പാമോയിലിന്റെ ഗതികിട്ടാത്ത പ്രേതം വിടാതെ പിന്തുടരുകയാണ് .പിന്നാലെ തന്നെ ഫണം വിടര്‍ത്തി വിഎസും കുറെ ദുര്‍ഭൂതങ്ങളും നുള്ളിപ്പെറുക്കിയുണ്ടാക്കിയ മന്ത്രിസഭയിലെ സ്ഥാനമാനങ്ങള്‍ സര്‍വത്ര സമുദായ മേലാളന്‍മാര്‍ക്കും നൂല്‍പാര്‍ട്ടി കിടങ്ങള്‍ക്കും വീതിച്ചു കൊടുത്തിട്ടും അതൊന്നും തികയാതെ സകല corporationന്റെ മേലെയും അവന്മാര്‍ മുറുകെ പിടിച്ചിരിപ്പാണ്. അതിനിടയിലാണ് മന്ത്രിപുംഗവന്‍മാരുടെ തല്ലുകൊള്ളിതരത്തിനോക്കെ ചെന്ന് ഖേദം പ്രകദിപ്പികേണ്ട ഗതികേടും ഇതിനോടക്കം മൂന്നെണ്ണം ജനത്തോട് പറഞ്ഞപ്പോ ഒരെണ്ണം മുഖ്യന്‍ ചെന്നിത്തലയോടും പറഞ്ഞു കാണും പാലം പിടിച്ചു കുലുക്കിയിട്ടും വിടാതെ പിടിമുറുക്കിയെടുത്തത്തിന്റെ പാപ ഭാരം അല്പമെങ്കിലും കുറയാന്‍ .
അച്ചനെക്കാള്‍ പ്രായമുള്ള , മഹുമാന്യ പ്രതിപക്ഷ നേതാവെന്ന് പോലും ഓര്‍ക്കാതെ വിഎസിന് നേരെ മ്ലേച്ച വാക്കുകളില്‍ പ്രസംഗിച്ചിട്ടും , ഒരു പൊതുവേദിയില്‍ ഒരു വനിതയെ വാക്കുകള്‍ കൊണ്ട് അപമാനിതയാക്കിയ ശേഷവും ആ മാന്യന്മാര്‍ പ്രബുദ്ധ കേരളത്തിന്റെ മുഖത്തേക്ക് പല്ലിളിച്ചു കാട്ടുകയാണ്. അതിനെ ആവേശം എന്നൊക്കെ പറഞ്ഞു തള്ളാനോന്നുമാകില്ല ജോര്‍ജിന്റെ നാവില്‍ ആണി അടിക്കേണ്ട നേരം അതിക്രമിച്ചു കഴിഞ്ഞു. ഇതൊക്കെ കുഞ്ഞു കുഞ്ഞിച്ചായാനുമറിയാം ഗണേഷിനെ തൊട്ടാല്‍ പിള്ള പിണങ്ങും ജോര്‍ജിനെ തൊട്ടാല്‍ മാണി പിണങ്ങും അപ്പൊ പിന്നെ അതിനോക്കെ കുഞ്ഞു കുഞ്ഞിച്ചായന്റെ കൈ വിറക്കും. എന്നകാര്യം നമ്മളൊക്കെ അറിഞ്ഞോണം. ഓരോ ദിവസം പഴയ കേസുകെട്ടുകളും ചവറ്റു കുട്ടയിലെ പൊടി പിടിച്ച ഫയലുകളും തിരക്കുന്ന തിരക്കിലാണ് കുഞ്ഞു കുഞ്ഞ് IPC യിലെ വകുപ്പുകളും സഭാച്ചട്ടവും പറഞ്ഞു വല്ലവിധേനെയും പ്രതിപക്ഷത്തെ വിരട്ടാന്‍ കഴിഞ്ഞാലോ. നാണവും മാനവും കളഞ്ഞു ഈ സര്‍ക്കാരിനെ ഒന്ന് താങ്ങി നിര്‍ത്താന്‍ അതിവേഗം ഒന്ന് ഭരിക്കാന്‍ ഇനിയും എന്തൊകെ പൊറുക്കണം സഹിക്കണം ...
