്ഥാപനങ്ങളും സകല വാതായനങ്ങളും തുറന്നിട്ടവരെ സ്ഥീകരിക്കാന്‍ സകലസന്നാഹങ്ങളുമൊരുക്കി കാത്തിരിക്കുന്ന കാഴ്ച മറ്റൊരിടത്തും കാണാന്‍ ആവില്ല .
പൊങ്കാല അടുപ്പില്‍ അഗ്നി പകര്‍ന്നാല്‍ പുക ചുഴികള്‍ക്കിടയില്‍ ആശ്വാസവുമായി ചായയും ഇഡ്ഡലി , ഇടിയപ്പം , ഉപ്പുമാവ് , പഴം , വട തുടങ്ങിയ സമൃദ്ധമായ പ്രഭാത പ്രാതല്‍ വിഭവങ്ങളും വിതരണം ചെയ്യും. . പൊങ്കാല തിളച്ചിറക്കി കഴിയുമ്പോഴേക്കും വിഭവ സമൃദ്ധമായ ഊണൂം , വെജിറ്റബിള്‍ ബിരിയാണിയും ശുദ്ധജലവും. ശേഷമാണ് വിശ്രമം . നിവേദ്യം നേദിച്ചിറക്കി മടക്കയാത്രയ്ക്കൊരുങ്ങുമ്പോള്‍ അതെ വാഹനങ്ങള്‍ വീണ്ടും തയ്യാര്‍. യാത്രാമദ്ധ്യേ ഫലവര്‍ഗ്ഗങ്ങളും ശീതള പാനീയങ്ങളും നല്‍ക്കാന്‍ വാഹനം തടഞ്ഞു നിര്‍ത്തിയുള്ള സ്ഥീകരണം.
വീട്ടില്‍ എത്തി നിവേദ്യം വീട്ടാര്‍ക്കും നാട്ടാര്‍ക്കും പകര്‍ന്നു കൊടുക്കുമ്പോള്‍ ഉണ്ടാക്കുന്ന സംതൃപ്തിയില്‍ സന്തോഷത്തില്‍ കഷ്ടപ്പാടൊക്കെ മറക്കും വീണ്ടും ഇതേ സുഖാനുഭവത്തിനായവരുടെ മനസുകള്‍ കൊതിക്കും !!
മണ്‍കലം ഭൂമിയായും അരിയും മറ്റു സാധനങ്ങളും വായു , ജലം , ആകാശം അഗ്നി എന്നിവയായി സങ്കല്‍പ്പിച്ചാല്‍ അത് കൂടി ചേരുമ്പോള്‍ കിട്ടുന്ന ആനന്ദമാണ് പൊങ്കാലയുടെ നിര്‍വൃതി. ഈറന്‍ വസ്ത്രത്തോടെ സൂര്യന് അഭിമുഖമായി നിന്ന് ഭക്തിയില്‍ സ്വയം മറന്നു നില്‍ക്കുമ്പോള്‍ സ്വന്തം ആത്മാവിലും ശരീരത്തിലും അടങ്ങിയിരിക്കുന്ന വിഷാംശങ്ങള്‍ പോലും മാറികിട്ടും അത് ശാസ്ത്രം !!

****
ഇത്രയും കാണാന്‍ ആവുന്നത് കാണാതെ പോകുന്ന ചിലത് കൂടി ഈ വിശേഷ
ഉത്സവത്തിനു പിന്നിലുണ്ട് ഇപ്പോള്‍ അതിനു വല്ലാത്ത പ്രാധാന്യവും അതില്‍ പ്രാഗല്‍ഭ്യം നേടിയ ചിലരുമുണ്ട് . ഇത്തരം വിശേഷം അവസരങ്ങള്‍ വിദഗ്ദ്ധമായി ഉപയോഗിക്കുന്ന ഒരു ജനവിഭാഗം ഇവിടെ വളര്‍ന്നു വരുന്നതിന്റെ കാരണം വിലകയറ്റമോ ദാരിദ്രമോ എന്ന് കരുതാന്‍ ആവില്ല കാരണം സാമാന്യം സാമ്പത്തിക സ്ഥിതിഗതികള്‍ ഉള്ള വീട്ടുകാര്‍ക്കാണിതിനോകെയുള്ള വല്ലാത്ത താല്പര്യവും . ക്ഷേത്രങ്ങളെ ചുറ്റിപറ്റി വളരുന്ന ചെറുകിട മാഫിയ ഗ്യാങ്ങുകള്‍ എന്ന് ഞാന്‍ ഇവരെ വിളിക്കും. ഉത്സവകാലമായാല്‍ ഇവര്‍ സംഘടിക്കും ശേഷം തീര്‍ഥാടനം പോലെ ക്ഷേത്രദര്‍ശങ്ങള്‍ എന്ന ലേബലില്‍ ചുറ്റികറങ്ങുന്നവരുടെ ലക്‌ഷ്യം അന്നദാനമാണ് അവര്‍ക്ക് കഴിക്കാന്‍ ആവുന്നത്ര കഴിച്ചു ശേഷം പാഴ്സല്‍ കെട്ടി മടങ്ങുന്നവര്‍ അതിനു വിപുലമായ പാത്രങ്ങളും സഞ്ചികളും കൂടെ കൊണ്ട് പോകുന്ന ശ്രീമതികള്‍ ക്ഷേത്രാന്കണത്തില്‍ ഇതിനോക്കെ വേണ്ടി വഴക്കിനും വയ്യാവേളികള്‍ക്കു പോലും ഒരുങ്ങാറുള്ളത് നിത്യ കാഴ്ചയാണ് .
