കനകം മൂലം കാമിനി മൂലം
കലഹം പലവിധമുലകില് സുലഭം
കലഹം പലവിധമുലകില് സുലഭം
സരസകവി
കുഞ്ചന്‍ നമ്പ്യാരുടെ ഈ വരികള്‍ മലയാളി എറ്റുപാടിയത് കാവ്യസൌന്ദര്യം കൊണ്ട്
മാത്രമാകില്ല. സ്വര്‍ണ്ണത്തെ അതിന്റെ നാനാര്‍ത്ഥങ്ങളിലും അനുഭവിച്ചറിഞ്ഞ
തലമുറകള്‍ ആണല്ലോ നമ്മുടെതൊകെ. അത്രമേല്‍ ചരിത്രാധിതകാലം മുതല്‍ സ്വര്‍ണ്ണം
മനുഷ്യ മനസുകളെ ഭ്രമിപ്പിച്ചു ഭരിച്ചു കൊണ്ടിരിക്കുകയാണ്. അതിന്റെ ആക്കം
അനേകമടങ്ങ് വര്‍ദ്ധിപ്പിച്ചാണ് സ്വര്‍ണ്ണത്തിന്റെ സമീപകാല
വിലവര്‍ദ്ധനവുകളും ഉത്തമ നിക്ഷേപ മാര്‍ഗ്ഗമെന്ന വിലയിരുത്തലും അതിന്റെ
വാര്‍ത്താപ്രധാന്യവും നമ്മെ മതിഭ്രമിപ്പിക്കുന്നത് .
എന്നാല്‍ ഏതൊരു നിക്ഷേപമാര്‍ഗ്ഗത്തെ പോലെയും ലാഭനഷ്ട സാധ്യതയുള്ള നിക്ഷേപം തന്നെയാണ് സ്വര്‍ണ്ണവും. അതുകൊണ്ട് തന്നെ സമീപകാലത്തുണ്ടായ വന്‍ വിലവര്‍ദ്ധനവ് ശക്തമായൊരു തിരുത്തലിനു കളമൊരുക്കാനുള്ള സാധ്യതയിലേക്ക് സ്വര്‍ണ്ണത്തെ അടുപ്പിക്കുകയാണെന്നത് കരുതിയിരിക്കേണ്ട യാഥാര്‍ത്ഥ്യമാണ്.
കഴിഞ്ഞ മൂന്ന് നാല് വര്‍ഷ കാലയിളവിനുള്ളില്‍ സ്വര്‍ണ്ണം നേടിതന്നത്രയും ലാഭം മറ്റൊരു നിക്ഷേപത്തിനും സാധിച്ചില്ലായെന്നത്
കൊണ്ടും ലോകത്തെ പ്രമുഖനിക്ഷേപങ്ങളെല്ലാം സാമ്പത്തികമാന്ദ്യത്തിലകപ്പെട്ടു
ആടിയുലയുമ്പോഴും കുതിപ്പ് നടത്തിയതും സ്വര്‍ണ്ണം സ്വര്‍ഗ്ഗസമാനമായ
സുരക്ഷിത നിക്ഷേപമാണെന്ന ധാരണ പൊതുവേ വ്യാപകമായി പടരുവാന്‍ കാരണമാവുമായി.
സ്വര്‍ണ്ണവ്യാപരശാലകളും പണയവായ്പ്പാ സ്ഥാപനങ്ങളും ഇതിനു വേണ്ട പ്രചാരം
നല്‍കുന്നുമുണ്ട് .
എന്നാല്‍ ഏതൊരു നിക്ഷേപമാര്‍ഗ്ഗത്തെ പോലെയും ലാഭനഷ്ട സാധ്യതയുള്ള നിക്ഷേപം തന്നെയാണ് സ്വര്‍ണ്ണവും. അതുകൊണ്ട് തന്നെ സമീപകാലത്തുണ്ടായ വന്‍ വിലവര്‍ദ്ധനവ് ശക്തമായൊരു തിരുത്തലിനു കളമൊരുക്കാനുള്ള സാധ്യതയിലേക്ക് സ്വര്‍ണ്ണത്തെ അടുപ്പിക്കുകയാണെന്നത് കരുതിയിരിക്കേണ്ട യാഥാര്‍ത്ഥ്യമാണ്.