കൂട്ടുമന്ത്രി സഭയാകുമ്പോ പല വിട്ടു വീഴ്ഷകളും വേണ്ടി വരും എന്നുപറഞ്ഞ പ്രധാനമന്ത്രി മന്മൂസു വരെ. ഗതികെട്ടിട്ടാണെന്കിലും പോണെന്കില്‍ പുല്ലു പോട്ടെന്നു വച്ച് രാജയേയും കനിമൊഴിയേയും പിടിച്ചു ജയിലില്‍ ഇട്ടു. അങ്ങനെ വല്ലതും ഈ കുഞ്ഞു കുഞ്ഞുച്ചായനെ കൊണ്ട് ആവുമോ . നടക്കില്ല മോനെ എന്നുറക്കെ പറയാനുള്ള ശക്തിയോ തന്റെടമോ ഒന്നും കുഞ്ഞു കുഞ്ഞിനില്ല അതിനാല്‍ പറഞ്ഞതിനപ്പുറം ഒരു മുഴം കൂടെ ചാടി കുഞ്ഞുകുഞ്ഞു അഴിമതിക്കാരന്‍ എന്ന് സുപ്രീം കോടതി വിധിച്ച പിള്ളയെ തുറന്നു വിട്ടിരിക്കുന്നു അവഹേളിക്കപ്പെട്ടത് ജനമോ അതോ സുപ്രീം കോടതിയോ ? അവനവന് ഇഷ്ടംപോലെ തീരുമാനിക്കാം പത്ത് പുത്തനും ഒരു നല്ല വക്കീലും ഉണ്ടേ ഇവിടെ ആര്‍ക്കും എന്തും ആവാം എന്നായിരുന്നു ഒരു പഴയ വാമൊഴി ഇപ്പോ അതും തിരുത്തേണ്ട നേരം വന്നിരിക്കുന്നു ഒരു നൂല്‍ പാര്‍ട്ടി എങ്കിലും സ്വന്തമായുണ്ടേ സുപ്രീം കോടതി പോലും പുല്ലാണെന്നു പറഞ്ഞു പഠിക്കാം.
പിള്ളയിലൂടെ വീണു കിട്ടിയത് വി എസിന് ബംബര്‍ സമ്മാനമാണ്. സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ വയ്യേ എന്ന ഒരു അവസ്ഥ.!! മനസ്സില്‍ ലഡു പൊട്ടുന്നുണ്ട് പലേ കമ്യുണിസ്റ്റ് യോഗികള്‍ക്കും . കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യു ഡി ഫിനു ക്ഷീണം പറ്റിയതും ഇതിന്റെ ഓക്കേ പേരിലാണല്ലോ. എന്നിരുന്നാലും അച്ചുമാമന്‍ ഇതും പൊക്കി എടുത്തു സുപ്രീം കോടതി വരെ പോയിട്ട് വല്യ കാര്യമോനുമുണ്ടെന്നു തോന്നുന്നില്ല കാരണം ഇതൊകെ അറിയാമേലാത്ത മാന്യന്മാര്‍ ഒന്നും അല്ലോ ഭരിക്കുന്നതും ഭരിപ്പിക്കുന്നതും നിയമത്തിന്റെ നൂലാമാലകള്‍ മൊത്തം അരിച്ചു പെറുക്കി പഴുതില്ലാതെയാവും തുറന്നു വിട്ടിരിക്കുക .. കുറെ കാലം വാതോരാതെ പറഞ്ഞു നടക്കാന്‍ ഒരു വിഷയം കൂടെ കിട്ടി എന്ന് കരുതി എല്ലാര്‍ക്കും ആശ്വസിക്കാം
ജേക്കബിന്റെ മരണ ശേഷവും പിള്ളയെ തുറന്നു വിടാന്‍ പോകുന്നു എന്ന് കേട്ടപ്പോ എനിക്ക് അത്ഭുതം തോന്നി . പിറവം തന്നെ തട്ടി മുട്ടി കയറി കൂടിയതാണ് മന്ത്രിസഭ വിവാദങ്ങളില്‍ ആടി ഉലഞ്ഞു നില്‍ക്കുന്നു . അഴിമതിയും സ്വജനപക്ഷപാതവും പിള്ളമാരും !! വര്‍ധിച്ച വീര്യത്തോടെ പ്രതിപക്ഷം പിറവത്ത് ആഞ്ഞടിക്കുമ്പോ പിറവം പറന്നെങ്ങാനും പോയാല്‍ എന്താക്കും കഥ മന്ത്രി സഭ വീണില്ലേ തന്നെ കയ്യാലപ്പുറത്തിരിക്കുന്ന അഞ്ചാം മന്ത്രിയെ ലീഗ് കൊണ്ട് പോകും......വീണ്ടും വീണ്ടും മുഖ്യന് നട്ടെല്ല് നല്ലോണം വളക്കേണ്ടി വരും പിന്നെ ഇവിടെ തേനും പാലും ഒഴുക്കിയാലും ജനം അടുത്ത തവണ ഭരണത്തില്‍ ഇരുത്തില്ല പിന്നെ എന്നാത്തിനാ അല്ലെ
വാല്‍കഷണം : ഉമ്മന്‍ചാണ്ടി നിയമസഭയില്‍ പറഞ്ഞപോലെ ഒരാള്കെന്കിലും സഹായമാകുമെന്കില്‍ വേണ്ടതിനും വേണ്ടാത്തതിനും ഞാന്‍ ഇടപ്പെടും അങ്ങനെ ഒരാളെ സഹായിക്കാന്‍ ഉമ്മന്‍ചാണ്ടി തുറന്നു വിട്ട മാന്യന്മാര്‍ ഉടന്‍ നാടിനെ നല്ലോണം സേവിക്കാനിറങ്ങും സൂക്ഷിക്കുക ...