ആറ്റുകാല്‍ പൊങ്കാല അവസരവും ഇത്തരക്കാര്‍
വിദഗ്ദ്ധതമായി ഉപയോഗിച്ചു കഴിഞ്ഞ കുറെ കാലമായി പൊങ്കാലയ്ക്ക് വരുന്ന ചില സ്ത്രീകള്‍ പാത്രം മുതല്‍ വലിയ സഞ്ചികളും കുപ്പികളും കൊണ്ട് വന്നു ശീതലപാനീയങ്ങള്‍ മുതല്‍ , തണ്ണിമത്തന്‍ , പഴം , വട ചോറ് പൊതികള്‍ ബിരിയാണി പൊതികള്‍ ഫലവര്‍ഗങ്ങള്‍ തുടങ്ങി സൌജന്യമായി കിട്ടുന്നതെന്തും വാങ്ങി കെട്ടി അതിനേക്കാള്‍ വിശേഷം ഇതൊകെ ഫോണ്‍ ചെയ്തു പറഞ്ഞപ്പോള്‍ വാഹനങ്ങള്‍ കൊണ്ട് വന്നു കൊണ്ട് പോകാന്‍ എക്സിക്യൂട്ടിവ് ലുക്കിലുള്ള പുരുഷകേസരിമാരുടെ നിര വരുന്ന കാഴ്ച അത്ഭുത പരതന്ദ്രനായി നോക്കി നില്‍കുമ്പോ സ്വന്തം കണ്ണുകളെ പോലും വിശ്വസിക്കാന്‍ ആവുന്നില്ല. കലവും പൊങ്കാലയും സംരക്ഷിക്കുവാനും പിറകെ ക്യൂ നില്‍ക്കുവാനും വീട്ടിലെ ചെറിയ പെണ്ണ് കുട്ടികളെയും ഇത്തരക്കാര്‍ കൂടെ കൂട്ടാര്‍ ഉണ്ട് . പൊങ്കാല കിറ്റുകള്‍ മുതല്‍ വീടിന്റെ പടിക്കല്‍ എത്തുന്നതുവരെ ചിലവുകള്‍ സൌജന്യം കൂടെ ബോണസായി പൊതികെട്ടുകളും കിട്ടുമ്പോ ഓരോ പൊങ്കാലയും ആഘോഷമാക്കാന്‍ ഇവരെന്തിനു മടിക്കണം അല്ലെ .
ഓരോ വര്‍ഷവും ലക്ഷം ലക്ഷം ഭക്തര്‍ വര്‍ദ്ധിക്കുന്നു എന്ന് പറയുമ്പോള്‍ അന്നം ലഭിക്കാതെ വിശപ്പോടുകൂടെ മടങ്ങി പോകുന്നവര്‍ ആയിരക്കണക്കിന് സ്ത്രീജനങ്ങള്‍ ആയിരിക്കും എന്ന വസ്തുത ഓര്‍ക്കുമ്പോഴാണീ അത്യാര്ത്തിയുടെ സങ്കടകരമായ അവസ്ഥ നാം ഓര്‍ത്തു പോകുന്നത് . കൊണ്ട് പോകുന്നതിന്റെ പകുതിയും ഇവര്‍ വെറുതെ പാഴാക്കി കളയുകയാവും പതിവ് .
നന്മ പ്രാര്‍ഥിച്ചു ചെല്ലുന്നിടത് മറ്റുള്ളവരുടെ അന്നം തട്ടി എടുത്തു തിന്മ ചെയ്തു മടങ്ങുമ്പോള്‍ പണമാണ് ലാഭിക്കാന്‍ ഇത്തരക്കാര്‍ ശ്രമിക്കുന്നത് പരമമായ ആനന്ദവും മോക്ഷപ്രപ്തിയുമല്ല ലക്‌ഷ്യം

ഇന്നെല്ലാം ഉത്സവങ്ങളും ആഘോഷങ്ങളും വാണിജ്യ താല്പര്യങ്ങള്‍ മുന്നോട്ടു വയ്ക്കുമ്പോ കച്ചവടക്കാര്‍ക്കും വഴിവാണിഭക്കാരുടെയും പിടിച്ചു പറിക്കാരുടെയും ഇടയില്‍ ഭക്തിയുടെ പേരില്‍ സംഘടിതമായ കൊള്ളയും നടന്നു വരുന്നത് കലികാല വൈഭവം തന്നെ !!
വാല്‍ക്കഷണം : സ്ത്രീകളുടെ ശബരിമല എന്നൊക്കെ
കേട്ടു ദക്ഷിണ ഇന്ത്യക്കാര്‍ ഭക്തിപരവശ്യരായി ' വാങ്കോ അങ്കയും പാക്കലാം ' എന്നു വരുന്നപക്ഷം മലയാളികള്‍ക്ക് സ്വന്തം വീട്ടില്‍ ഇരുന്നു പൊങ്കാല ഇടാന്‍ ഒരവസരം തെളിയും.. അവര്‍ ടെന്റു അടിച്ചു താമസിക്കും എന്നതിനാല്‍ ആഴ്ചകള്‍ നഗരത്തിലേക്ക് കടക്കാന്‍ ആവില്ല എന്നേ വരൂ ...