എത്രമാത്രമാണത്തിന്റെ
സാധ്യതയെന്നും വിലര്‍ദ്ധനവിന്റെയും വിലത്തകര്‍ച്ച ഉണ്ടാവുകയാണെ അതെങ്ങനെ
ആയിരിക്കുമെന്നുമുള്ള എന്റെ സ്വന്തം നിഗമനങ്ങള്‍ മാത്രമാണ് അവതരിപ്പിക്കുന്നത് .
ഓഹരി
വിപണിയിലും റിയല്‍ എസ്റ്റേറ്റലും വന്‍കുതിപ്പുകള്‍ക്ക് പിന്നാലെ
അപ്രതീക്ഷിതമായാണ് പലപ്പോഴും തകര്ച്ചകള് കടന്നുവന്നിട്ടുള്ളതെന്നത്
ചരിത്രമാണ് .
ഇന്ത്യന്‍
ഓഹരി വിപണിയില്‍ രണ്ടായിരത്തി എട്ടില്‍ ഉണ്ടായ റെക്കോര്‍ഡ് നേട്ടവും
തുടര്‍ന്നുണ്ടായ തകര്‍ച്ചയും തന്നെ ഉദാഹരിച്ചെടുക്കാം . 21,000 പൊയന്റ്സ്
റെക്കോര്‍ഡ് നേട്ടത്തില്‍ നിന്നും 7,000-ത്തോളം തകര്‍ന്നു വീഴുമ്പോള്‍
ഇന്ത്യയില്‍ റിയല്‍ എസ്റ്റേറ്റ് മേഖല അതിന്റെ പാരമ്യത്തില്‍ എത്തി
നില്‍ക്കുകയായിരുന്നു . വെറുതെ ആയിരുന്നുമില്ല ഈ കുതിപ്പ് . ലോക
സാമ്പത്തിക ഭൂപടത്തില്‍ നിര്‍ണായക ശക്തിയായി ഇരട്ടസംഖ്യയോടടുത്ത
വളര്‍ച്ചാനിരക്കോടെ ഇന്ത്യ തിളങ്ങി നിന്ന കാലത്താണല്ലോ? അത് സംഭവിച്ചത് .
അന്ന്
അമേരിക്കയിലെ ഭവനവായ്പ്പാ വിപണിയില്‍ തുടങ്ങിയ പ്രതിസന്ധി മാന്ദ്യമായി
മാറുമ്പോഴും ഇന്ത്യയെ അതൊരിക്കലും ബാധിക്കുകയില്ലായെന്നും വിപണിയിലേക്ക്
പണമൊഴുകുമെന്നുമായിരുന്നു പൊതുവേ വിലയിരുത്തല്‍ . അക്കാലത്തു കടം വാങ്ങിയും
ലോണ്‍ എടുത്തതും ബാങ്ക് നിക്ഷേപവും ഓക്കേ ഓഹരി വിപണിയില്‍ വാരിയെറിഞ്ഞു
വഴിയാധാരമാവുകയായിരുന്നു ഇന്ത്യയിലെ ചെറുകിടനിക്ഷേപകര്‍ എന്ന
സാധാരണമനുഷ്യര്‍ .
അതുപോലെതന്നെയാണ് ക്രൂഡ് ഓയില്‍ വിലവര്‍ദ്ധനയിലും സംഭിച്ചത്. മാന്ദ്യത്തിനു മുന്നേ 150-160 ഡോളര്‍ കടന്ന ക്രൂഡ് ഇരുന്നൂറു
കടക്കുമെന്ന് ഇനിയൊരു തിരിച്ചുവരവ് അസാദ്ധ്യമെന്നും നമ്മള് അന്നും
പ്രതീക്ഷിച്ചു വിശ്വസിച്ചു ശേഷം 50-60 ഡോളര്‍ എത്തുമ്പോഴും നമ്മള്
ആശ്ചര്യപ്പെട്ടില്ല. മാന്ദ്യം ശക്തമായ ഡോളറിനെയും മുട്ടുകുത്തിച്ചു ...