NB : സഖാവ് ഉണ്ണി കുറുപ്പെന്ന RN കുറുപ്പിന്നു ഈ പോസ്റ്റ് ഞാന്‍ DEDICATE ചെയ്യുന്നു
പാവം കുഞ്ഞൂഞ്ഞച്ചന്‍. എല്ലാവരും ഇട്ടു വാരുന്നുണ്ട്. പറഞ്ഞിട്ട് കാര്യമില്ല. അന്തോണിച്ചന്‍ ആയിരുന്നെങ്കില്‍ ഇതാ പിടിച്ചോ രാജി എന്നായേനെ. ഈ പോക്ക് അങ്ങോളം എത്തുമോ? ഹാ, അല്ലെങ്കില്‍ പലര്‍ക്കും, നമ്മുടെ പുണ്യാളനും ഒക്കെന്യൂസ് ഇങ്ങിനെ കിട്ടിക്കൊണ്ടിരിക്കും. അത്രതന്നെ.
മറുപടിഇല്ലാതാക്കൂno comments
മറുപടിഇല്ലാതാക്കൂഅന്റണിജിയെപ്പോലെ രാജി വയ്ക്കാനൊന്നും ഉമ്മഞ്ചാണ്ടിസറിനെ കിട്ടില്ല. പ്രത്യേകിച്ചും ഇപ്പോൾ രാജിയെങ്ങാനും വച്ചാൽ ചെന്നിത്തലജി മുഖ്യമന്ത്രിയാകുന്ന അപകടത്തേക്കാൾ വലുതല്ല തന്റെ ആദർശങ്ങൾ എന്നു കരിതി ചാണ്ടിസാർ മുഖ്യമന്ത്രിസ്ഥാനത്ത് തൂങ്ങിക്കിടന്ന് ത്യാഗം ചെയ്യുകയാണ്.
മറുപടിഇല്ലാതാക്കൂഈ പോസ്റ്റിൽ ധാരാളം അക്ഷരത്തെറ്റുകൾ വന്നുപോയിട്ടുണ്ട്.ഇരിക്കപ്പൊറുത്തി (ഇരിക്കപ്പൊറുതി) പ്രാതം (പ്രേതം), ഹുന്കവൻ (പുംഗവൻ), വിട്ടു വീഴ്ഷ (വിട്ടുവീഴ്ച, പല്ലിലിച്ചു (പല്ലിളിച്ചു), നട്ടെല് (നട്ടെല്ല്).......അങ്ങനെ കുറച്ചുണ്ട്. ഒന്നുകൂടി വായിച്ച് തിരുത്താൻ ശ്രമിക്കുക!
ദൈവമേ നാലാമതൊരു നല്ല പാർട്ടി വന്നെങ്കിൽ ഒന്നു വോട്ടു ചെയ്യാൻ പോകാമായിരുന്നു...
മറുപടിഇല്ലാതാക്കൂപറഞ്ഞിട്ട് കാര്യമില്ല , സഹിക്കുക തന്നെ ! തീരെ സഹികെടുമ്പോ ഇതുപോലെ ഒന്ന് പോസ്റ്റ് ചെയ്തു ആശ്വസിക്കാം !! അല്ലാതെ വേറെന്തു ചെയ്യാന്‍ !!!