അത് കൊണ്ട് വിലയിരുത്തലുകളുടെ ഈ അപാകതയാണ് നിക്ഷേപമെന്ന നിലയ്ക്ക് സ്വര്‍ണ്ണത്തിന്റെ കാര്യത്തിലും ഭയപ്പെടുത്തുന്നത് ...
ബിസിനസ്
അനലിസ്റ്റുകള്‍ ഗമണ്ടന്‍ പേരുള്ള ഒരു തിയറി പറയാറുണ്ട്,അത് നമ്മുടെ
മാതൃഭാഷയില്‍ പറഞ്ഞാല്‍ ഒരു കയറ്റം ഉണ്ടെങ്കില്‍ സുനിശ്ചിതമായി ഒരു
ഇറക്കവുമുണ്ടാക്കും അതിനു ഒരു കാരണം അപ്പോഴത്തെ സാഹചര്യത്തില്‍
ഉരുത്തിരിഞ്ഞു വരുകയും ചെയ്യും അത്ര തന്നെ .
സ്വര്‍ണ്ണം എങ്ങനെയാണ് കുതിച്ചുയര്‍ന്നത്
------------------------------------------------------------
അമേരിക്കയില്‍
ബാങ്കുകളുടെ തകര്‍ച്ച സാമ്പത്തികമാന്ദ്യമായി തുടങ്ങുമ്പോള്‍ ലോകമാകമാനം
ഓഹരി വിപണികള്‍ തകര്‍ന്നു. ധനകാര്യ സ്ഥാപനങ്ങളും വന്‍കിട നിക്ഷേപകരും
പലതും വിറ്റൊഴിഞ്ഞു സ്വര്‍ണ്ണം വാങ്ങി കൂട്ടാന്‍ തുടങ്ങിയപ്പോള്‍ മുതലാണ്
സ്വര്‍ണ്ണത്തിനു നല്ല കാലം തുടങ്ങിയത്.ഇതോടെ സ്വര്‍ണ്ണത്തിനു സുരക്ഷിച്ച
നിക്ഷേപമെന്ന പരിവേഷം ലഭിച്ചു. തുടര്‍ന്ന് ഡോളറിനു ഉണ്ടായ തകര്‍ച്ചയും
അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് കുറെ കാലത്തേയ്ക്ക് പലിശ നിരക്കുകള്‍
വര്‍ദ്ധിപ്പിക്കുകയില്ലാ എന്നാ പ്രഖ്യാപനവും ശക്തിപകര്‍ന്നു .
അമേരിക്കയിലെയുംയൂറോപ്യന്‍ രാജ്യങ്ങളുടെയും കടപത്രങ്ങളില്‍ വിശ്വാസം
നഷ്ടപ്പെട്ട വിദേശ രാജ്യങ്ങള്‍ വിദേശ നാണ്യശേഖരം സ്വര്‍ണ്ണത്തിലേക്ക്
മാറ്റിയത് സ്വര്‍ണ്ണത്തെ കൂടുതല്‍ തിളക്കമുള്ളതാക്കി മാറ്റി ( ഇന്ത്യയും ഇരുനൂറു ടണ്‍ സ്വര്‍ണ്ണം വാങ്ങിയിരുന്നു )
ഇതിന്റെ
ആവേശത്തിലാണ് ഇന്ത്യയില്‍ ETF പോലെ ഉള്ള നിക്ഷേപങ്ങളും സ്വര്‍ണ്ണ
നാണയവും ബാറുകളും റെക്കോര്‍ഡ് വില്പനയില് എത്തിയത്. ഇവ ആദ്യ കാലങ്ങളില്‍
മികച്ച ലാഭം നേടുകയും ചെയ്തു .
വിലതകര്ച്ച എന്ന് എങ്ങനെ എവിടുന്ന്
-----------------------------------------
ഈ ചോദ്യത്തിന് കൃത്യമായൊരുത്തരം
നല്ക്കാനാവില്ല എനിക്കെന്നല്ല ആര്‍ക്കും കൃത്യമായി പ്രവചിക്കാന്‍
സാധ്യമല്ലാത്ത ഒരു പ്രഹേളികയാണത് . ചില ഊഹങ്ങളും വസ്തുതകളും വിളിച്ചു
പറയാനേ ആവു .
രണ്ടോ
മൂന്നോ ആഴ്ച്ചകള്‍ കൊണ്ടോ മാസങ്ങള്‍ കൊണ്ടോ സംഭവിക്കാന്‍ ഇടയുള്ളതല്ല
വരാന്‍ ഇരിക്കുന്ന തകര്‍ച്ച. ഇപ്പോഴത്തെ സാമ്പത്തിക സാമൂഹിക
സാഹചര്യത്തില്‍ ഇനി വിലവര്‍ദ്ധിക്കാനെ പോകുന്നില്ലാ എന്ന് പറയാനുമാകില്ല
കുറച്ചു കൂടെ ഉയര്‍ന്നു പുതിയ റെക്കോര്‍ഡ്കള്‍ ഭേദിക്കാന്‍ തന്നെയാണ് സാധ്യത .
എന്നാല്‍ ലോകരാജ്യങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തികമാന്ദ്യം കാലാകാലം തുടരുകയൊന്നുമില്ല.
അത്തരം പ്രതിസന്ധികളില്‍ പ്രകടമായ മാറ്റം സംഭവിച്ചു തുടങ്ങുന്നതെന്നാണോ
അന്നു മുതല്‍ നിക്ഷേപങ്ങള്‍ പഴയ മാദ്ധ്യമങ്ങളായ ഓഹരിവിപണിയിലേക്കും റിയല്‍
എസ്റ്റേറ്റിലേക്കും മടങ്ങി വന്നു തുടങ്ങും .സ്വര്‍ണ്ണത്തിലേക്ക് പോയ
നിക്ഷേപത്തിന്റെ നല്ലൊരു പങ്കും ആവും വിധം ധനകാര്യസ്ഥാപനങ്ങളും വന്‍കിട
നിക്ഷേപകരും വിറ്റൊഴിയും.ഇതിനിടയില്‍ ഏതെന്കിലും രാജ്യങ്ങളുടെ റിസര്‍വ്
ബാങ്കുകള്‍ ടണ്‍കണക്കിന് സ്വര്‍ണ്ണം പൊതു വിപണിയില്‍ വില്‍ക്കുക കൂടെ
ചെയ്താല്‍ മാലപടക്കത്തിന് തീപിടിച്ച പോലെ ആവും കാര്യം .
വിലവര്‍ദ്ധനവിന്റെ
മൂര്‍ദ്ധ്യനത്തില്‍ സ്വര്‍ണ്ണം വാങ്ങിക്കൂട്ടിയ ചെറുകിട നിക്ഷേപകര്‍
ഇതൊന്നും അറിയുകയോ തുടക്കത്തില്‍ വിശ്വസിക്കുകയോ ചെയ്യില്ല, അപ്പോഴേയ്ക്കും
അവരുടെ നിക്ഷേപം കൊള്ളയടിക്കപ്പെട്ടിട്ടുണ്ടാവും. കാലാകാലങ്ങളായി ഇവിടെ
സംഭവിച്ചു വരുന്ന പ്രതിഭാസമാണത് .