മറുപടിഇല്ലാതാക്കൂമുകളിലെ കാര്‍ട്ടൂണ്‍ മധു വരച്ചതാണോ ? നന്നായിട്ടുണ്ട്...
" ഇതൊക്കെ ആണല്ലോ ജനാധിപത്യം ? അതോര്‍ക്കുമ്പോള്‍ ഒന്ന് ലജ്ജിക്കാന്‍ ആര്‍ക്കാണ് തോന്നാത്തത് അല്ലെ?"...
മറുപടിഇല്ലാതാക്കൂ"welcm to my blog sreeragam. if u like it join & support me"
ഡോക്ടര്‍ സാര്‍ : അന്തോണിച്ചന്‍ രാജി വച്ചത് കൊണ്ട് നഷ്ടം ഒന്നും പറ്റിയില്ല കേന്ദ്രത്തില്‍ കയറാനായി അവിടെന്ന് വെടി വച്ചാലും നാട്ടിലേക്കില്ല എന്ന് പ്രഖ്യാപിച്ചു. ഉമ്മച്ചന്റെ സ്ഥിതി ഇതാണോ ...
മറുപടിഇല്ലാതാക്കൂസജിം തട്ടത്തുമല : താങ്കള്‍ പറഞ്ഞത് ശരിയാണ് , അക്ഷര തെറ്റുകള്‍ കുറെ ശരി ആക്കി അശ്രദ്ധയായിരുന്നു ക്ഷമിക്കൂ
ഗീത ചേച്ചി : അങ്ങനെ ആഗ്രഹിക്കാം തമ്മില്‍ ഭേദം തൊമ്മന്‍ എന്ന മട്ടിലാണല്ലോ കാലാകാലങ്ങളായി നമ്മള്‍ കഴിഞ്ഞതവണ തോല്പ്പിച്ചവനെ ഇത്തവണ ജയിപ്പിക്കുന്നെ നമ്മുക്ക് വേറെ ചോയിസ് ഇല്ലാ എന്നത് നേര്
ലിപി ചേച്ചി : കാര്‍ടൂണ്‍ കേരളകൗമുദിയില്‍ നിന്നും മന്തിയെടുതതാണ് ... ഞാനും പണ്ട് വരക്കും ആയിരുന്നു
ശീതള്‍ :ചന്ദനം പോലെ നല്ല ശീതളമായ പേര് , തീര്‍ച്ചയായും ഞാന്‍ വരും എന്റെ ബ്ലോഗില്‍ കമന്റ് ഇടുന്ന ഓരോ വ്യക്തിയുടെയും ബ്ലോഗില്‍ ഞാന്‍ വിളിച്ചില്ല എങ്കിലും വലിഞ്ഞുകയറും കമന്റ് ഇടുക്കയും ചെയും അത് പോലെ തന്നെ ശീതളിനോടും . എന്റെ ബ്ലോഗുകളെ ഇഷ്ടപ്പെട്ടാല്‍ എനിക്ക് എന്നും ഇഷ്ടം ആയിരിക്കും കേട്ടോ !!
ബ്ലോഗ് വായിച്ച അഭിപ്രായം പറഞ്ഞ പറയാതെ മുങ്ങിയ എല്ലാ മാന്യ സ്നേഹിതന്മാര്‍ക്കും സ്നേഹിതമാര്‍ക്കും നന്ദിയും എന്റെ സന്തോഷവും പങ്കു വക്കുന്നു ....
സ്നേഹാശംസകളോടെ സ്വന്തം പുണ്യവാളന്‍ ....