ചരിത്രം
പരിശോദിക്കുമ്പോഴും രാജ്യാന്തര വിപണിയില്‍ സ്വര്‍ണ്ണം പഴുതടച്ച സുരക്ഷിത
നിക്ഷേപം എന്നല്ലാ എന്ന് മനസിലാക്കും. 1980- കളില്‍ 850 ഡോളര്‍ എത്തിയ
ശേഷം 260 ഡോളറിലേയ്ക്ക് വീണുടഞ്ഞിട്ടുണ്ട് . 1990 കളിലും 2008 കളിലും
ഇതാവര്‍ത്തിച്ചിട്ടുണ്ട് .
സ്വര്‍ണ്ണ വില തകര്‍ന്നാല്‍ :
--------------------------------
വിലവര്‍ദ്ധനവോടെ വലിയ വിപണിയാണ് പണയ വായ്പാ സ്ഥാപനങ്ങള്‍ക്ക് കൈവന്നത് കൂടുതല്‍ സ്വര്‍ണം വാങ്ങി പണയം വയ്ക്കുന്നവര്‍ മലയാളി ആയത് കൊണ്ടാവും കേരളത്തില്‍ ഇത്രയും വലിയ സ്ഥാപങ്ങള്‍ ഉണ്ടായതും വലിയ തോതില്‍ വളര്‍ന്നു വന്‍ലാഭം കൊയ്യുന്നതും ആകെ വായ്പാ വിപണി 40,000 കോടിയില്‍ നിന്നും 1,00,000 കോടി രൂപയിലേക്ക് കുതിയ്ക്കുകയാണ് റിസര്‍വ് ബാങ്ക് ചില നിയന്ദ്രണങ്ങള്‍ കൊണ്ട് വരുന്നത് .
ഈ സ്ഥാപനങ്ങളെകൊണ്ടു പോതുമെഖല ബാങ്കുകള്‍ പൊറുതി മുട്ടിയിരിക്കുകയാണ് പോലും പരിധിയില്ലാതെ വായ്പാ തുക സ്വര്‍ണ്ണ വില അനുസരിച്ച് നല്ക്കുന്നതിനാലും വിലത്തകര്‍ച്ച ഉണ്ടായാല്‍ ഇത്തരം സ്ഥാപങ്ങള്‍ അത് കൊണ്ട് തന്നെ തകര്‍ന്നു പോകുമെന്ന ഭയത്താലും റിസര്‍വ് ബാങ്ക് ചില നിയന്ദ്രനങ്ങള്‍ കര്‍ശനമാക്കി . മുമ്പ് 70% വരെ വായ്പ്പാ അനുവദിക്കാം എന്ന പരിധി 60% ആക്കി കുറച്ചു അത് ഒരു നല്ല പ്രഹരം തന്നെയായിരുന്നു സ്വര്‍ണ്ണപണയ സ്ഥാപനങ്ങള്‍ക്ക് കൂടാതെ പ്രയോരിറ്റി ഫണ്ട് എന്ന നിലയില്‍ പൊതുമേഖലാ ബാങ്കുകളില്‍ ലഭിച്ചിരുന്ന ലോണ്‍ നിര്‍ത്തലാക്കി . കൂടുതലായി കടപത്രങ്ങളെയും മറ്റു ഇനി അവര്‍ക്ക് ആശ്രയികേണ്ടി വരും .അതിനാല്‍ ഓക്കേ തന്നെയാണ് വിപണിയില്‍ തിളങ്ങി നിന്ന പണയ സ്ഥാപങ്ങളുടെ ഓഹരി വിലകള്‍ വളരെ ഏറെ താഴ്ന്നു കിടക്കുന്നത് അവരുടെ ലാഭത്തില്‍ ഇതൊകെ പ്രതിഫലിക്കുക തന്നെ ചെയ്യും ... സ്വര്‍ണ്ണം തകര്‍ന്നാല്‍ ഇത്തരം സ്ഥാപനങ്ങളുടെ ഭാവിയും പരിങ്ങളില്‍ ആവും ബാക്കി......... ചിന്ത്യം !!