നിയമങ്ങള്‍ എല്ലാം കാറ്റില്‍ പറത്തി സ്വജന പക്ഷ പാതതോടെ ഭരിക്കുന്ന ഇങ്ങനെ ഒരു മന്ത്രി സഭ ലോകത്ത് വേറെ കാണില്ല . കൂടെ നില്‍ക്കുന്നവര്‍ എന്ത് വൃത്തികെട് കാട്ടിയാലും അതിനെ ന്യയീകരിക്കണ്ട അവസ്ഥയില്‍ ആണ് ചാണ്ടി ചയാന്‍ കൂടാത്തത്തിനു പണ്ട് ലീടരെ കുരുക്കാനായി സ്വയം സൃഷ്ടിച്ചു വിട്ട പാമോയില്‍ ഭൂതം വിടാതെ കൂടിയിരിക്കുന്നു കൂടെ . വിതച്ചത് ഇപ്പോള്‍ കൊയ്യുന്നു
മറുപടിഇല്ലാതാക്കൂDemocrecy with out morality has no meaning എന്ന് മുൻപേ മഹാത്മാവ് പറഞ്ഞിട്ടുണ്ടായിരുന്നു. പക്ഷേ ഇതു വല്ലതും ജനത്തിനറിയുമോ? ജന പ്രതിനിധികൾ പ്രകടിപ്പിക്കേണ്ട മിനിമം മര്യാദകൾ എന്തൊക്കെയാണെന്ന് പഠിച്ചിട്ട് ജനം വോട്ടിടാൻ പോയിരുന്നുവെങ്കിൽ ഇപ്പോഴിരിക്കുന്ന എത്ര പേർ അവിടെ ഉണ്ടാകുമെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. ഈ ജനം ഇതൊക്കെയല്ലേ അർഹിക്കുന്നത്? അല്ലെങ്കിൽ നേതാക്കൾ എന്നു പറയുന്നവർ ഇതു പോലെ പ്രവർത്തിക്കുമായിരുന്നോ?
മറുപടിഇല്ലാതാക്കൂമാറേണ്ടത് ആദ്യം പ്രജകളാണ്. രാജാക്കന്മാർ പിന്നീട് തനിയെ മാറിക്കൊള്ളും. കാരണം, മാറിയില്ലെങ്കിൽ അവർക്ക് സ്വന്തം പണി പോകും.
സഖാവ് കുറുപ്പ് : ലോകതില്ലാ എനോകെ പറയല്ലേ കുരുപ്പേ പാവം കുഞ്ഞുകുഞ്ഞച്ച്ചായന്‍ ഒന്ന് ഭരിചോട്ടെ നമ്മള്‍ ആണല്ലോ ഭരണം കൊണ്ട് കൈയില്‍ കൊടുത്തെ ....
മറുപടിഇല്ലാതാക്കൂവിധു ചേട്ടാ : ചേട്ടന്‍ പറഞ്ഞതും വളരെ ശരി ഞാന്‍ പലപ്പോഴും പലയിടത്തും പല അവസരനളിലും പറഞ്ഞിട്ടുള്ളത സ്വയം മാറ് മാറ്റം നമ്മെ തേടി വരും എന്ന് ....
അഭിപ്രായങ്ങള്‍ അറിയിച്ചതില്‍ വളരെ സന്തോഷവും നന്ദിയും
പ്രിയപ്പെട്ട മധു,
മറുപടിഇല്ലാതാക്കൂഉമ്മന് ചാണ്ടിയെ ഇഷ്ടമായിരുന്നു...ഇന്നത്തെ രാഷ്ട്രീയത്തില്‍ താല്പര്യം ഇല്ല!
സമകാലീന സംഭവങ്ങളോട് പ്രതികരിക്കാന്‍ ഉള്ള മനസ്സ് നഷ്ടപ്പെടാതിരിക്കട്ടെ!
സസ്നേഹം,
അനു
എന്ത് ചെയ്യാനാ പുണ്യാള..... സ്വതവേ ദുര്‍ബല ഇടയ്ക്ക് ഇടയ്ക്ക് ഗര്‍ഭിണി എന്ന് പറഞ്ഞ പോലെയാണ് കാര്യങ്ങള്‍
മറുപടിഇല്ലാതാക്കൂaashamsakal..........
മറുപടിഇല്ലാതാക്കൂഎല്ലാം സഹിക്കുക തന്നെ
മറുപടിഇല്ലാതാക്കൂഅനുപമ : എനിക്കും ഉമ്മന്ചാടിയെ ഇഷ്ടം ആയിരുന്നു പുള്ളി ഒരു സാധുവാണ് എനിക്ക് നേരില്‍ അറിയാം , പിന്നെ സമകാലിക സംഭവങ്ങളോട് പ്രതികരിക്കാനുള്ള അത്ര വല്യ മനസോന്നും പുണ്യാളനില്ല ചിലതോകെ പറയുന്നു എന്നേയുള്ളൂ....സന്തോഷം!!
മറുപടിഇല്ലാതാക്കൂഅനീഷ് : അതെ അനീഷ് ചേട്ടാ വലാത്ത ഒരു ദൌര്‍ബല്യം തന്നെ
ജയരാജ് , കവിയൂ - സന്തോഷം നന്ദി
പിറവമൊക്കെ യു.ഡി.എഫ് ജയിച്ചു കയറിയാലും അദ്ഭുതമൊന്നുമില്ല. അവിടെ ജേക്കബ്ബിനോടുള്ള ഒരു സഹതാപതരംഗം ഉണ്ടാകാതിരിക്കില്ല. ഏതെങ്കിലും ഒരു മണ്ഡലത്തിലെ വിജയമോ പരാജയമോ ഒരു സർക്കാരിന്റെയോ പ്രതിപക്ഷത്തിന്റെയോ വിലയിരുത്തലാകില്ല.എന്നാൽ പിറവത്ത് സഹതാപതരംഗം പോലും അനുകൂലമാകാതെ യു.ഡി.എഫ് തോൽക്കുകയോമറ്റോ ചെയ്താൽ അത് ഈ യു.ഡി.എഫ് സർക്കാരിനെതിരെയുള്ള പ്രതികരണം തന്നെയായിരിക്കും!
മറുപടിഇല്ലാതാക്കൂപിറവത്തിനിയിപ്പോൾ ഓരോരുത്തരും അവരവരുടെ വീട്ടിലിരുന്ന് പ്രചരണം നടത്താനല്ലേ പറ്റൂ. റോഡിലൊന്നും ഇറങ്ങിനടന്നൂടല്ലോ. ജേക്കബിന്റെ അനുശോചന യോഗത്തിൽ മുഖ്യമന്ത്രി കടത്തിണ്ണയിൽ കയറിനിന്നല്ലേ പ്രസംഗിച്ചത്?
മറുപടിഇല്ലാതാക്കൂഎല്ലാവരെയും ചുമക്കാന്‍ മലയാളികളുടെ ജീവിതം ഇനിയും ബാക്കി...
മറുപടിഇല്ലാതാക്കൂഅനുഭവിക്കുക....
സജീം സഖാവെ : അപ്പൊ വല്യ വിശ്വാസം ഒന്നും ഇല്ലേ , ഭരണപക്ഷം തൊറ്റല്‍ ഒരു കലക്കന്‍ അടി തന്നെ ഉറപ്പാ !
മറുപടിഇല്ലാതാക്കൂപിന്നെ അനുശോചനാം പോലെ ഉള്ള കോപ്രായം റോഡിന്റെ നടുക്ക് വേണ്ട ഇതു തന്നെ ഞാനും ജനവും പറയുന്നേ അല്ലാതെ സമരം വേണ്ട എന്ന് ആരും പറയുനില്ല സമരത്തിനു വേണ്ടേ ഒരു മരിയദ
ഖാട് : അഭിപ്രായത്തിനു രണ്ടാള്‍ക്കും നന്ദി വന്നതില്‍ സന്തോഷം
punnayala sujithettante cartooninu credit kodukkanam
മറുപടിഇല്ലാതാക്കൂഅദ്ദേഹത്തിന്റെ വര അതുഗ്രന്‍ തന്നെ , അഭിപ്രായത്തിനു സന്തോഷം ഞാന്‍ താങ്കളുടെ ബ്ലോഗ് കണ്ടു അന്ന് തന്നെ നന്ദിയും അറിയിച്ചിരുന്ന വിവരം ശ്രദ്ധിചിരികുമല്ലോ
ഇല്ലാതാക്കൂമധുരമൂറുന്ന വാക്കുകൾ ഇട്ട് അമ്മാനമാടി ഈ മധു ഒരിക്കൽ ബൂലോഗം കൈയ്യടക്കും കേട്ടൊ
മറുപടിഇല്ലാതാക്കൂവാക്കുകള് എന്നെ കോരി തരിപ്പിക്കുന്നു , സന്തോഷം നന്ദി
ഇല്ലാതാക്കൂ""ജന പ്രതിനിധികൾ പ്രകടിപ്പിക്കേണ്ട മിനിമം മര്യാദകൾ എന്തൊക്കെയാണെന്ന് പഠിച്ചിട്ട് ജനം വോട്ടിടാൻ പോയിരുന്നുവെങ്കിൽ ഇപ്പോഴിരിക്കുന്ന എത്ര പേർ അവിടെ ഉണ്ടാകുമെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ."
മറുപടിഇല്ലാതാക്കൂവിധു ജീ അതുകൊണ്ടല്ലെ വിദ്യാഭ്യാസവോട്ടവകാശം പണ്ടേ വേണ്ടെന്നു വച്ചത് ഹ ഹ ഹ :)