കൂടാതെ ഇന്ത്യയില്‍ സ്വര്‍ണ്ണം ഉപഭോഗം കുറയ്ക്കുവാന്‍ ചില നയപരിപാടികള്‍ സര്‍ക്കാര്‍ ആലോചിക്കുകയുമാണ്. അതിന്റെ മുന്നോടിയാണ് കേന്ദ്രബജ്ജറ്റില്‍ നികുതി വര്‍ദ്ധിപ്പിച്ചതും. 58000 - 60000 കോടി രൂപയുടെ മൂല്യമുള്ള സ്വര്‍ണ്ണം വര്‍ഷാവര്‍ഷം ഇറക്കുമതി ചെയ്യുന്നതിലും സര്‍ക്കാരിനല്പം നീരസം ഉണ്ടെന്നു തോന്നുന്നു. ഇന്ത്യകാരന്റെ കൈവശം ഏതാണ്ട് 20,000 ടണ്‍ സ്വര്‍ണ്ണശേഖരം ഉണ്ടെന്നാ ഏകദേശ കണക്ക് ...
വാല്‍ക്കഷണം : സ്വര്‍ണ്ണ വില വര്‍ദ്ധനവിന്റെ കാര്യങ്ങള്‍ ഗൌരവപൂര്‍വ്വം വയസ്സായ രണ്ടു പേര് ചര്‍ച്ച ചെയ്യുന്നത് അവിചാരിതമായി കേട്ടു .
സ്ത്രീ : എന്താ അണ്ണാ പെട്ടെന്നുള്ള വിലകയറ്റത്തിനു കാരണം ,
അണ്ണന് : അത് പിന്നെ ഇന്ത്യയും പാക്കിസ്ഥാനും യുദ്ധം ചെയ്യാന്‍ പോകുകയല്ലേ യുദ്ധം വന്നാല്‍ എല്ലാരും എന്ത് ചെയ്യും . കൈയില്‍ ഇരിക്കുന്ന പണമൊക്കെ കൊണ്ട് നാട് വിട്ടു പോകാന്‍ ആവുമോ ? അത് കൊണ്ട് കൈയിലുള്ള പണത്തിനൊക്കെ സ്വര്‍ണ്ണം വാങ്ങി വച്ചാല്‍ യുദ്ധം വരുമ്പോ അതും എടുത്തു നാട് വിട്ടു പോകാമല്ലോ ? സ്വര്‍ണ്ണം ആയാല്‍ എവിടെ ചെന്നാലും പണമാക്കി മാറ്റാമല്ലോ ? അത് കൊണ്ട് ഭയം മൂലം സ്വര്‍ണ്ണം വാങ്ങുന്നത് കാരണമാ ഇതിനിങ്ങനെ വിലകയറുന്നത് ഹും !!
NB: പുണ്യാളന്റെ പോസ്റ്റ് വായിച്ചുണ്ടാക്കുന്ന നാശനഷ്ടങ്ങള്‍ക്ക് പുണ്യാളന് യാതൊരു വിധത്തിലും ഉത്തരവാദി ആയിരിക്കുന്നതല്ല. ഇതു പുണ്യാളന്റെ സ്വന്തം നിഗമനങ്ങള്‍ മാത്രമാണ്. യാതൊരു ആധികാരികതയുമില്ലയെന്നും വിനയപൂര്‍വം അറിയിക്കുന്നു. ഉയര്‍ന്ന വിലയില്‍ നിക്ഷേപമായി പണമിറക്കുമ്പോള്‍ സൂക്ഷിക്കാ എന്ന് മാത്രമേ അര്‍ഥം ആക്കുന്നുള്ളു. (പിന്നെ പോസ്റ്റ് മൂലമുണ്ടാകുന്ന നേട്ടങ്ങളുടെ ലാഭവിഹിതം ചെക്കായും ഡ്രാഫ്റ്റ് ആയും എക്സ്പ്രസ്സ് മണിയായും സ്ഥികരിക്കാന്‍ യാതൊരു വൈമനസ്യവും കാട്ടുകയില്ലാ എന്നാ സന്തോഷം വാര്‍ത്തയും വിശാലമനസോടെ അറിയിക്കുന്നു.)